Author: Sudheera Sudhir

ഇപ്പൊൾ കോഴിക്കോട് ഡിസ്ട്രിക്റ്റ് കോർപറേറ്റീവ് ഹോസ്പിറ്റലിൽ PMR specialist ആണ്.husband doctor. രണ്ട് ആൺ മക്കൾ.മൂത്തവൻ ഒമാനിൽ dental surgeon. ഒരു മോൻ ഉണ്ട്.രണ്ടാമതവൻ ഇന്ത്യൻ ആർമിയിൽ ഡോക്ടർ ആണ്.ഇപ്പൊൾ ക്യാപ്റ്റൻ സിക്കിമിൽ.എഴുതാൻ ഇഷ്ടമാണ്.

എഴുപതുകളുടെ ആദ്യത്തിലുള്ള എൻറെ അമ്മ ഇപ്പോൾ അധികം മിണ്ടാറില്ല. അടുക്കും ചിട്ടയോടും കൂടി വീടും പരിസരവും വെച്ചിരുന്ന എൻറെ അമ്മയ്ക്ക് അതൊന്നും ഓർമ്മയില്ല. അടുക്കളയിൽ ഞങ്ങൾക്ക് ഓരോരുത്തർക്കും ഇഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കിയിരുന്ന എൻറെ അമ്മ ഇപ്പോൾ അതും മറന്നിരിക്കുന്നു. അടുക്കളയിൽ കയറാറില്ല. പാചകത്തിനൊക്കെ ഞങ്ങൾ മക്കൾ ആക്കിയ ജോലിക്കാരുണ്ട്. അലമാരിയിൽ വസ്ത്രങ്ങൾ അടുക്കി വെക്കാൻ ഓരോരുത്തരുടെയും വേറെ വേറെയായി വെക്കാൻ അമ്മ പോകാറില്ല. വിദൂരതയിലേക്ക് നോക്കി എന്തോ ആലോചിച്ചിരിക്കും. ചുറുചുറുക്കോട് നടന്നിരുന്ന എൻറെ അച്ഛൻ. അച്ഛൻ ഇപ്പോൾ തോട്ടത്തിൽ ഒന്നും ഇറങ്ങാറില്ല. വായന വളരെ കുറവ്. എന്തുപറ്റിയെന്ന് ഒരു രൂപവുമില്ല. ഡിപ്രഷൻ, ഡിമെൻഷ്യ ഇതൊക്കെ ആയിരിക്കുമോ? ഏതായാലും ഒരു ഡോക്ടറെ കാണിക്കാം എന്ന് തീരുമാനിച്ചു. പരിശോധനകൾ ഒക്കെ കഴിഞ്ഞു. യാതൊരു കുഴപ്പവുമില്ല. ഡോക്ടർ വിശദമായി എല്ലാം ചോദിച്ചറിഞ്ഞു. ഞങ്ങൾ രണ്ടു മക്കൾ. സന്തുഷ്ടമായ കുടുംബം. അച്ഛൻ ഉന്നതമായ ഉദ്യോഗമുള്ള ആൾ. അമ്മ എല്ലാമെല്ലാമായ ഒരു വീട്ടമ്മ തന്നെ. ഞങ്ങളുടെയൊക്കെ എല്ലാ കാര്യങ്ങളും…

