വർഷങ്ങൾ പോയതറിയാതെ വീണ്ടുമീ
ജീവിതവർഷക്കണക്കു ഞാൻ നോക്കവേ,
“തുള്ളിയ്ക്കൊരു കുടം” പോലെ തുടർച്ചയായ്
തള്ളിവരുന്നിതാ “ഓർമ്മ വർഷം”, സഖേ!
നിത്യം നടത്തുന്ന ജീവിതയുദ്ധത്തിൽ
സത്യം പഠിച്ചു ഞാൻ, കൊടുത്തതു താൻ കിട്ടും !
മായൂരപിഞ്ചരം മാറി വീശുന്നൊരീ ലോകം
മയക്കും കലർപ്പു വർണ്ണങ്ങളാൽ!
തെറ്റോ ശരിയോ, തിരിച്ചറിയാതെ ഞാൻ
തെറ്റിൽ ശരിയും തിരിച്ചും കണ്ടസ്വസ്ഥൻ !
താളം, ശ്രുതി ചേരും ജീവനസംഗീതം,
താളവട്ടം തീർക്കും ശ്രുതിഭംഗമെന്നിയേ !
പഞ്ചവാദ്യം പോലെ, താളധ്വനി പോലെ,
സഞ്ചിത ശബ്ദമൌനങ്ങളാഘോഷം !
വർഷങ്ങൾ പോയ്, വേനൽ മാറീ, വൃഷ്ട്ടിയായ്
കഷ്ടങ്ങൾ പോയ്, ഇഷ്ട വർഷമായ് ജീവിതം !
ജീവിതമാം നദീനീരൊഴുക്കിൽ നിന്നു ഞാൻ പിടിച്ചുവച്ചതോ – തിളക്കം, ഇറ്റാർദ്രത !
– ഡോ പരമേശ്വരൻ കെ.


4 Comments
നല്ല രചന❤️👍
നന്നായിട്ടുണ്ട്👌👌👏❤️❤️
നന്നായിരിക്കുന്നു👌🌹
സന്തോഷം !!