ഒരു പത്തിരുപത്തിയഞ്ച് കൊല്ലം മുമ്പുള്ള കഥയാണേ. നമ്മുടെ കൃഷ്ണേട്ടന്റെ കല്യാണാലോചന നടക്കുവാ കേട്ടോ. പുള്ളിക്ക് ജോലി ആകുന്നതിനു മുമ്പുള്ള പരിപാടി എന്ന് പറഞ്ഞാല് പണ്ടേതോ നമ്പ്യാര് പറഞ്ഞ പോലെ “എട്ടര മണിയായപ്പോൾ ഞാനാ പട്ടു കിടക്കയിൽ നിന്നുമെണീറ്റു തലമുടി ചീകി, പൗഡറ് പൂശി, കരികൊണ്ടല്പം മീശ വരച്ചു, പത്തര മണിയായപ്പോൾ ഞാനാ പഞ്ചായത്തിൻ ബസ്സ്റ്റോപ്പിൽ…….. ” എന്നച്ചാ എഴുന്നേൽക്കുക, കഴിക്കുക, വായിനോക്കുക വീണ്ടും കഴിക്കുക, ഉറങ്ങുക.. ഇദന്നെ പണി. വീട്ടുകാര് എവിടേലും ജോലി മേടിച്ചു കൊടുക്കും, പൂച്ചെ കൊണ്ടാേയി കളഞ്ഞിട്ട് നമ്മൾ തിരിച്ചു വരുമ്പോ നമുക്ക് മുന്നേ പൂച്ച വീട്ടില് വരുന്നപോലെ, വീട്ടുകാര് തിരിച്ചു വരുന്നതിനുമുമ്പ് അണ്ണൻ വീട്ടിലുണ്ടാവും. ഒടുവില് ഇടുക്കിയിലെ ഒരു കുഗ്രാമത്തിലെ പ്രൈവറ്റ് കമ്പനിയിൽ ഒരു പണി ശരിയാക്കി അണ്ണനെ വീട്ടുകാർ അങ്ങോട്ട് തട്ടി. അണ്ണന്റെ കണ്ണ് കെട്ടി വണ്ടീടെ ഡിക്കീലിട്ടിട്ടാണ് കൊണ്ടുപോയത്. എന്നാലും എല്ലാ ആഴ്‌ചേം നനക്കാനുള്ള തുണിയും കഴുകാനുള്ള പാത്രങ്ങളും എല്ലാം കൂടെ രണ്ടു ചാക്ക്…
Author: haripulloor
എനിക്കൊരു കാറ്റാവണം. കാടും മേടും കടന്നു പൂക്കളെ തഴുകി തലോടി, അവരുടെ സുഗന്ധവും തേൻ മധുരവും വഹിച്ച് പാറിപ്പറക്കുന്ന കാറ്റ്… പ്രണയിനിയുടെ ഇടതൂർന്ന മുടിയിഴകളിൽ അവൾ പോലുമറിയാതെ തഴുകി കടന്നു പോകുന്ന കാറ്റ്….. ഞാനടുത്തെത്തുമ്പോൾ അവളിൽ പൂക്കളുടെ സുഗന്ധം നിറയണം… ആ സുഗന്ധത്തിന്റെ ഉന്മാദത്തിലവൾ മതിമറന്ന് നിൽക്കുമ്പോൾ അവളുടെ പിൻകഴുത്തിലെ നീല ഞരമ്പുകളിൽ ചുണ്ട് ചേർത്ത് രഹസ്യം പറയണം. അവളുടെ കാതിൽ തേൻ മധുരമുള്ള ഒരു പാട്ട് മൂളണം… ഒരായിരം വിളക്കുകൾ തെളിഞ്ഞു നിൽക്കുന്ന ആ കണ്ണുകളിലെ തിളക്കമൊരിക്കലും മങ്ങാതെ നോക്കണം… സ്നേഹ കാമനകളുടെ തേരിലേറി അവളെയും കൊണ്ട് അപ്പൂപ്പൻ താടിപോലെ പാറിപ്പറക്കണം……. പ്രണയത്തിൻ്റെ പനിച്ചൂടിൽ അവൾ തളർന്ന് കുളിർന്ന് വിറക്കുമ്പോൾ എൻ്റെ സ്നേഹത്തിൻ്റെ ചൂട് പുതപ്പായണിയിക്കണം…. അവളുടെ മേൽച്ചുണ്ടിൽ പൊടിഞ്ഞ വിയർപ്പുതുള്ളിയുടെ സൗന്ദര്യമൊന്നും ലോകത്ത് മറ്റൊന്നിനുമുണ്ടാവില്ല എന്ന് വീണ്ടുമുറപ്പിക്കണം . എൻ്റെ പെണ്ണെന്ന നീലക്കടമ്പിൻ്റെ ഓരോ ഇലയിലും ഒരു പൂക്കാലം തീർക്കണം.. അവളുടെ സ്‌നേഹത്തിൻ്റെ മുന്നിൽ ഞാനൊന്നുമല്ലെന്ന തിരിച്ചറിവിൽ അവളിലലിഞ്ഞ്…
കഴിഞ്ഞ ജന്മത്തിൽ മാതാപിതാക്കളെ മർദ്ദിച്ച മനുഷ്യരാണത്രേ മത്സ്യങ്ങളായി പുനർജനിക്കുന്നത്. സൗപർണികയിലെ ഓളങ്ങളെയും മീനുകളെയും നോക്കിയിരിക്കുമ്പോൾ പണ്ടെപ്പോഴോ കേട്ട കാര്യം അയാളോർത്തു. മഴക്കാലമാണ്, നിറഞ്ഞൊഴുകുന്ന സൗപർണികയ്ക്കപ്പുറം കാട് നിഗൂഢതകളെ ഉള്ളിലൊളിപ്പിച്ചു നിൽക്കുന്നു. ഇരുട്ട് കാടിറങ്ങി നാടിനെ വിഴുങ്ങാൻ പതുക്കെ വരുന്നുണ്ട്. “കുറച്ചുദിവസമായി ഇവിടെ കാണുന്നുണ്ടല്ലോ എവിടാ നാട്” കുളിച്ച് കയറിവന്ന ആൾ കന്നട കലർന്ന മലയാളത്തിൽ രഘുവിനോട് ചോദിച്ചു. രഘു വിളറിയ ഒരു ചിരി ചിരിക്കുക മാത്രം ചെയ്തു അയാൾ രഘുവിനെ നോക്കി പറഞ്ഞു. “ഞാൻ നാളെ രാവിലെ കുടജാദ്രി വരെ പോകുന്നുണ്ട് വൈകിട്ടേ തിരിച്ചു വരൂ. എന്റെ കൂടെ പോരുന്നെങ്കില്‍ വന്നോളൂ. സർവജ്ഞപീഠം ഇരിക്കുന്ന മലമുകളിലൊക്കെ പോയി അല്പം നേരം ഇരിക്കൂ. ഒരുപക്ഷേ കുറച്ചു മനസ്സമാധാനം കിട്ടും”. അത്രയും കരുണയോടെ അലിവോടെ ഒരാൾ തന്നോട് സംസാരിക്കുന്നത് ആദ്യമായിട്ടാണെന്ന് രഘുവിന് തോന്നി. “ഞാനും വരാം” രഘു പറഞ്ഞു “രാവിലെ 9 മണിക്ക് ഇവിടെ നിന്നാൽ മതി” എന്നും പറഞ്ഞ് അയാൾ പോയി. രഘു…
“അതേ മനുഷ്യാ ഒന്നെണീറ്റെ.” രാവിലെ തന്നെ കൃഷ്ണേട്ടനെ കുലുക്കി വിളിക്കുകയാണ് ഭാര്യ. പുതുതായി സെറ്റ് ആയ ഒരു പെങ്കൊച്ചിനോട് വാട്സാപ്പിൽ കിന്നാരം പറഞ്ഞിരുന്നു കിടക്കാൻ ഒരുപാട് രാത്രിയായി പോയതുകൊണ്ട് കൃഷ്ണേട്ടന് എഴുനേക്കാൻ ഒരു മടി.🥱🥱 “എടീ ഭയങ്കര ക്ഷീണം എനിക്കൊന്ന് എഴുനേൽക്കാൻ ഒരു ഉഷാറ് കിട്ടുന്ന എന്തെങ്കിലും കാര്യം പറഞ്ഞേ.” “അത്രേയൊള്ളാേ? നിങ്ങടെ ഫോണ് ഞാൻ അൺലോക്ക് ആക്കീട്ടുണ്ട്, ചെക്ക് ചെയ്യാൻ പോകുവാ.”