Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബ്രഹ്മഗിരിയിലേക്ക് ഒരു യാത്ര
അനുഭവം യാത്ര

ബ്രഹ്മഗിരിയിലേക്ക് ഒരു യാത്ര

By haripulloorDecember 9, 20256 Comments2 Mins Read99 Views
Bookmark Now
Please login to bookmark Close

No account yet? Register

ശബരിമല യാത്ര കഴിഞ്ഞു വന്നപ്പോളാണ് അടുത്ത മലകയറ്റത്തിനുള്ള വിളി വരുന്നത്. ബ്രഹ്മഗിരി പീക്കിലേക്കാണ്, കേരളത്തിലെ രണ്ടാമത്തെ ദൈർഘ്യമേറിയ ട്രക്കിങ്ങ് റൂട്ട്. One side വെറും ആറു കിലോമീറ്റർ മാത്രം.

അങ്ങനെ ഏഴു ദിവസത്തിനുള്ളിലെ രണ്ടാമത്തെ മലകയറ്റം.

നമ്മുടെ വാ അടച്ച്, കണ്ണും കാതും മൂക്കും തുറന്ന് കാടിനെ കണ്ട്, കാടിന്റെ ശബ്ദങ്ങൾ കേട്ട്, കാടിന്റെ ഗന്ധമറിഞ്ഞ് ഒരു യാത്ര.

വഴിക്ക് കുറുകെ ഒരു മരം ഒടിഞ്ഞ് കിടക്കുന്നുണ്ട്. അടുത്ത് ചൂട് മാറാത്ത ആനപ്പിണ്ടം. അന്തരീക്ഷത്തിൽ ആനയുടെ ഗന്ധം നിറഞ്ഞ് നിൽക്കുന്നു. ഏത് നിമിഷവും മുന്നിൽ വരാവുന്ന ആനയേ പ്രതീക്ഷിച്ച് കുറച്ച് ദൂരം….

ഇടക്ക് ഒരു മലയണ്ണാൻ ചാടിപ്പോയി. കാടിനുള്ളിൽ നിന്ന് ഏതൊക്കെയോ കിളികളുടെ ശബ്ദം കേൾക്കാം. ഉൾക്കാട്ടിൽ എവിടെയോ മരം ഒടിയുന്ന ശബ്ദം കേൾക്കാം. തലേ ദിവസം പെയ്ത മഴയിൽ കുതിർന്ന മണ്ണിൽ പതിഞ്ഞ കടുവയുടെ കാൽപ്പാടുകൾ ഗൈഡ് കാണിച്ചു തന്നു. കൂടാതെ അവന്റെ സാമാജ്യം അടയാളപ്പെടുത്തിയ മരത്തിലെ പാടുകൾ.

ചെറിയ കയറ്റങ്ങൾ കയറി, അരുവികൾ മുറിച്ചു കടന്ന് വാച്ച് ടവറിനടുത്തേക്ക്. കാലിൽ കയറിയ അട്ടകളെയൊക്കെ ഇടയ്ക്ക് എടുത്തു കളയണം. വാച്ച് ടവറിന് മുകളിൽ കയറിയാൽ സമീപപ്രദേശങ്ങൾ മുഴുവനും കാണാം. മുകളിലേക്ക് കയറുമ്പോൾ ശക്തമായ കാറ്റിൽ സ്റ്റെപ്പുകൾ ചെറുതായി ആടും. യാത്രയുടെ ബാക്കി ഭാഗത്തിന്റെ കാഠിന്യം അവിടെ നിന്നു നോക്കിയാൽ കാണാം. കുത്തനെയുള്ള കയറ്റമാണ്. നടക്കാൻ മടിയുള്ളവർക്ക് ഇവിടെ യാത്ര അവസാനിപ്പിക്കാം.

IMG-20251208-WA0199 ഇവിടെ മുതൽ മരങ്ങൾ നിറഞ്ഞ നിത്യഹരിത മഴക്കാടുകൾ തീർന്ന് ഷോലക്കാടും പുൽമേടും തുടങ്ങുകയായി. പുൽമേടുകൾക്കുള്ളിൽ കൂടുവെച്ച താമസിക്കുന്ന കിളികളുണ്ട്. ഇടയ്ക്ക് മ്ലാവിന്റെ കൂട്ടങ്ങളെ കാണാം. ചിലപ്പോഴൊക്കെ ആനകളെയും. വെയിൽ ഉണ്ടെങ്കിലും വീശുന്ന കാറ്റിന് നല്ല തണുപ്പാണ്.

