Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തിരുവാതിര ചരിതം ഒന്നാം ദിവസം
അനുഭവം നര്‍മം

തിരുവാതിര ചരിതം ഒന്നാം ദിവസം

By haripulloorApril 14, 2026Updated:April 28, 20269 Comments3 Mins Read650 Views
Bookmark Now
Please login to bookmark Close

No account yet? Register

“അതേ ചേട്ടാ ഞാൻ തിരുവാതിരകളി പഠിക്കാൻ പൊക്കോട്ടെ”

സ്നേഹവും മര്യാദയും വിനയവും എല്ലാം തുല്യം ചാർത്തിയ ചോദ്യം സ്വന്തം ഭാര്യയുടേതാണ് എന്ന് മനസിലായതും മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്ന ഞാൻ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി, വായും പൊളിച്ചിരുന്നു പോയി. 😳😳

“നിങ്ങളെന്തേലും പണ മനുഷ്യാ” എന്ന നോർമൽ മോഡിലുള്ള ഓൾടെ ഡയലോഗ് കേട്ടപ്പോ തള്ളിയ കണ്ണ് തിരിച്ച് അകത്തോട്ട് കയറി. കൊച്ച് കഴിച്ചോണ്ടിരുന്ന പുട്ടും മൊട്ടേം കൂടെ എന്റെ വായില് വെച്ചു തന്നിരുന്ന കൊണ്ട് വാ അടക്കുന്നതിന് അല്പം താമസമുണ്ടായി എന്നതൊഴിച്ചാൽ വേറെ കുഴപ്പമൊന്നും ഉണ്ടായില്ല.

ഒരു കൈയിൽ മീൻ വെട്ടുന്ന കത്തീം മറ്റേ കൈയിൽ മീൻ കഴുകിയ വെള്ളോം ആയിട്ടാ ആൾടെ നിപ്പ്. എന്തായാലും സമ്മതിച്ചു കൊടുക്കുന്നതാണ് ബുദ്ധി എന്ന് കൊച്ചും അപ്പുറത്തിരുന്ന് സിഗ്നൽ തന്നു

“അതിനെന്താ നീ പൊക്കോ. അല്ല നിങ്ങളാരൊക്കെയാ കളിക്കാനുള്ളത്”

അവൾ കുറെ പേരുകൾ പറഞ്ഞു. എനിക്ക് അതിൽ ആകെ മൂന്നോ നാലോ ആളുകളെ അറിയാം. ബാക്കി ആരൊക്കെയെന്ന് വിശദമായി അന്വേഷിച്ചാൽ പണി കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ട് എല്ലാവരെയും മനസ്സിലായ പോലെ അങ്ങ് ഇരുന്നു.

” നിങ്ങടെ അന്വേഷണമൊക്കെ കഴിഞ്ഞോ?

പതിനാല് പെണ്ണുങ്ങളേം നിങ്ങക്കറിയാമോ?”

അറിയാമെന്ന് പറഞ്ഞാൽ മീൻ വെള്ളം തലേക്കൂടെ വീഴും. അതുകൊണ്ട് നൈസായിട്ട് ഇല്ലെന്ന് പറഞ്ഞു.

അവൾക്ക് അപ്പൊ പയങ്കര പുച്ഛം 😏😏

“നിങ്ങടെ വാട്സാപ്പും ഫേസ്ബുക്കും നോക്കിയാ മൊത്തം പെണ്ണുങ്ങളെ ഒള്ളല്ലോ. സ്വന്തം നാട്ടിലെ പത്തു പെണ്ണുങ്ങൾടെ പേര് പറഞ്ഞാൽ അയാൾക്ക് അറിയത്തില്ല”😡

ഒരു ലോഡ് പുച്ഛം വാരി വിതറി പിച്ചാത്തിപ്പിടി കൊണ്ട് തലക്കിട്ടു ഒരു തട്ടും തന്നിട്ട് അവള് മീൻവെള്ളം കളയാൻ പുറത്തോട്ട് പോയി.

