Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തിരുവാതിര ചരിതം രണ്ടാം ദിവസം
കഥ നര്‍മം

തിരുവാതിര ചരിതം രണ്ടാം ദിവസം

By haripulloorApril 21, 202611 Comments4 Mins Read164 Views
Bookmark Now
Please login to bookmark Close

No account yet? Register

തിരുവാതിര ചരിതം ഒന്നാം ദിവസം

Part 2

“ആരാ നിങ്ങളെ തിരുവാതിര പഠിപ്പിക്കുന്നെ?”

“നമ്മടെ സുമതി ചേച്ചി. എന്തേ?”

“ഒന്നുമില്ല, അവർക്കങ്ങനെ തന്നെ വേണം. പണ്ട് എന്നെ കുറെ കളിയാക്കീട്ടൊള്ളതാ.”

ഫാനൊന്നു ഫുൾസ്പീഡിലിട്ടാൽ അപ്പൂപ്പൻതാടി പോലെ പറക്കുന്ന ആളാ ചേച്ചി. വീട്ടീന്ന് വെളീലിറങ്ങുന്നത് തന്നെ കാറ്റ് വീശാൻ സാധ്യതയുണ്ടോ എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ വിളിച്ചു ചോദിച്ചിട്ടാണ്.

പഠിത്തം തുടങ്ങിയ ദിവസമേ തിരുവാതിരക്ക് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാവുന്നു. കുറെ ദിവസം കഴിഞ്ഞപ്പോ ടീച്ചർ ഇല്ലാതെ കളിക്കാർ മാത്രം ആയി മറ്റൊരു ഗ്രൂപ്പ്‌ ഉണ്ടാവുന്നു………

പിന്നെപ്പിന്നെ സുമതി ചേച്ചിക്ക് ഇടയ്ക്കിടയ്ക്ക് തുമ്മൽ വരും.. തിരുവാതിര പ്രാക്ടീസ് ഉള്ള ദിവസം വൈകിട്ട് തുമ്മല് കുറച്ച് കൂടുതലാരിക്കും. എന്താണോ ആവോ 🫣🫣

ഞാൻ വയനാട്ടിലേക്ക് പോയിട്ട് രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചു വന്നപ്പോ വഴീല് വെച്ച് രാമുച്ചേട്ടനെ കണ്ടു. ഇവര് തിരുവാതിര കളി പഠിക്കുന്ന വീടിന്റെ അടുത്താണ് ചേട്ടന്റെയും വീട്. രണ്ടാഴ്ചയേ ആയുള്ളൂ ഗൾഫിൽ വന്നിട്ട്.

“എന്നാ ചേട്ടാ വിശേഷങ്ങളൊക്കെ? ഉടനെ എങ്ങും തിരിച്ചു പോകുന്നില്ലല്ലോ അല്ലേ?”

“പോകേണ്ടെന്ന് വിചാരിച്ചതാ, പക്ഷേ ഇവിടെ എന്തൊക്കെയോ പ്രശ്നമുണ്ടെടാ . രാത്രി ഒരു ഏഴുമണി കഴിഞ്ഞാൽ എന്തൊക്കെയോ തട്ടും മുട്ടും ഒച്ചയും ബഹളവും ഒക്കെ കേൾക്കാം. പിന്നെ പെണ്ണുങ്ങടെ സംസാരോം ചിരീം…. പ്രേതബാധയുള്ള സ്ഥലം പോലെ”

“പ്രേതമൊക്കെ തോന്നലാ ചേട്ടാ” എന്ന് അരേൽ കെട്ടിയിരിക്കുന്ന ഏലസ്സിൽ പിടിച്ചുകൊണ്ട് ഞാൻ ചേട്ടനെ സമാധാനിപ്പിച്ച് അങ്ങോട്ട്‌ മാറിയപ്പോ അതാ സുമതി ചേച്ചി മുന്നിൽ.

“എന്താ ചേച്ചിയേ ഭയങ്കര ക്ഷീണമാണല്ലോ” ഞാനൊരു കുശലം ചോദിച്ചു. ചേച്ചി എന്നെ ഒന്ന് നോക്കി.

“ആ പെണ്ണുങ്ങളെല്ലാം കൂടെ എന്നെ മൂക്കുകൊണ്ട് ക്ഷ ണ്ണ ഋ വരപ്പിക്കുവാടേ….”

