രണ്ടിളം കുരുവികൾ
ഇരുന്ന ആ ചില്ല
വെറുതെ പിറുപിറുത്തു
രണ്ടു ഇണപ്രാവുകൾ
അവരുടെ പ്രാണൻ
കൊടുത്തത് എന്നിലാണ്..
പ്രണയിക്കുവാൻ അവർക്ക് മതിലുകൾ
തീർത്ത സമൂഹം ഉണ്ടായിരുന്നു..
പ്രാണൻ എടുക്കുവാൻ
കാണിച്ച ധൈര്യം
ജീവിക്കുവാൻ അവർക്ക്
ഇല്ലാണ്ടെ പോയി…
അതിരുകൾ ഇല്ലാത്ത
ലോകത്ത് പ്രണയിക്കുവാൻ
അവർ ഒരുമിച്ച്
യാത്രയായി…
പ്രണയം അത്
ഇലക്ക് മുള്ളിനോടാവാം..
എനിക്കും നിനക്കും
അറിയാതെ ആവാം
അതിൽ മരണത്തെ
പ്രണയിക്കാം…
ജീവിതത്തെ പ്രണയിക്കാം…
