മണ്ണോടു ചേര്‍ന്നിരുന്നു ഭൂമിദേവി- നിന്നുദരത്തില്‍ നിന്ന് വന്നു അമ്മ നീ കുളിരായി മഴ തന്നു ചൂടേകും വെയില്‍ തന്നു എന്നിലെന്നോ ജീവന്റെ തുടിപ്പു വന്നു ആ പൊക്കിള്‍കൊടി നീണ്ടു വേരായി , തണ്ടായി തളിരിലകളായ് ഞാനും – ബാല്യത്തില്‍ അരുമ തൂകി നിന്നു നിനച്ചു ഞാന്‍ കൊതിപ്പതില്ലാരുമേ ഇന്നലെ മൊട്ടിട്ട പുതുജീവനെ കണ്ടു ഞാന്‍ ചുറ്റിലും പൂത്ത പൂവൊക്കെയും നുകര്‍ന്നു മദിക്കുന്ന ശലഭങ്ങള്‍ കാര്‍വണ്ടുകളും വിരിയാന്‍ കൊതിച്ചു വസന്തത്തെ ഞാനെത്ര ആശിച്ചു അളികളാല്‍ ഞാനും മുകര്‍ന്നുവെങ്കില്‍ കനമാര്‍ന്നിലകള്‍ കളിയായ് ചൊല്ലി നാളെ നീയും ചന്തം ചൂടി നില്കും തെന്നല്‍ നിന്‍ പൂമണമേന്തി നടക്കും നിന്നെയുമണയാനവര്‍ കൊതിക്കും സ്വപ്‌നങ്ങൾ കണ്ടു നിലാവില്‍ കുളിച്ചുറങ്ങി പുലരി വെയിലേറ്റു മിഴി തുറന്നു സ്വയം മറ്റൊരു മലരായ് വിരിഞ്ഞിരുന്നു ഇളം തെന്നല്‍ വന്നു മണമെങ്ങും പരന്നു എന്നെ തേടിയാ വളയിട്ട കൈകള്‍ വന്നു പൊക്കിൾകൊടിയറ്റു ഞാനിനി എന്തു ചെയ്‌വൂ അവളുടെ കൂന്തലില്‍ മുഖം ചേര്‍ത്തേറെതേങ്ങി കണ്ണീരില്‍ മുങ്ങി…
Author: Anila Meleveedu
അതിജീവിത ആവില്ലയെന്നിലെ മോഹമാക്കാന്‍ ഇരുളില്‍ വന്നെന്നെ കവര്‍ന്ന നിന്നെ വയ്യെന്റെ പ്രേമമെന്നു കരുതാന്‍ അടങ്ങാത്ത നോവിലെന്നെ തളച്ച നിന്നെ എന്‍ നഗ്ന ദേഹത്തിന്‍ ഉര്‍വരതയെ മാത്രം കണ്ടുമോഹിച്ചെന്നെ കയ്യേറിയ പാന്ഥനായിരുന്നില്ലേ നീ നീച നീ പ്രാപിക്കുവനല്ലയെന്നമ്മ പാലൂട്ടി , പിന്നെ താരാട്ടി ആ നെഞ്ചിലിന്നു നീ പരശതം കനലേറ്റി താതനോമലായ് വളര്‍ന്നോരെന്‍ സ്വപ്‌നങ്ങള്‍ ഒക്കെയും നീ കെടുത്തി ആര്‍ത്തുവരിയും പ്രേമമല്ല ഞാനാശിച്ചു എന്നെ നെഞ്ചോടു ചേര്‍ക്കും കരങ്ങള്‍ മാത്രം എന്റെ മാറുലക്കും കാമമല്ല ഞാനാശിച്ചു എന്‍ നെറ്റിമേല്‍ ചുംബിക്കുമധരങ്ങള്‍ മാത്രം ഉൾനീറിയെങ്കിലും പേറുന്നു എന്നിലിനിയും നീ തന്ന നോവിന്‍ ശേഷിപ്പുകള്‍ എന്തെന്നാല്‍ , ഇരുളില്‍ നീ അറിയാതെ പോയതെന്തോ അതല്ലേ ഞാനെന്ന , പെണ്ണെന്ന സ്നേഹത്തിന്‍ പദമെന്ന അമ്മ !!!
കത്തുകൾ എഴുതിയിരുന്ന കാലം ഓർമകളിൽ എവിടെയോ ഇല്ലേ? പോസ്റ്റ് വരുന്നതും നോക്കി ഇരുന്നതും, വന്നയുടൻ പൊട്ടിച്ചുവായിക്കുന്നതും ആകാംക്ഷ മാത്രമായിരുന്നില്ല – അത് സ്നേഹത്തിന്റെ ഒരു കർമ്മം കൂടി ആയിരുന്നില്ലേ ? പണ്ട് അമ്മക്ക് വേണ്ടി ചെന്നൈയിൽ ആയിരുന്ന അമ്മമ്മക്കും മാമക്കും കത്തുകൾ എഴുതിയിരുന്നത് ഞാനായിരുന്നു. കൈയ്യക്ഷരം നല്ലതാണെന്നു ടീച്ചർമാർ പറയാറുള്ളതിന്റെ അഹങ്കാരത്തിൽ ആർക്കും കൊടുക്കാതെ ഞാൻ തന്നെ ഇരുന്നങ്ങട് ഉരുട്ടി ഉരുട്ടി എഴുതും. സ്കൂളിന്റെ അടുത്തായിരുന്നുപോസ്റ്റ് ഓഫീസ്. നടന്നു പോവുന്ന വഴി ആ കത്ത് പെട്ടിയിലിടും. എല്ലാത്തിനും മറുപടി വരും, വായിക്കും. അപ്പോൾ അവര്പറയുന്നത് പോലെ തന്നെ, അതെ ശബ്ദത്തിൽ, അതെഭാവത്തിൽ ആണെന്ന് തോന്നും. ഇളം നീല നിറത്തിലുള്ളഇൻലന്റുകൾ ആയിരുന്നു അന്ന്. പിന്നീട് ഒരിക്കൽ അച്ഛന്റെ പെട്ടീംബ്രോക്കർമാർ കക്ഷത്തിൽ വെച്ച് നടക്കണ പോലത്തെ ബാഗുംതപ്പീപ്പോ എണ്പതുകളിലോ തൊണ്ണൂറുകളുടെ തുടക്കത്തിലോഒക്കെ എഴുതീട്ട്ള്ള പഴേ കത്തുകളും ഒരു പുറം മാത്രം എഴുതാൻപറ്റുന്ന വെള്ള കാർഡുകളും പിന്നെ ദുബായിലുള്ള സുഹൃത്ത് രാമേന്ദ്രൻ എഴുതിയ വൈറ്റ് എൻവിലപ്പോടു…