എന്നാപ്പിന്നെ അതൊന്നു കാണണമല്ലോ എന്ന് ഞാനും പ്ലാനിട്ടു. മൂക്കുകൊണ്ട് ക്ഷ ണ്ണ ഒക്കെ വരക്കുന്നത് ഒന്ന് കണ്ടുകളയാം.

വൈകിട്ട് പ്രാക്ടീസ് തുടങ്ങുന്നു.

“എല്ലാവരും ഒന്ന് അരമണ്ഡലത്തിൽ ഇരുന്നാട്ടെ”.

ടീച്ചർ പറഞ്ഞതേയുള്ളൂ പോലീസ് സ്റ്റേഷനില് കസേരയില്ലാതെ പ്രതികളെ ഇരുത്തുന്ന പോലെ എല്ലാംകൂടി ഒരു ഇരുത്തം.

“അയ്യോ ഇത്രയൊന്നും താഴേണ്ട. എല്ലാവരും എഴുന്നേറ്റേ”

എഴുന്നേൽക്കാനൊക്കെ എല്ലാവർക്കും ഒരു ബുദ്ധിമുട്ട്… എങ്ങനെയൊക്കെയോ കൈകുത്തിയും അടുത്ത് തന്നെ ആളെ പിടിച്ചും ഒക്കെ നേരെ എഴുന്നേറ്റ് നിന്നു.

“നമ്മടെ ഇടത്തുകാല് ഇടത്തോട്ട് വച്ച് പുറകെ വലതുകാല് കുറച്ച് ഇടത്തോട്ട് മാറ്റിവെച്ച് കയ്യൊക്കെ ഇങ്ങനെ എടുക്കുമ്പോ മുഖത്ത് ഒരു ലാസ്യഭാവം ഒക്കെ വേണം.” എന്ന് ടീച്ചർ പറഞ്ഞുകൊടുക്കുന്നു.

“അല്ല ചേച്യേ ഈ ലാസ്യഭാവം എന്ന് പറഞ്ഞാൽ എന്താ?”

ആഹാ നല്ല സംശയം..

“നിങ്ങളൊക്കെ സിനിമാ കാണാൻ കൊണ്ടുപോകാമോ, സാരി വാങ്ങി തരാമോ എന്നൊക്കെ ഭർത്താവിനോട് ചോദിക്കുമ്പോ മുഖത്തു വരുത്തുന്ന ഒരു എക്സ്പ്രഷൻ ഇല്ലേ? അതങ്ങിട്ടാൽ മതി”

കൊള്ളാം ചിലർക്കൊക്കെ ഒരു ശൃംഗാരം വരുന്നുണ്ട്. എന്റെ ഭാര്യ മാത്രം എന്തോ തപ്പി നടക്കുന്നുണ്ട്

എന്നതാ രമ്യേ തപ്പുന്നത്?

ഇവിടെ ഒരു കത്തി ഇരിപ്പുണ്ടായിരുന്നു. ഇപ്പം കാണുന്നില്ല……

നിനക്കിപ്പോ കത്തി എന്നാത്തിനാടീ?

ഞാൻ സാധാരണ അങ്ങേരുടെ കഴുത്തെ കത്തി വെച്ചിട്ടാ എന്തേലും വേണേൽ ചോദിക്കാറുള്ളത്.😎😎

അപ്പോഴാണ് അവിടെ കമ്പിയിൽ തൂക്കിയിട്ടിരുന്ന ആരുടെയോ ഷാൾ പറന്ന് അതുവഴി സ്കൂട്ടറിൽ വന്ന രാമുച്ചേട്ടന്റെയും സ്കൂട്ടറിന്റെയും മുകളിൽ കൂടെ വീണത്.

കൃത്യം ആ സമയത്ത് തന്നെ ഏതോ രണ്ട് പട്ടികൾ അവിടെ കിടന്നു ഓലിയിടാനും തുടങ്ങി.