ഒരു നിശ്ചിത ഉയരത്തിനു മുകളിൽ വലിയ മരങ്ങൾ വളരാത്തത് അവിടെ വീശുന്ന കാറ്റിന്റെ ശക്തി കൊണ്ടാണ്. കാറ്റ് നേരിട്ട് ബാധിക്കാത്ത മലഞ്ചെരുവുകളിൽ വളരുന്ന കാടുകളാണ് ഷോലക്കാടുകൾ എന്നറിയപ്പെടുന്നത്. ഈ കാടുകളുടെ സംരക്ഷകർ കാട്ടിൽ പോകുമ്പോൾ നമ്മളുടെ കാലിൽ കയറുന്ന അട്ടകളാണ്. ഷോലക്കാടുകളുടെ സമീപത്ത് എപ്പോഴും അട്ടകളുടെ വലിയ കൂട്ടങ്ങൾ ഉണ്ടാവും.

പ്രകൃതിയെ അറിഞ്ഞ്, കാടിനെയും അതിന്റെ അത്ഭുതകരമായ നിയമങ്ങളും അറിഞ്ഞുളള യാത്ര സമുദ്ര നിരപ്പിൽ നിന്നും 1600 ഓളം അടി ഉയരത്തിലേക്കാണ്. അല്പം മടിയോ വിയർപ്പിന്റെ അസുഖമോ ഉള്ളവർ ഇങ്ങോട്ട് വരാതിരിക്കുന്നതാവും നല്ലത്.

പരസ്പരം സഹായിച്ചും, പ്രോത്‌സാഹിപ്പിച്ചും, കൈത്താങ്ങായും, കുടിവെള്ളം കരുതി വെച്ചും, പങ്കിട്ടും സഹനത്തിന്റേയും, സഹകരണത്തിന്റേയും, അതിജീവിതത്തിന്റേയും പാഠങ്ങൾ കൂടി ഈ യാത്രയിൽ നമ്മളറിയാതെ പഠിക്കും. കാട്ടിലേക്ക് കയറുമ്പോൾ ഒരു  കാര്യം പ്രത്യേകം ഓർക്കുക സാധനവും കാട്ടിൽ ഉപേക്ഷിക്കാതിരിക്കുക അതുപോലെ കാട്ടിൽ നിന്നും ഒരു സാധനവും എടുത്തു കൊണ്ട് പോരാതെയിരിക്കുക.

ഭൂമി വെട്ടിപ്പിടിച്ചവന്റെ, സ്വര്‍ഗത്തിന്റെ പടിവാതിൽക്കല്‍ നില്‍ക്കുന്നവന്റെ ആഹ്ലാദം അറിയണമെങ്കിൽ ഒരിക്കലെങ്കിലും ബ്രഹ്മഗിരിയുടെ നെറുകയിൽ കാല് കുത്തുക തന്നെ വേണം….

Post Views: 54
5
haripulloor

കുഞ്ഞുകുഞ്ഞ് കാര്യങ്ങളിൽ സന്തോഷിക്കുന്ന അതേപോലെ സങ്കടപ്പെടുന്ന ഒരു മനുഷ്യൻ.

6 Comments

  1. Thara Subhash on December 13, 2025 11:03 AM

    ഹരീ, ഇന്നാണ് വായിക്കാൻ പറ്റിയത്. മനസ്സു നിറച്ചു ഈ യാത്രയെഴുത്ത്. കാടിനോടും മലയോടും ചേർന്നു നിന്നു പുന്നാരം ചൊല്ലിയൊരു യാത്ര. കാടിനോട് നാം എത്ര സൗമ്യമായി സംവദിക്കണമെന്ന അവബോധം കൂടി തരുന്ന മനോഹരമായ എഴുത്ത്. സ്നേഹം മകനേ !

    Reply
  2. Joyce Varghese on December 9, 2025 8:00 PM

    പ്രകൃതിയെ സ്നേഹിച്ചൊരു സാഹസിക യാത്ര, വിവരണം ഒന്നാന്തരമായി. ഷോലക്കാടുകളെ കുറിച്ച് ആദ്യമായി കേട്ടു.
    👌❤️

    Reply
  3. Sunandha Mahesh on December 9, 2025 7:40 PM

    എനിക്കും ഇത്തരം യാത്രകൾ ഇഷ്ട്ടമാണ്. നന്നായി എഴുതി ഹരി 👍👍

    Reply
    • haripulloor on December 16, 2025 8:28 PM

      ചേച്ചീ സന്തോഷം, സ്നേഹം

      Reply
  4. SumaJayamohan on December 9, 2025 2:07 PM

    വയനാടിനടുത്തുള്ള ബഹ്മഗിരിയേപ്പറ്റി കേട്ടിട്ടുണ്ട്. നല്ലൊരനുഭവമായിരുന്നു അല്ലേ?
    വിവരണം അസ്സലായി👌❤️🌹

    Reply
    • haripulloor on December 9, 2025 7:17 PM

      Thank you ചേച്ചി. 🥰
      തിരുനെല്ലി അമ്പലത്തിലേക്കുള്ള വെള്ളം ഒഴുകിയെത്തുന്നതൊക്കെ ഈ മലയിൽ നിന്നാണ്. പറഞ്ഞാൽ തീരാത്ത അത്ര വിശേഷങ്ങൾ ഉണ്ട്

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.