Read More

ഒരു യാത്രയുടെ ഓർമ്മകളിൽ* അവസാന ദിവസങ്ങളിലാണ് ഒരു ക്ലാസ്മേറ്റിൻ്റെ മോളുടെ നിശ്ചയത്തിന് പോവാൻ തീരുമാനിച്ചത്. കളമശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് റിപ്പയർ ആണ്. അതുവഴി പോവാൻ പറ്റില്ല എന്ന ഹസ്ബൻഡിന്റെ എന്നതെത്തും പോലത്തെ അനൗണ്സ്മെന്റ് കേട്ടപ്പോൾ ആകെ അങ്കലാപ്പിലായി. മുപ്പത്തഞ്ചു വർഷത്തോളമായി കോഴിക്കോട് പട്ടണത്തിൽ കാർ വർഷങ്ങളായി ഓട്ടുന്നെങ്കിലും വഴി തെറ്റാൻ ഞാൻ ഒരു ഉസ്താദ് ആണ്. പിന്നെ കൂടെ എൻ്റെ ക്ലാസ്സ്‌മേറ്റ് ഉണ്ടായിരുന്നകൊണ്ടു എത്തി. ജനശദാബ്ധിയിൽ കേറിക്കുടി. നിശ്ചയതിനു കൂടി. എനിക്ക് നേരത്തെ തിരിച്ചു വരേണ്ടത് കൊണ്ട് അവസാനം വരെ നിൽക്കാതെ കേറ്ററിങ്‌കാർ പെട്ടന്ന് തന്ന രുചിയേറിയ വെള്ളപ്പവും കറിയും പുഡിങ്ങും കഴിച്ച്, റൂമിൽ പോയി ഡ്രസ് മാറി. സ്റ്റേഷനിൽ എത്തി. അപ്പോളതാ, ട്രെയിൻ നാൽപ്പത്തഞ്ചു മിനുട്ട് ലേയ്റ്റ്‌. സങ്കടം തോന്നി. അത്യാവശ്യം ചുടുണ്ട്. നീല തൊപ്പിയിട്ട കുറച്ചു സ്ത്രികളും ആണുങ്ങളും കലപില കൂട്ടി വരുന്നു. കൗതുകത്തോടെ അവരെ നോക്കി. എന്റെ അടുത്തു വന്നിരുന്ന ഒരു മാന്യ സ്ത്രീയോട്…

Read More

ഞാൻ മലബാർ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുമ്പോഴായിരുന്നു… രാവിലെ ഏഴര മണിയോടെ കോളേജ് വാൻ എത്തും. തൊണ്ടയാട് ഓവർ ബ്രിഡ്ജിനു താഴെ എന്റെ ശകടം കൊണ്ടു ചെന്നു പാർക്ക് ചെയ്‌തു ഞാൻ കാത്തുനിൽക്കും (ഒന്നോ രണ്ടോ പേരു കൂടി ഉണ്ടാവാറുണ്ട്) ഇന്നത്തെ ഓവർബ്രിഡ്ജ് പണി തുടങ്ങിയ കാലം. ഈ ബ്രിഡ്ജ് വന്നത് മുതൽ ഒരു രണ്ടേ മുക്കാലോടെ അതിന്റെ എതിർ വശത്ത്‌ കോളേജ് വാൻ ഞങ്ങളെ ഇറക്കി വിട്ടു പോകും. ഈ കൊറോണ എല്ലാം മാറ്റിയപ്പോൾ ഇതും മാറി. പലപ്പോഴും ഞാൻ മാത്രമായി പോക്ക്.  കൂടെ ഉളളവർ പലരും ലീവ് എടുത്തു. ചിലർ വാനിൽ വരാതായി. ഒരുദിവസം വരുമ്പോൾ (കാറിനു അടുത്ത്‌ എത്താൻ കുറച്ചു നടക്കണം ഉച്ചക്ക്), പോകുന്ന വഴിയിൽ ഒരു വെള്ളയിൽ കറുപ്പു ഉള്ള ഒരു നായ( നായ എന്നു പറയാൻ മനസ്സു സമ്മതിക്കുന്നില്ല). ഞാൻ അവനെ.’കിട്ടു’ എന്നു വിളിക്കട്ടെ. വണ്ടി തട്ടിയാണ് എന്നു തോന്നി.. പാവം ഇടത്തേ തുടയെല്ല്…

