Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തുടർന്നുകൊണ്ടേ ഇരിക്കുന്ന എന്റെ വഴിതെറ്റൽ..
അനുഭവം ജീവിതം

തുടർന്നുകൊണ്ടേ ഇരിക്കുന്ന എന്റെ വഴിതെറ്റൽ..

By Sudheera SudhirDecember 11, 20256 Comments3 Mins Read98 Views
Bookmark Now
Please login to bookmark Close

No account yet? Register

വർഷങ്ങളായി കോഴിക്കോട് പട്ടണത്തിൽ കാർ ഓടിക്കുന്നു. എന്നാൽ വഴി തെറ്റാൻ പ്രഗത്ഭയാണ് ഞാൻ. അതു എത്ര എഴുതിയാലും തീരില്ല. ഗുഗിൾ മാപ്പൊക്കെ ഇപ്പം വന്നതല്ലേ? എന്നാലും ആ കുന്തം ഓണ് ചെയ്‌ത് വണ്ടി ഓടിക്കാൻ എനിക്ക് കഴിയില്ല.

ചാലപ്പുറം ഈ. എസ്. ഐ യിൽ ജോലി ചെയ്ത കാലം. ഉണ്ണിക്ക് ഒന്നൊന്നര വയസ്സു കാണും. അന്ന് മാറാട് സംഭവം കത്തി കാളി കൊണ്ടിരിക്കുന്നു. എരഞ്ഞിപ്പാലത്തു
പ്രത്യേക മാറാട് കോടതി. അവിടേക്ക് ജില്ലാ ജയിലിൽ നിന്നും പ്രതികളെ
കൊണ്ടുവരും. തിരിച്ചു കൊണ്ടുപോകും. വല്ലാത്ത പോലീസ് ബന്തോബ്സത്തും.
ട്രാഫിക് മുഴുവൻ മണിക്കൂറോളം ബ്ലോക്ക്. എന്റെ വെപ്രാളം പറയണോ ? ഒരു മണിക്ക് ഈ എസ് ഇ യിൽ നിന്നും ഇറങ്ങുമ്പോഴാണ് ഈ കലാപരിപാടി.
ഉണ്ണിയുടെ അടുത്തു വേഗം എത്താൻ ഞാൻ പല വഴികൾ പരീക്ഷിക്കാൻ തുടങ്ങി. ഫലം നിഷ്ഫലം! ഇനി അങ്ങോട്ടു വഴിയില്ലാത്ത സ്ഥലങ്ങളിൽ എത്തി ഏറെ കഷ്ടപ്പെട്ട് ഒരു അന്തോം കുന്തോം ഇല്ലാത്ത മാതിരി ആയ എത്രയോ അനുഭവങ്ങൾ. പക്ഷേ അതിസമർത്ഥമായി ഞാൻ കാർ തിരിച്ചു വിടെത്തും.

ആകാശവാണിയിൽ ആദ്യമായി റെക്കോർഡിങിന് പോയ ദിവസം. വഴി അറിയാമെങ്കിലും എന്നെ ദേഷ്യം പിടിപ്പിച്ചുകൊണ്ടു ഹസ്ബണ്ട് വഴി പറഞ്ഞു തരും. ഉച്ച മൂന്നു മണി. റെക്കോഡിങ് കഴിഞ്ഞു ഇറങ്ങിയ ഞാൻ ആകെ കണ്ഫ്യൂഷനിൽ. ഏതിലേക്കോ ഒക്കെ തിരിഞ്ഞു. ലോറികൾ തിങ്ങി നിറഞ്ഞ റോഡ്. പരിഭ്രമം മറച്ചു കൊണ്ടു മോഹൻ ലാൽ ചെയ്ത പോലെ “ചോദിച്ചു ചോദിച്ചു പോവാൻ” തീരുമാനിച്ചു.

എവിടെ.. ?

പർദ ധരിച്ച സ്ത്രികളും കുട്ടികളും പോവുന്ന വഴികൾ. ഞാൻ കുറ്റിച്ചിറ എത്തി എന്ന ബോധോദയം എനിക്കുണ്ടായി. പെട്രോൾ ഒരു പാട് കത്തിച്ചു ഞാൻ സി. എച്ച്. ഓവർ
ബ്രിഡ്ജ് കണ്ടുപിടിച്ചു. സമയം, പെട്രോൾ, എന്റെ വിലപ്പെട്ട അഡ്രിനാലിൻ.. നഷ്ട്ടപ്പെട്ടതു ഓർത്തു ദിവസങ്ങളോളം സങ്കടം.
ഇത് തുടർന്നു കൊണ്ടേ ഇരുന്നു.

