Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പിന്ന് പോയ വഴി അഥവാ നോ ടെൻഷൻ
അനുഭവം നര്‍മം

പിന്ന് പോയ വഴി അഥവാ നോ ടെൻഷൻ

By haripulloorMarch 26, 2026Updated:April 16, 202613 Comments2 Mins Read198 Views
Bookmark Now
Please login to bookmark Close

No account yet? Register

പണ്ട് പണ്ട്… എന്നച്ചാ ഒരു 20 വർഷം മുമ്പ്…… എൻറെ ഒരു സീനിയർ ആപ്പീസറൊണ്ട്. ഭയങ്കര ടെൻഷൻ്റെ ആളാ. ഇന്ന് ടെൻഷനടിക്കാൻ ഒന്നുമില്ലല്ലോ എന്നോർത്ത് ടെൻഷൻ അടിക്കുന്നത്രയും സാധുവായ ഒരു മനുഷ്യനാണെടേ അങ്ങേര്…..

അങ്ങനെ ഒരു ദിവസം ഫാക്ടറി കുഴപ്പമൊന്നുമില്ലാതെ സ്മൂത്തായി ഓടുന്നു. രാവിലെ ഒരു 11 മണിയൊക്കെ ആയപ്പോ പുള്ളിക്കാരന് ടെൻഷനടിക്കാൻ ഒന്നുമില്ലല്ലോന്നോർത്തിട്ട് ആകെ ഒരു വിഷമം.
അങ്ങേർക്ക് ഒരു ഇരിക്കപ്പൊറുതിയില്ലെന്നേ…..
രാവിലെ പൊറോട്ടേം ബീഫും കഴിച്ചത് പല്ലിൻ്റെടേൽ കുടുങ്ങിപ്പോയി എന്ന് സങ്കൽപ്പിച്ച് പുള്ളി ഒരു മൊട്ടുസൂചി എടുത്ത് പല്ലിൻ്റെ എടേൽ കുത്താൻ തുടങ്ങി. അങ്ങേർടെ expression കണ്ടാ തോന്നും ലോകത്തിലെ ഏറ്റവും സുഖമുള്ള പരിപാടിയാ അതെന്ന് 😏😏😏

ഒരൊച്ച കേട്ട് നോക്കുമ്പോ ദാണ്ടെടാ നിൽക്കുന്നു ഏതാണ്ടോ പോയ അണ്ണാനെ പോലെ നമ്മടെ സാറ്.🥴🥴 ഏതാണ്ടോ ഒരു സാധനമൊന്നുമല്ല അങ്ങേര് കുത്തികൊണ്ടിരുന്ന മൊട്ടുസൂചിയാ പോയത്. സാധനം വയറ്റിൽ പോയോ താഴെ വല്ലോം പോയോ ഒന്നുമറിയില്ല…
താഴെയൊക്കെ നോക്കീട്ട് സൂചി കാണാനുമില്ല.

ഹാവൂ എന്തൊരാശ്വാസം…
സ്വസ്ഥം…
സുന്ദരം…
ശാന്തം….
ടെൻഷനില്ലല്ലോന്ന വിഷമമങ്ങട് മാറികിട്ടി….😌😌

പിന്നെ തപ്പലായി,
പിടിക്കലായി,
നെലവിളിയായി, പുള്ളിയെ തലകുത്തിപ്പിടിച്ച് കൊടഞ്ഞുനോക്കലായി, വണ്ടി വിളിയായി, ആശുത്രീപ്പോക്കായി, എക്സറേ എടുപ്പായി….

ഫുൾ ജഗപൊക💃💃💃

വണ്ടിയേലോട്ട് കേറാൻ പോകുന്ന സാറ് ഒലക്ക കെട്ടിവച്ച പോലെ സ്ട്രൈറ്റ് ആയിട്ട് കയ്യും തലയും ദേഹവും ഒന്നും അനങ്ങാതെയാ നടന്നു പോകുന്നത്. ടോം and ജെറിയിൽ ടോം പൂച്ച ഇരുമ്പ് വടി വിഴുങ്ങീട്ട് നടക്കുന്നപോലെ…….
അങ്ങേരുടെ ഭാവം കണ്ടാ തോന്നും ഞാൻ ബലമായിട്ട് ആ സൂചി അങ്ങേരെക്കൊണ്ട് തീറ്റിച്ചതാന്ന്😏😏😏

എക്സ്-റേടെ റിസൾട്ട് വന്നപ്പോ ആണ്ടേ സൂചി കാണുന്നില്ല. പിന്നെ Scan ചെയ്തിട്ടും സൂചി അങ്ങേരുടെ ദേഹത്തൊന്നും കാണാനില്ല..

ഇങ്ങേരിതെന്നാ അഗ്നിപർവ്വതം വല്ലോം വയറ്റിലിട്ടൊണ്ടാണോ നടക്കുന്നത് അങ്ങോട്ട് വീഴുന്നതിന് മുൻപേ ഉരുകിപ്പോകാൻ???

കുറച്ചു പഴമൊക്കെ നന്നായി കഴിച്ചോ, സാധനം അകത്തുണ്ടേൽ രാവിലെ പിന്നാമ്പുറം വഴി പൊക്കോളുന്നും പറഞ്ഞ് ഡോക്ടറും കയ്യൊഴിഞ്ഞു.

