ഈ 2025 വും അങ്ങനെ കടന്നു പോകാൻ ഇനി മണിക്കൂറുകൾ ബാക്കി… ഒരുപാട് തിരിച്ചറിവുകൾ തന്ന… അത് പോലെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ സാധിച്ച… പ്രതീക്ഷ അത് നമുക്ക് ജീവിക്കാനുള്ള വെളിച്ചം ആണെന്നും… നമ്മളെ പോലെ ചുറ്റും ഉള്ള സഹജീവികളെയും പരിഗണിക്കണമെന്നും… സങ്കടങ്ങളും തളർച്ചകളും മറ്റുള്ളവർക്ക് വളരാനുള്ള വളമാണെന്നും…. നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കയ്യിലാണ് വേണ്ടത്.. അല്ലാതെ മറ്റുള്ളവരെ ഏൽപ്പിക്കരുത് എന്നും വളരെ വ്യക്തമായി ഞാൻ പഠിച്ച പാഠങ്ങളാണ്… ജീവിതത്തിൽ നിന്ന് വിലപ്പെട്ട ഒരു വർഷം കൂടി പൊഴിഞ്ഞു പോയി…ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു വർഷം…നഷ്ടങ്ങളെന്നും നഷ്ടകളാണ് ഒരിക്കലും അതിനൊരു തിരിച്ചു വരവില്ല… ഓരോ നഷ്ടങ്ങളും മുന്നോട്ടുള്ള ജീവിതത്തിൽ ശക്തിയോടെ ജീവിക്കാനുള്ള മുതൽക്കൂട്ടാണ്…. അതുകൊണ്ട് നമ്മുക്ക് ഒരുപാട് പ്രതീക്ഷയോടെ ഇനി വരുന്ന പുതുവത്സരത്തെ വരവേൽക്കാം….✍🏻
#കുഞ്ഞുകാര്യങ്ങൾ
#പുതുവർഷം
#കൂട്ടക്ഷരങ്ങൾ