തിരുവനന്തപുരത്തു ഒരു കോണ്ഫറൻസ്. വലിയ ബാഗ് ഉള്ളത് കൊണ്ട് ഒരു ഡ്രൈവറെ വിളിപ്പിച്ചു. ഒരു ചെറിയ പയ്യൻ. അവൻ തന്നെ, വായതോരാതെ വർത്താനം
പറഞ്ഞു ഏതൊക്കെയോ വഴിയിലൂടെ ഫോർത്തു പ്ലാറ്ഫോമിൽ എത്തിച്ചു. എന്റെ ബാഗെടുത്തു പ്ലാറ്ഫോമിൽ എത്തിച്ചു, കാർ കീ എന്റെ കൈയ്യിൽ തന്ന് പോയി. പിറ്റേ ദിവസം രാത്രി പത്തു മണിക്ക് എത്തുന്ന വണ്ടിയിൽ എനിക്ക് തിരിച്ചു വരണം. അങ്ങനെ ഞാൻ തിരിച്ചെത്തി. വണ്ടി അര മണിക്കൂർ ലേയ്റ്റ്‌. ബാഗ് താങ്ങി കാറിനടുത്തു എത്തുമ്പോൾ പതിനൊന്നു മണി. കാറിൽ കേറി.

എന്റമ്മോ!! എന്ത് കളി കളിച്ചിട്ടും ഹാൻഡ് ബ്രേയ്ക്ക് റിലീസ് ചെയ്യാൻ പറ്റുന്നില്ല. ഡ്രൈവർ പയ്യൻ അവന്റെ സർവ ശക്തിയും എടുത്തു അതിനെ ഭദ്രമാക്കി വെച്ചിരിക്കുന്നു. എനിക്ക് ഉറക്കെ കരയാൻ തോന്നി. കൂരിരുട്ടത്തു ഞാനും നിര നിരയായി നിർത്തിയിട്ട കാറുകളും. ഒരു മനുഷ്യജീവിയില്ല. ഏകദേശം മുക്കാ മണിക്കൂർ ഞാൻ ഓടിക്കളിച്ചു. അപ്പോൾ ദൂരെ ഒരു ഓട്ടൊ കുറച്ചു പേരെ പ്ലാറ്റ്ഫോമിൽ ഇറക്കുന്നത് കണ്ടു. ഞാൻ കൂക്കി വിളിച്ചു. അയാൾ കേട്ടു, വന്നു. ഹാൻഡ് ബ്രെയ്ക്ക് റിലീസ് ചെയ്തു.

ഞാൻ കാർ എടുത്തു, പിന്നെ വഴിയൊന്നും ഓർമ്മയില്ല. മുട്ടായി തെരുവോ, ഓവർ
ബ്രിഡ്‌ജോ ഒന്നും കാണുന്നില്ല. ഏതോ വഴി. ഗ്ലാസ് താഴ്ത്തി പലരോടും “മനാഞ്ചിറയിലേക്കു വഴി ഏതാ”എന്ന്‌ ചോദിച്ചിച്ചു കൊണ്ടിരുന്നു. നോക്കണേ
രാത്രി പതിനൊന്നരക്കു ശേഷമാണ്. പക്ഷെ കോഴിക്കോട്ടുകാർ നല്ലവരാണ്. ചോദിച്ചവരോക്കെ വഴി പറഞ്ഞു തന്നു. ഞാൻ തെറ്റിച്ചു കൊണ്ടേയിരുന്നു. പറഞ്ഞ
പോലെ, സമയം, പെട്രോൾ, അഡ്രിനാലിൻ. പോയത് പോയി. സ്വാഭാവികം!!

അപ്പോളോ ഡെമോറ എന്ന ഹോട്ടലിൽ എത്താൻ ഞാൻ കറങ്ങിയ കറങ്ങൽ എന്നെ തന്നെ ഭ്രാന്തി ആക്കി. ഇപ്പോൾ പിന്നെ ഈ “ചോദിച്ചു ചോദിച്ചു പോവൽ” അത്ര എളുപ്പമല്ല. പലപ്പോഴും കിട്ടുന്ന മറുപടി. “”മാലും നഹി”. ” മൈ ഇദർ കാ നഹി”. എന്നൊക്കെയാണ്. (കോഴിക്കോട് പട്ടണം മുഴുവൻ ഹിന്ദിക്കാരാണോ എന്നു
തോന്നും).

കൈപ്പുറം പാലത്തിനടുത്തു ബിഗ് ക്യാൻവാസ് ഇൽ വരയ്ക്കാൻ പോണം ആകെ ഏഴു കിലോമീറ്റർ. വീടിനടുത്തു. എന്നിട്ടും ഞാൻ വഴി തെറ്റിച്ചു.
“ഞാൻ ഈ കാര്യത്തിൽ എക്സസ്പർട് ആണ്” എനിക്ക് ഞാൻ തന്നെ ഒരു ബഹുമതി നൽകിയിട്ടുണ്ട്.