“ഈ തിരുവാതിര കളിയുടെ ഐതിഹ്യം എന്താണെന്ന് നിനക്കറിയാമോ?” പെണ്ണുകേസിന്റെ ക്ഷീണം തീർക്കാൻ കയ്യിലുള്ള ചെറിയ വിവരം വെച്ച് ഒരു കളി കളിക്കാൻ നോക്കി.

“അതെന്നാ അതൊക്കെ അറിഞ്ഞാലേ തിരുവാതിരകളി പഠിക്കാൻ പറ്റത്തൊള്ളോ?”

അവള് ഫുൾ കലിപ്പ്…

“എന്നാ പിന്നെ നിങ്ങള് കഥ പറ”

“പാർവതി തപസ്സു ചെയ്തു ചെയ്ത് തന്നെ വിവാഹം കഴിപ്പിക്കാം എന്ന് ശിവനെക്കൊണ്ട് സമ്മതിപ്പിച്ച ദിവസമാണ് ധനുമാസത്തിലെ തിരുവാതിര.. ഇത് പോലും അറിയത്തില്ല” 😏

ഞാനും കുറച്ച് പുച്ഛമിട്ടു നിന്നു.

“അതിന് പാർവതി ജയറാമിനെയല്ലേ കെട്ടിയത്. അതും പ്രേമിച്ച് ഒളിച്ചോടി. ഇതില് ശിവനെന്താ കാര്യം?”

“എടീ പോത്തേ ഇത് സാക്ഷാൽ പരമശിവന്റേം പാർവതിദേവിയുടെയും കാര്യമാ പറഞ്ഞത്”

“നിങ്ങളല്ലേലും ഒന്നും തെളിച്ചു പറയത്തില്ല, എന്നിട്ട് കുറ്റം മുഴുവനും എനിക്കും😡

അല്ലാ അന്ന് പാർവതി ദേവി ഒറ്റക്കല്ലേ ഉള്ളൂ അവിടെ. അപ്പൊ പിന്നെ പുള്ളിക്കാരി എങ്ങനെയാ തിരുവാതിര കളിക്കുക? “

ആ വലിച്ചല്ലോ നാഥാ. ചോദിച്ചു മേടിച്ചു

“അത് പിന്നെ….”

“ഏതു പിന്നെ? ഇതിനുത്തരം പണഞ്ഞേച്ച് നിങ്ങള് പോയാ മതി”. ഓള് പീച്ചണിപ്പെടുത്തുവാ

“എടീ അതേ ശിവന്റെ ഭൂതഗണങ്ങളൊക്കെ അവിടെയില്ലേ? അവരുടെ ഭാര്യമാരെല്ലാം തിരുവാതിര കളിക്കാൻ വന്നു കാണും.”

“ചുമ്മാ കെടന്ന് ഉരുളാതെ മനുഷ്യാ… കൂടുതല് ഡയലോഗ് അടിക്കാതെ ധൈര്യമുണ്ടേൽ ഒരു തിരുവാതിരപ്പാട്ട് പാട്.”

വിട്ടുകൊടുക്കാൻ പറ്റുമോ? കണ്ണും പൂട്ടി പാടി

“ഒരു ധനുമാസത്തിൻ കുളിരും രാവിൽ

രാപാര്‍ത്തിരുന്നൊരജപാലകർ…”

കൊച്ച് അവളുടെ പാത്രത്തീന്ന് അരക്കുറ്റി പുട്ട് കടലേം കൂട്ടി കൊഴച്ച് എന്റെ അണ്ണാക്കിലേക്ക് ഒറ്റ തട്ട്. പാട്ട് നിന്നു. ഭാര്യ എഴുനേറ്റ് മുറ്റത്തു പോയി നിന്നു. അമ്മയാണേല് വീട്ടില് കള്ളൻ കേറിയെന്ന് കരുതി ഒലക്കേം എടുത്തിട്ട് വന്നു.

ഞാൻ പാട്ട് പാടിയ സമയത്ത് രണ്ട് മൂന്ന് പശുക്കള് കെട്ടുപൊട്ടിച്ച് ഓടിയെന്നോ, ആംബുലൻസ് വരുന്നെന്നു കരുതി വീതി കുറഞ്ഞ വഴിയിൽ വണ്ടികളൊക്ക ഒതുക്കിയിട്ടെന്നോ ഒക്കെ കേട്ടു. 🫣

“അമ്മയെവിടെ പോയതാ” മോളുടെ ചോദ്യം.

