Author: Parameswaran K

Retired news professional from AIR. PhD in Linguistics from Uty of Kerala. Published seven books including translations. Avid student of Sanskrit and Indian Knowledge Systems. Deeply interested in setting and solving cross word puzzles, Astrology and Carnatic Music.

വർഷങ്ങൾ പോയതറിയാതെ വീണ്ടുമീ ജീവിതവർഷക്കണക്കു ഞാൻ നോക്കവേ, “തുള്ളിയ്ക്കൊരു കുടം” പോലെ തുടർച്ചയായ് തള്ളിവരുന്നിതാ “ഓർമ്മ വർഷം”, സഖേ! നിത്യം നടത്തുന്ന ജീവിതയുദ്ധത്തിൽ സത്യം പഠിച്ചു ഞാൻ, കൊടുത്തതു താൻ കിട്ടും ! മായൂരപിഞ്ചരം മാറി വീശുന്നൊരീ ലോകം മയക്കും കലർപ്പു വർണ്ണങ്ങളാൽ! തെറ്റോ ശരിയോ, തിരിച്ചറിയാതെ ഞാൻ തെറ്റിൽ ശരിയും തിരിച്ചും കണ്ടസ്വസ്ഥൻ ! താളം, ശ്രുതി ചേരും ജീവനസംഗീതം, താളവട്ടം തീർക്കും ശ്രുതിഭംഗമെന്നിയേ ! പഞ്ചവാദ്യം പോലെ, താളധ്വനി പോലെ, സഞ്ചിത ശബ്ദമൌനങ്ങളാഘോഷം ! വർഷങ്ങൾ പോയ്, വേനൽ മാറീ, വൃഷ്ട്ടിയായ് കഷ്ടങ്ങൾ പോയ്, ഇഷ്ട വർഷമായ് ജീവിതം ! ജീവിതമാം നദീനീരൊഴുക്കിൽ നിന്നു ഞാൻ പിടിച്ചുവച്ചതോ – തിളക്കം, ഇറ്റാർദ്രത ! – ഡോ പരമേശ്വരൻ കെ.

Read More

1971 നവംബർ മാസം റിലീസായ “ലൈൻ ബസ്” എന്ന സിനിമ, നേരത്തേയൊരു ബ്ളോഗിൽ സൂചിപ്പിച്ചതു പോലെ “പ്രൈവറ്റ് ബസു”കളുടെ ആരാധകനായിരുന്ന എന്നിൽ കുറച്ചല്ല ഉത്സാഹം വിതച്ചത്! ബസ് ഡ്രൈവർമാരെ സൂപ്പർ താരങ്ങളായും കരുതിയിരുന്ന ബാലനായിരുന്നു, ഇതെഴുതുന്നയാൾ “ലൈൻബസ്” സിനിമയിറങ്ങുമ്പോൾ. അന്ന് കോട്ടയത്ത് താമസിച്ചിരുന്ന ഞങ്ങൾക്ക് ഏറെ പരിചിതമായ നാട്ടകം റൂട്ടിലൂടെയുള്ള റൂട്ടിലെ ബസ്സുമായി ബന്ധപ്പെട്ടാണ് ലൈൻബസ് എന്ന സിനിമ മുന്നോട്ടു പോകുന്നത്. അതിൽ ബസ് കേടായതിനെ തുടർന്ന് നായികാനായകൻമാരെ കേന്ദ്രമാക്കി ഒരു ഗാനരംഗമുണ്ട്. യഥാർത്ഥത്തിൽ ബസ്സ് ചീത്തയായതാണെന്നും അതിനെ തുടർന്ന് സംവിധായകൻ അവസരോചിതമായി തട്ടിക്കൂട്ടിയ രംഗമാണിതെന്നും അന്ന്  അന്ന് അഞ്ചിലോ ആറിലോ പഠിച്ചിരുന്ന ഞങ്ങൾ ഉറക്കെയുറക്കെ ചർച്ച ചെയ്തിരുന്നതും ഓർക്കുന്നു. അക്കാലത്തിറങ്ങിയ ” കണ്ണൂർ ഡീലക്സ്” എന്ന മറ്റൊരു ക്ലാസ്സിക്ക് ചിത്രത്തിലും ബസ്സ് തന്നെയാണ് നായകൻ. 1969ഉൽ ഇറങ്ങിയ ഈ ചിത്രത്തെ പരിമിതമായ തോതിലെങ്കിലും മലയാളത്തിലെ പ്രഥമ “റോഡ് മൂവി”യാണെന്ന് പറയാം. ചിത്രത്തിന്റെ  നല്ലൊരു പങ്കും നടക്കുന്നത് കണ്ണൂർ ഡീലക്സ് ബസ്സിലും…

Read More

(ഡോ കെ പരമേശ്വരൻ 1/3773 കേദാരം ബിലാത്തിക്കുളം റോഡ് കോഴിക്കോട് 673 006. മൊബൈൽ 94862 43911.) കേരളത്തിൽ ക്ഷേത്രങ്ങൾ  എപ്പോഴും സാംസ്ക്കാരിക വിനിമയത്തിൻറ്റെ കേന്ദ്രങ്ങളായിട്ടാണ് പ്രവർത്തിച്ച് പോന്നിട്ടുള്ളത്. കേരളത്തിന് പുറത്ത്  മലയാളത്തിൻറ്റെ അന്തസ്സുയർത്തുന്നതിൽ പ്രമുഖ പങ്കു വഹിച്ച മദ്രാസ് സർവ്വകലാശാല മലയാള വിഭാഗം മുൻ അദ്ധ്യക്ഷൻ ഡോ എസ് കെ നായർ നിരീക്ഷിച്ചിട്ടുള്ളത് എല്ലാ ക്ഷേത്രോൽസവങ്ങളും കേരളീയ കലാ – സാംസ്ക്കാരിക – പാരമ്പര്യ ഭംഗികളുടെ സമഗ്രമായ പ്രദർശനശാലകളാണ് എന്നാണ്. പകൽ മുഴുവൻ നീളുന്ന ഉൽസവ ചടങ്ങുകളും ശിവേലിയെഴുന്നള്ളത്തുകളും, കൂത്തമ്പലത്തിൽ അരങ്ങേറുന്ന പാഠകവും തുള്ളലും, സന്ധ്യാ നേരത്തെ എഴുന്നള്ളത്തിൻറ്റെ ദൃശ്യഭംഗിയും നാദസ്വരം മുതലായ വാദ്യവൈവിധ്യവും, പുലരുവോളം കഥകളി – പത്തു ദിവസം നീളുന്ന ഏത് ക്ഷേത്രോത്സവവും സാംസ്ക്കാരിക സമ്പത്തിലേയ്ക്ക് എത്തിനോക്കാൻ, കണ്ണു തുറക്കാൻ ഏവർക്കും പ്രേരകം എന്നാണ് നായർ സാറിൻറ്റെ നിരീക്ഷണം. എൻറ്റെ അനുഭവത്തിലും ഈ നിരീക്ഷണം ശരിയാണ് എന്നേ പറയാൻ കഴിയുന്നുള്ളു. ഹരിപ്പാട് വേലായുധസ്വാമി, കോട്ടയം തിരുനക്കര അമ്പലങ്ങളിലെ…

Read More