😏😏 “അയ്യോ” നിലവിളിയോടെ കൃഷ്ണേട്ടൻ ദാ കടക്കുന്നു ബെട്ടിയിട്ട ബായത്തണ്ടുപോലെ ഭാര്യേടെ കാൽച്ചോട്ടിൽ😖🥴. “മര്യാദയ്ക്ക് വീടിന്റെ മോളിലെ മാറാലയെല്ലാം തൂത്ത് തറയും തൂത്ത് തുടച്ചാൽ നിങ്ങടെ ഫോൺ ഞാൻ തിരിച്ചു തരാം. ഇല്ലെങ്കിൽ നിങ്ങളുടെ വാട്സാപ്പ് ചാറ്റ് മുഴുവനും ഞാൻ ചെക്ക് ചെയ്യും. ഏത് വേണന്ന് നിങ്ങളിപ്പോ തീരുമാനിച്ചോ.” 😠😏 വാട്സ്ആപ്പ് തുറന്നാല് സുഭദ്ര ഭദ്രകാളി ആയി മാറുമെന്ന് കൃഷ്ണേട്ടന് നന്നായിട്ടറിയാം. നോക്കുമ്പോ ചുക്കിലിചൂല് ഒടിഞ്ഞിരിക്കുന്നു. രാവിലെ തന്നെ നീളമുള്ള ഒരു ചൂല് മേടിക്കാം എന്ന് കരുതി ആശാൻ…
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ പഠിക്കാനുണ്ടായിരുന്നു എന്നത്കൊണ്ട് മാത്രം വായിച്ച കഥ. പക്ഷേ ഒരു പതിനേഴുകാരൻ അന്നോളം കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടും ഇല്ലാത്ത ഒരു മായികാനുഭൂതി അവന് സമ്മാനിച്ച, അവന്റെ വായനയുടെ സ്വഭാവത്തെ മാറ്റിമറിച്ച ഒരു കഥയായിരുന്നു അത്. കാശി എന്ന് കേട്ടിട്ടുണ്ടെങ്കിലും യഥാർത്ഥ കാശിയുടെ ചിത്രം അത്ര മനോഹരമൊന്നുമല്ല എന്ന് ആദ്യമായി മനസ്സിലാക്കിയത് ടി. പത്മനാഭൻ പറഞ്ഞുതന്നപ്പോൾ ആയിരുന്നു. സമയത്തെക്കുറിച്ച് വേവലാതികൾ ഇല്ലാത്ത നായകൻ. സമയം കടന്നു പോയതിനെ ഓർത്ത്, പോയ കാലത്തെ ചെയ്തികളെ ഓർത്ത് സങ്കടപ്പെടുന്ന അയ്യർ….. അയാൾക്ക് പറയുവാനോ കേൾക്കുവാനോ ആരുമില്ല. അയ്യർക്കാവട്ടെ പറയുവാൻ ഒരുപാടുണ്ടെങ്കിലും കേൾക്കുവാൻ ആളില്ല. മരണത്തെയും കാലത്തെയും അതിജീവിച്ചു നിൽക്കുന്ന ഉഗ്രശക്തിയായാണ് കാലഭൈരവൻ അറിയപ്പെടുന്നത്. പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ തുടക്കം മുതൽ സമയവും കാലവും ഓർമ്മകളും മരണവും നിറഞ്ഞു നിൽക്കുന്ന കഥയാണ് കാലഭൈരവൻ. സ്നേഹിച്ച പെൺകുട്ടിയുടെ നാക്കിൽ നിന്നും അയാൾക്ക് കേൾക്കേണ്ടത് അവളെക്കുറിച്ച് അയാൾ കേട്ടതൊന്നും ശരിയല്ല എന്നൊരു വാക്ക് മാത്രമായിരുന്നു. അവളുടെ സ്നേഹത്തിനുവേണ്ടി ഏതറ്റം…
