Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്നേഹിത
അനുഭവം ഓർമ്മകൾ പ്രചോദനം

സ്നേഹിത

By Sheeba PrasadNovember 18, 2025Updated:December 12, 202512 Comments4 Mins Read1,414 Views
Bookmark Now
Please login to bookmark Close

No account yet? Register

രാവിലെ അമ്മയെ ഫോൺ വിളിക്കുമ്പോഴേ മറുപടി എന്താകും എന്നെനിക്ക് ഊഹിക്കാൻ കഴിഞ്ഞിരുന്നു.

“എന്നെക്കൊണ്ട് പറ്റില്ല… നീ അവിടെ എവിടെയെങ്കിലും കൊടുത്തു തയ്‌പ്പിക്കാൻ നോക്ക്.” അമ്മ ഒരു മയവുമില്ലാതെ അറുത്തു മുറിച്ചു പറഞ്ഞു.

അതിന് കാരണമുണ്ട്, കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമ്മ, വീട്ടിൽ വന്ന് തയ്ക്കാനുള്ള തുണികൾ വാങ്ങി പോയത്.

എനിക്ക് രണ്ടു ബ്ലൗസ് തയ്ക്കാനുള്ള തുണികൾ, നീളം കുറക്കാൻ നൈറ്റികൾ, മോന്റെ ചില ഉടുപ്പുകൾ തയ്യൽ വിട്ട ഭാഗം തയ്ക്കാനുള്ളത്… എല്ലാം കൂടിയാണ് അമ്മ വന്നു കൊണ്ടു പോയത്. എന്റെ അമ്മയ്ക്ക് തുന്നൽ ജോലി ആയതു കൊണ്ട് എനിക്ക് ഒരിക്കലും പുറത്തൊരാളെ ആശ്രയിക്കേണ്ടി വന്നിട്ടില്ല.

ചേട്ടന്റെ അടുത്ത ഒരു ബന്ധുവിന്റെ മകളുടെ വിവാഹം ആണ് ഞായറാഴ്ച. അതിന് പങ്കെടുക്കുമ്പോൾ ഇടാൻ ഉള്ളതാണ് ഒരു ബ്ലൗസ്.. അത് തയ്ക്കാൻ അമ്മയെ ഏൽപ്പിച്ചു കഴിഞ്ഞപ്പോഴാണ് ചേച്ചി, എനിക്കും ചേട്ടനും മോനും പുതിയ ഡ്രസ്സ്‌ കൊണ്ട് തരുന്നത്. ചേച്ചി എല്ലാർക്കും ഡ്രസ്സ്‌ എടുത്തു തരും എന്നു പ്രതീക്ഷിച്ചില്ല.

ചേച്ചി എടുത്തു തന്ന പുതിയ സാരിയുടെ ബ്ലൗസ് ഇനി ഞാൻ എങ്ങനെ തയ്‌പ്പിക്കും?

അമ്മ വന്നു പോയിട്ട് രണ്ടു ദിവസം ആയിട്ടില്ല. എങ്കിലും രാവിലെ ഒന്നു വിളിച്ചു നോക്കി. അമ്മയുടെ മറുപടി എന്റെ എല്ലാ പ്രതീക്ഷകളെയും കെടുത്താൻ പോന്നതായിരുന്നു. ഞങ്ങൾ രണ്ടാളും രണ്ട് ജില്ലകളിൽ ആയതിന്റെ ബുദ്ധിമുട്ട് ഇങ്ങനെയും വരുന്നു.

അമ്മയെ ഏൽപ്പിച്ചവ, കല്യാണത്തിന്റെ തലേന്ന്‌ കൊണ്ടുവരും. പക്ഷേ, ചേച്ചി ഡ്രസ്സ്‌ എടുത്തു തന്ന സ്ഥിതിക്ക് അത് ഇടുന്നതാണല്ലോ ഉചിതം. ഞാൻ വല്ലാത്ത ധർമ്മസങ്കടത്തിലായി.

