നുരയുന്ന പതക്കു മേലെ ഒരു നുള്ളു കാപ്പിപ്പൊടി കൊണ്ട് ഒരു ഹൃദയം വരച്ച് ഹരി അതുമായി ബാൽക്കണിയിലേക്ക് നടന്നു. അലസമായി മുടി കെട്ടി താടിക്കു കൈയ്യും കൊടുത്തിരിക്കുന്ന ഇന്ദുവിനെ ഹാളിൽ നിന്നെ ഹരിക്കു കാണാം. ഹരിയിലെ ഫോട്ടോഗ്രാഫർ ഉണർന്നു. അവൻ ഒരു കോഫി മഗ് ടേബിളിൽ വെച്ച് പോക്കറ്റിൽ നിന്ന് ഫോൺ മെല്ലെ എടുത്തു. “ഇന്ദു അനങ്ങല്ലേ , നല്ല ഫ്രെയിം. ഈ ആംഗിളിൽ നിന്നെ കാണാൻ നല്ല രസമുണ്ട്.” അഞ്ചാറ് പടം നിരത്തി പിടിച്ച ശേഷം ഹരി കോഫിയുമായി ചെന്ന് ഇന്ദുവിന് അഭിമുഖമായി ഇരുന്നു. ഒരു കപ്പ് കോഫി ഇന്ദുവിന് നീട്ടി. കാപ്പിക്ക് മുകളിലെ ഹരിയുടെ കരവിരുത് കണ്ട് ഇന്ദുവിന്റെ മുഖത്ത് നാണം കലർന്നൊരു പുഞ്ചിരി മിന്നി മാഞ്ഞു. ഒരു സിപ് കോഫി കുടിച്ചു കൊണ്ട് ഹരി പറഞ്ഞു, “ഒരു പ്രണയദിനമായിട്ട് ഭാര്യയെ സൂര്യൻ ചുംബിക്കുന്ന ഫോട്ടോ എടുക്കാൻ പറ്റി. ഹാപ്പി വാലെന്റൈൻസ് ഡേ മൈ ഡിയർ.” ഫോണിലെടുത്ത ഫോട്ടോ…
Author: Anila Meleveedu
പണ്ട് പണ്ടാണ്, ഒന്നല്ല തുടരെത്തുടരെ മൂന്ന് കുരുക്കിട്ടു. കുരുക്കിനറ്റം ഒരു മിന്ന്, കുരുക്കിട്ട കൈ കൊണ്ടൊരു പൊട്ട് കുരുക്കിട്ടതവനും കുരുക്ക് വീണതവൾക്കും. തമ്പുരാനേ താലി കാത്തോണേ എന്നവൾ കണ്ണിൽ വെച്ചു പ്രാർത്ഥിച്ചു. പിന്നെപ്പിന്നെ അവൻ മറ്റു കുരുക്കുകളിൽ ഇടക്കൊക്കെ ചാടി പെട്ടെന്നു ഊരിപ്പോരാൻ പാകത്തിന് താത്കാലികം, ക്ഷണികം. അന്നവൾക്കു മനസിലായി താലി കാക്കണേ എന്ന അപേക്ഷക്കു അതു കെട്ടിയവൻ ജീവനോടെ ഇരിക്കണേ, അല്ലലില്ലാതെ മൂന്നു നേരം പോറ്റണേ എന്ന് മാത്രമേ അർത്ഥമുള്ളുവെന്ന് ! കുരുക്കിട്ടവൻ വിശ്വസ്തനാവാണേ, കരുതലുണ്ടാവണേ അതിലേറെ പ്രണയമുണ്ടാവണേ കുടിച്ചിട്ടു കുനിച്ചു നിർത്തി ഇടിക്കരുതേ എന്നൊക്കെ പ്രത്യേകം പറയാൻ അവൾ മറന്നു. പോകെ പോകെ അവൾക്കു തോന്നി മാറിലെ മിന്നും നെറ്റിമേൽ ചുവന്ന പൊട്ടും അവനില്ലെങ്കിൽ പിന്നെ എനിക്കെന്തിന് ? കാലം പോയി, കുരുക്കിനറ്റത്തെ മിന്നവൾ പൂട്ടിവെച്ചു നെറ്റിയിലെ ചുവപ്പവൾ സൗകര്യപൂർവം മറന്നു അവനപ്പുറം മറ്റു കുരുക്കുകളെ അവളും ഇഷ്ടപ്പെട്ടു തുടങ്ങി.