Read More

പഴനി മുരുകൻ!! പെട്ടെന്ന് ഉണ്ടായ ഒരു ആഗ്രഹമാണ്. ( സത്യം പറഞ്ഞാൽ ഒരു തുടക്കത്തിലുള്ള നേർച്ച). പ്രിയതമനോട് അവതരിപ്പിച്ചു. ” വേറെ പണിയില്ലേ നിനക്ക്, പഴനി മല കേറാനൊന്നും വയ്യ. ” പ്രതീക്ഷിച്ച ഉത്തരം. കാര്യം നേടിയെടുക്കാനുള്ള എൻ്റെ ആയുധം  പ്രയോഗിക്കാൻ തീരുമാനിച്ചു. മൗനം.  മുഖഭാവത്തിൽ അത് ഏറ്റു എന്ന് തോന്നി.  കൂർഗിൽ ഞങ്ങളും വേറെ രണ്ട് കൂട്ടുകാരും ഭാര്യമാരും പോയിരുന്ന ഒരു കാർ ഡ്രൈവറെ വിളിക്കാൻ തീരുമാനിച്ചു.  മൂപ്പര് റെഡി. വിചാരിച്ച ദിവസം ഓട്ടം ഇല്ല.  ഉടൻ റൂം ബുക്ക് ചെയ്യാൻ തയ്യാറെടുത്തു.  തൈപൂയ്യ മഹോത്സവം ആണ് ഒരാഴ്ച കഴിഞ്ഞാൽ. ഭാഗ്യത്തിന് ഒരു എ. സി ഡീലക്സ് റൂം അമ്പലത്തിന് അടുത്തുള്ള ഹോട്ടലിൽ കിട്ടി. സന്തോഷം അടക്കാൻ ആയില്ല. ഒരു ശനിയാഴ്ച്ച രാവിലെ പോയി ഞായറാഴ്ച്ച തിരിച്ചു വരണം. ഇഡ്ഡലിയും ചമ്മന്തിയും വെള്ളവും ചായയും  എടുത്തു യാത്രയായി. തണുപ്പ് വിടാത്ത ഒരു രാവിലെ. ഒരു നല്ല സുഹൃത്ത് ആണ് ഞങ്ങളുടെ ഇബ്രാഹിം എന്ന ഡ്രൈവർ.  യാത്രയിൽ ഉടനീളം പലതും സംസാരിച്ച് നീങ്ങി. ഇടക്ക് നിർത്തി ചായയും ഇഡ്ഡലിയും കഴിച്ചു. എൻ്റെ ഇഡ്ഡലി, ചമ്മന്തി നൂറു…

Read More

“രണ്ടു പെണ്ണുങ്ങൾ കൂടിയാൽ പിന്നെ പരദൂഷണത്തിൻ്റെ ഘോഷമാണ്” പൊതുവേ പറയുന്നതാണ്. കുറച്ചൊക്കെ വാസ്തവമുണ്ട് ട്ടോ. എന്താണീ പരദൂഷണം? ഒന്നിലധികം പെണ്ണുങ്ങളോ ( കൂടുതലും)…ആണുങ്ങളോ( ?).കൂടിയാൽ മറ്റുള്ളവരെ പറ്റി കുറ്റവും കുറവും മാത്രം സസന്തോഷം പറഞ്ഞ് സ്വയം നിർവൃതി അടയുന്ന ഒരു കലാരൂപം. “ഞാൻ പറഞ്ഞ് എന്ന് പോയി പറഞ്ഞേക്കല്ലേ. നിങ്ങളോടല്ലാതേ ആരോടും പറഞ്ഞിട്ടില്ല.” എന്നൊരു മുൻകൂർ ജാമ്യം എടുക്കലും രസകരം. ഇതിൽ അതിവിദഗ്ധർ ഉണ്ട്, അത്ര പരിചയം ഇല്ലാത്തവരുണ്ട്. കേൾവിക്കാർ മാത്രം ആയിട്ടുള്ളവർ ഉണ്ട്. അങ്ങനെ പോവുന്നു. എന്തായാലും നല്ലതൊന്നും ഒരാളുടെയും വായിൽ നിന്നും വീഴില്ല. പിന്നെ പതിഞ്ഞ സ്വരത്തിലായിരിക്കും ഈ കല അരങ്ങേറുന്നത്. ചിലർക്ക് ഒരു ദിവസം ഒരു പരദൂഷണമെങ്കിലും പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല. അപകടകാരിയാണ് ഈ കല എന്ന് പലരും അറിയുന്നില്ല. ചിലപ്പോൾ കുടുംബം കലക്കാനും കല്യാണം മുടക്കാനും പ്രേമം ഒരു വഴിക്കാക്കാനും നിഷ്പ്രയാസം ഇതിന് കഴിയും. എന്തിന് കൊലപാതകം, ആത്മഹത്യ തുടങ്ങി ലോകമഹായുദ്ധം വരെ ഈ കലാവിരുത് കൊണ്ട് ഉണ്ടാക്കാം. കഷ്ടം അല്ലേ? പൊതുവേ, പണിയും തോരവും ഇല്ലാത്തവരാണ് ഇത്  അവതരിപ്പിക്കുന്നതിൽ…