ചേട്ടത്തി വീട്ടിൽ വന്നപ്പോൾ കാര്യം അവതരിപ്പിച്ചു. ചേട്ടത്തി ഉടനെ പരിഹാരം കണ്ടെത്തി തന്നു. കുറച്ചു അപ്പുറത്തായി ഒരു ചേച്ചി തുണികൾ തയ്ക്കും. അവിടെ കൊടുക്കാം എന്നു തീരുമാനിച്ചു. മോനെയും കൂട്ടി ഞാനും ചേട്ടത്തിയും കൂടി തുണിയും അളവ് ബ്ലൗസും കൊണ്ട് കൊടുത്തു. മൂന്നാം ദിവസം ചെന്നു വാങ്ങാൻ പറഞ്ഞു.

എനിക്ക് സന്തോഷം തോന്നി. ഹാ… അങ്ങനെ ഞാൻ ഒരു തയ്യൽക്കാരിയെ കണ്ടെത്തി. ഇനി അമ്മയുടെ കാലു പിടിക്കേണ്ടല്ലോ!

പറഞ്ഞ ദിവസം വൈകുന്നേരം പോയി, വലിയൊരു തുക തയ്യൽ കൂലി കൊടുത്തു, കൂടെ നന്ദിയും അറിയിച്ചു, ബ്ലൗസും വാങ്ങി വീട്ടിലെത്തി. ആകാംഷ അടക്കാൻ വയ്യാതെ അപ്പൊ തന്നെ ബ്ലൗസ് ഇട്ടു നോക്കി.

സത്യം പറയണമല്ലോ, എന്റെ കണ്ണു നിറഞ്ഞു പോയി. പത്തു മൂവായിരം രൂപാ വിലയുള്ള ഒരു സാരിയുടെ ബ്ലൗസ്… കൈകൾ രണ്ടും എങ്ങനെയോ അതിനുള്ളിൽ കുത്തി തിരുകി കയറ്റി. ശേഷം കൈകൾ താഴ്ത്തി ഇടാൻ സാധിക്കുന്നില്ല. ബ്ലൗസിന്റെ ഹൂക് ഒന്നു പോലും ഇടാൻ കഴിയുന്നില്ല. അതിന്റെ കൈയോ മറ്റു ഭാഗങ്ങളോ തയ്യൽ അഴിച്ചിടാൻ വഴിയുണ്ടോ എന്നു നോക്കി. എവിടുന്ന്!!

ആരുടെയോ അളവിൽ അവർ ആ ബ്ലൗസ് തയ്ച്ചു നാശമാക്കി. ഒരു ‘വിത്ത്‌ ബ്ലൗസ് ‘ നഷ്ടപ്പെട്ടു, കൂടാതെ കാശും പോയി.

അമ്മയോട് വിവരം പറഞ്ഞപ്പോൾ എനിക്ക് നന്നായി വഴക്ക് കേട്ടു. അതിന് കാരണമുണ്ട്. വിവാഹത്തിന് മുൻപ് എന്റെ പാവാടകൾ, ബ്ലൗസ്, ചുരിദാർ ഇവയൊക്കെ ഞാൻ തന്നെയായിരുന്നു തയ്ക്കുന്നത്. എനിക്ക് നന്നായി തയ്യൽ അറിയാമായിരുന്നു.

വിവാഹം കഴിഞ്ഞു വന്നപ്പോൾ ഇവിടെ തയ്യൽ മെഷീൻ ഇല്ല. പോരാഞ്ഞു, പ്രസവം, മോന്റെയും ഭർത്താവിന്റെയും അച്ഛന്റെയും കാര്യങ്ങൾ ഒക്കെ ആയപ്പോൾ പിന്നെ സ്വന്തം ആവശ്യത്തിന് പോലും തയ്ക്കുന്നത് മറന്നു. എപ്പോഴും അമ്മ വന്ന് തുണികൾ വാങ്ങിക്കൊണ്ട് പോയി തയ്ച്ചു, തിരിച്ചു കൊണ്ട് തരും.