സംഗീതം, നൃത്തം ചിത്രകല, ശിൽപ്പകല അങ്ങനെ മനുഷ്യൻ കണ്ടെത്തിയ കലകൾ പലതുണ്ട്. പക്ഷെ ഏറെക്കാലമായി പ്രചാരത്തിൽ ഉള്ളതും നാളിതുവരെ മടുക്കാത്തതും കോട്ടം തട്ടാത്തതും എന്നാൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടാതെ പോയ ഒരു കല കൂടിയുണ്ട് – പരദൂഷണം. അവശകലാകാരന്മാർക്ക് പെൻഷൻ ഒന്നുമില്ല കേട്ടോ. ഇനിയാരും കേട്ടപാതി കേൾക്കാത്ത പാതി അതന്വേഷിച്ചു ചെല്ലണ്ട. പരദൂഷണകല ഓരോ മനുഷ്യരിലും അന്തർലീനമായ ഒന്നെന്നു വേണം പറയാൻ. പക്ഷെ, അതൊന്നു പറഞ്ഞു ഫലിപ്പിക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ വേണം. അഭ്യാസം വേണം. സമയബോധം വേണം. വാക്കുകൾ തിരഞ്ഞെടുത്തുപയോഗിക്കാനുള്ള ബുദ്ധിയും ചാതുരിയും വേണം. ചിലർക്കത് സ്വാഭാവികമായി വരും; ചിലർ ക്രമേണ ഡോക്ടറേറ്റ് എടുക്കും. സാധാരണ ഇതിന്റെ തുടക്കം വളരെ ലളിതമാണ്. അല്പം ക്ലിഷേ ആണെങ്കിലും കാലാകാലങ്ങളായി മുഖവുരകൾ മാറ്റമില്ലാതെ തുടരുന്നു. “എടീ, നീ വേറാരോടും പറയരുതേ”, “നിന്നോടായതുകൊണ്ടാ ഞാൻ പറയുന്നത്”, “എനിക്ക് ഉറപ്പില്ല, പക്ഷെ…” ഈ പക്ഷെയാണ് യഥാർത്ഥ കലയിലേക്കുള്ള പ്രവേശന കവാടം. പിന്നീടങ്ങോട്ട് , ഒരു ജീത്തു…
മതങ്ങൾ തമ്മിലുള്ള സ്പർദ്ധയേക്കാൾ, രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പോരിനെക്കാൾ, രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയേക്കാൾ ഇന്നേറ്റവും ഭയപ്പെടുത്തുന്നത് സ്ത്രീയും പുരുഷനും തമ്മിൽ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന അകൽച്ചയാണ്. കൂട്ടാളികളാവാൻ സൃഷ്ടിക്കപ്പെട്ടവർ എതിരാളികളാവുന്നതെത്ര കഷ്ടം! #ചിന്താശകലം #കൂട്ടക്ഷരങ്ങൾ
സമത്വവും സ്വാതന്ത്ര്യവും അളവുകളിൽ നിർവചിക്കാനാവില്ല. എല്ലാവർക്കും എത്തിപ്പെടാനാവുന്ന ഒരു നീതിയായിരിക്കണം എന്നാണ് ഞാൻ മനസിലാക്കുന്നത്. എന്നാൽ ചിലർക്ക് സ്വാതന്ത്ര്യം അനുവാദം വേണ്ടുന്ന ഒന്നാണ്. മറ്റു ചിലർക്കാവട്ടെ സ്വാതന്ത്ര്യത്തോടെയാണ് താൻ ജീവിക്കുന്നതെന്ന തിരിച്ചറിവ് പോലുമുണ്ടാവില്ല. സ്വാതന്ത്ര്യത്തിന്റെ ഏറ്റക്കുറച്ചിലുകൾ ഏറ്റവും വ്യക്തമായി ഞാൻ മനസിലാക്കിയത് എന്റെ അമ്മയെയും അമ്മായിഅമ്മയെയും ഒരേ ഫ്രെയിമിൽ വെച്ചു നോക്കിയപ്പോഴാണ്. എന്റെ അമ്മയുടെ ജീവിതം കുറച്ചു പ്രകടനങ്ങളും കുറെ നിയന്ത്രണങ്ങളും എന്ന പോലെയാണ്. അമ്മ വളർന്ന സാഹചര്യങ്ങളും അങ്ങനെയായിരുന്നു. കുറച്ചു സംസാരം, അടക്കം ഒതുക്കം, നല്ല കുടുംബത്തിലെ “പെൺകുട്ടി” എന്നിങ്ങനെ കണ്ടിഷനിംഗ് എത്രത്തോളം ആണെന്ന് നോക്കൂ. വിവാഹത്തിന് ശേഷവും വലിയ മാറ്റം ഒന്നുമുണ്ടായില്ല. മുൻപ് അത് സംരക്ഷണം ആയിരുന്നെങ്കിൽ പിന്നീട് അത് അധികാരവും അവകാശവും കൂടിയായി. സാമ്പത്തികമായും മാനസികമായും തീരുമാനങ്ങൾ എടുക്കുന്നതിലും ജീവിതത്തിന്റെ പല തലങ്ങളിലും അമ്മക്ക് സ്വാതന്ത്ര്യം ആരോ അനുവദിച്ച കൊടുക്കേണ്ട ഒന്നായിരുന്നു. തനിക്കു ഇഷ്ടമുള്ളത് തുറന്നു പറയാനും ഇഷ്ടമുള്ളത് സ്വന്തമായി വാങ്ങാനും പോലും പലപ്പോഴും മടിച്ചു നിൽക്കുന്നത്…
ഈ പുതുവർഷത്തിൽ പലരും തീരുമാനങ്ങളുടെ പട്ടിക തയ്യാറാക്കുമ്പോൾ എന്റെ മനസ്സ് ശാന്തമായ മറ്റൊരു വഴിയിലാണ്. കുറച്ച് ശ്വാസമെടുത്ത് മുന്നോട്ടു പോവാം എന്ന് ഉള്ളിലിരുന്നാരോ പറയുന്നത് പോലെ. മുൻ വർഷങ്ങളിലൊക്കെ ജിമ്മിൽ പോവുക ഉടനടി വണ്ണം കുറക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രഹസനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇഷ്ടമുള്ള വസ്ത്രം പാകമാകാത്തതിലുള്ള അമർഷത്തിൻമേൽ ഉള്ള വെറും കാട്ടിക്കൂട്ടലുകൾ. അതുമല്ലെങ്കിൽ “പിയർ പ്രഷർ” എന്നും പറയാം. സഹജീവികളിൽ നിന്നും അവരുടെ ജീവിതശൈലികൾ കണ്ടും താനേ രൂപപ്പെടുന്ന അനാവശ്യമായ ഒരു സമ്മർദ്ദം. ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതരീതിയും അച്ചടക്കവും നിത്യേനയുള്ള നടത്തവും ഒക്കെ പാലിച്ചു പോന്നാൽ മതിയെന്ന് പിന്നീട് തോന്നായ്കയുമില്ല. ഇതുപോലെ ഇനിയും പലതുണ്ട്. തുടങ്ങി പാതിവഴിയിൽ ഉപേക്ഷിക്കാൻ വേണ്ടി ഒടുങ്ങാത്ത സമ്മർദ്ദങ്ങളെ പിന്തുടർന്ന് അമിത ഭാരങ്ങളെ തലയിലേറ്റണമോ? വേണ്ട എന്നതാണ് ഈ വർഷത്തേക്കുള്ള എന്റെ തീരുമാനം. എനിക്ക് എന്നോട് തന്നെ കുറച്ചൊക്കെ കരുണ ആവാം അല്ലേ? ഞാൻ അല്പം ക്ഷീണിതയാണെന്നേ. വര്ഷങ്ങളോളം ശക്തയായി നിൽക്കേണ്ടി വന്നതിൽ, സഹിഷ്ണുത കാണിക്കേണ്ടി വന്നതിൽ,…
“നമ്മൾ നമ്മളായാൽ തീരുന്ന ഇഷ്ടമേയുള്ളു മറ്റുള്ളവർക്ക് നമ്മളോട് ഞാൻ ഞാനായിട്ടൊന്നു ജീവിക്കുന്നത് വരെ എന്നെയവർ വാഴ്ത്തും ഞാൻ ഞാനായാൽ പിന്നെ താഴ്ത്തും” #ചിന്താശകലം #കൂട്ടക്ഷരങ്ങൾ
