Author: Anoop VM

Iam Anoop from Kottayam Writing is my passion

ചില കണ്ണുകൾ അങ്ങനെയാണ് ആൾക്കൂട്ടത്തിൽ പോലും ചുറ്റി വലിഞ്ഞു പ്രണയത്തിന്റെ അതിരു ഭേദിക്കും അവരെ പിന്നീട് പലതവണ ആ കണ്ണുകൾ കൊണ്ടു ഓർക്കും. ധൃതി പിടിച്ചു പായുന്ന നമ്മളുടെ ഉൾതുടുപ്പിൽ മഞ്ഞുരുകുംപോലെ അവൾ കണ്ണുകൾ കൊണ്ടു ദിശ തെറ്റിക്കും അവരാരും അല്ലായിരിക്കും ജീവിതത്തിൽ എങ്കിലും പെട്ടന്ന് ആരോ ആകുന്ന പോലെ തോന്നും, ഉത്സവം കഴിഞ്ഞു ആളുകൾ പിരിയുമ്പോലെ ഓർമ്മകൾ കൊണ്ടു വലിഞ്ഞു മുറുക്കി എങ്ങോ കൊണ്ടു പോകുന്ന ചിലർ ഒരിക്കലും പെട്ടു പോകരുതെന്ന് ബലം പിടിച്ചു നോക്കാമെങ്കിലും ഉഗ്രമായ നോട്ടത്തിൽ ആ കണ്ണുകൾ വല്ലാതെ പിടിച്ചു കയറും നീ എന്റെ ആരുമല്ലെന്നു അറിയാമെങ്കിലും ചോദിക്കാൻ ഭാവിക്കുന്ന ഒരു വാക്ക് പോലെ കുസൃതിയുടെ മിന്നായ സ്പർശം വന്നുകൊണ്ടിരിക്കും ഞാൻ ഒരു വിധം ആ കണ്ണുകളിൽ നിന്നു പുറത്തു കടക്കുമ്പോഴേക്കും വല്ലാത്ത നൊമ്പരം പെയ്ത് ഭൂമിയിൽ ഒറ്റപ്പെട്ടവന്റെ സംഗീതം നിറഞ്ഞു കഴിഞ്ഞിരിക്കും ചില കണ്ണുകൾ അങ്ങനെയാണ് മാന്ത്രികമായ ഒരു നോട്ടത്തിൽ പോലും നമ്മളെ എങ്ങോ…

Read More

പ്രതി നായകത്വം ഇണങ്ങുന്നർ ഭൂമിയിൽ സഞ്ചരിക്കുമ്പോൾ, ഇരുട്ട് ഒരു പ്രശ്നം അല്ലാത്തവർ ഉണ്ട്, ചെറിയ ഇടവഴികൾ പോലും കുത്തി നിറച്ച നടപ്പിൽ വീട്ടിലേക്കു ചെരിയുന്ന ഭാഗം ആരോ നിൽക്കും പോലെ തോന്നി, പതുക്കെ ബാഗിലെ മൊബൈൽ ടോർച് തെളിയിക്കാൻ ശ്രമിക്കുമ്പോൾ സിഗരറ്റ് വെട്ടം പെട്ടന്ന് മിന്നി മാഞ്ഞു ആരാണ്? കണ്ണുകൾ പതുക്കെ അടുത്തോട്ടു വരുന്നു, നായകൾ ഓരിയിട്ട് തിളയ്ക്കുന്ന സമയം, ആരാണ്? വീണ്ടും ചോദിക്കാൻ ശ്രമിക്കുമ്പോൾ ഭയം ഗതി തെറ്റി ചെടികളുടെ അനക്കത്തിലേക്ക് പായുന്നു, എല്ലാ വീടും ഉറക്കത്തിൽ ആണ്, അത്ര പേടിപ്പെടുത്തുന്ന ഒരു കാര്യവും ഇല്ലാത്ത ചുറ്റുപാടിൽ ഏതു ഇരുട്ടത്തും വന്നു കയറാവുന്ന വാടക വീട്, പക്ഷേ ഇന്ന് ആരോ എതിരെ നിൽപ്പുണ്ട്, അതു വളരെ ബുദ്ധിമാനായ ഒരാൾ തന്നെയാണ്… ഇടത്തെ ഭാഗത്തു കൂടി അതി ശക്തമായ ഇടിയോ, എന്തോ കിട്ടിയപ്പോൾ വീഴും മുമ്പ് ആ കണ്ണുകൾ കണ്ടു, ചോര തിളയ്ക്കുന്ന കണ്ണുകൾ, രൂക്ഷമായ എന്തോ ഗന്ധം വമിക്കുന്ന ഒരാൾ,…

