Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരേ നിലം
അനുഭവം ജീവിതം സമത്വം

ഒരേ നിലം

By Anila MeleveeduJanuary 20, 2026Updated:February 13, 20269 Comments3 Mins Read403 Views
Bookmark Now
Please login to bookmark Close

No account yet? Register

സമത്വവും സ്വാതന്ത്ര്യവും അളവുകളിൽ നിർവചിക്കാനാവില്ല. എല്ലാവർക്കും എത്തിപ്പെടാനാവുന്ന ഒരു നീതിയായിരിക്കണം എന്നാണ് ഞാൻ മനസിലാക്കുന്നത്. എന്നാൽ ചിലർക്ക് സ്വാതന്ത്ര്യം അനുവാദം വേണ്ടുന്ന ഒന്നാണ്. മറ്റു ചിലർക്കാവട്ടെ സ്വാതന്ത്ര്യത്തോടെയാണ് താൻ ജീവിക്കുന്നതെന്ന തിരിച്ചറിവ് പോലുമുണ്ടാവില്ല.

സ്വാതന്ത്ര്യത്തിന്റെ ഏറ്റക്കുറച്ചിലുകൾ ഏറ്റവും വ്യക്തമായി ഞാൻ മനസിലാക്കിയത് എന്റെ അമ്മയെയും അമ്മായിഅമ്മയെയും ഒരേ ഫ്രെയിമിൽ വെച്ചു നോക്കിയപ്പോഴാണ്. എന്റെ അമ്മയുടെ ജീവിതം കുറച്ചു പ്രകടനങ്ങളും കുറെ നിയന്ത്രണങ്ങളും എന്ന പോലെയാണ്. അമ്മ വളർന്ന സാഹചര്യങ്ങളും അങ്ങനെയായിരുന്നു. കുറച്ചു സംസാരം, അടക്കം ഒതുക്കം, നല്ല കുടുംബത്തിലെ “പെൺകുട്ടി” എന്നിങ്ങനെ കണ്ടിഷനിംഗ് എത്രത്തോളം ആണെന്ന് നോക്കൂ. വിവാഹത്തിന് ശേഷവും വലിയ മാറ്റം ഒന്നുമുണ്ടായില്ല. മുൻപ് അത് സംരക്ഷണം ആയിരുന്നെങ്കിൽ പിന്നീട് അത് അധികാരവും അവകാശവും കൂടിയായി. സാമ്പത്തികമായും മാനസികമായും തീരുമാനങ്ങൾ എടുക്കുന്നതിലും ജീവിതത്തിന്റെ പല തലങ്ങളിലും അമ്മക്ക് സ്വാതന്ത്ര്യം ആരോ അനുവദിച്ച കൊടുക്കേണ്ട ഒന്നായിരുന്നു. തനിക്കു ഇഷ്ടമുള്ളത് തുറന്നു പറയാനും ഇഷ്ടമുള്ളത് സ്വന്തമായി വാങ്ങാനും പോലും പലപ്പോഴും മടിച്ചു നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആരും തുറന്നു വെച്ച് വിലക്കിയിട്ടില്ല, പക്ഷെ വർഷങ്ങളായി ഉള്ളിൽ പതിഞ്ഞ ചട്ടങ്ങളാണ് അമ്മയുടെ ശബ്ദം മൗനമാക്കിയത്. സ്വാതന്ത്ര്യം എന്നത് ചിലർക്ക് വാതിലാണ്. ചിലർക്ക് അത് ജനൽ പോലുമല്ല. അമ്മക്ക് പലപ്പോഴും ജനൽ പോലും തുറക്കാൻ കഴിഞ്ഞില്ല.

അതെ സമയം, എന്റെ അമ്മായിയമ്മ മറ്റൊരു അറ്റത്താണ് നിൽക്കുന്നത്. അവർ സ്വന്തമായി സമ്പാദിക്കുന്നില്ലെങ്കിലും അവർക്കു വേണ്ടതെന്തെന്ന് തുറന്നു പറയുന്നു. അവർക്ക് ഇഷ്ടമുള്ളത് ചോദിക്കുന്നു, സ്വന്തമാക്കുന്നു. സുഹൃത്തുക്കളോടൊപ്പം യാത്രകൾ പോകുന്നു, സ്വന്തം ഇഷ്ടങ്ങൾ ആഘോഷിക്കുന്നു. അവരുടെ ശബ്ദം ഉറപ്പുള്ളതാണ്. അവർ ആഗ്രഹങ്ങൾ മറച്ചു വെക്കുന്നില്ല. പക്ഷെ ഇതെല്ലം എന്റെ അമ്മായിയമ്മക്ക് സാധാരണമായ കാര്യങ്ങളാണ്, എന്റെ അമ്മക്ക് എത്തിപ്പെടാൻ കഴിയാതെ പോയ കാര്യങ്ങളും. കാരണം ഒരാൾക്ക് സാധാരണമായത് മറ്റൊരാൾക്ക് നേടാനാവാത്ത സ്വാതന്ത്ര്യം ആയിരിക്കും. ഇരുവരെയും നോക്കുമ്പോൾ ഒരേ സമൂഹത്തിൽ ജീവിച്ചിട്ടും , അവരുടെ നിലം ഒരു പോലെയല്ലെന്നു ഞാൻ തിരിച്ചറിയുന്നു. സ്വാതന്ത്ര്യം ആരും ആർക്കും ഒരുപോലെ കൊടുക്കേണ്ടതല്ല. പക്ഷെ ആരും അതിൽ നിന്ന് ഒഴിവാക്കപ്പെടരുത്.

