Author: shaima. cp

I am a housewife. I love writing and reading books. My dream is to publish a book that will remember me after my death by including my experiences and thoughts.

മനസ്സിലെ ഓർമ്മകൾ എന്നും നൊമ്പരമായ്…. ദിനം പോകവേ ഓർക്കാൻ ഒന്നും ഇല്ലതാനും…. ഓർക്കുവാൻ എനിക്ക് ഇഷ്ട്ടമാണ്.. ഓർമയിലെ ബാല്യം… ഇപ്പൊ എനിക്ക് ഇഷ്ടങ്ങളില്ല…. ആഗ്രഹങ്ങളില്ല.. മറിച്ചു ജീവനുള്ള ചലിക്കുന്ന പാവയായി.. എന്നെ പോലെ ഉള്ളവരാല്ലാം ഇന്ന് മണ്ണിനെ പ്രണയിക്കുവാൻ തുടങ്ങിയോ? എനിക്ക് ഇനിയും ചലിക്കണം…. ഭൂമിയിൽ രണ്ടു പൂമ്പാറ്റകൾ എന്നെ കാത്തു നിൽപ്പു….

Read More

ഈ 2025 വും അങ്ങനെ കടന്നു പോകാൻ ഇനി മണിക്കൂറുകൾ ബാക്കി… ഒരുപാട് തിരിച്ചറിവുകൾ തന്ന… അത് പോലെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ സാധിച്ച… പ്രതീക്ഷ അത് നമുക്ക് ജീവിക്കാനുള്ള വെളിച്ചം ആണെന്നും… നമ്മളെ പോലെ ചുറ്റും ഉള്ള സഹജീവികളെയും പരിഗണിക്കണമെന്നും… സങ്കടങ്ങളും തളർച്ചകളും മറ്റുള്ളവർക്ക് വളരാനുള്ള വളമാണെന്നും…. നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കയ്യിലാണ് വേണ്ടത്.. അല്ലാതെ മറ്റുള്ളവരെ ഏൽപ്പിക്കരുത് എന്നും വളരെ വ്യക്തമായി ഞാൻ പഠിച്ച പാഠങ്ങളാണ്… ജീവിതത്തിൽ നിന്ന് വിലപ്പെട്ട ഒരു വർഷം കൂടി പൊഴിഞ്ഞു പോയി…ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു വർഷം…നഷ്ടങ്ങളെന്നും നഷ്ടകളാണ് ഒരിക്കലും അതിനൊരു തിരിച്ചു വരവില്ല… ഓരോ നഷ്ടങ്ങളും മുന്നോട്ടുള്ള ജീവിതത്തിൽ ശക്തിയോടെ ജീവിക്കാനുള്ള മുതൽക്കൂട്ടാണ്…. അതുകൊണ്ട് നമ്മുക്ക് ഒരുപാട് പ്രതീക്ഷയോടെ ഇനി വരുന്ന പുതുവത്സരത്തെ വരവേൽക്കാം….✍🏻 #കുഞ്ഞുകാര്യങ്ങൾ #പുതുവർഷം #കൂട്ടക്ഷരങ്ങൾ

Read More

ഓരോ സൂര്യോദയവും നമുക്ക് പ്രിയപ്പെട്ടതാവണം… കാരണം വരുന്ന ഏതോ ഒരു സൂര്യോദയം നമുക്ക് – കാണാൻ കഴിയില്ല എന്ന് ഉറച്ച് വിശ്വസിച്ച് ജീവിക്കുന്നവരാണ് നമ്മൾ മനുഷ്യർ…..

Read More

രണ്ടിളം കുരുവികൾ ഇരുന്ന ആ ചില്ല വെറുതെ പിറുപിറുത്തു രണ്ടു ഇണപ്രാവുകൾ അവരുടെ പ്രാണൻ കൊടുത്തത് എന്നിലാണ്.. പ്രണയിക്കുവാൻ അവർക്ക് മതിലുകൾ തീർത്ത സമൂഹം ഉണ്ടായിരുന്നു.. പ്രാണൻ എടുക്കുവാൻ കാണിച്ച ധൈര്യം ജീവിക്കുവാൻ അവർക്ക് ഇല്ലാണ്ടെ പോയി… അതിരുകൾ ഇല്ലാത്ത ലോകത്ത് പ്രണയിക്കുവാൻ അവർ ഒരുമിച്ച് യാത്രയായി… പ്രണയം അത് ഇലക്ക് മുള്ളിനോടാവാം.. എനിക്കും നിനക്കും അറിയാതെ ആവാം അതിൽ മരണത്തെ പ്രണയിക്കാം… ജീവിതത്തെ പ്രണയിക്കാം…