Read More

ചുണ്ടിൽ സിഗരറ്റ് കൊളുത്തി ജോൺ സെമിത്തേരിയുടെ പുറത്തു കാറിൽ ഇരുന്നു. റെബേക്ക കാറിൽ നിന്നു ഇറങ്ങി പുറത്തു നിക്കുന്നു, അവരുടെ ഏറ്റവും വലിയ സുഹൃത്തു നിത്യത പ്രാപിച്ചിരിക്കുന്നു. ജോൺ കാറിൽ നിന്നു പുറത്തു ഇറങ്ങി അൽപ്പം മുൻപോട്ട് നീങ്ങി. ഡെയ്‌സി… തന്റെ ഫോൺ ലിസ്റ്റിൽ ഉള്ള അവൾ ഇനി ഇല്ലെന്നു അറിയാവുന്ന അയാൾ വളരെ അസ്വസ്ഥനായി നിന്നു. ചെറിയ വെയിൽ കനക്കുന്നു, ആളുകൾ സെമിത്തേരി വിട്ട് പുറത്തു ഇറങ്ങുന്നു. ഡെയ്‌സി… അവൾ വളരെ നല്ല ഒരുവൾ ആയിരുന്നു. ഒരിക്കൽ ഒരു കോഫി കുടിച്ചു ജോൺ അവളോട് ചോദിച്ചു. “എന്തെ നമുക്ക് ജീവിതത്തിൽ ഒരുമിച്ചു കൂടാ… അപ്പോൾ അവൾ അന്ന് പറഞ്ഞത് അവസാന റിസൾട് വരട്ടെ മാൻ എന്ന്…” അവളുടെ ക്യാൻസർ മൂർച്ഛിച്ചപ്പോൾ ജോൺ നിർത്താതെ മദ്യപിച്ചു നടന്നു. ഒടുവിൽ അവൾ പറഞ്ഞു. “ഇതു നിർത്തണം മാൻ….” എല്ലാം കഴിഞ്ഞു സെമിത്തേരി വിട്ട് ആളുകൾ പിരിഞ്ഞു. ജോൺ കാറിന്റെ പുറകിൽ ഇടിച്ചു കൊണ്ട്…

