നഗരത്തിലെ അത്യാവശ്യം തരക്കേടില്ലാത്ത ഒരു പ്രൈവറ്റ് ഹോസ്പിറ്റലിന്റെ കാന്റീനിൽ ഇരിക്കുകയായിരുന്നു രഘു. താഴോട്ട് നോക്കിയാൽ കാണുന്നത് ഓങ്കോളജി ഓ പി ആണ്. കൺസൾട്ടേഷൻ സമയം തീരാറായി എന്ന് തോന്നുന്നു. 35 വയസ്സോളം തോന്നുന്ന ഒരു ഭാര്യയും ഭർത്താവും കയ്യിൽ ഒരു ഫയലുമായി ഉത്കണ്ഠയോടെ ഇരിപ്പുണ്ട്. അവരുടെ കയ്യിലുള്ള ഫയലിൽ അവരുടെ ജീവിതത്തിലെ ഇനിയുള്ള സന്തോഷങ്ങളോ സങ്കടങ്ങളോ അടയാളപ്പെടുത്തിയിട്ടുണ്ടാവുമെന്ന് രഘുവിന് തോന്നി. ഒരു വൃദ്ധനും അയാളുടെ മകനെന്ന് തോന്നിക്കുന്ന മറ്റൊരാളും ഡോക്ടറെ കണ്ടിട്ട് ഇറങ്ങിവന്നു. മകന്റെ മുഖത്ത് സങ്കടമുണ്ട്. വൃദ്ധന്റെ മുഖത്താവട്ടെ ജീവിതത്തിലെ കനൽ വഴികൾ നഗ്നപാദനായി നടന്നുതീർത്തതിന്റെ നിർവികാരതയും. ഇതിൽ ആർക്കായിരിക്കും അസുഖം എന്നാലോചിച്ചിരിന്നു രഘു. ഭാര്യയും ഭർത്താവും തിടുക്കപ്പെട്ട് അകത്തോട്ട് പോയി. “നീയെന്താ ഇവിടെ”? പരിചയമുള്ള ശബ്ദം കേട്ട് രഘു നോട്ടം മാറ്റി. തോമസാണ്. സ്കൂൾക്കാലം മുതൽ കൂടെയുണ്ടായിരുന്ന സുഹൃത്ത്. നഗരത്തിലെ വില്ലേജ് ഓഫീസിൽ ക്ലർക്കായി ജോലി ചെയ്യുന്നു. “ഞാൻ മോളെ ഒന്ന് ഡോക്ടറെ കാണിക്കാൻ കൊണ്ടുവന്നതാ. അവൾക്കൊരു പനി.…
Author: haripulloor
തനൂജയുടെ ബുള്ളറ്റ് കുപ്‌വാര ടൗണിലേക്ക് എത്തുമ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. പട്ടണത്തിലെ കടകളിൽ പലതും അടയ്ക്കാനുള്ള തിരക്കിലായിരുന്നു. ചില കടകളിൽ മാത്രം ലൈറ്റുകൾ തെളിഞ്ഞുകിടന്നു. റോഡിലൂടെ ഇടയ്ക്കിടെ കാറുകളും ചെറിയ വാഹനങ്ങളും പട്ടാള ട്രക്കുകളും കടന്നുപോയി. തണുപ്പ് പതുക്കെ കൂടിവരുന്നുണ്ടായിരുന്നു. ആളുകൾ ഷാളും ജാക്കറ്റും ധരിച്ച് വേഗത്തിൽ നടന്നുപോകുന്നു. റോഡരികിലെ ഒരു ചായക്കടയിൽ നിന്ന് ചൂടൻ ചായയുടെയും കഹ്‌വയുടെയും (ഏലക്ക, കറുവാപ്പട്ട പോലെയുള്ള സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തുണ്ടാക്കുന്ന ചായ) മണം വരുന്നുണ്ടായിരുന്നു. പട്ടണത്തിന് ചുറ്റുമുള്ള