ജനാർദ്ദന നിനക്ക് ചായക്ക് ഇതുമതിയോ?
എറണാകുളം സൗത്ത്, ക്രമാനുഗതമായി ആൾപെരുപ്പം, കാറുകൾ, മറ്റു വണ്ടികൾ, ജനാർദ്ദനൻ റോഡിൽ ഒറ്റ മുണ്ടും, മുഷിഞ്ഞ ഷർട്ടുമായി നിൽക്കുന്നു, ചായ കുടിക്കണം, തൊണ്ട പൊള്ളിച്ചു… എതിരെ വന്നവരോട് പണം ചോദിക്കുന്നു, ആരും തിരിഞ്ഞു നോക്കുന്നില്ല, ഒരു സായിപ്പ് എതിരെ വരുന്നു,
കുറച്ചു കാലം ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ ജോലി ചെയ്ത ഭാഷ മറന്നില്ല, സർ… ഐ വാണ്ട് ഹൻഡ്രഡ് റുപ്പീസ്…. സായിപ്പ് നടത്തം നിർത്തി പിന്നോട്ട് നടന്നു, വാട്ട് ഈസ് ദ പെക്യുലാരിറ്റി ഓഫ് ദിസ് പ്ലേസ്??
സർ.. കുറെ പോയാൽ ബോട്ട് ജെട്ടി, മറൈൻ ഡ്രൈവ് അങ്ങനെ അങ്ങനെ…. മിസ്റ്റർ ജനാർദ്ദനൻ… വരൂ ചായ വാങ്ങി തരാം… പുറകെ നടന്നു….
സുഭിക്ഷം ഭക്ഷണം… തൃപ്തിയായി…. സായിപ്പ് ഇങ്ങനെ പറഞ്ഞു.. മലയാളീസ് വെൽ എഡ്യൂക്കേറ്റഡ്.. ബട്ട് ജോബ്ലെസ്സ്….. കൈയിൽ കിട്ടിയ അഞ്ഞൂറ് രൂപ നോക്കി ജനാർദ്ദനൻ റെയിൽവേ സ്റ്റേഷനിൽ വെച്ചു പിടിപ്പിച്ചു…ഭാഷാന്തരം മുഷിപ്പിന്റെ കുപ്പായം ഒന്നും പ്രശ്നം അല്ല…
2018
അനൂപ്