Read More

എന്റെ പിറവിയിൽ ഞാൻ – കണ്ടൊരു നിത്യ നിലവാണെൻ അച്ഛൻ… അമ്മയാണെന്നെ ചുമന്നെങ്കിലും അച്ഛനാണെന്റെ കാവലാൾ… ഇഷ്ട്ടങ്ങളില്ലാത്ത നഷ്ട്ടങ്ങളില്ലാത്തൊരു ജന്മം….. ഇഷ്ടങ്ങൾ എല്ലാം മാറ്റിവെച്ച്, എന്റെ ഇഷ്ടങ്ങൾക്കു- വേണ്ടി ഓട്ടത്തിലാണ്… കണ്ടാൽ ഭീകരൻ, സ്നേഹമില്ലാത്തവൻ, പരുക്കൻ ആയ ഒരു ജന്മം… നീറുന്ന അകവുമായി- പേറുന്ന ബാധ്യതകൾ… മതിയോ മർത്യരെ- പുരുഷജന്മത്തിന് ഒരു- പുരുഷ ദിനം…

Read More

ഇന്നത്തെ പുലരി – ഇന്നലെ മരിച്ചവന്റെ പ്രതീക്ഷ ആയിരുന്നു….. നാളെത്തെ പുലരി – ഇന്ന് ജീവിച്ചിരിക്കുന്നവന്റെ പ്രതീക്ഷയാണ്…..✍🏻

Read More

ഒരു നിലാവുള്ള രാത്രിയിൽ ഏകാന്തതയുടെ വീർപ്പുമുട്ടലിനിടയിൽ, കാറ്റിന്റെ രൂപത്തിൽ എന്നെ ആരോ ജനാലക്കരികിലേക്ക് മാടി വിളിച്ചു… പാതി തുറന്ന ജനൽവാതിലുകൾ എന്നെ കണ്ടതും കാറ്റിൽ ഒന്ന് ആടി എന്നെ സ്വാഗതം ചെയ്തു… എത്രെയോ രാത്രികൾ കടന്നു പോയി, പക്ഷേ ഇത്രമേൽ എന്റെ നയങ്ങളെ അതിശയിപ്പിച്ച ഒരു രാത്രി ഞാൻ കണ്ടിട്ടേയില്ല… വിജനമായ റോഡും താരകങ്ങൾ വാരിവിതറിയ ആകാശവും എന്നോട് കണ്ണിറുക്കിച്ചിമ്മുന്ന ചന്ദ്രനും കൈകൾ മാടി വിളിക്കുന്ന പോലെ എനിക്ക് തോന്നി… ചലനമറ്റ പ്രകൃതിയും ചുറ്റും ചീവീടുകളുടെ സംഗീതവും മാത്രം… ഇരുട്ടും നിലാവും കൂടിയ ആ വെളിച്ചം എന്റെ കണ്ണുകൾക്കു ഊർജജം പകർന്നു… എനിക്കും ആകാശത്തിനും ഇടക്കിനി തടസങ്ങളൊന്നും ഇല്ലാത്തപോലെ…. കുറച്ചു അതികനേരം ഞാനാമായലോകത്തു അതിശയത്തോടെ നിന്നു. ഒരു രാത്രിയുടെ ഭംഗിയറിയാൻ “ഏകാന്തത “എന്തെന്ന് അറിയേണ്ടി വന്നതിലും ഏകാന്തതയെ ഇത്ര മനോഹരമാക്കാംഎന്നറിഞ്ഞതിലും ഈ രാത്രിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു..✍🏻