Read More

സിനിമ, കുട്ടിക്കാലം മുതൽ എൻ്റെ വീട്ടിൽ ഒഴിവാക്കാൻ പറ്റാത്ത വിനോദം ആയിരുന്നു. അച്ഛൻ ഒരു സിനിമ പ്രേമി ആയിരുന്നു. അതുകൊണ്ട് കുടുംബസമേതമാണ് ഞങ്ങൾ സിനിമ കാണാൻ പോവുക. അച്ഛൻ നേരത്തെ ബുക്ക് ചെയ്യും. ഫസ്റ്റ് ഷോയ്ക്കാണ് പോവുക. എനിക്ക് ഒരു ഇഷ്ടവും തോന്നാറില്ല. എന്തോ!! എനിക്ക് പേടിയും സങ്കടവും ഒക്കെ വരും. വല്ലാത്ത പറയാൻ പറ്റാത്ത ഒരു വികാരത്തോടെ ആണ് സിനിമ കഴിഞ്ഞു വരുക. രാത്രി വന്നാൽ അച്ഛന് എല്ലാം ചൂടാക്കി ചോറ് തന്നെ വേണം. എനിക്ക് ദേഷ്യം വരും. കാരണം ഞാൻ മനസ്സിൽ പണിപ്പെട്ട് ഒരു സന്തോഷമുള്ള അവസാനം സിനിമയ്ക്ക് ഉണ്ടാക്കാൻ പാട് പെടുകയായിരിക്കും. മിക്ക സിനിമകളും അന്ന് ദുഃഖത്തോടെ അവസാനിക്കുന്നവ ആയിരിക്കും. പുതിയ ആകാശവും പുതിയഭൂമിയും, ഭാര്യ,  ഇണപ്രാവുകൾ, എന്നിങ്ങനെയുള്ള സിനിമകൾ. ഭാര്യ സിനിമ കണ്ട്  അമ്മ കരച്ചിലോട് കരച്ചിൽ. എനിക്ക് ഒന്നും മനസ്സിലായില്ല. ഈ അവിവിഹിതം ഒന്നും അറിയാത്ത പ്രായം. ഒരു ഭാരം വെച്ച മനസ്സുമായിട്ടാവും പലപ്പോഴും…

Read More

അച്ഛച്ഛന്റെ വീടിനെ കുറിച്ചുള്ള ഓർമകൾ കുറച്ചു മങ്ങിയതാണെങ്കിലും ഇപ്പോഴും ഓർമയുണ്ട്. മൂന്നു നിലയുള്ള വലിയ അഞ്ച് മുറി പടിഞ്ഞിറ്റി. ചുറ്റും കുളങ്ങൾ, ആകെ തണുത്ത ഒരു അന്തരീക്ഷം. പാപ്പൻ ആയിരുന്നു ഭാഗം വെച്ച ശേഷം അവിടെ താമസിച്ചത്. പാപ്പന്റെ ചെറിയ കുടുബത്തിന്. ആ വീടിന്റെ ഒരു മൂല മതി. ബാക്കി അടച്ചിടുമായിരുന്നു. പറയാൻ വിട്ടുപോയ ഒരു കാര്യമുണ്ട്. ഒരു നാലു വയസ്സുവരെ ഞങ്ങൾ എറണാകുളത്തായിരുന്നു, അവിടെയും നല്ലൊരു ക്വാട്ടേഴ്‌സിൽ. തൊട്ടടുത്ത് ഒരു ജഡ്ജിയും ഭാര്യയും ആയിരുന്നു. വളരെ സ്നേഹമുള്ള, ഞങ്ങൾ കുട്ടികളെ ഭയങ്കര ഇഷ്ട്ടമുള്ള ഒരു ആന്റി. അമ്മയും അവരും ഉറ്റ സുഹൃത്തുക്കളായി. തുന്നൽ, പാചകം ഇതൊക്കെ അവരുടെ ഇഷ്ടപ്പെട്ട വിഷയങ്ങൾ. എനിക്ക് അതു കേട്ടിരിക്കാൻ ഇഷ്ടമായിരുന്നു. ചില ദിവസങ്ങളിൽ വൈകുന്നേരം, ഞങ്ങൾ കുട്ടികളുടെ കലാപരിപാടി നടത്താൻ അവർ പ്രോത്സാഹിപ്പിക്കും. പിന്നെ രസമായി. ഞാനും ചേച്ചിമാരും മറ്റു കുട്ടികളും അണിഞ്ഞൊരുങ്ങും. പൗഡർ വെള്ളത്തിൽ ചാലിച്ച് പുരികത്തിന് മുകളിൽ വെള്ള കുത്തുകളും, പിന്നെ…