“ടീച്ചറേ വൈകിട്ട് നമുക്കൊന്ന് അമ്പലത്തിൽ പോയാലോ? എന്റെ നാടും കാണാലോ” ഓമന ടീച്ചറുടെ ചോദ്യത്തിന് ചിരിയോടെ രാധ ടീച്ചർ തലയാട്ടി. ഒരാൾ U P ക്ലാസ്സിലും ഒരാൾ ഹൈസ്‌കൂളിലും പഠിപ്പിച്ചിരുന്നുവെങ്കിലും ആത്മാർത്ഥ സുഹൃത്തുക്കൾ. കുറേ കാലം കൂടിയാണ് രാധടീച്ചർ ഓമനടീച്ചറെ കാണാൻ വരുന്നത്. ഓമന ടീച്ചർ കുറേ നാളായി ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം ആശുപത്രിയിൽ കിടപ്പാകാറുണ്ട്. അങ്ങനെയൊരു ആശുപത്രിവാസം കാരണം ഭർത്താവിനോപ്പം അമേരിക്കയിൽ കഴിയുന്ന ഓമനടീച്ചറുടെ ഒരേയൊരു മകൾ നന്ദനയും നാട്ടിലെത്തിയിട്ടുണ്ട്. വൈകിട്ട് അമ്പലത്തിൽ പോകാനിറങ്ങിയപ്പോൾ നന്ദന പറഞ്ഞു ”ഞാൻ കാറും കൊണ്ട് വരാം. താമസിച്ചാൽ നടന്നുവരുന്നത് ബുദ്ധിമുട്ടാവും”. അങ്ങനെ രണ്ട് ടീച്ചർമാരും കൂടെ വർത്തമാനം പറഞ്ഞു നാട്ടുവഴിയിലൂടെ അമ്പലത്തിലേക്ക് നീങ്ങി. അൽപര്ദൂരം നടന്നപ്പോൾ റോഡിന്റെ ഒരു വശത്ത് കോൺക്രീറ്റ് മതിലിന് പകരം ചെമ്പരത്തി ചെടികളും സ്നേക് പ്ലാന്റും നിറഞ്ഞുനിൽക്കുന്ന ഒരു വേലി കണ്ടു. ഓമന ടീച്ചർ ആ വീട്ടിലേക്കുള്ള വഴിയിലേക്ക് കയറി. “ഇതുവഴി പോയാൽ നമുക്ക് പെട്ടെന്ന് അമ്പലത്തിൽ എത്താം”…
May 21 International Tea Day ആണ്. അപ്പോ ചായയെക്കുറിച്ച് കുറച്ച് വിശേഷങ്ങൾ പങ്കുവെക്കാം എന്ന് കരുതുന്നു. ലോകത്ത് വെള്ളം കഴിഞ്ഞാൽ ഏറ്റവുമധികം കുടിക്കുന്ന പാനീയം നമ്മുടെ ചായയാണത്രേ. നമുക്ക് ചായ എന്നത് വെറുമൊരു പാനീയം മാത്രമല്ല. ജീവിതവുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന ഒന്നാണ് ചായകുടി എന്ന ശീലം. നാട്ടിൻപുറത്തെ ചായക്കടകളിൽ രാവിലെ ചൂടുചായയും കുടിച്ച് പത്രം വായിച്ച് ദേശീയവും അന്തർദേശീയവുമായ കാര്യങ്ങളെയും രാഷ്ട്രീയത്തെയും കുറിച്ച് സംസാരിച്ചിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. പുക പിടിച്ച വിറകടുപ്പിൽ സദാ വെള്ളം തിളയ്ക്കുന്ന സമോവറും, ബെഞ്ചും ഡസ്കും ഒക്കെയുള്ള ഓലമേഞ്ഞ ചായക്കടകൾ ഇപ്പോൾ അപൂർവ്വമാണ്. എങ്കിലും ജോലിയുടെ ഇടവേളകളിൽ ഒന്ന് റിലാക്സ് ചെയ്യാനും സൗഹൃദവും പ്രണയവും ഒക്കെ ഊട്ടിയുറപ്പിക്കാനും ചായയുമായി ഒരു മേശക്കപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാലേ പുതു തലമുറക്കും ഒരു ഗുമ്മുള്ളൂ. അതിനവർക്ക് ചായ സ്പോട്ടുകൾ ധാരാളമുണ്ടുതാനും. അങ്ങനെയുള്ള ചായയുടെ ചരിത്രം ഒന്നറിഞ്ഞാലോ??? ലോകത്ത് ആദ്യമായി ചായ കണ്ടെത്തിയത് ഏകദേശം 5000 വർഷങ്ങൾക്ക് മുമ്പ്…
അയാൾ ക്വാർട്ടേഴ്സിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി. അടച്ചിട്ടിരുന്ന മുറിയിലെ കെട്ടിക്കിടന്ന വായുവിന്റെ മണവും, മൂന്നാല് ദിവസമായി കഴുകാനുള്ള തുണികളുടെ മണവും എല്ലാം കൂടെ ചേർന്ന് അയാളുടെ മടുപ്പ് ഇരട്ടിച്ചു. ഇന്ന് വ്യാഴാഴ്ചയാണ്. തിങ്കളാഴ്ചയാണ് മകളുടെ പിറന്നാൾ. അവളാഗ്രഗ്രഹിച്ച ഒരു ചുരിദാർ മെറ്റീരിയൽ വാങ്ങാനുള്ള പൈസ കടം വാങ്ങി അയച്ചു കൊടുത്തിട്ടുണ്ട്. നാലു ദിവസമെങ്കിലും ഓവർടൈം ചെയ്താലേ ആ കടം വീടൂ. കഴിഞ്ഞ കുറെ ദിവസമായി തുടർച്ചയായി പതിനാറ് മണിക്കൂർ ജോലി ചെയ്യുന്നതിന്റെ ക്ഷീണം അയാളെ കൂടുതൽ മടുപ്പിച്ചു. ഒരുവിധത്തിൽ തുണികളൊക്കെ കഴുകിയിട്ട് ഒരു കാപ്പി ഉണ്ടാക്കി കുടിക്കുമ്പോഴാണ് ഭാര്യയുടെ ഫോൺ വന്നത്. “നിങ്ങളിങ്ങോട്ട് വന്നിട്ട് രണ്ടുമാസമായില്ലേ? നിങ്ങക്ക് ഞങ്ങളെയൊന്നും കാണണമെന്ന് ഒരാഗ്രഹവും ഇല്ലേ?” അവളുടെ പരിഭവം നിറഞ്ഞ ശബ്ദം “എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടാണോ? നിനക്കറിയാലോ നമ്മുടെ അവസ്ഥ.” “അറിയാഞ്ഞിട്ടല്ല ചേട്ടാ, ഒരിക്കലും പതിവില്ലാതെ അമ്മയും ചോദിച്ചു നിങ്ങളെന്താ വരാത്തതെന്ന്.” “അച്ഛൻ വരത്തില്ലേ അമ്മേ? പുറകിൽ നിന്നും മകൾ ചോദിക്കുന്നത് അയാൾ കേട്ടു.…
അമ്മയെ കുറിച്ചുള്ള ഏറ്റവും ആദ്യത്തെ ഓർമ്മകൾ ചെന്നെത്തി നിൽക്കുന്നത് ജമ്മുവിലെ ഒരു മിലിട്ടറി ക്വാർട്ടേഴ്സിലാണ്. അതിർത്തിയിലെ സംഘർഷത്തിൽ പെട്ടുപോയ അച്ഛനെയും കാത്തിരിക്കുന്നതിന്റെ മൂന്നാം ദിവസം രാത്രി അമ്മയുടെ നെഞ്ചോടൊട്ടി കിടക്കുന്ന ഒരു നാലു വയസുകാരനാണ് അന്ന് ഞാൻ. മലയാളികൾ അധികമില്ലാത്ത ഒരു സ്ഥലത്ത് എനിക്ക് എല്ലാം