Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്കൂളോർമ്മകൾ – 1
ഓർമ്മകൾ തുടർക്കഥ / സീരീസ് സ്‌കൂൾ / കോളേജ്

സ്കൂളോർമ്മകൾ – 1

By haripulloorJune 14, 2025Updated:September 15, 20255 Comments2 Mins Read79 Views
Bookmark Now
Please login to bookmark Close

No account yet? Register

പിള്ളേരെല്ലാം സ്കൂളിൽ പോകുന്നത് കണ്ടപ്പോൾ ഞങ്ങളുടെ സ്കൂൾക്കാലം ഒന്നോർക്കാൻ ശ്രമിച്ചു….. എളുപ്പമുള്ള കാര്യമൊന്നുമല്ല. 45 വർഷം പുറകിലേക്ക് പോണം. ഓർമ്മകൾ പലതും പായൽ പിടിച്ച് അവ്യക്തമായിരിക്കുന്നു. കുറെ ഓർമ്മകളൊക്കെ മറവിയുടെ കാണാക്കയങ്ങളിലേക്ക് ആഴ്ന്നു പോയിരിക്കുന്നു.

പിന്നെ അവശേഷിക്കുന്നവയൊക്കെ എവിടെയൊക്കെയോ ചിതറിക്കിടക്കുകയാണ്.

ഞങ്ങൾ വടവാതൂസ്കൂൾ എന്ന് വിളിക്കുന്ന ഇപ്പോഴത്തെ വടവാതൂർ ഗവർമെന്റ് ഹൈ ഹൈസ്കൂൾ. അന്നത് UP സ്കൂളായിരുന്നു.

തലങ്ങും വിലങ്ങുമായി ചിതറിക്കിടക്കുന്ന നാല് വലിയ ഹാളുകൾ. അതിനിടയിൽ തടികൊണ്ടുള്ള സ്ക്രീൻ വെച്ച് തിരിച്ചിരിക്കുന്ന ക്ലാസ്സ് റൂമുകൾ.

അതിലൊരു ഹാളാണ് സ്കൂളിൻറെ ഓഡിറ്റോറിയം. മൂന്നാം ക്ലാസ് നടക്കുന്നത് ഓഡിറ്റോറിയത്തിന്റെ സ്റ്റേജിലാണ്.

വലിയ ക്ലാസിലെ ചേട്ടന്മാർക്ക് മാത്രം ഡെസ്ക് ഉണ്ട്. നാലാം ക്ലാസ് വരെ ബെഞ്ച് മാത്രം.

ഞങ്ങളുടെ സ്കൂളിലേക്കുള്ള യാത്രയാണ് ബഹുരസം. ഒരു കിലോമീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്. വല്യപാറ എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു വലിയ ഏക്കറുകളോളം പരന്നു കിടക്കുന്ന ഒരു വലിയ പാറക്കെട്ട്. അതിൻ്റെ മുകളിൽ കൂടെയാണ് കാൽനട യാത്ര. മഴക്കാലത്ത് പാറ വെള്ളമൊഴുകി തെന്നിത്തെറിച്ച് കിടക്കും.

തെന്നി വീണ് കയ്യൊടിഞ്ഞവരൊക്കെയുണ്ട്. പലപ്പോഴും ചെറിയ വീഴ്ചകളിൽ ചന്തിയിൽ പറ്റുന്ന വെള്ളവും ചെളിയും തുടച്ചു കളഞ്ഞ് കയ്യിലോ കാലിലോ വരുന്ന മുറിവ് ഒന്ന് തൂത്ത് നേരെ സ്കൂളിലേക്ക് തന്നെ പോവുകയാണ് പതിവ്.

ഒന്നാം ക്ലാസിൽ ആദ്യദിവസം പോകുന്നത് കൂട്ടുകാരൻ അരവിന്ദന്റെ അമ്മ അല്ലിയമ്മയുടെ കൂടെയാണ്. നിൻറെ അമ്മയെന്തിയെ എന്ന ഓമന ടീച്ചറുടെ ചോദ്യത്തിന് ഇന്ന് ഞാനാണ് ഹരിമോൻ്റെ അമ്മ എന്ന മറുപടിയുടെ അകമ്പടിയോടെ ഞങ്ങൾ ഒന്നാം ക്ലാസിലേക്ക് കയറി. (നരച്ച മുടിയും മീശയും ഒക്കെയായി നടക്കുന്ന എന്നെ ഇന്നും ഹരിമോനെ എന്നാണ് അല്ലിയമ്മ വിളിക്കുക)

ഒരു അത്ഭുത ലോകം… കുറെയെണ്ണം ഓരോ സൈഡിൽ കരഞ്ഞു നിലവിളിക്കുന്നു.