Read More

ജനാർദ്ദന നിനക്ക് ചായക്ക് ഇതുമതിയോ? എറണാകുളം സൗത്ത്, ക്രമാനുഗതമായി ആൾപെരുപ്പം, കാറുകൾ, മറ്റു വണ്ടികൾ, ജനാർദ്ദനൻ റോഡിൽ ഒറ്റ മുണ്ടും, മുഷിഞ്ഞ ഷർട്ടുമായി നിൽക്കുന്നു, ചായ കുടിക്കണം, തൊണ്ട പൊള്ളിച്ചു… എതിരെ വന്നവരോട് പണം ചോദിക്കുന്നു, ആരും തിരിഞ്ഞു നോക്കുന്നില്ല, ഒരു സായിപ്പ് എതിരെ വരുന്നു, കുറച്ചു കാലം ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ ജോലി ചെയ്ത ഭാഷ മറന്നില്ല, സർ… ഐ വാണ്ട്‌ ഹൻഡ്രഡ് റുപ്പീസ്…. സായിപ്പ് നടത്തം നിർത്തി പിന്നോട്ട് നടന്നു, വാട്ട്‌ ഈസ്‌ ദ പെക്യുലാരിറ്റി ഓഫ് ദിസ്‌ പ്ലേസ്?? സർ.. കുറെ പോയാൽ ബോട്ട് ജെട്ടി, മറൈൻ ഡ്രൈവ് അങ്ങനെ അങ്ങനെ…. മിസ്റ്റർ ജനാർദ്ദനൻ… വരൂ ചായ വാങ്ങി തരാം… പുറകെ നടന്നു…. സുഭിക്ഷം ഭക്ഷണം… തൃപ്തിയായി…. സായിപ്പ് ഇങ്ങനെ പറഞ്ഞു.. മലയാളീസ് വെൽ എഡ്യൂക്കേറ്റഡ്.. ബട്ട്‌ ജോബ്ലെസ്സ്….. കൈയിൽ കിട്ടിയ അഞ്ഞൂറ് രൂപ നോക്കി ജനാർദ്ദനൻ റെയിൽവേ സ്റ്റേഷനിൽ വെച്ചു പിടിപ്പിച്ചു…ഭാഷാന്തരം മുഷിപ്പിന്റെ കുപ്പായം ഒന്നും…

Read More

അമ്മമാർ ഫിലോസഫിയാണ്… അവർ ജീവിക്കട്ടെ….. നിറം കൂടുതൽ കൊടുത്തു ജെന്നി വരയ്ക്കുന്നു, ഞാൻ അടുത്തുണ്ട്. “മിസ്റ്റർ… താങ്കൾ നന്നായി വിറയ്ക്കുന്നല്ലോ, ദേ.. ആ പുതപ്പു എടുത്തിട്ടോ… രണ്ടു ദിവസം കഴിഞ്ഞ് ആൻഡ്റൂസ് ജയിലിൽ നിന്നു ഇറങ്ങും” അയാൾ ആദ്യം എത്തുക ജെന്നിയെ തേടിയാവും, കമ്പിളി പുതപ്പു ചുറ്റി ഞാൻ ജെന്നിയോട് ചോദിച്ചു. “നിന്റെ ഭർത്താവ് നിന്നെ തേടി വരുമ്പോൾ നിനക്ക് പേടി ഇല്ലേ?” “നോ എന്തിനാ പേടിക്കുന്നത്? എന്റെ നിറവയർ ചവിട്ടിയ ക്രൂരൻ ആണയാൾ, ദ്രോഹി.. എന്റെ കുഞ്ഞു പോയി. നിങ്ങൾക്ക് വീടില്ലേ മിസ്റ്റർ…?” “ഞാൻ വീട് വിട്ടിട്ടു കുറെ ആയി.” ജെന്നി വര നിർത്തി. “മാർക്കറ്റിൽ വെച്ചു തണുത്തു വിറച്ചു കിടന്ന തന്നെ ഉപേക്ഷിച്ചു പോകാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് കൂടെ കൂട്ടിയത്. നിങ്ങൾ നന്നായി സംസാരിക്കുന്നു, നല്ല വാക്കുകൾ…” ഞാൻ ജനൽ തുറന്നു പതുക്കെ വെളിയിലേക്ക് നോക്കി. ജെന്നി ചിരിച്ചു, “വിഷാ ദം പുറത്തു കളയൂ മിസ്റ്റർ…. ഒന്ന്…