എന്തൊക്കെ ആയാലും ഞാൻ കാർ ഓടിച്ചു കൊണ്ടേ ഇരിക്കുന്നു. വഴി തെറ്റുന്നു, വിചാരിച്ച സ്ഥലത്തു എത്തുന്നു. ഇതിനു കാരണം ഞാൻ തന്നെ കണ്ടുപിടിച്ചു. ശരിക്കും പഠനം നടത്താതെ ആണ് ഞാൻ യാത്ര തുടങ്ങുന്നത്. അതുകൊണ്ടു ഇപ്പോൾ നമ്മുടെ പ്രിയപ്പെട്ട ഗുഗിൾ ആന്റി യോട് വഴി ചോദിച്ചു പഠിച്ച ശേഷമാണ് സ്റ്റിയറിങ് തൊടുന്നത്. ചില പ്രധാന പോയിന്റുകൾ മനസ്സിലാക്കി വെക്കും. വഴിതെറ്റുന്ന നമ്മടെ കുട്ടികളെ ഓർക്കുമ്പോൾ ഇതൊന്നും ഒന്നും അല്ലല്ലോ. ജീവിതത്തിൽ വഴി തെറ്റിയിട്ടില്ല..

പിന്നെ ഇങ്ങനെയുള്ള തമാശകൾ ഇല്ലെങ്കിൽ എന്തു ജീവിതം അല്ലെ? കാണാത്ത ഏതൊക്കെ വഴികൾ ഞാൻ കണ്ടു. പക്ഷേ ഇതൊന്നും നിരാശ തന്നിട്ടില്ല എത്ര ദുരെയും, ഏതു വഴിയിലൂടെയും കാറോടിക്കാൻ ഇതെന്നെ പഠിപ്പിച്ചു.

സ്ത്രികൾ കാർ ഓടിക്കണം, പഠിക്കണം പറ്റുമെങ്കിൽ. എങ്കിലല്ലേ ഈ മനോഹര
പ്രതിഭാസം അനുഭവിക്കാൻ പറ്റു..
നിർത്തട്ടെ ഇനി വേറെ അനുഭവങ്ങളുമായി കാണാം.സുധി. 

 

Post Views: 48
5
Sudheera Sudhir

ഇപ്പൊൾ കോഴിക്കോട് ഡിസ്ട്രിക്റ്റ് കോർപറേറ്റീവ് ഹോസ്പിറ്റലിൽ PMR specialist ആണ്.husband doctor. രണ്ട് ആൺ മക്കൾ.മൂത്തവൻ ഒമാനിൽ dental surgeon. ഒരു മോൻ ഉണ്ട്.രണ്ടാമതവൻ ഇന്ത്യൻ ആർമിയിൽ ഡോക്ടർ ആണ്.ഇപ്പൊൾ ക്യാപ്റ്റൻ സിക്കിമിൽ.എഴുതാൻ ഇഷ്ടമാണ്.

6 Comments

  1. Lekha on January 5, 2026 7:17 PM

    😃😀😃😃 സുധീ…
    ചോയിച്ചു ചോയിച്ചു ഇപ്പോഴും ചോയിച്ചു ( to Google aunty🤭)കൊണ്ടേ ഇരിക്കുന്നു അല്ലേ. സുധി? 😀😀

    Reply
  2. മിനി സുന്ദരേശൻ on December 30, 2025 7:17 PM

    ഇങ്ങനെ തെറ്റി തെറ്റിയാണ് നേർവഴികൾ കണ്ടുപിടിക്കുന്നത്……. രസകരമായി എഴുതി❤️👍

    Reply
  3. Sunandha on December 30, 2025 3:07 PM

    ഇത് വായിച്ചപ്പോൾ ഞാൻ വണ്ടി ഓടിക്കാൻ പഠിച്ചപ്പോൾ ഉണ്ടായ സംഭവങ്ങൾ ഓർമ വന്നൂ..
    U are far far better.

    😄

    Reply
  4. Sobha Narrayana sharma on December 12, 2025 10:17 PM

    അനുഭവം രസകരമായി എഴുതി 👍🌹

    Reply
  5. Sayara on December 12, 2025 4:11 AM

    നല്ല അനുഭവം ചേച്ചി 👌..
    വായിച്ചു ഞാൻ കുറേ ചിരിച്ചു. 😄😄

    Reply
    • Sudheera on December 20, 2025 2:16 PM

      നന്ദി ശോഭ,sayara

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.