നിന്റെ കണ്ണുകൾ കഥ പറഞ്ഞ യാത്രകൾ
വീണ്ടും വീണ്ടും പറയാൻ കൊതിച്ച
നിന്നോടുള്ള പ്രണയത്തെ ഞാൻ
ഒരിക്കലും രേഖപ്പെടുത്താത്ത
മഷി അടയാളങ്ങൾ
നിനക്കറിയാമായിരുന്നു
ഞാൻ ഒരിക്കലും നിന്നിലേക്ക് കടന്നു വരില്ലായിരുന്നുവെന്ന്
ഒരിക്കൽ ഞാൻ ചോദിച്ചു ഈ മഴ
നിന്നോട് എന്നിലെ വലിച്ചു ചേർക്കലല്ലേന്ന്
തുടരെ തുടരെ നെഞ്ചിടിപ്പിൽ
സൂക്ഷിച്ചു വെച്ച ഒരു വാക്കായിരുന്നു
നമുക്ക് പിരിയാതെ ഇരിക്കാമെന്ന്
കാലം തെറ്റി പെയ്ത മഴയിൽ
ചെടികൾ ഈറനണിയുന്നു
പൂക്കൾ തല താഴ്ത്തുന്നു
നിന്റെ സന്ദേശം ഞാൻ നോക്കുകയായിരുന്നു
എന്തുകൊണ്ട് നമ്മൾ വീണ്ടും കണ്ടില്ല
അതുമതിയെന്നു കരുതിയാവും
അടുത്ത സ്റ്റേഷനിൽ ഞാൻ ഇറങ്ങും
ഈ യാത്ര കഴിഞ്ഞു ഞാൻ വീട് കേറുമ്പോൾ
പ്രണയത്തിന്റെ കണക്കു കൂട്ടലുകൾ
തെറ്റി പെയ്ത മഴയിൽ അലിഞ്ഞു ചേർന്നിരിക്കും
എങ്കിലും ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടിരിക്കും


4 Comments
😍👍
നല്ല രചന❤️💐
രസമുള്ള വരികൾ👌👏❤️❤️
മനോഹരം👌🌹