പതിവുപോലെ മനു അന്നും നേരത്തെ എണീറ്റു. കണ്ടാൽ വല്ലാതെ അസ്വസ്ഥനാണ്.
അവൻ നേരെ ഉമ്മറപ്പടിയിലൂടെ നടന്നു നീങ്ങിയത് ആ പുരയിടത്തിന്റെ തെക്കേ ഭാഗത്തേക്ക് കുറച്ചു മാറിയിട്ടുള്ള അധിക ദിവസം ആയിട്ടില്ലാത്ത ഒരു കുഴിമാടത്തിന്റെ അടുത്തേക്കാണ്.
പാതികരിഞ്ഞുണങ്ങിയ പൂക്കളും കർമ്മങ്ങളുടെ അവശേഷിപ്പുകളും…
അവൻ പതിയെ എന്തൊക്കെയോ കുറേ കാര്യങ്ങൾ പറഞ്ഞു തീർക്കാൻ ഉണ്ടെന്ന ഭാവത്തോടെ. കുഴിമാടത്തിന്റെ അരികിൽ ഇരുന്നു.
അവന്റെ ചിന്തയിൽ കഴിഞ്ഞു പോയ അഞ്ചു വർഷത്തെ ഓർമകൾ ആയിരുന്നു.
ഒരു ചിങ്ങത്തിൽ അവിടെ അടുത്തുള്ള അമ്പലത്തിൽ വെച്ച് നടന്ന അതി ഗംഭീരമായ കല്യാണം. ഓർമ്മകൾ അയാളെ വല്ലാതെ അസ്വസ്ഥനാക്കി.
ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ആയി തന്റെ ജീവിതത്തിലേക്ക് നിഷ്കളങ്കമായി കയറി വന്ന പെൺകുട്ടി.
അവളുടെ ഏട്ടാ… എന്ന വിളി അവന്റെ കാതുകളിൽ മുഴങ്ങി.
കല്യാണം കഴിഞ്ഞ് രണ്ടു മൂന്നു ദിവസം കഴിഞ്ഞതും അവൻ ജോലിക്ക് പോയി തുടങ്ങിയിരുന്നു. ടീച്ചർ ആവാൻ ഉള്ള എല്ലാം പൂർത്തിയാക്കിയ അവൾ അവന്റെ കുടുംബ പശ്ചാത്തലം നോക്കി പോവണ്ടാന്ന് വച്ചതാണ്. അതിനെ കുറിച്ച് അവൾക്കു പിന്നീട് നഷ്ടം തോന്നിയത് പിന്നീട് ഒരുപാട് തവണ അവനോടു പറഞ്ഞിട്ടും ഉണ്ട്. ഈ അവസരത്തിലാണ് അവൻ അവളോട് ചെയ്ത ചെറുതും വലുതും ആയ പലതും ആലോചിച്ചു കുറ്റബോധം തോന്നി തുടങ്ങിയത്.
പിന്നീടങ്ങോട്ടു അവന്റെ എല്ലാ കാര്യങ്ങളും ഒരു കുറവും കൂടാതെ നടത്തിയിരുന്നത് അവൾ ആയിരുന്നു.
അന്ന് മനു കമ്പനിയുടെ നേട്ടത്തിന് വേണ്ടിയുള്ള തിരക്കിലായിരുന്നു.
ഭാര്യയുടെ സ്വപ്നങ്ങളെ കുറിച്ചോ, ആഗ്രഹങ്ങളെ കുറിച്ചോ അറിയാൻ ശ്രമിച്ചിരുന്നില്ല.
രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ വളരെ വൈകിയാണ് അവൻ വീട്ടിൽ എത്താറുള്ളത്.
വന്നു കഴിഞ്ഞാൽ പിന്നെ അവന്റെതായ തിരക്കുകളും.ഇതിനിടയിൽ വളരെ വീർപ്പുമുട്ടിയാണ് അവൾ അവിടെ പിടിച്ചു നിന്നിരുന്നത്.
അവൾക്ക് സ്വയം നിരാശയും ഒറ്റപ്പെടലും തോന്നി തുടങ്ങിയിരുന്നു.
രാവിലെ മുതൽ രാത്രിവരെ ഒരു യന്ത്രം പോലെ ചലിക്കുന്ന ഒരു പാവയായി അവൾക്ക് തോന്നി തുടങ്ങി.
അതിനിടക്ക് ഒരു വർഷം ആയപ്പോഴേക്കും ഒരു പ്രസവവും കൂടി കഴിഞ്ഞു.
ഇതോടു കൂടി അവൾ കൂടുതൽ ഉത്തരവാദിത്വങ്ങൾക്കും സമ്മർദ്ദങ്ങൾക്കും കീഴടങ്ങേണ്ടി വന്നു.
പലപ്പോഴും അവൾ തന്റെ ഒറ്റപ്പെടൽ അവനോടു പറഞ്ഞിരുന്നെങ്കിലും അവന്റെ തിരക്കുകൾ ക്കിടയിൽ അത് ഒരു തരത്തിലുള്ള പരാതിയും പരിഭവവും ആയി മാറി.
കാരണം അന്ന് അവന്റെ കാഴ്ചപ്പാടിൽ അവൾക്ക് ഭക്ഷണം, വസ്ത്രം, വീട് ഇതെല്ലാം ഉണ്ട്. പിന്നെ എന്തിന്റെ കുറവ്.
പലപ്പോഴായി അവളുടെ പരാതിയും പരിഭവങ്ങളും വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കി തുടങ്ങി.