ഷാള് വന്ന് തലയിൽ വീണതോടെ നിയന്ത്രണം പോയ രാമുചേട്ടന്റെ സ്കൂട്ടർ ഫ്രണ്ട് വീൽ പൊങ്ങി ലൈറ്റ് നേരെ മുകളിലേക്ക് വന്നു. പ്രേതം പിടിച്ചെന്ന് കരുതിയുള്ള പുള്ളിക്കാരന്റെ അലർച്ചയും കൂടി ആയതോടെ മൊത്തത്തിൽ ഒരു ഹൊറർ ഫീലായി.👹👺👿

ഒച്ച കേട്ട് ഓടിവന്ന് താഴോട്ട് നോക്കിയ പെണ്ണുങ്ങൾ കാണുന്നതാവട്ടെ കയ്യും കാലും ഒന്നുമില്ലാത്ത ഒറ്റക്കണ്ണുള്ള ഏതോ ഒരു സാധനം മോളിലേക്ക് നോക്കി വട്ടം ചുറ്റുന്നു. അതിന്റെ കണ്ണീന്നു തീയാണ് വരുന്നത്. 😱😱

“അയ്യോ പ്രേതം” എന്ന് പെണ്ണുങ്ങളിൽ ആരോ നിലവിളിക്കുന്നു. അത് കേട്ടപാതി കേൾക്കാത്ത പാതി എല്ലാ പെണ്ണുങ്ങളും കൂടെ കോറസ്സായി “അയ്യോ പ്രേതം” എന്ന് നിലവിളിച്ചു കൊണ്ട് ഓടി രക്ഷപ്പെടാൻ തുടങ്ങി.

ചിലരൊക്കെ പുറത്തോട്ടുള്ള ഗോവണി വഴി ഓടി ഇറങ്ങിയപ്പോഴാണ് സ്കൂട്ടറിന്റെ കറക്കം ഒക്കെ നിർത്തി ഷാൾ തലയിൽ നിന്നും മാറ്റിയ രാമുച്ചേട്ടൻ ആ കാഴ്ച കാണുന്നത്. വെള്ള സാരിയുടുത്ത കുറെ പ്രേതങ്ങൾ അതാ മുകളിൽ നിന്നും പറന്ന് തന്റെ നേരെ വരുന്നു👻👻👻

സ്റ്റാർട്ടിങ്ങിൽ കിടന്ന സ്കൂട്ടർ റോഡിൽ തന്നെയിട്ടിട്ട് രാമുച്ചേട്ടൻ അടുത്ത വീടിന്റെ മതിലും അതിനപ്പുറത്തെ പറമ്പിന്റെ കയ്യാലയും ചാടി ഒരോട്ടം. പുള്ളി ഓടിയ വഴിയിലൂടെയാണ് പുതിയ കെ റെയിൽ വരാൻ പോകുന്നത് എന്ന് പറഞ്ഞു കേട്ടു.

പേടിച്ചു വിറച്ച് താഴോട്ട് ഓടിച്ചെന്ന പെണ്ണുങ്ങൾ കാണുന്നത് റോഡിന്റെ നടുവിൽ കിടന്നു കറങ്ങുന്ന ഭീകരജീവിയേയാണ്. ചേട്ടൻ ഷാൾ വലിച്ചെറിഞ്ഞത് തിരിച്ച് സ്കൂട്ടറേൽ തന്നെയാണ് ചുറ്റിയിരുന്നത്. ഈ കിടന്നു കറങ്ങുന്നത് പ്രേതമല്ലെന്ന് മനസ്സിലാക്കാനുള്ള ബോധം പേടികാരണം ഇല്ലാതെ പോയ പെണ്ണുങ്ങളെല്ലാം കൂടെ മാന്നാർ മത്തായി സിനിമേല് ഇന്നസെന്റ് പ്രേതത്തെ കണ്ടോടുന്ന പോലെ വീണ്ടും ഒരോട്ടം.

പ്രാക്ടീസ് ചെയ്യുന്ന വീടിന്റെ ഇല്ലാത്ത മതില് ചാടിക്കടന്ന് റോഡ് ക്രോസ് ചെയ്ത് എതുവഴിയൊക്കെയോ ഓടി ഒരു മതിലും തകർത്ത് എവിടെയോ ചെന്ന് നിന്നു. ചുറ്റും നോക്കീട്ട് അതിലൊരാള് പറഞ്ഞു “ഇവിടെ നിറച്ച് കുരിശുണ്ടെടീ, പ്രേതം വന്നാ നമ്മൾ ഒന്നും പേടിക്കേണ്ട”

“അയ്യോ ഇത് സെമിത്തേരിയാടീ” വേറൊരാള് പറഞ്ഞതും അടുത്ത കല്ലറേന്ന് ഒരു ശബ്ദം

“വീട്ടില് കെടന്ന് ഒറങ്ങാനും സമ്മതിക്കത്തില്ലേ?”