ഒരിടത്ത് ഒരു മകനുള്ളത് കൊണ്ടുള്ള സ്വാതന്ത്ര്യ കൂടുതലും മറു ഭാഗത്തു രണ്ടു പെണ്മക്കൾ ആയിപോയതിന്റെ സ്വാതന്ത്ര്യക്കുറവും ആണോയെന്ന് ഇടക്കെങ്കിലും ചിന്തിക്കായ്കയില്ല. വിവാഹങ്ങൾക്കോ മറ്റോ പോകുമ്പോൾ ഏതു സാരി ഉടുക്കണമെന്നും കടയിൽ എന്തെങ്കിലും വാങ്ങാൻ പോയാൽ ഏതു വാങ്ങണം, എത്ര വാങ്ങണം എന്നൊക്കെ ഞങൾ മക്കളോടിങ്ങനെ ആവർത്തിച്ച ചോദിക്കുന്നത് വര്ഷങ്ങളോളം സ്വതന്ത്രമായി ഒന്നും ചെയ്യാൻ കഴിയാതിരുന്നത് കൊണ്ടാവണം.
നാട്ടിൽ ധാരാളം സുഹൃത്തുക്കൾ ഉള്ള എന്റെ അമ്മായിയമ്മ കുടുംബശ്രീയിലുണ്ട് , തിരുവാതിരക്കളി സംഘത്തിലുണ്ട്. ഫോണിൽ വോയിസ് മെസ്സേജ് അയച്ച് അവരോടെല്ലാം കുശലം പറയാറുണ്ട്. അത് ചിലപ്പോൾ നാട്ടുവിശേഷങ്ങളാവാം അന്യന്റെ വീട്ടിലെ കഥകളാവാം. അതിനങ്ങനെ പരിധികൾ ഒന്നുമില്ല.

എന്റെ അച്ഛന് അമ്മ അയല്പക്കത്തു പോയിരുന്ന് കുറച്ചധിക നേരം സംസാരിക്കുന്നത് പോലും അത്ര രസിക്കില്ലായിരുന്നു. പെണ്ണുങ്ങൾ കൂടിയാൽ പരദൂഷണം മാത്രേ പറയുള്ളൂവത്രെ! അതങ്ങനെ കറങ്ങിത്തിരിഞ്ഞ് എല്ലാ ചെവിയിലും എത്തും. തന്റെ ഭാര്യയുടെ നാവിൽ നിന്നും എന്തെങ്കിലുമൊന്ന് പുറത്തു വന്നെന്നു നാട്ടാര് പറഞ്ഞാൽ മൂപ്പർക്ക് അതൊരു ക്ഷീണമാണേ.

അമ്മായിയമ്മയുടെ പ്രസരിപ്പും സന്തോഷവും കണ്ടു തുടങ്ങിയപ്പോൾ എനിക്ക് മനസ്സിലായി നമ്മുടെ വൈബിനൊത്ത നാല് പേർക്കൊപ്പം കുറച്ച സൊറ പറയാൻ പറ്റണത് ഒരു പ്രിവിലേജ് തന്നെ. അതിനിയല്പം ഗോസ്സിപ് ആണെങ്കിലെന്താ? കല്ലെറിയാൻ വകുപ്പുള്ള, പാപം ചെയ്യാത്ത ആരുണ്ടിവിടെ?
അമ്മായിയമ്മ എന്നോട് പറഞ്ഞിട്ടുണ്ട് സ്വാതന്ത്യത്തോടെ ഒന്ന് ഭക്ഷണം കഴിക്കാൻ മോഹിച്ചിരുന്നൊരു കാലം അവർക്കുമുണ്ടായിരുന്നു എന്ന്. പണ്ടത്തെ അമ്മായിയമ്മ പോര് താന്നെ കാരണം. പക്ഷെ, ആ യുഗം അവസാനിച്ചപ്പോൾ തനിക്കു വീണ്ടു കിട്ടിയ സ്വാതന്ത്ര്യത്തെ അവർ കൊതിയോടെ ആശ്ലേഷിച്ചു. നഷ്ടപ്പെടാതെ കാത്തു വെച്ചു. അതിനു സാഹചര്യങ്ങളും കൂട്ട് നിന്നു.