മലകൾ ഇരുട്ടിൽ വ്യക്തമായി കാണാനാവില്ല. ചില ഭാഗങ്ങളിൽ വീടുകളുടെയും കടകളുടെയും വെളിച്ചം മലഞ്ചരിവുകളിൽ ചെറിയ ചെറിയ പൊട്ടുകൾ പോലെ കാണാം. ലോഡ്ജിന്റെ മുന്നിൽ ബുള്ളറ്റ് നിർത്തിയപ്പോൾ റോഡിലെ തിരക്ക് കുറച്ചുകൂടി കുറഞ്ഞിരുന്നു. ദൂരെയൊരു പള്ളിയിൽ നിന്നുള്ള ഇശാ നമസ്കാരത്തിന്റെ വാങ്കുവിളി കേട്ടു. മുറിയിൽ കയറി ജനൽ തുറന്നപ്പോൾ പുറത്തുനിന്ന് തണുത്ത കാറ്റ് അകത്തേക്ക് വന്നു. ശബ്ദങ്ങൾ കുറഞ്ഞ്, കടകളുടെ വെളിച്ചവും വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകളും മാത്രം ഇടയ്ക്കിടെ കാണുന്ന ശാന്തമായ…
നല്ല മഴയ്ക്കുള്ള ലക്ഷണമുണ്ട്. റേഡിയോയിൽ രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്നുള്ള കാര്യങ്ങൾ വാർത്ത വായിക്കുന്നയാൾ വിശദീകരിക്കുന്നു. വൈകുന്നേരം ആറ് മണി ആയതേയുള്ളൂ എങ്കിലും തേയിലത്തോട്ടത്തിലൂടെ ഇരുട്ട് അരിച്ചെത്തുന്നുണ്ട്, കൂടെ മഞ്ഞും തണുപ്പും. പടികടന്ന് ഒരു ടോർച്ച് വെളിച്ചം അകത്തേക്ക് വരുന്നുണ്ട്. എന്റെ ബംഗ്ലാവിൽ ജോലി ചെയ്യുന്ന, അയാളുടെ ഭാര്യ ജമുനയെ കൂട്ടിക്കൊണ്ട് പോകാൻ വരുന്ന രാജാമണിയാണ്. എഴുപത് വയസ്സുണ്ടാവും, എങ്കിലും നല്ല ആരോഗ്യമുള്ള, ഐശ്വര്യമുള്ള മനുഷ്യൻ. രണ്ടെണ്ണമൊക്കെ അടിച്ച് ഭാര്യയോട് സ്നേഹം കൂടുന്ന ചില ദിവസങ്ങളിൽ രാജാമണി ജമുനയെ കൂട്ടിക്കൊണ്ടുപോകാൻ എത്തും. ശ്രീലങ്കയിൽ നിന്നും വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ എത്തിയവരാണ്. ഞാൻ തമിഴ് പറഞ്ഞ് പഠിക്കുന്നത് രാജാമണിയോടാണ്. “മണിയെ പാത്ത് രണ്ട് നാളാച്ചെ. എങ്കേ ഇരുന്തേ?” ഞാൻ ഒരു കുശലം ചോദിച്ചു. “വീട്ടുക്കുള്ളേയേ ഇരുന്തേൻ അയ്യാ… പയമാരുക്ക് നാങ്ക എങ്കേ പോവേൻ.. എപ്പടിയിരുന്നാലും നാങ്ക ശ്രീലങ്കാക്കാരങ്ക താനേ… തമിഴ് പുലികൾ ഇരുന്ത നാട്ടിൽ ഇരുന്തു വന്തവങ്ക…” ശ്രീലങ്കയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തമിഴ്ക്കാരെയെല്ലാം…