Read More

പതിവുപോലെ മനു അന്നും നേരത്തെ എണീറ്റു. കണ്ടാൽ വല്ലാതെ അസ്വസ്ഥനാണ്. അവൻ നേരെ ഉമ്മറപ്പടിയിലൂടെ നടന്നു നീങ്ങിയത് ആ പുരയിടത്തിന്റെ തെക്കേ ഭാഗത്തേക്ക് കുറച്ചു മാറിയിട്ടുള്ള അധിക ദിവസം ആയിട്ടില്ലാത്ത ഒരു കുഴിമാടത്തിന്റെ അടുത്തേക്കാണ്. പാതികരിഞ്ഞുണങ്ങിയ പൂക്കളും കർമ്മങ്ങളുടെ അവശേഷിപ്പുകളും… അവൻ പതിയെ എന്തൊക്കെയോ കുറേ കാര്യങ്ങൾ പറഞ്ഞു തീർക്കാൻ ഉണ്ടെന്ന ഭാവത്തോടെ. കുഴിമാടത്തിന്റെ അരികിൽ ഇരുന്നു. അവന്റെ ചിന്തയിൽ കഴിഞ്ഞു പോയ അഞ്ചു വർഷത്തെ ഓർമകൾ ആയിരുന്നു. ഒരു ചിങ്ങത്തിൽ അവിടെ അടുത്തുള്ള അമ്പലത്തിൽ വെച്ച് നടന്ന അതി ഗംഭീരമായ കല്യാണം. ഓർമ്മകൾ അയാളെ വല്ലാതെ അസ്വസ്ഥനാക്കി.  ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ആയി തന്റെ ജീവിതത്തിലേക്ക് നിഷ്കളങ്കമായി കയറി വന്ന പെൺകുട്ടി. അവളുടെ ഏട്ടാ… എന്ന വിളി അവന്റെ കാതുകളിൽ മുഴങ്ങി. കല്യാണം കഴിഞ്ഞ് രണ്ടു മൂന്നു ദിവസം കഴിഞ്ഞതും അവൻ ജോലിക്ക് പോയി തുടങ്ങിയിരുന്നു. ടീച്ചർ ആവാൻ ഉള്ള എല്ലാം പൂർത്തിയാക്കിയ അവൾ അവന്റെ കുടുംബ പശ്ചാത്തലം നോക്കി…

Read More

ജയിലിൽ ജോലിചെയ്യുന്നതിനിടയിലാണ്, അവിടെ കൊലപാതക കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന ഒരു കുറ്റവാളിയുമായി സംസാരിക്കാൻ അവസരം ലഭിക്കുന്നത്.   അയാളോട് ആദ്യം ഞാൻ ചോദിച്ചത്, നിങ്ങൾ ചെയ്ത തെറ്റിനോട് കുറ്റബോധം ഉണ്ടോ എന്നായിരുന്നു.  കേട്ട നിമിഷം ഒന്ന്‌ ആലോചിക്കുക പോലും ചെയ്യാതെ മറുപടി, ഇല്ല. കൂടുതൽ വിശദീകരണം ഒന്നും ഇല്ല.   അപ്പോൾ കുറച്ചു ആകാംക്ഷയോടെ വീണ്ടും ഞാൻ ചോദിച്ചു.  നിങ്ങൾ ആരെയാണ് കൊലപ്പെടുത്തിയത്? ഒരു നെടുവീർപ്പോടെ പറഞ്ഞു.    എന്റെ മോളെ പീഡിപ്പിച്ചു കൊന്ന ആ…… പിന്നീട് അയാൾ വായയിൽ വന്ന കുറേ കാര്യങ്ങൾ പറഞ്ഞു.   അതിനിടയിൽ അയാൾ പറഞ്ഞു. കണ്ടതും അറിഞ്ഞതും എല്ലാം ഞാൻ പോലീസിനോട് പറഞ്ഞു. സാറെ…  കാലു പിടിച്ചു പറഞ്ഞു. എന്റെ മോളെ കൊന്നവനെ ‘നിയമത്തിനു ‘മുന്നിൽ കൊണ്ടുവരാൻ.    അന്ന് അവർ പറഞ്ഞത്. നാട്ടിലെ അറിയപ്പെടുന്ന മാന്യനാണ്. അയാൾക്കെതിരെ തെളിവുകളില്ല, സാക്ഷികളില്ല. എന്നാണ്.    എന്റെ മനസാക്ഷി എന്ന നിയമത്തിനു മുന്നിൽ ഒരു അച്ഛൻ ആവാൻ… ഞാൻ അയാളെ കൊന്നു.  എന്റെ കോടതിയിൽ…

Read More

ഹിമകണങ്ങളെ തട്ടിതലോടും, പൊൻകിരണങ്ങളും… പുൽനാമ്പുകളെ തട്ടിയുണർത്തുന്ന – ചെറുകുളിർ കാറ്റും…. അറ്റമില്ലാത്ത കടലും തിരകളും, കെട്ടിപ്പടുക്കാത്ത ഞെക്കിയമർത്താത്ത- പുഴകളും തോടുകളും… കരിമണക്കാത്ത,വിഷമയമില്ലാത്ത – ജീവവായുവും ഭക്ഷണപ്പൊതികളും… മുളച്ചുപൊങ്ങും പുൽനാമ്പുകളെ, അടിച്ചമർത്താത്ത കോൺക്രീറ്റും… മണൽ തരിപോൽ മുളച്ചുപൊങ്ങും – വൃദ്ധസദനങ്ങളില്ലാത്ത…. നാളേക്ക് വേണ്ടിയാണു ഇന്നെന്റെ കാത്തിരിപ്പ്…..

Read More