Read More

നിന്റെ കണ്ണുകൾ കഥ പറഞ്ഞ യാത്രകൾ വീണ്ടും വീണ്ടും പറയാൻ കൊതിച്ച നിന്നോടുള്ള പ്രണയത്തെ ഞാൻ ഒരിക്കലും രേഖപ്പെടുത്താത്ത മഷി അടയാളങ്ങൾ നിനക്കറിയാമായിരുന്നു ഞാൻ ഒരിക്കലും നിന്നിലേക്ക്‌ കടന്നു വരില്ലായിരുന്നുവെന്ന് ഒരിക്കൽ ഞാൻ ചോദിച്ചു ഈ മഴ നിന്നോട് എന്നിലെ വലിച്ചു ചേർക്കലല്ലേന്ന്‌ തുടരെ തുടരെ നെഞ്ചിടിപ്പിൽ സൂക്ഷിച്ചു വെച്ച ഒരു വാക്കായിരുന്നു നമുക്ക് പിരിയാതെ ഇരിക്കാമെന്ന് കാലം തെറ്റി പെയ്ത മഴയിൽ ചെടികൾ ഈറനണിയുന്നു പൂക്കൾ തല താഴ്ത്തുന്നു നിന്റെ സന്ദേശം ഞാൻ നോക്കുകയായിരുന്നു എന്തുകൊണ്ട് നമ്മൾ വീണ്ടും കണ്ടില്ല അതുമതിയെന്നു കരുതിയാവും അടുത്ത സ്റ്റേഷനിൽ ഞാൻ ഇറങ്ങും ഈ യാത്ര കഴിഞ്ഞു ഞാൻ വീട് കേറുമ്പോൾ പ്രണയത്തിന്റെ കണക്കു കൂട്ടലുകൾ തെറ്റി പെയ്ത മഴയിൽ അലിഞ്ഞു ചേർന്നിരിക്കും എങ്കിലും ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടിരിക്കും

Read More

അവസാനം അതും സംഭവിച്ചു…. എന്ന് പറയാം…. മഴ ആസൂത്രിതമായി കടന്നു വന്ന ദിവസം കൈയിൽ ഒരു വലയുമായി പടിഞ്ഞാറെ കുഞ്ഞുമോൻ എന്റെ അടുത്ത് വന്നു, കൈയിൽ ഒരു കെട്ടു ബീഡിയും, സഞ്ചിയിൽ കള്ളും ഉണ്ടായിരുന്നു അയാൾ എന്റെ മുമ്പിൽ നിന്നു….. “എടാ….. കരിമ്പും പാടത്തു പോകാം…. നിറയെ ചേറു മീൻ കിട്ടും, അത്ര ഉത്സാഹമൊന്നുമില്ലാതെ ഞാൻ വീട് പൂട്ടി അവന്റെ ഒപ്പം നടന്നു.. നടക്കുമ്പോൾ നിറയെ മഴ ഞങ്ങളെ ആകമാനം നനച്ചു, കഴിഞ്ഞ ആഴ്ച പുല്ലൻ മീനുകൾ സഞ്ചിയിൽ നിറയെ കോരി കുഞ്ഞുമോൻ നീണ്ടൂർ ഭാഗത്തു വിൽക്കാൻ കൊണ്ടു പോകുമ്പോൾ എനിക്ക് ചിരി വന്നിരുന്നു, കാരണം ഇയാൾക്ക് കണക്കു അറിയില്ല.. ഞാൻ കൂടെ ഇരുന്നു കിലോയ്ക്ക് നൂറോന്നോ, നൂറ്റമ്പതെന്നോ പറഞ്ഞു കളം കാലിയാക്കും. അങ്ങനെ ഞങ്ങൾ നടക്കുവാണ്, താറാവുകൾ ചേറു കുത്തി കളിക്കുന്നു, അപ്പോഴേക്കും കുഞ്ഞുമോൻ എന്നോട് സ്വരം താഴ്ത്തി ഇങ്ങനെ പറഞ്ഞു. “എടാ എനിക്ക് സാവിത്രിയെ ഇഷ്ടമാണ്, നീ ഒന്നു…

Read More