നോക്കുമ്പോ സാറ് നടക്കുന്നതില് ഒരു പന്തികേട്… ഇതുവരെ ഇല്ലാതിരുന്ന സ്റ്റൈലിൽ എട്ടെ പത്തെ എന്ന രീതിക്ക് ഒരു നടപ്പ്. മൊട്ടുസൂചി വിഴുങ്ങിയാൽ ഇനി ചട്ടു വരുമോ ആവോ??🤔🤔

എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ അങ്ങേര് പറയുവാ എന്താന്നറിയില്ല, സൂചീടെ ടെൻഷൻ കഴിഞ്ഞിട്ട് ഇത് നോക്കി അടുത്ത ടെൻഷൻ അടിച്ചാൽ മതിയല്ലോ. അല്ലേല് പിന്നെ ആ സമയത്ത് ടെൻഷൻ അടിക്കാൻ ഒന്നും കിട്ടിയില്ലെങ്കിലോ???

എന്തൊരു തങ്കപ്പെട്ട മനുസനല്ലേ??? സാറിൻ്റെ വിനയം കണ്ട് ഞങ്ങൾ ദൃതംങ്ങപുളകിതരായി വിജ്‌റുംഭിച്ചു നിന്നുപോയി….

അങ്ങനെ പുളകമൊക്കെ മാറി തിരിച്ച് ഫാക്ടറീ വന്നിട്ട് ഷൂ അഴിച്ചപ്പോ ദാണ്ടെ ചിരിച്ചോണ്ടിരിക്കുന്നെടേ ഒരുത്തൻ.🤓🤓
വണ്ടിക്കൂലീം വള്ളക്കൂലിം നോക്കുകൂലിം എല്ലാം കൂടെ ചേർത്ത് ഏകദേശം മൂവായിരം രൂപ മുടക്കീട്ടും കിട്ടാതിരുന്ന പുള്ളീടെ വയറ്റിൽ പോയ അതേ മൊട്ടുസൂചി…

എന്നാലും ആ സൂചി എങ്ങനെ അവിടെത്തി എന്നത് ഇതുവരെ പിടികിട്ടീട്ടില്ല കേട്ടോ. ഇനിയിപ്പോ ഡോട്ടറ് പറഞ്ഞപോലെ സൂചി പിന്നാമ്പുറം വഴി നേരെ താഴോട്ട് പോന്നതാണോ ആവോ🤔🤔… ..

Post Views: 242
2
haripulloor

കുഞ്ഞുകുഞ്ഞ് കാര്യങ്ങളിൽ സന്തോഷിക്കുന്ന അതേപോലെ സങ്കടപ്പെടുന്ന ഒരു മനുഷ്യൻ.

13 Comments

  1. Joyce Varghese on April 1, 2026 3:42 AM

    ഒരു മൊട്ടുസൂചിയെകൊണ്ട് ഇത്രയൊക്കെ സാധിക്കും ല്യേ… രസകരം.👍
    😀😀😀

    Reply
    • haripulloor on April 11, 2026 8:27 AM

      സാധിക്കും. 20% ഭാവന. ബാക്കി എല്ലാം നടന്നതാണ് 🤣

      Reply
  2. മിനി സുന്ദരേശൻ on March 31, 2026 11:57 AM

    പുള്ളിക്കാരന് ടെൻഷനടിക്കാൻ ഓരോ കാരണങ്ങള് വണ്ടി പിടിച്ചു വരുമല്ലേ…… രസകരം😄❤️

    Reply
    • haripulloor on April 11, 2026 10:39 AM

      Thank you ചേച്ചി

      Reply
  3. thara Subhash on March 29, 2026 11:17 PM

    ഹരീ, ആ സാറിപ്പോൾ എവിടുണ്ട്? ഇപ്പോ അയാൾ ടെൻഷനടിക്കാൻ വകയൊപ്പിക്കുന്നത് എങ്ങനാണോ ! രസമുള്ള എഴുത്ത്.👌👌👏👏❤️❤️

    Reply
  4. Electa Joeboy on March 28, 2026 7:15 PM

    ഇങ്ങനെയുള്ളവരെയാകും ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യും എന്നൊക്കെ പറയുന്നത് 😅

    Reply
    • haripulloor on April 11, 2026 10:41 AM

      അതെയതെ 😄😄

      Reply
  5. ജിനാസ് വേലാണ്ടി on March 28, 2026 6:51 AM

    പല്ലിൽ കുത്താൻ വേറെ ഒരു സാധനവും കിട്ടിയില്ലേ മൂപ്പർക്ക്..
    ഇവിടെ ബംഗാളികൾക്ക് ഈ സ്വഭാവം ഉണ്ട്. ഭക്ഷണം കഴിച്ചാൽ അര മണിക്കൂർ ടൂത്ത്പിക്ക് കൊണ്ട് പല്ലിൽ കുത്തും.. കുത്തണ കുത്തൽ കണ്ടാൽ തോന്നും, വയറ്റിൽ പോയതിലും കൂടുതലും പല്ലിന്റെ ഇടയിലാ ഉള്ളത് എന്ന്..

    Reply
    • haripulloor on April 11, 2026 10:42 AM

      ജിനാസ് 🤣🤣

      Reply
  6. Sujatha nair on March 27, 2026 7:36 PM

    സൂചിപ്പുരാണം നന്നായിരുന്നു 😀😀😀😀😀😀😀

    Reply
    • haripulloor on April 11, 2026 10:42 AM

      Thanks സുജിത

      Reply
  7. Sunandha Mahesh on March 27, 2026 6:31 PM

    ബെസ്റ്റ്.. സുചി..
    വേണ്ടാ ഞാൻ ഒന്നും പറയുന്നില്ല 😄😄

    Reply
    • haripulloor on April 11, 2026 10:43 AM

      ചേച്ചി പറഞ്ഞോ 🤣

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.