അപ്പോഴേക്കും അവരുടെ ജീവിതത്തിന്റെ മൂന്നു വർഷങ്ങൾ കൊഴിഞ്ഞു പോയിരുന്നു.
നിരാശയും ഏകാന്തതയും ഒക്കെ അവൾ ഒറ്റയ്ക്ക് സഹിച്ചു തുടങ്ങിയിരുന്നു. പിന്നെ പരാതികൾ അവൾ പറഞ്ഞിട്ടില്ല. അവൾ കാത്തിരുന്നു സ്വയം അവളെ മനസ്സിലാക്കി പരിഗണിക്കപ്പെടുന്ന ഒരു കാലത്തെ.
ഇതിനിടയിൽ ഒരു ദിവസം അവന്റെ ജോലി കഴിഞ്ഞ് വന്നപ്പോൾ. അവൾ വളരെ ക്ഷീണിത ആയിരുന്നു. അങ്ങനെ അവളുടെ നിർബന്ധ പ്രകാരം അവൻ ഹോസ്പിറ്റലിൽ കൊണ്ടുപോയി.
ആ മരുന്ന് കഴിച്ചു തുടങ്ങിയപ്പോൾ അസുഖം ഭേദം ആയി. പഴയ പോലെ കാര്യങ്ങൾ എല്ലാം ചെയ്തു തുടങ്ങി. ആഴ്ചകൾ കഴിഞ്ഞപ്പോൾ വീണ്ടും ശാരീരിക പ്രശ്നങ്ങളും ആയി കൂടുതൽ വിദക്ത ചികിത്സക്ക് വേണ്ടി ഹോസ്പിറ്റലുകളിൽ നിന്ന് ഹോസ്പിറ്റലുകളിലേക്ക്.
കുറേ ചികിത്സക്കും ടെസ്റ്റുകൾക്കും ഒടുവിൽ രോഗം സ്ഥിരീകരിച്ചു. കാൻസർ ആണ്. നാലാമത്തെ സ്റ്റേജ് ആയിട്ടുണ്ട്. ഇനി ഒരു തിരിച്ചു വരവ്… പ്രയാസം.
നിങ്ങൾ ദൈവത്തോട് പറയുക. ..
ഇത് അവളെ പിടിച്ചു കുലുക്കിയതേ ഇല്ല. അവൾ എന്തോ പ്രതീക്ഷിച്ച പോലെ ഇരുന്നു. പക്ഷേ. മനുവിനു ഇതൊരു ഷോക്കായിരുന്നു.
കാരണം കല്യാണം കഴിഞ്ഞിട്ട് നാലു വർഷത്തോളമായി ഇതുവരെയും അവനു തിരക്കൊഴിഞ്ഞിട്ട് അവളുടെ മനസ്സും ആഗ്രഹങ്ങളും അറിയാൻ ശ്രമിച്ചിട്ടില്ല. അല്ലെങ്കിൽ അവനു അതിനു ഒരു പ്രാധാന്യവും നൽകിയിട്ടില്ല.
അവൾ കാലം പോകെ അവൾ പരാതിയും പരിഭവങ്ങളും നിർത്തി അവളുടേതായ ഒരു ലോകത്തേക്ക് ഒതുങ്ങി കൂടിയിരുന്നു.
പിന്നീടങ്ങോട്ട് വേദനയുടെയും ഹോസ്പിറ്റൽ വാസത്തിന്റെയും ഉറക്കമില്ലാത്ത രാത്രികൾ.
അവന്റെ തിരക്കുകൾ മാറ്റിവെച്ച് അവളെ കാണാൻ തുടങ്ങിയപ്പോഴേക്കും അവൾ വേദനയില്ലാത്ത ലോകത്തേക്ക് പോവാൻ തയ്യാറായിരുന്നു.
സ്നേഹിച്ചു കൊതിതീരാതെ പ്രിയതമനെയും മോനെയും തനിച്ചാക്കി അവൾ പോയി.
മനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ആഗ്രഹങ്ങളും സ്വപ്നങ്ങളും പാതി വഴിയിൽ ഉപേക്ഷിച്ച്. തന്നെ തനിച്ചാക്കി പോയ പ്രിയതമയെ ഓർത്ത്. കുറ്റബോധത്തിന്റെ മാറാപ്പുമായി കല്ലറക്കരികെ….
#എന്റെ രചന
#തിരക്ക്


11 Comments
നല്ല കഥ ഷൈമ . തിരക്കുകൾക്കിടയിൽ ചിലർക്കിങ്ങനെ ജീവിതം കൈവിട്ടുപോകും. തുടർന്നും എഴുതൂ.❤️❤️
❤️🙏🏻
നന്നായി എഴുതി ഷൈമ. തുടരെത്തുടരെ എഴുതൂ.
നല്ല കഥ ഷൈമ👌❤️
എഴുത്തു തുടരൂ❤️❤️
❤️🙏🏻
തിരക്കുകളിൽ അവഗണിക്കപ്പെട്ടു പോയവൾ. നല്ല കഥ 👍
❤️🙏🏻
എഴുതാൻ ശ്രമിക്കാം ❤️🙏🏻
ആഹാരവും വസ്ത്രവും കിടക്കാൻ ഒരു വീടുമുണ്ടെങ്കിൽ തൃപ്തയാകുക, എന്ന് ഭാര്യ മാരോടു പറയുന്ന ഭർത്താക്കന്മാർ ചുറ്റുമുള്ള ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. നോവുണർത്തിയ രചനയിൽ, കുറെ കാര്യങ്ങൾ ഉൾക്കൊള്ളിച്ച എഴുത്ത്.👍👏
❤️🙏🏻
Nice writing shaima.keep going🥰