സ്കൂൾ ബസിൽ ഡ്രൈവറുടെ തൊട്ടു പിന്നിലുള്ള വരിയിലെ നാലാമത്തെ സീറ്റ്. അവിടെ വിന്ഡോ സീറ്റിൽ ബാഗും വെച്ച്, നേരെ അഞ്ചാമത്തെ സീറ്റിൽ പോയിരിക്കും. ബസ് ഫൈസലിന്റെ സ്റ്റോപ്പിൽ എത്തുമ്പോൾ അവൻ കയറും. അഞ്ചാമത്തെ സീറ്റ് നേരെ അവനു വിട്ടുകൊടുത്തിട്ട് നേരത്തെ ബാഗ് വെച്ച് സ്ഥാനം ഉറപ്പിച്ച തൊട്ടു മുന്നിലെ സീറ്റിൽ പോയിരിക്കും. രണ്ടു വർഷത്തോളം ഇതായിരുന്നു ദിനചര്യ, അന്ന് ഞാൻ ഒൻപതാം ക്ലാസ്സിൽ. എന്റെ ഉറ്റ ചങ്ങാതി ഫാത്തിമയെ പ്രേമിക്കാൻ വേണ്ടി ആദ്യം എന്നെ സുഹൃത്താക്കി എന്റെ മമത പിടിച്ചു പറ്റി അതുവഴി ഫാത്തിമയിലേക്കെത്താനുള്ള ഫൈസലിന്റെ സൈക്കോളജിക്കൽ മൂവ്. പക്ഷെ , അവസാനം വരെയും അതൊരു ഏകപക്ഷി പ്രണയം ആയിരുന്നു എന്നതൊരു ദുഃഖസത്യം. അങ്ങനെ ഒരു ദിവസം സ്‌റ്റോപ്പെത്തിയിട്ടും ഫൈസൽ മാത്രം കയറിയില്ല. അവളെ കാണാതിരിക്കാൻ പറ്റാത്തോണ്ട് പനിച്ചു വിറച്ചാലും ലീവ് എടുക്കാത്ത ചെക്കനാ. ഇവനിതെന്തു പറ്റി? നിരാശയും ദേഷ്യവും ഊബർ വിളിച്ചു വന്നു. ഇനീപ്പോ ഫാത്തിമേടെ സ്റ്റോപ്പ് വരെ കട്ട…
ഉറങ്ങുന്ന കുഞ്ഞിനെ നോക്കി അശ്വതി നെടുവീർപ്പിട്ടു. ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ അമ്മ വേതുകുളിക്കു വെള്ളം തിളപ്പിക്കുന്ന തിരക്കിലാണ്. ശൊ, ആ തിളച്ച വെള്ളം മുക്കി ഒഴിക്കുന്ന സീൻ കോൺട്രാ. അവൾക്കു ദേഷ്യവും സങ്കടവും ഒരുമിച്ച് അടക്കാൻ പറ്റാത്തത് പോലെ തോന്നി. അമ്മമ്മേടെ ചുന്ദരീമണി എവിടെ? അശ്വതിയുടെ അമ്മ കൊഞ്ചിച്ചുകൊണ്ടു കടന്നു വന്നു, അലക്കാനുള്ള തുണികൾ ഓരോന്നായി എടുത്ത് പോവാനൊരുങ്ങി. ”അമ്മേ..” അശ്വതി വിളിച്ചു. “എനിക്ക് പോസ്റ്റ്പാർട്ടം ഡിപ്രെഷൻ ആണ്.” ”ന്ന് വെച്ചാ? ” അമ്മ അന്തം വിട്ടു. അശ്വതി തുടർന്നു, “എനിക്ക് ദേഷ്യം വരണൂ, സങ്കടം സഹിക്കാൻ വയ്യ.. ചില സമയത് മോളെ കാണുമ്പോ ഇവിടുന്നു എങ്ങോട്ടേലും ഇറങ്ങിപ്പോയാലോ തോന്നും. കുറച്ച് നേരം മനു ഏട്ടന്റെ കൂടെ ഇരിക്കാന്ന് വെച്ചാ പ്രസവിച്ച കെടക്കണ പെണ്ണ് ഭർത്താവിന്റെ കൂടെ ഇരുന്നുടാത്രെ. കഷ്ടണ്ടട്ടോ! അമ്മയും രണ്ടു പ്രസവിച്ചതല്ലേ? നിങ്ങടെ കാലത്ത് ഇതൊന്നുണ്ടാർന്നില്യേ?” ”പിന്നേയ്..” ഇതും പറഞ്ഞു അമ്മ തിരിഞ്ഞു നടന്നു. ”നിക്ക് അമ്മേ, പറഞ്ഞിട്ട്…
പണ്ട് പണ്ടൊരിക്കൽ നാല് സ്ത്രീകൾ ഒരിടത്തു കൂടിയത്രേ ഉറക്കെ പറയാൻ വിലക്കുണ്ടാകയാൽ പതിയെ പറഞ്ഞതെല്ലാം പരദൂഷണമെന്നാരോ പറഞ്ഞത്രേ മറ്റൊരിക്കൽ നാല് പുരുഷന്മാർ കണ്ടുമുട്ടിയത്രേ പൊട്ടിച്ചിരിക്കുവാൻ തെല്ലും ഭയം വേണ്ടെന്നതാൽ ആവോളം ഊറിച്ചിരിച്ചുവത്രെ നേർക്ക് നേർ മുട്ടിയും ധീരത കാട്ടിയും എന്തെന്തൊ ഊന്നിപ്പറഞ്ഞുവത്രേ അങ്ങനെ, വെറും ഏഷണി പെൺകളും അന്യനെ ദുഷിക്കാത്ത, രാഷ്ട്രീയം പറയുന്ന രസികർ, കുതുകികൾ ആൺകളും ചേർന്ന് കാക്കത്തൊള്ളായിരം നാൾകൾ വസിച്ചുവത്രെ!