ഇവിടെ രണ്ടു അമ്മമാർക്കും ഇടയിലുള്ള അന്തരം അവർ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഏറ്റക്കുറച്ചിലുകൾ ആണ്. ജീവിക്കുന്നത് ഒരേ സമൂഹത്തിൽ. പക്ഷെ, സ്വാതന്ത്ര്യത്തിൽ സമത്വം ഇല്ല. ഞാനാഗ്രഹിക്കുന്നത് എന്റെ ‘അമ്മ ഒരു ദിവസം എങ്കിലും “എനിക്ക് ഇതാണ് വേണ്ടത്”. എന്നു പറയണമെന്നാണ്. ചോദിക്കാനുള്ള ധൈര്യം, തിരഞ്ഞെടുക്കാനുള്ള അവകാശം, സ്വന്തം സന്തോഷം കണക്കിലെടുക്കാനുള്ള സ്വാതന്ത്ര്യം ഇതൊക്കെ ആണ് വേണ്ടത്. കാരണം , നമ്മൾ തുല്യരാകുന്നത് ഒരേ പോലെ ജീവിക്കുമ്പോൾ അല്ല; ഓരോരുത്തർക്കും ജീവിക്കാനാവുമ്പോഴാണ്.

#എൻ്റെരചന #കൂട്ടക്ഷരങ്ങൾ

#എൻ്റെരചന ബ്ലോഗ് മത്സരം  #സമത്വവും സ്വാതന്ത്ര്യവും

Post Views: 76
2
Anila Meleveedu

പ്രൊഫഷൻ കൊണ്ട് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണെങ്കിലും അക്ഷരങ്ങളെയും പുസ്തകങ്ങളെയും കൂടെ കൂടിയ 90‘s കിഡ്.

9 Comments

  1. Joyce Varghese on January 21, 2026 12:19 AM

    നന്നായി എഴുതി, സംരക്ഷണത്തിൽ അധികാരം കലരുമ്പോഴും അതു മനസ്സിലാക്കാതെ സ്വന്തം സ്വാതന്ത്ര്യം അടിയറവു വെയ്ക്കുണ സ്ത്രീകൾ, Social conditioning ആണെന്ന് പറയുമെങ്കിലും ആർജവമുള്ള സ്ത്രീകൾക്ക് അതിനെ അതിജീവിക്കാൻ പറ്റുമെന്ന ഉദാഹരണമാണ് അമ്മായിയമ്മ.
    നല്ല observation, വളരെ നന്നായി അവതരിപ്പിച്ചു.👍
    അഭിനന്ദനങ്ങൾ!👏

    Reply
  2. Suma Jayamohan on January 20, 2026 8:48 PM

    എൻ്റെ തലമുറയിൽപ്പോലും പലർക്കും സ്വാതന്ത്ര്യം കിട്ടാക്കനിയാണ്. ജീവിച്ച ചുററുപാടുകളാവാം കാരണം.
    നന്നായി എഴുതി അനില👌❤️

    Reply
    • Anila Meleveedu on January 20, 2026 11:49 PM

      ❤️

      Reply
      • Sayara on January 21, 2026 4:47 AM

        നല്ല എഴുത്ത് 👌👌🥰

        Reply
        • Anila Meleveedu on January 21, 2026 12:19 PM

          Thank you dear

          Reply
    • Sreekumari on January 21, 2026 9:16 AM

      അനില നന്നായി എഴുതി. അമ്മേ അമ്മായിയമ്മയും കമ്പയർ ചെയ്ത് എഴുതിയത് സൂപ്പർ

      Reply
      • Anila Meleveedu on January 21, 2026 12:19 PM

        Thank you dear

        Reply
  3. Greeshma Kichu on January 20, 2026 8:09 PM

    എഴുത്ത് നന്നായിട്ടുണ്ട്…. തിരിച്ചറിവുകൾ നമ്മുടെ തുടർന്നുള്ള ജീവിതത്തിൽ തെളിച്ചമേകും

    Reply
    • Anila Meleveedu on January 20, 2026 11:49 PM

      ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.