അടിച്ചത് ലേശം കൂടിപ്പോയകൊണ്ട് ബോധം പോയി കല്ലറേടെ മോളിൽ കിടന്ന മത്തായിച്ചേട്ടനായിരുന്നു അത്.

പട പേടിച്ചു പന്തളത്തു ചെന്നപ്പോ അവിടെ പന്തം കൊളുത്തി പട എന്ന് പറഞ്ഞപോലായി കാര്യങ്ങൾ… ഇങ്ങോട്ടോടിയ ദൂരമൊക്കെ കണ്ണടച്ചു തുറക്കും മുന്നേ തിരിച്ചോടി പ്രാക്ടീസ് നടക്കുന്നിടത്തെത്തി നമ്മുടെ മിടുക്കികൾ. ഭിത്തിപൊളിച്ചും, ഗേറ്റ് ചാടിയും, ഓട് പൊട്ടിച്ചും ഓടിയവരെല്ലാം ഓരോരുത്തരായി തിരിച്ചെത്തി.

പത്തു പന്ത്രണ്ട് പെണ്ണുങ്ങൾ തള്ളി താഴെയിട്ട് ചവിട്ടിമെതിച്ചോടിയതുകൊണ്ട് തറയിൽ കാർപെറ്റ് പോലെ പരന്നുകിടന്നു പോയ സുമതി ടീച്ചറിനെ എല്ലാവരും കൂടി സൈഡിൽ നിന്നും മോളിൽ നിന്നും എല്ലാം തട്ടിപ്പൊത്തി വീണ്ടും പഴയ ഷേപ്പിലേക്ക് എത്തിച്ചു.

കാര്യങ്ങളുടെ കിടപ്പ് മനസ്സിലായതോടെ ഇനി ഇതാരോടും പറയണ്ട എന്ന് പരസ്പരം ചട്ടം കെട്ടി എല്ലാവരും കൂടെ വീണ്ടും പ്രാക്ടീസിലേക്ക്…

പക്ഷേ പിറ്റേ ദിവസം രാവിലെ പള്ളീലച്ചൻ വന്നു നോക്കിയപ്പോ കണ്ടത് സെമിത്തേരിയുടെ മതിലേൽ മനുഷ്യ രൂപത്തിൽ നാല് തൊളകളാണ്.😳😳

മതില് തൊളച്ചു രക്ഷപെട്ടുപോയ നാല് ആത്മാക്കളെ ഇതുവരെ അച്ചന് തിരിച്ചു കിട്ടീട്ടില്ല.

അങ്ങനെ ഗോവിന്ദം തിരുവാതിര സംഘത്തിന്റെ അരങ്ങേറ്റ ദിവസമായി. എല്ലാവരും റെഡിയാകുന്നു വട്ടത്തിൽ നിൽക്കുന്നു ടീച്ചർ പാട്ടുപാടുന്നു. കളി തുടങ്ങുന്നു. 💃💃💃💃

അതാ ഇന്ന് വരെ ആരും കണ്ടിട്ടില്ലാത്ത ഒരു സംഭവം… മനോഹരമായ ചുവടുകളുമായി വട്ടം ചുറ്റുമ്പോൾ സ്റ്റേജിന്റെ പുറകുവശത്തു എത്തുന്ന രണ്ടുപേരെ കാണാതാകുന്നു🥺🥺…

അതാ വീണ്ടും രണ്ടു പേരെ കൂടി കാണാതാവുന്നു.🥺🥺

അപ്പോഴേക്കും ആദ്യം കാണാതായ രണ്ടുപേർ തിരിച്ചു ചേരുന്നു….

അങ്ങനെ ഓരോ റൗണ്ട് കഴിയുന്തോറും രണ്ടുപേരെ കാണാതാവുകയും ആദ്യം കാണാതെ രണ്ടുപേർ വീണ്ടും ചേരുകയും ചെയ്യുന്നു.  ആഹാ എന്താ വെറൈറ്റി…..