അമ്മയായിരുന്നു. ഒരു വർഷത്തിന് ശേഷം എയർഫോഴ്സിൽ 15 വർഷത്തെ സർവീസ് പൂർത്തിയാക്കി റിട്ടയർമെന്റ് വാങ്ങി അച്ഛൻ നാട്ടിലേക്ക് വന്നു. വീട്ടിലെ കൃഷിയും കോഴി വളർത്തലും പശു വളർത്തലും ഒക്കെയായി അമ്മ എന്നും തിരക്കിലായിരുന്നു. ഒരു അനിയൻ കൂടെ ഉണ്ടായിരുന്നു എങ്കിലും മൂത്ത പുത്രൻ എന്ന നിലയിൽ എല്ലാ കാര്യങ്ങളിലും അമ്മയെ സഹായിക്കുക എന്ന ജോലി എന്റെ തലയിലായി. അമ്മയുടെ എല്ലാ കഷ്ടപ്പാടുകളും സങ്കടങ്ങളും ദുരിതങ്ങളും കണ്ടറിഞ്ഞ് അതോടൊപ്പം ഞാനും വളർന്നു വന്നു. വല്ലാതെ സങ്കടം വരുന്ന ചില രാത്രികളിൽ അമ്മ എന്റെ ജാതകം എടുത്തു നോക്കി തന്റെ മകൻ വളർന്നു തന്റെ കഷ്ടപ്പാടുകൾക്ക് എന്നറുതിയുണ്ടാകും…
നീതുവിന്റെ ചെവിയിലേക്ക് ഒരു കുഞ്ഞിന്റെ കരച്ചിൽ ആർത്തലച്ചു വന്നു……. ഏതോ ആശുപത്രിക്കട്ടിലിലെ ഐ സി യുവിലാണ് താനെന്ന് അവൾക്ക് മനസിലായി. നേർത്ത ബോധത്തിലും വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടതുപോലെ അവൾ ഞെട്ടിപ്പിടഞ്ഞു. മനസ്സ് കൈവിട്ട് പോയ ഏതോ ഒരു നിമിഷത്തിൽ പ്രസവിച്ച് ഇരുപത് ദിവസം മാത്രമായ തന്റെ കുഞ്ഞുമായി വീട്ടിനടുത്തുള്ള പുഴയുടെ ആഴങ്ങളിലേക്ക് ഒരു സ്വപ്നാടനത്തിലെന്നവണ്ണം നടന്നു പോയതും പിന്നാലെ ഓടിയെത്തിയ യദുവിന്റെ നീതൂ എന്ന നിലവിളിയും, മാറോടടുക്കി പിടിച്ചിരുന്ന കുഞ്ഞ് തന്റെ കൈകൾക്കിടയിലൂടെ ചോർന്ന് പോകുന്നതും, മൂക്കിലേക്കും വായിലേക്കും പുഴവെള്ളം ഇരച്ചുകയറി വല്ലാത്തൊരാനന്ദത്തോടെ മരണത്തെ ആലിംഗനം ചെയ്യാൻ തുടങ്ങിയതും അവൾക്ക് ഓർമ്മ വന്നു. “എന്റെ കുഞ്ഞ്.. കുഞ്ഞ്.. ” എന്നവൾ പൊള്ളിപ്പിടഞ്ഞു. “സ്വന്തം കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന് വല്ലവന്റേം കൂടെ സുഖിച്ച് ജീവിക്കാൻ നോക്കിയ ഇവളെന്തിനാ പിന്നേം കുഞ്ഞിനെ ചോദിക്കുന്നേ? ചാകാത്ത കൊച്ചിനെ ഇനിയും കൊല്ലാനാണോ?” തങ്കമ്മ സിസ്റ്ററിന്റെ വെറുപ്പോടെയും ദേഷ്യത്തോടെയും ഉള്ള ചോദ്യം കേട്ടവൾ ഉള്ളുരുകി കരഞ്ഞു. “എന്നതാ സിസ്റ്ററെ ഇങ്ങനെയൊക്കെ…