ചിലർ അടുത്തിരിക്കുന്നവന്റെ ഉടുപ്പിന്റെ ഭംഗി ആസ്വദിക്കുന്നു.

ചില കുഞ്ഞിക്കോഴികൾ പെൺപിള്ളേരുടെ ഇടയിൽ കിടന്ന് വിരകുന്നു. അങ്ങനെ ആകെ ഒരു ജഗപൊക.

ദിവസങ്ങൾ കഴിയുന്നതനുസരിച്ച് കരച്ചിലും ബഹളവും എല്ലാം ഇല്ലാണ്ടായി. കല്ലുകോലും മഷിത്തണ്ടും പങ്കുവെച്ച് ഞങ്ങൾ കൂട്ടുകാരായി.

ചോറ്റുപാത്രം തുറക്കാൻ പറ്റാത്തവർക്ക് ബെഞ്ചിലിടിച്ച് തുറന്നു കൊടുത്തും പൊതിച്ചോറ് കെട്ടി കൊണ്ടുവരുന്ന ചരടിന്റെ കടുംകെട്ട് അഴിച്ചുകൊടുത്തും ഞങ്ങൾ സഹൃദങ്ങളുടെ കെട്ടുകൾ മുറുക്കിക്കൊണ്ടിരുന്നു.

അന്ന് ഞങ്ങളെ പഠിപ്പിച്ചിരുന്ന ചന്ദ്രൻ സാർ, ലക്ഷ്മി ടീച്ചർ, ശോശാമ്മ ടീച്ചർ സൂസമ്മ ടീച്ചർ, രണ്ട് ഓമന ടീച്ചർമാർ അങ്ങനെ ഇന്നും മറക്കാനാവാത്ത കുറെ പേരുകൾ…

ഞങ്ങളുടെയൊക്കെ ജീവിതത്തിൽ നന്മയുടെ എന്തെങ്കിലും ഒരു അംശം ഉണ്ടെങ്കിൽ അതിന് തിരികൊളുത്തി വെച്ചവരാണവർ.

എത്രയെത്ര മുഖങ്ങളാണ്, എത്രയെത്ര മണങ്ങളും നിറങ്ങളും കാഴ്ചകളുമാണ് ഓർമ്മയിലേക്ക് വരുന്നത്….

സ്ക്കൂളോർമ്മകൾ – 2
Post Views: 48
4
haripulloor

കുഞ്ഞുകുഞ്ഞ് കാര്യങ്ങളിൽ സന്തോഷിക്കുന്ന അതേപോലെ സങ്കടപ്പെടുന്ന ഒരു മനുഷ്യൻ.

5 Comments

  1. മിനി സുന്ദരേശൻ on June 18, 2025 1:57 PM

    മധുരിക്കും ഓർമ്മകൾ👍❤️

    Reply
  2. suresh on June 17, 2025 7:59 PM

    👍👌💯🙏

    Reply
  3. Pingback: സ്ക്കൂളോർമ്മകൾ - 2 - By haripulloor - കൂട്ടക്ഷരങ്ങൾ

  4. Suma Jayamohan on June 14, 2025 9:00 PM

    ഓർമ്മകൾ വളരെ പുറകിലേക്കു പോയി. എന്തു രസമായിരുന്നു അന്നത്തെക്കാലം അല്ലേ? എണ്ണം പഠിക്കാൻ മഞ്ചാടിക്കുരുവുമായി പോയതൊക്കെ മറക്കുന്നതെങ്ങനെ
    നന്നായിരിക്കുന്നു❤️👌🌹

    Reply
    • Hari Pulloor on June 17, 2025 9:04 AM

      അതെ. ഓർമ്മകൾക്ക് എപ്പോഴും സുഗന്ധമാണ്

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.