Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബാധ
ഗർഭം ജീവിതം പ്രസവം മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

ബാധ

By Anila MeleveeduDecember 11, 2025Updated:January 12, 20265 Comments2 Mins Read656 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉറങ്ങുന്ന കുഞ്ഞിനെ നോക്കി അശ്വതി നെടുവീർപ്പിട്ടു. ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ അമ്മ വേതുകുളിക്കു വെള്ളം തിളപ്പിക്കുന്ന തിരക്കിലാണ്. ശൊ, ആ തിളച്ച വെള്ളം മുക്കി ഒഴിക്കുന്ന സീൻ കോൺട്രാ. അവൾക്കു ദേഷ്യവും സങ്കടവും ഒരുമിച്ച് അടക്കാൻ പറ്റാത്തത് പോലെ തോന്നി. അമ്മമ്മേടെ ചുന്ദരീമണി എവിടെ? അശ്വതിയുടെ അമ്മ കൊഞ്ചിച്ചുകൊണ്ടു കടന്നു വന്നു, അലക്കാനുള്ള തുണികൾ ഓരോന്നായി എടുത്ത് പോവാനൊരുങ്ങി.

”അമ്മേ..” അശ്വതി വിളിച്ചു. “എനിക്ക് പോസ്റ്റ്പാർട്ടം ഡിപ്രെഷൻ ആണ്.”

”ന്ന് വെച്ചാ? ” അമ്മ അന്തം വിട്ടു.

അശ്വതി തുടർന്നു, “എനിക്ക് ദേഷ്യം വരണൂ, സങ്കടം സഹിക്കാൻ വയ്യ.. ചില സമയത് മോളെ കാണുമ്പോ ഇവിടുന്നു എങ്ങോട്ടേലും ഇറങ്ങിപ്പോയാലോ തോന്നും. കുറച്ച്‌  നേരം മനു ഏട്ടന്റെ കൂടെ ഇരിക്കാന്ന് വെച്ചാ പ്രസവിച്ച കെടക്കണ പെണ്ണ് ഭർത്താവിന്റെ കൂടെ ഇരുന്നുടാത്രെ. കഷ്ടണ്ടട്ടോ! അമ്മയും രണ്ടു പ്രസവിച്ചതല്ലേ? നിങ്ങടെ കാലത്ത് ഇതൊന്നുണ്ടാർന്നില്യേ?”

”പിന്നേയ്..” ഇതും പറഞ്ഞു അമ്മ തിരിഞ്ഞു നടന്നു.

”നിക്ക് അമ്മേ, പറഞ്ഞിട്ട് പോ” അശ്വതി പിന്നാലെ ചെന്നു.

”ന്റെ അച്ചൂ, നിനക്കു ഇവിടെ ആരാ ഏറ്റവും കൂടുതൽ കഥകള് പറഞ്ഞു തന്നിട്ടുള്ളത്?”

”അത് പിന്നെ അച്ഛമ്മ, അല്ലതാരാ?” അശ്വതിക്ക് ആലോചിക്കേണ്ടി വന്നില്ല.

”ആ എന്നാപ്പിന്നെ അവിടെ ചോയ്‌ച്ചോ. പറഞ്ഞു തരും പെറ്റു കിടക്കുമ്പോ മരുമകൾക്ക് ബാധ കേറിയ കഥ. അന്ന് നാട്ടുകാരോട് വിസ്തരിക്കണത് അകത്തന്ന് ഞാൻ കുറെ കേട്ടതാ. ഒരു ഇരുമ്പാണിയും കൈയിൽ വെച്ച് എത്ര നടന്നിരിക്കുണു. ഒന്ന് മുറ്റത്തേക്കു ഇറങ്ങണംന്നു വെച്ചാ അത് വേണം.”

”എന്നിട്ട് അമ്മ സൈക്കോളജിസ്റ് നെ ഒന്നും കണ്ടില്ലേ?” അശ്വതിക്കു സൊല്യൂഷൻ അറിയാൻ തിരക്കായി.

”ആ, നിന്റെ അമ്മമ്മ പോയി കണ്ടു അന്നത്തെ സൈക്കോളജിസ്റ് നെ – ദിവാകരപ്പണിക്കരെ. രണ്ടേലസ്സും ഒരു തകിടും കൊണ്ട് മൂപ്പര് പരിപാടി തീർത്തു.”

”ശ്ശെയ്, എന്നിട്ടു മാറിയോ? ശരിക്കും?” അശ്വതിക്കു വിശ്വസിക്കാൻ വയ്യ.

പെറുക്കികൂട്ടിയ തുണികളെ ഒന്നുകൂടി ചുരുട്ടിക്കൊണ്ടു അമ്മ പറഞ്ഞു “മാറീണ്ടാവും.. ആലോചിക്കാൻ നേരണ്ടായില്യ, പരന്നു കെടക്കണ മുറ്റടിച്ച്‌ കഴിഞ്ഞാ അരക്കാൻ രണ്ടിടങ്ങഴി അരിണ്ടാവും എന്നും കല്ലില്”.  മുറിക്കു പുറത്തിറങ്ങുമ്പോൾ അമ്മ തിരിഞ്ഞു നോക്കി. അശ്വതിയുടെ കണ്ണുകൾ ഫോണിൽ ആയിരുന്നു.

Post Views: 94
6
Anila Meleveedu

പ്രൊഫഷൻ കൊണ്ട് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണെങ്കിലും അക്ഷരങ്ങളെയും പുസ്തകങ്ങളെയും കൂടെ കൂടിയ 90‘s കിഡ്.

5 Comments

  1. Hema balan on December 12, 2025 7:18 AM

    Nannayitindu ezhuthu, kurachu koodi avamayirunnu. Nalla message.

    Reply
  2. Sayara on December 11, 2025 9:04 PM

    എഴുത്ത് സൂപ്പർ 👌🥰 കുറച്ചു കൂടി വേണമായിരുന്നു.ഇനീം പറയാൻ ബാക്കി വെച്ചതുപോലെ 🥲

    Reply
  3. Joyce Varghese on December 11, 2025 6:51 PM

    നല്ല വിഷയം.
    ഓരോ കാലഘട്ടത്തിലും ഈ അവസ്ഥയെ എങ്ങനെ നേരിട്ടു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

    Reply
  4. THARA SUBHASH on December 11, 2025 3:14 PM

    നല്ല വിഷയം .ഇതേ വിഷയത്തിലെ എൻ്റെ കഥ പാത്രി വഴിയിൽ കിടക്കുന്നു. പേരക്കുട്ടിയുടെ care taker അവധിയിൽ. നായക്കുട്ടി രോഗശയ്യയിൽ, ഞാൻ ശരശയ്യയിൽ എഴുത്ത് വെൻ്റിലേറ്ററിൽ!🤣🤣 നല്ല വിഷയമാണ്. നല്ലെഴുത്തുമാണ്. തുടരൂ !|❤️🥰

    Reply
  5. Suma Jayamohan on December 11, 2025 1:51 PM

    പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള വ്യത്യാസമാണ് മനസ്സിലായത്. നല്ലൊരു വിഷയമാണ്. എഴുതിയതും നന്നായിട്ടുണ്ട്ട്ടോ
    ❤️👌
    എഴുതിക്കൊണ്ടിരിക്കൂ’❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.