Read More

എം. ബി. ബി. സ് കഴിഞ്ഞു ഹൗസർജൻസി തുടങ്ങി. ഏറ്റവും രസകരമായ ഒരു വർഷം. പുസ്തകങ്ങൾക്കു പകരം രോഗികൾ. ഓരോ പോസ്റ്റിംഗും ആസ്വദിച്ചു. ഓരോ ഡിപാട്മെന്റിലെയും മേധാവികളേക്കാൾ.. വാർഡിൽ ഞങ്ങൾക്ക് സ്വാതന്ത്ര്യം. രോഗികളുമായി അത്ര അടുപ്പം. അവരുടെ സന്തോഷവും, സങ്കടവും, പരാതിയും ചിത്തവിളികളും.. ഞങ്ങൾ ആസ്വദിച്ചു. ആദ്യമായി സ്വന്തം പണം കൈയ്യിൽ വന്നതിന്റെ സന്തോഷവും. തിരക്കോട് തിരക്ക്. ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടിയില്ല. പലരും മെലിഞ്ഞു സുന്ദരിമാരായി. നന്നായി ഡ്രസ് ചെയ്യാൻ ആഗ്രഹം വന്നു.  ഗ്ലൗ പൗഡറും ഗ്ലൗവും, പ്ലാസ്റ്റർ ഓഫ് പാരിസും, ഒക്കെ അലര്ജി ആയ ഞാൻ ഏറെ കഷ്ടപ്പെട്ടു. ഡെലിവറികൾ. വെറും കൈയ്യോടെ എടുത്തു. എപ്പിസ്യയോട്ടമി തുന്നി. അന്ന് കുഞ്ഞിനെ എടുക്കുമ്പോൾ കൈയ്യിൽ അനുഭവപ്പെട്ട സുഖകരമായ ചൂട് ഇന്നും കൈയ്യിൽ ഉണ്ട് ഗൈനക്കോളജി പോസ്റ്റിംഗ് സമയത്തു ഉണ്ടായ രസകരമായ ഒരു സംഭവം. അവസാന വര്ഷക്കാരുടെ പോസ്റ്റിംഗ്. എൻ്റെ ഹൗസ് സർജൻസി യൂണിറ്റിൽ വന്നു കുറെ പേര് പോസ്റ്റിംഗ്. അത്ിൽ…