രണ്ട് ദിവസം അവധിയെടുക്കുന്നു. രാവിലെ വീട്ടിലെത്തുന്നു, ആഹാരം കഴിക്കുന്നു, കിടന്നുറങ്ങുന്നു. ഉച്ചയ്ക്ക് ചോറുണ്ണുന്നു, വീണ്ടും കിടന്നുറങ്ങാൻ തുടങ്ങുന്നു…. അപ്പോഴാണ് പുറത്തിനിട്ട് ഒരടി. ഭാര്യയാണ്….. “നിങ്ങളിങ്ങനെ ഉറങ്ങാതെ എഴുന്നേറ്റ് വന്നേ, ഒരു പണിയുണ്ട്.” “എന്നതാടീ ഇത്ര മലമറിക്കുന്ന പണി?” “നിങ്ങള് മലയൊന്നും മറിക്കണ്ട, ആ കോമ്പൗണ്ട് വാളേൽ ഉള്ള ക്രീപ്പിംങ്ങ് ഫിഗ് ഒന്ന് കട്ട് ചെയ്ത് ലെവൽ ആക്കിയാൽ മതി.” “ക്രൈയിങ്ങ് പിഗോ? അതിന് ഞാൻ കരയുന്നില്ലല്ലോ🤔🤔 അല്ല നീ എന്തിനാ എന്നെ പന്നീന്ന് വിളിക്കുന്നെ?” “എന്റെ മനുഷ്യാ ആ മതിലേല് പറ്റിപ്പിടിച്ച് കേറുന്ന ചെടിയല്ലേ അതൊന്ന് കട്ട് ചെയ്ത് ശരിയാക്കാൻ. ആണ്ടേ ഞാനാ കത്രിക അവിടെ വെച്ചിട്ടുണ്ട്” “എന്റെ പന്നി.. ശ്ശേ പട്ടി വെട്ടും” എന്ന് പറയാൻ വന്നതാ. ഈയിടെയായി വിയർപ്പിന്റെ അസുഖം കൂടുതലാണ്. എന്നാലും അവൾ പറഞ്ഞത് ചെയ്തില്ലെങ്കിൽ ചിലപ്പോ രാത്രി മുറ്റത്ത് കിടക്കേണ്ടി വരും. അതോണ്ട് കൈലി മടക്കിക്കുത്തി പുല്ലു വെട്ടാൻ തുടങ്ങി. പണി തുടങ്ങി 10 മിനിറ്റ്…
ചെറുപ്പത്തിലെ ഓണത്തിനെ കുറിച്ചാണ്. നാലഞ്ച് ദിവസം മുന്നേ ഒരുക്കങ്ങൾ തുടങ്ങും. ഏത്തക്കുല മിക്കവാറും വീട്ടിലുണ്ടാവും. അന്ന് സപ്ലൈകോയുടെ ഓണച്ചന്തയിൽ ആവശ്യമുള്ള എല്ലാ സാധനങ്ങളും വിലകുറഞ്ഞുകിട്ടും. വേണ്ട സാധനങ്ങളെല്ലാം അവിടെ നിന്നാവും വാങ്ങുക. ഏത്തക്ക തൊലി കളഞ്ഞ് ഒരേ ഘനത്തിൽ വട്ടത്തിൽ അരിയണം. ഘനം വ്യത്യാസമായാൽ ഉപ്പേരിയുടെ മൂപ്പ് ശരിയാവില്ല. ഉപ്പേരി മൂക്കാറാവുമ്പോൾ തീ കുറച്ച് നന്നായി ഇളക്കണം. ഉപ്പേരി കറക്ട് മൂപ്പാവുമ്പോൾ കിലുകിലാന്ന് ഒച്ചവരും. പിന്നെ ഉപ്പ് തളിച്ച് കണ്ണാപ്പ കൊണ്ട് കോരിയെടുക്കണം. ശർക്കരവരട്ടിക്ക് അൽപം ഘനം കൂട്ടി നാലായി അരിഞ്ഞ് വേറേ വറുത്തെടുക്കണം. അന്ന് ഗ്യാസ് അടുപ്പ് ഒന്നുമില്ല. വിറകടുപ്പിലാണ് തീ അഡ്ജസ്റ്റ് ചെയ്യുന്നതടക്കം എല്ലാ അഭ്യാസങ്ങളും കാണിക്കുന്നത്. വലിയ ഉരുളിയിൽ ശർക്കര പാവുകാച്ചി ഏലക്കയും