ഒരു തുണിയും കാശും പോയിട്ടും ഞാൻ പാഠം പഠിച്ചില്ല. അടുത്ത പ്രാവശ്യം ഞാൻ പുതിയ ആളിനെ കണ്ടെത്തി.. അതും പിഴച്ചു.. അങ്ങനെ നാലോ അഞ്ചോ ബ്ലൗസിന്റെ തുണിയും കാശും നഷ്ടപ്പെട്ടപ്പോൾ ഞാൻ ഒന്ന് തീരുമാനിച്ചു. ഇനി ഇതു ഇങ്ങനെ വിട്ടാൽ പറ്റില്ല. രണ്ടിലൊന്ന് തീരുമാനിക്കേണ്ടി ഇരിക്കുന്നു.

അങ്ങനെ ഇരിക്കെയാണ് ഞാൻ ജോലിക്ക് പോയി തുടങ്ങുന്നത്. അധ്യാപികയാണ്. സ്ഥിരം വേഷം സാരി ആയപ്പോൾ കൂടുതൽ പൊല്ലാപ്പായി.

ജോലിക്ക് പോയി വന്ന ഒരു വൈകുന്നേരം ഞാൻ ചേട്ടനോട് കാര്യം പറഞ്ഞു, “എനിക്കൊരു തയ്യൽ മെഷീൻ വാങ്ങണം.”

” തയ്ക്കാൻ സമയം കിട്ടുമോ? ” ചേട്ടന്റെ സംശയം.

“മോൻ വലുതായല്ലോ, ഇനി സമയം കണ്ടെത്താം.”

അങ്ങനെ ആ ആഴ്ച അവസാനം എന്റെ വീട്ടിൽ ആ അതിഥി എത്തി. പുതിയ തയ്യൽ മെഷീൻ!!

പഴയ തയ്യൽ ഓർമ്മകൾ കുറച്ചൊക്കെ പൊടി തട്ടിയെടുത്തു. പഴയ സാരികൾ വെട്ടി പലതും തയ്ച്ചു നോക്കി. ഒരു വിധം ശരിയാക്കിയെടുത്തു തയ്യൽ പണികൾ. പോരാഞ്ഞ് എനിക്ക് വേണ്ടവ പലതും അമ്മ പേപ്പറിൽ വെട്ടി തന്നു. ആ പേപ്പറുകൾ ഉപയോഗിച്ച് തുണികൾ വെട്ടി ഞാൻ തയ്യൽ തുടർന്നു.

പക്ഷേ ഈ മെഷീൻ ഉപയോഗം അധിക കാലം തുടരാൻ കഴിഞ്ഞില്ല… മുട്ടുവേദന വലിയ പ്രശ്നം ആയി. അതോടെ തയ്യൽ നിർത്താൻ ചേട്ടൻ ആവശ്യപ്പെടും എന്ന ഘട്ടം വന്നു. കുറച്ചു കാശ് ചെലവായെങ്കിലും, അധികം ബദ്ധപ്പാട് ഇല്ലാത്ത പുതിയ ടേബിൾ ടോപ് മെഷീൻ ഞാൻ തന്നെ വാങ്ങി.

ഞാൻ ഒരു പിശുക്കിയാണ് എന്നാണ് എല്ലാവരുടെയും അഭിപ്രായം. വലിയൊരു തുകയ്ക്കു ‘ഉഷാ ജനോം’ വാങ്ങിയപ്പോൾ അത് ഏറ്റവും നന്നായി എനിക്ക് ഉപയോഗിക്കാൻ സാധിക്കണം എന്നൊരു ആഗ്രഹം ഉണ്ടായി.

അങ്ങനെ കുറച്ചു അന്വേഷണം നടത്തി, തയ്യൽ പഠിക്കാൻ ഒരിടം കണ്ടെത്തി. പത്തു ദിവസത്തെ ‘ക്രാഷ് കോഴ്സ് ‘ ആയിരുന്നു. എനിക്ക് അത്യാവശ്യം വേണ്ടത് എല്ലാം പഠിച്ചു.

പത്തു വർഷത്തിലേറെയായി എന്റെ ബ്ലൗസ്, ചുരിദാർ, ഇവ ഞാൻ സ്വന്തമായി തയ്ക്കുന്നു. കൂടാതെ ജനാല കർട്ടൻ, കസേരകൾക്കു ഉടുപ്പുകൾ, മിക്സിയുടെയും ഗ്രൈൻഡറിന്റെയും കുട്ടിയുടുപ്പുകൾ ഇവയെല്ലാം ഞാൻ തയ്ച്ചെടുക്കും. ഇച്ചിരി തുണിയും സമയവും കിട്ടിയാൽ എല്ലാറ്റിനെയും പാവാടയും ഉടുപ്പും ഇടീപ്പിച്ച് നാണം മറയ്ക്കും ഞാൻ..!

ഏറ്റവും രസകരം അതേപോലെ ഉപയോഗപ്രദം എന്നു എല്ലാവരും ഒരേ പോലെ അഭിപ്രായപ്പെട്ടത് ചേട്ടന്റെ പഴയ ഷർട്ടുകൾ വെട്ടി സഞ്ചി ആക്കിയതാണ്. പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധിച്ചപ്പോൾ മുതൽ ഞാൻ സഞ്ചിപ്പണി തുടങ്ങി. ഇച്ചിരി നിറം മങ്ങിയ “അലൻ സോളി” “പീറ്റർ ഇംഗ്ലണ്ട് ” LP ” സഞ്ചിയിൽ റേഷൻ കടയിൽ നിന്ന് പച്ചരി വാങ്ങുന്നതിന്റെ ഗമ വേറെ..!

പുറത്ത് ഏത് കടയിൽ കയറിയാലും ചായ അരിപ്പ പോലെയുള്ള തുണി സഞ്ചിക്ക് ഇരുപതോ മുപ്പതോ നൽകണം…

പല വലിപ്പത്തിൽ, പല ഡിസൈനിൽ പോക്കറ്റ് ഉള്ളത്, ഇല്ലാത്തത്, സിബ് വെച്ചത്, ബട്ടൻ വെച്ചത് എന്നിങ്ങനെ പല രൂപത്തിൽ ഭാവത്തിൽ ബിഗ് ഷോപ്പറും റെഡി..

പഴയ നെറ്റികളും ബെഡ് ഷീറ്റും ചവിട്ടു മെത്തകൾ ആയി പരിണാമം സംഭവിച്ചും മറ്റും പുനരുപയോഗത്തിന്റെ പല രൂപങ്ങൾ എന്റെ വീട്ടിൽ എത്തിയത് എന്റെ ഉഷയുടെ ഐശ്വര്യത്തിലൂടെയാണ്.

കീറിയതും തയ്യൽ വിട്ടതുമൊക്കെ കടകളിൽ കൊടുത്തു അവരുടെ ഔദാര്യം കാത്തു നിൽക്കണ്ട…. ഒരു സാരി വാങ്ങിയാൽ, പുതിയ ബ്ലൗസ് തയ്ച്ചു പിറ്റേന്ന് തന്നെ അത് ഉടുത്തു പോകാൻ കഴിയും….. അത് ഒരു വലിയ സന്തോഷം ആണ്.