Read More

ഓർമ്മക്കുറിപ്പുകൾ അമ്മമ്മ വീട്ടിലെ വേനൽക്കാലം.  സ്കൂൾ പൂട്ടുന്ന സമയം. മനസ്സിൽ സന്തോഷത്തിമർപ്പ് കാരണം ചുടൊന്നും ഒരു പ്രശ്നമല്ല. പിന്നെ അയഞ്ഞ ഉടുപ്പ് സുഖകരമായ ഒരു വേഷം തന്നെ. ചക്കയും മാങ്ങയും പുളിയും, ഇടക്കുള്ള ഇടിയും മഴയും കുട്ടിക്കാലത്തിന്റെ ഒരു ഭാഗമാവുന്ന കാലം. നിറച്ചും ചക്കയുണ്ടാവുന്ന എത്ര പ്ലാവുകൾ. പച്ചപ്ലാവില ബൊക്കെപോലെ കെട്ടാക്കി പിടികകളിൽ വെച്ചിട്ടുണ്ടാവും,  ആടിന് കൊടുക്കാൻ. ആടുകൾ അത് തിന്നുന്നത് നോക്കി നിൽക്കാൻ തോന്നും. പ്ലാവിലയുടെ അറ്റത്തു ഒരു ചെറിയ കീറൽ ഉണ്ടാക്കി ഊതിയാൽ പിപ്പി ആയി.  അതൊക്കെ അന്നത്തെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ. പഴുത്ത ചക്ക മുറിക്കൽ ഒരു ആഘോഷം തന്നെ ആണ് അമ്മമ്മ വീട്ടിൽ. വലിയ അടുക്കളയിൽ ഒരു പതിനൊന്നു മണിയോടെ രാവിലെയോ, അതല്ലെങ്കിൽ ഒരു മൂന്നു മണിയോടെ ഉച്ചക്കോ ആണ് ആഘോഷം. അടുക്കളയിൽ നടുവിൽ ചക്ക. മാധവിഅമ്മ മുതൽ സഹായത്തിനുള്ള എല്ലാരും ഉണ്ടാവും. ഞങ്ങൾ കുട്ടികൾ ചുറ്റും. അമ്മമ്മ സ്ഥിരം കസേരയിൽ രാജ്ഞിയെ പോലെ ഇരിക്കും. മാമന്മാരോ…

Read More

എം.ബി.ബി.എസ് വിശേഷങ്ങൾ: ഇന്ന് ഉച്ചയ്ക്ക് വീട്ടിൽ എത്തിയപ്പോൾ നടന്ന ചില രസകരമായ വർത്തമാനം എന്നെ കൊല്ലങ്ങൾക്ക് മുമ്പത്തെ ചെറുകുളത്തൂർ സബ് സെന്റർ പോസ്റ്റിംഗ് കാലത്തേക്ക്(കോഴിക്കോടാണ് ഹൗസ് സർജൻസി കാലം)കൊണ്ടുപോയി. ഞാൻ പറയാറില്ലേ എഴുതാൻ തോന്നിയാൽ എനിക്ക് എഴുതണം… അതങ്ങനെയാ! *സോയാപ്പൊടിയും ഞങ്ങളും*ചെറുകുളത്തൂർ സബ് സെന്റർ പോസ്റ്റിംഗ് തുടങ്ങി ഞാനും സൂചിത്രയും സൂര്യയും. (ഷീല ബാലകൃഷ്ണൻ മൂന്നോ നാലോ ദിവസം മാത്രം ഞങ്ങളുടെ കൂടെ. വിവരിക്കുന്ന സംഭവത്തിൽ മൂപ്പത്തിക്ക് പങ്കില്ല) ഞങ്ങൾ മൂന്ന് പേരും ഒരു മാസം മുഴുവൻ അവിടെ താമസിച്ചു അടിച്ചു പൊളിക്കാൻ തീരുമാനിച്ചു. എല്ലാർക്കും സന്തോഷം. നല്ല സുന്ദരമായ ഗ്രാമപ്രദേശം. നല്ല ക്വാർട്ടേസ്,എ.എൻ.എം.സിസ്റ്ററുടെ ക്വാർട്ടേഴ്സ് അടുത്തുതന്നെ. രസകരമായ ദിവസങ്ങൾ… ഒപി,ഹോം ഡെലിവറി എടുക്കൽ, സ്വയം പാചകം എല്ലാം തകൃതിയിൽ. നിഷ്കളങ്കരായ.നാട്ടുകാർ സുചിയുടെ തലശ്ശേരി സ്ലാങ്, സൂര്യയുടെ തൃശ്ശൂർ സ്ലാങ്, എന്റെ കലർപ്പൻ മലയാളം. എല്ലാം കൂടി ജഗപൊക. അപ്പോഴാണ് ഞങ്ങൾക്ക് ഒരു തറ പരിപാടി ചെയ്യാൻ തോന്നിയത് (സംഭവിക്കാനുള്ളത് വഴിയിൽ…

Read More