ജീരകവും ചുക്കും പൊടിച്ചതും ഉപ്പേരിയും ചേർത്ത് കയ്യെടുക്കാതെ ഇളക്കണം. ശർക്കരപ്പാവിന്റെ പാകവും പ്രധാനമാണ്. അരിപ്പൊടിയും ഉഴുന്നുപൊടി വറുത്തതും തേങ്ങ ചിരകിയതും ജീരകവും വെള്ളം ചേർത്ത് നന്നായി കുഴച്ചെടുത്ത് ചെറിയ ഉരുളകളായി പുരട്ടി എണ്ണയിൽ…
ജീവിതത്തിലെ ഏറ്റവും പഴയ ഓർമ്മ മുതലിന്നോളം ജീവിതത്തിൽ കൂടെ കൂടിയ സങ്കടങ്ങളും സ്നേഹനിരാസങ്ങളും അപമാനങ്ങളും ഇടക്കിടക്ക് വന്നു പോകുന്ന വിഷാദരോഗവുമാണ് എന്റെ ദീർഘകാലമായുള്ള കൂട്ടുകാർ . ജമ്മുവിലെ അച്ഛന്റെ മിലിട്ടറി ക്വാർട്ടേഴ്സിന് മുന്നിലുള്ള കളിക്കളത്തിൽ കുറെ നോർത്ത് ഇന്ത്യൻ കുട്ടികൾ കളിക്കുന്നുണ്ട്. കൂടെ കളിക്കാൻ ചെന്നപ്പോൾ “തും കാലേ ഹോ. ഹമാരേ സാഥ് മത് ഖേലോ.” എന്നും പറഞ്ഞ് മാറ്റി നിർത്തിയപ്പോൾ പറഞ്ഞത് എന്തോ മോശമാണെന്ന് എന്ന് മാത്രം മനസ്സിലായി. പിന്നെയേതോ ഹിന്ദി ക്ലാസ്സിൽ വെച്ചാണ് കറുത്തവൻ ആയതുകൊണ്ട് കൂടെ കളിക്കാൻ പറ്റില്ല എന്നാണവൻ പറഞ്ഞത് എന്ന് മനസ്സിലായത്. കുറച്ചപ്പുറത്ത് ഒരു മലയാളി കുടുംബം താമസിക്കുന്നുണ്ട്. അയാൾ അച്ഛനേക്കാൾ ഉയർന്ന റാങ്കിൽ ജോലി ചെയ്യുന്ന ആളാണ്. എങ്കിലും അവിടുത്തെ ചെക്കൻ എന്റെ വീട്ടിൽ വരുമ്പോൾ എന്റെ കളിപ്പാട്ടങ്ങൾ എല്ലാം എടുത്ത് കളിക്കാറുണ്ട്.ചിലപ്പോഴൊക്കെ കേടുവരുത്തും. കുറച്ച് നേരം അവിടെ പോയി കളിക്കാം എന്ന് കരുതി ഞാൻ അങ്ങോട്ട് പോയി. അടഞ്ഞ വാതിലിൽ മുട്ടി.…
“അപ്പോഴെല്ലാം പറഞ്ഞതുപോലെ. കല്യാണത്തിന് തലേന്ന് തന്നെ എല്ലാവരും എത്തിയേക്കണം.” നഗരത്തിലെ പ്രമുഖനായ അബ്കാരി രാജൻ ജോസഫിനെ കല്യാണം ക്ഷണിച്ചിട്ട് സബ് ഇൻസ്പെക്ടർ രാജീവൻ ഫോൺ വെക്കുമ്പോൾ അയാളുടെ ഫോണിൽ ഷീലയുടെ മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു. “ഇനിയിപ്പോൾ നമ്മളെ ഒന്നും വേണ്ടായിരിക്കുമല്ലേ? പുതിയ ആള് വരുമ്പോ പഴേതിനെ കളയുന്നതാണല്ലോ ശീലം” “കല്യാണമുറപ്പിച്ചിട്ട് ഒരു വർഷമായില്ലേ? നിന്നെ വേണ്ടായിരുന്നുവെങ്കിൽ ഞാൻ അന്നേ ഉപേക്ഷിക്കില്ലേ” എന്ന് മറുപടി മെസ്സേജ് അയച്ചിട്ട് അയാൾ തന്റെ അച്ഛന്റെ ഫോണിലേക്ക് വിളിച്ചു. “ അച്ഛാ സ്ത്രീധനത്തിന്റെ ബാക്കി അവർ കല്യാണത്തിന് മുമ്പ് തന്നെ തരുമല്ലോ അല്ലേ? “ “ഹാ നീ കിടന്ന് ചാകാതെ. അതൊക്കെ അവര് തന്നോളും. ഇല്ലെങ്കിൽ ഞാൻ മേടിച്ചോളാം. കല്യാണത്തിനിനി ഒരാഴ്ചയേ ഉള്ളൂ. അതിനിടക്ക് വേണ്ടാത്ത പൊല്ലാപ്പൊന്നും ഉണ്ടാക്കരുത്. ഒരു കേസ് ഇരുചെവി അറിയാതെ ഒതുക്കിയതിന്റെ പ്രയാസം എനിക്കേ അറിയു” അപ്പുറത്തുനിന്നും അയാളുടെ അച്ഛന്റെ മറുപടി വന്നു. “അച്ഛനും മോനും കൊള്ളാം. ആ പെണ്ണൊരു ഡോക്ടറല്ലേ? അതെന്തിനാ…
കാടിന്റെ നടുവിലെ ഒരു റിസോർട്ടിൽ ആയിരുന്നു അയാൾ. ഓഫ് സീസൺ ആയതുകൊണ്ടാവാം ആളുകൾ ആരുമില്ലായിരുന്നു. വൈകിട്ട് ആഹാരവും കഴിച്ചു ഉറങ്ങാൻ കിടന്ന അയാൾക്ക് എന്തൊക്കെയോ അസ്വസ്ഥതകൾ തോന്നാൻ തുടങ്ങി. താൻ മരിച്ചുപോകുമെന്ന് അയാൾ ഉറപ്പിച്ചു. മരിച്ചാലും അറിയിക്കാൻ പോലും ആരുമില്ല എന്ന ഓർമ്മ അയാളുടെ മരണഭയം തന്നെ ഇല്ലാണ്ടാക്കി. കണ്ണു തുറന്നപ്പോൾ പരിചയമില്ലാത്ത ഏതോ ഒരു സ്ഥലത്തായിരുന്നു അയാൾ. തൊട്ടുമുന്നിൽ രണ്ടുപേർ കൂലങ്കഷമായ ചർച്ചയിലാണ്. അതിലൊരാൾ അയാളോട് പറഞ്ഞു ഞാൻ മരണത്തിന്റെ ദേവനാണ്. നിങ്ങൾ മരിക്കേണ്ട സമയമായിട്ടില്ല. നിങ്ങൾ ഇവിടെ എത്താൻ മറ്റെന്തോ കാരണമുണ്ട്, ഞങ്ങളൊന്ന് നോക്കട്ടെ “. ഒന്നും മനസിലാവാതെ അയാൾ പുറത്തേക്കിറങ്ങി.. മരിച്ചു കഴിഞ്ഞപ്പോഴാണെന്ന് തോന്നുന്നു എല്ലാവർക്കും സ്നേഹത്തിന്റെ വില മനസ്സിലായത്. ഭൂമിയിൽ കീരിയും പാമ്പും ആയി നടന്നവരെല്ലാം ഇവിടെ സ്നേഹത്തോടെ ഒരുമിച്ച് കഴിയുന്ന കാഴ്ച കണ്ട് അയാൾ അറിയാതെ ചിരിച്ചു പോയി. ഒരു സ്ഥലത്ത് പാണ്ഡവരും കൗരവരും ഒരുമിച്ച് കഴിയുന്നു. പണ്ട് അല്പം ഭൂമിക്ക് വേണ്ടി തമ്മിൽ…