“ഞാനിതിയാനെ എടുത്തിട്ട് ചവിട്ടീട്ട് ഇയാള് നെലവിളിക്കുന്നതാന്ന് നാട്ടുകാര് കരുതിയാലോന്ന് വിചാരിച്ച് എറങ്ങിപ്പോയതാ”

“അമ്മൂമ്മേ ഞാനീ അച്ഛനെയെടുത്ത് കണ്ടത്തിലേക്ക് ഇട്ടേക്കട്ടെ? “

കൊച്ചിന്റെ ചോദ്യം കേട്ട് എന്നെയൊന്നു നോക്കീട്ട് പോരാളി അടുക്കളലേക്ക് പോയി. ഒരു വാഴേടെ മണം അടിച്ചോന്നൊരു സംശയം. 🫣🫣

“ഇതാണോ മനുഷ്യാ തിരുവാതിരപ്പാട്ട്??”

“ഇതല്ലേ? ധനുമാസത്തിലല്ലേ തിരുവാതിര? ഇതിലും ധനുമാസമില്ലേ? അപ്പൊ പിന്നെ ഈ പാട്ടിന് കളിച്ചാ എന്നാ കൊഴപ്പം?

“ഒരു കൊഴപ്പോമില്ല ഞങ്ങള് കളിച്ചോളാം”

“അല്ലാ നിങ്ങടെ ഗ്രൂപ്പിന്റെ പേരെന്താ?”

“ഗോവിന്ദം”

“നന്ദഗോവിന്ദത്തിന്റെ? “

“ആരുമല്ല. പക്ഷേ ഒരു ദിവസം ഞങ്ങടെ തിരുവാതിര കളിക്ക് അവര് പാട്ട് പാടും, നോക്കിക്കോ “😎

പ്ധും എന്നൊരു ശബ്ദം അടുക്കളേന്നു കേട്ടു. അമ്മയുണ്ട് താഴെ കെടക്കുന്നു. അവൾടെ തള്ളില് മറിഞ്ഞു വീണതാന്ന്.

അങ്ങനെ തിരുവാതിര പഠനം തുടങ്ങി….

തിരുവാതിര ചരിതം രണ്ടാം ദിവസം
Post Views: 258
4
haripulloor

കുഞ്ഞുകുഞ്ഞ് കാര്യങ്ങളിൽ സന്തോഷിക്കുന്ന അതേപോലെ സങ്കടപ്പെടുന്ന ഒരു മനുഷ്യൻ.

9 Comments

  1. thara Subhash on April 21, 2026 2:40 PM

    പാവം രമ്യ !. കുട്ടികൾ തിരുവാതിര പഠിച്ച് കളിച്ചു തകർത്തല്ലോ ! നല്ലെഴുത്ത് ഹരീ !👏👏❤️❤️

    Reply
    • Hari Pulloor on April 22, 2026 5:45 PM

      അതേ ചേച്ചീ. അവര് നന്നായി കളിക്കുന്നുണ്ട്.

      Reply
  2. Pingback: തിരുവാതിര ചരിതം രണ്ടാം ദിവസം - By haripulloor - കൂട്ടക്ഷരങ്ങൾ

  3. Sunandha Mahesh on April 17, 2026 4:14 PM

    ഹും നിങ്ങക്കോ കലാവാസന ഇല്ല.. ഉള്ള ഞങ്ങളോട് പുച്ഛവും… 😂

    Reply
    • haripulloor on April 18, 2026 8:31 PM

      നന്ദേച്ചി….
      🏃🏃🏃

      Reply
  4. ജിനാസ് വേലാണ്ടി on April 15, 2026 8:54 PM

    😂😂

    Reply
    • haripulloor on April 18, 2026 8:32 PM

      ജിനാസ് സ്നേഹം 🥰

      Reply
  5. Rani Varghese on April 14, 2026 8:54 PM

    ആഹാ.. ഗംഭീരം.

    Reply
    • haripulloor on April 15, 2026 8:01 PM

      നന്ദി സ്നേഹം Rani mam

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.