പുതിയ തരം തിരുവാതിര കണ്ട് ആളുകൾ ഭയങ്കര കയ്യടി…

സത്യത്തിൽ സ്റ്റേജിന് വീതി കുറവായിരുന്നകൊണ്ട് പുറകിലെത്തുമ്പോൾ രണ്ടുപേര് സ്റ്റേജേന്ന് താഴോട്ടു പോയി. അവര് കേറിവരുമ്പോഴേക്കും അടുത്ത രണ്ടുപേര് താഴോട്ട് പോയിരുന്നു. അങ്ങനെ ഗോവിന്ദം തിരുവാതിര സംഘം വിജയകരമായി അരങ്ങേറ്റം പൂർത്തിയാക്കി….😎😎

ഞാൻ ഇങ്ങനെയൊക്കെ കളിയാക്കി പറഞ്ഞാലും അവരെല്ലാം ശരിക്കും കഷ്ടപ്പെട്ട് പഠിച്ച് കുറച്ച് സ്റ്റേജുകളിലൊക്കെ വളരെ നന്നായിട്ട് തിരുവാതിര കളിച്ചു കഴിഞ്ഞിട്ടുണ്ട് കേട്ടോ. അവരൊക്കെ അടിപൊളി ആൾക്കാരാ.

ഇത് പ്രത്യേകം പറഞ്ഞത് എന്താന്ന് വെച്ചാൽ………… കല്യാണം കഴിഞ്ഞവർക്ക് കാര്യം മനസ്സിലാവും, കല്യാണം കഴിക്കാത്തവര് അനുഭവം വരുമ്പോ പഠിച്ചോളും….

Post Views: 111
3
haripulloor

കുഞ്ഞുകുഞ്ഞ് കാര്യങ്ങളിൽ സന്തോഷിക്കുന്ന അതേപോലെ സങ്കടപ്പെടുന്ന ഒരു മനുഷ്യൻ.

11 Comments

  1. Anjuranjima on April 29, 2026 11:04 AM

    ഹരിയേട്ടാ ….ഫസ്റ്റ് half and second half വായിച്ചു .. രണ്ടും പൊളി.. ഹാസ്യ വിഭാഗത്തിൻ്റെ ഏതോ ഒരു കസേര ഒഴിഞ്ഞു കിടപ്പുണ്ട്.. അവിടെ കേറി ഇരുന്നോട്ടോ…
    ഇഷ്ടായി…

    Reply
    • Haripulloor on April 30, 2026 4:59 PM

      അഞ്ജുക്കുഞ്ഞേ ഒരുപാട് സന്തോഷം സ്നേഹം 🥰

      Reply
  2. Anjuranjima on April 29, 2026 11:03 AM

    ഹരയേട്ടാ ….ഫസ്റ്റ് half and second half വായിച്ചു .. രണ്ടും പൊളി.. ഹാസ്യ വിഭാഗത്തിൻ്റെ ഏതോ ഒരു കസേര ഒഴിഞ്ഞു കിടപ്പുണ്ട്.. അവിടെ കേറി ഇരുന്നോട്ടോ…
    ഇഷ്ടായി…

    Reply
  3. Pingback: തിരുവാതിര ചരിതം ഒന്നാം ദിവസം - By haripulloor - കൂട്ടക്ഷരങ്ങൾ

  4. Nandakmar Varier on April 23, 2026 8:34 PM

    അതെന്താ കല്യാണം കഴിയാത്തവരെ ഒരു കുത്തി പറയുന്ന പോലെ ?

    Reply
    • haripulloor on April 23, 2026 9:06 PM

      കല്യാണം കഴിച്ചവരെയാണ് കുത്തിയത് 🤣

      Reply
  5. ജിനാസ് വേലാണ്ടി on April 22, 2026 6:55 PM

    😂😂😂

    Reply
    • Haripulloor on April 30, 2026 4:59 PM

      സ്നേഹം ജിനാസ്

      Reply
    • Rani Varghese on May 3, 2026 10:11 AM

      അടിപൊളി. നല്ല ഹ്യൂമർ സെൻസുണ്ട്.

      Reply
  6. നീതു കൃഷ്ണൻ on April 21, 2026 3:08 PM

    എന്റെ ഹരിച്ചേട്ടാ 🤣🤣🤣🤣

    Reply
    • haripulloor on April 22, 2026 5:46 PM

      വായനക്ക് സ്നേഹം നീതു 😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.