രാവിലെ എഴുന്നേറ്റത് അകാരണമായ സങ്കടവുമായാണ്. ചില ദിവസങ്ങൾ അങ്ങനെയാണ്. പക്ഷേ യാദൃശ്ചികമായി മൊബൈലിൽ കണ്ട ഒരു ഫോട്ടോ എല്ലാ സങ്കടങ്ങളെയും തൂത്തുകളഞ്ഞു. മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഒരുമിച്ച് പഠിച്ച സുഹൃത്തുക്കളുടെ ഒരു കൂടിച്ചേരൽ ദിവസം എടുത്ത ഫോട്ടോയാണ്. പഠിക്കുമ്പോൾ പൊതിച്ചോറ് കൊണ്ടുവന്നിരുന്ന ഓർമ്മയിൽ അവൻ രാവിലെ അമ്മയെ കൊണ്ട് രണ്ട് പൊതി ചോറും ഉണ്ടാക്കി ഞങ്ങൾക്ക് രണ്ടുപേർക്കും ആയി കൊണ്ടുവന്നു. പക്ഷേ അപ്രതീക്ഷിതമായി മറ്റു രണ്ടുപേരും കൂടി വന്നതുകൊണ്ട് ഞങ്ങൾ നാലുപേർ രണ്ട് പൊതി പങ്കിട്ടു കഴിച്ചു. സ്ഥിരമായി കാണാത്ത, സ്ഥിരമായി സംസാരിക്കാത്ത ലോകത്തിന്റെ രണ്ടു ഭാഗങ്ങളിൽ ജീവിക്കുന്ന ഞങ്ങൾക്ക് ഇന്നും ഒരിലയിൽ നിന്നും ആഹാരം ഇങ്ങനെ പങ്കിട്ട് കഴിക്കാൻ പറ്റുന്നുവെങ്കിൽ അതിലപ്പുറം വലിയ ഭാഗ്യമെന്താനുള്ളത്. നമ്മൾ ഉപാധികളൊന്നുമില്ലാതെ ആരാലൊക്കെയോ സ്നേഹിക്കപ്പെടുന്നു എന്നതും ഒരു ഭാഗ്യമല്ലേ.
കൃഷ്ണേട്ടന്റെ പെണ്ണുകാണൽ ഒന്നാം ഭാഗം അവരിനീമവിടെ നിന്നാ ആകെയുള്ള നാലും മൂന്നും ഏഴ് എലച്ചെടികളും കൂടെ അവന്മാര് പറിച്ചെടുക്കുമെന്ന് തോന്നിയപ്പോ ബ്രോക്കറ് എല്ലാത്തിനേം കൂടെ ചുരുട്ടിക്കൂട്ടി ജീപ്പിലാക്കി. “നിങ്ങള് വണ്ടിയേല് പോര്, എനിക്ക് പെട്ടന്ന് പെണ്ണിന്റെ വീട്ടിലെത്തണം” എന്നും പറഞ്ഞ് പുള്ളി പറമ്പില് കൂടെ വള്ളിയെ തൂങ്ങിയൊരു പോക്ക്. പെണ്ണിന്റെ വീട്ടിലേക്കുള്ളത് വഴിയല്ല, കുഴിയാണ്. വണ്ടി കുഴീല് വീഴുമ്പോ സൈഡിലിരിക്കുന്ന സുനി തെറിച്ച് പോകും. അടുത്തിരിക്കുന്ന കൃഷ്ണേട്ടൻ അവനെ പിടിച്ച് അകത്തോട്ടിടും. പുറകിലിരുന്ന സജീടേം പോളിന്റേം ബോഡി പാർട്ട് ഒക്കെ ഊരിപ്പോയി… അങ്ങനെ എല്ലാവരും വിജയകരമായി പെണ്ണ് വീടിന്റെ മുറ്റത്ത് എത്തി. പെണ്ണിന്റെ അപ്പന്റെ കൂടെയതാ നിൽക്കുന്നു ബ്രോക്കർ. 😳 ഇയാളെന്താ കുമ്പിടിയോ? 😏 എല്ലാരും ഇളകിപ്പോയ കയ്യും കാലും തലയും ഒക്കെ തിരിച്ച് പിടിപ്പിച്ചു. പെണ്ണിന്റെ അപ്പനാണേൽ ഒരു ആറരയടി പൊക്കം കാണും. കണ്ടാൽ മഹാഭാരതത്തിലെ ഘടോൽക്കചനെ പോലെയുണ്ട്. ഒരു ഘടാഘടിയൻ മനിസൻ വിജൃഭിച്ച് നിക്കുവാന്നേ… ജീപ്പീന്ന് ആദ്യമിറങ്ങിയ സുനിയെ…