ഇത്രയും കാലത്തിനിടയിൽ എന്റെ വീട്ടിൽ വാങ്ങിയിട്ടുള്ള ഉപകരണങ്ങളിൽ ഏറ്റവും പ്രയോജനകരമായത് ഞാൻ സ്വന്തമായി വാങ്ങിയ എന്റെ ‘ഉഷ ‘ ആണെന്ന് പറഞ്ഞില്ലെങ്കിൽ അത് നന്ദികേട് ആകും..

#എൻ്റെരചന

Post Views: 747
9
Sheeba Prasad

Reader, Writer, Teacher

12 Comments

  1. മിനി സുന്ദരേശൻ on April 23, 2026 6:58 PM

    കൂട്ടുകൂടാൻ ഉഷ വന്ന കഥ ഹൃദ്യമായി അവതരിപ്പിച്ചു👍❤️

    Reply
  2. Sunandha on December 7, 2025 12:14 PM

    തയ്യൽ അറിയുമെങ്കിലും നല്ലതാ…

    Reply
  3. മിനി സുന്ദരേശൻ on December 7, 2025 2:01 AM

    പ്രയോജനമുള്ള കൂട്ടുകാരിയെ രസകരമായി അവതരിപ്പിച്ചു❤️👍

    Reply
  4. Thara Subhash on November 27, 2025 5:09 PM

    ഉഷ തന്ന സന്തോഷം നല്ല ഒഴുക്കോടെ ഞങ്ങളിലെത്തിച്ചു. സന്തോഷം ഷീബ. ഉഷയുമൊത്ത് മുന്നേറൂ ……….! ആശംസകൾ!❤️❤️

    Reply
  5. Pradeesh on November 27, 2025 7:17 AM

    പ്രചോദനം ആകുന്ന അനുഭവങ്ങൾ 👌❤️

    Reply
  6. Jincy Isaac on November 26, 2025 10:40 PM

    നന്നായി ട്ടുണ്ട്

    Reply
    • Rani Varghese on April 23, 2026 7:55 PM

      ഉഷ കൂട്ടുകാരി ആയല്ലോ. നന്നായി അവതരിപ്പിച്ചു..

      Reply
  7. Janet Pigarez on November 25, 2025 9:34 PM

    നന്നായി എഴുതി❤️

    Reply
  8. SHERLY. V T on November 19, 2025 3:12 PM

    ഉഷയുമായുള്ള കൂട്ട് വളരെ രസകരമായി എഴുതി ആശംസകൾ❤️💐

    Reply
  9. Suma Jayamohan on November 18, 2025 9:04 PM

    എൻ്റെ ഉഷയെ ഓർമ്മിച്ചു ഞാൻ.
    ആദ്യം ചവിട്ടുന്നതായിരുന്നു. പിന്നെ ന്താനും ഒരു ഉഷ ജനോം സ്വന്തമാക്കി.തയ്ക്കുമ്പോഴുള്ള സന്തോഷം ഒന്നു വേറെ തന്നെ അല്ലേ ഷീബാ❤️❤️
    നല്ല ഓർമ്മകൾ❤️❤️❤️

    Reply
    • Electa Joeboy on November 19, 2025 12:36 PM

      ഉഷ വന്നതോടെ തയ്യൽ പണി ഉഷാറായല്ലോ. എനിക്ക് തയ്യൽ അറിയില്ല. അറിഞ്ഞിരുന്നെങ്കിൽ എത്ര നല്ലതായിരുന്നുവെന്ന് എപ്പോഴും തോന്നാറുണ്ട്. നല്ല എഴുത്ത്. 😍🥰

      Reply
      • Joyce Varghese on November 20, 2025 1:48 AM

        തയ്ച്ച സഞ്ചികളുടെ variety യും ഭംഗിയും കണ്ടപ്പോൾ, ഉള്ളിൽ ഒരു artist ഉണ്ടെന്ന് തോന്നി. തയ്യൽ മെഷീൻ ശരിക്കും ഉപയോഗിക്കുന്നയാൾ.👌👏❤️

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.