എം. ബി. ബി. സ് കഴിഞ്ഞു ഹൗസർജൻസി തുടങ്ങി. ഏറ്റവും രസകരമായ ഒരു വർഷം. പുസ്തകങ്ങൾക്കു പകരം രോഗികൾ. ഓരോ പോസ്റ്റിംഗും ആസ്വദിച്ചു. ഓരോ ഡിപാട്മെന്റിലെയും മേധാവികളേക്കാൾ.. വാർഡിൽ ഞങ്ങൾക്ക് സ്വാതന്ത്ര്യം. രോഗികളുമായി അത്ര അടുപ്പം. അവരുടെ സന്തോഷവും, സങ്കടവും, പരാതിയും
ചിത്തവിളികളും.. ഞങ്ങൾ ആസ്വദിച്ചു.
ആദ്യമായി സ്വന്തം പണം കൈയ്യിൽ വന്നതിന്റെ സന്തോഷവും. തിരക്കോട്
തിരക്ക്. ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടിയില്ല. പലരും മെലിഞ്ഞു
സുന്ദരിമാരായി. നന്നായി ഡ്രസ് ചെയ്യാൻ ആഗ്രഹം വന്നു.
ഗ്ലൗ പൗഡറും ഗ്ലൗവും, പ്ലാസ്റ്റർ ഓഫ് പാരിസും, ഒക്കെ അലര്ജി ആയ ഞാൻ ഏറെ കഷ്ടപ്പെട്ടു. ഡെലിവറികൾ. വെറും കൈയ്യോടെ എടുത്തു. എപ്പിസ്യയോട്ടമി തുന്നി.
അന്ന് കുഞ്ഞിനെ എടുക്കുമ്പോൾ കൈയ്യിൽ അനുഭവപ്പെട്ട സുഖകരമായ ചൂട് ഇന്നും കൈയ്യിൽ ഉണ്ട്
ഗൈനക്കോളജി പോസ്റ്റിംഗ് സമയത്തു ഉണ്ടായ രസകരമായ ഒരു സംഭവം. അവസാന വര്ഷക്കാരുടെ പോസ്റ്റിംഗ്. എൻ്റെ ഹൗസ് സർജൻസി യൂണിറ്റിൽ വന്നു കുറെ പേര് പോസ്റ്റിംഗ്. അത്ിൽ ഒന്ന് രണ്ടു വിരുതൻമാർ എന്റെ മേൽനോട്ടത്തിൽ ഒരു ഡെലിവറി എടുക്കട്ടേ എന്നു ചോദിച്ചു. പഠിപ്പിച്ചു കൊടുക്കാൻ ഞാൻ റെഡി ആയി.
ഗ്ലൗ ഇടാതെ കൈ വാഷ് ചെയ്ത് ഞാൻ അടുത്തു നിന്നു. എന്റെ ഉത്തരവാദിതത്തിലാണ് ആ ഗർഭിണി. എന്തും സംഭവിക്കാലോ. അങ്ങനെ അതിൽ ഒരു വിരുതൻ വിജയകരമായി കുഞ്ഞിനെ പുറത്തെടുത്തു. തുന്നിട്ടു. ജേതാവിനെ പോലെ എനിക്ക് നന്ദി പറഞ്ഞു . മറ്റ് വിരുതൻമ്മാർക്ക് ഒപ്പം പോയി.
അന്നത്തെ പണിയൊക്കെ കഴിഞ്ഞു, ഇന്ത്യൻ കോഫി ഹൗസിൽ നിന്നും അവരുടെ ഹൈലൈറ്റ് ആയ സമോസയും പിന്നെ കാരറ്റ് സോസും സ്വാദോടെ കഴിച്ച്, ഒരു പത്തുമണിയോടെ( പിന്നെയും അല്ലറച്ചില്ലറ പണി) ഹൗസര്ജന്സ് ക്വട്ടേഴ്സിൽ എത്തി.
കിടക്കാനുള്ള പരിപാടി. ഒരു പതിനൊന്നു മണി ആയിക്കാണും.
വാച്ചമേൻ വന്നു പറഞ്ഞു. “മേഡത്തിനു ഒരു വിസിറ്റർ ഉണ്ട്” എന്ന്. ഞാൻ വിചാരിച്ചു രോഗികളുടെ ആരുടെയെങ്കിലും ബൈസ്റ്റാന്ഡേഴ്സ് ആയിരിക്കും എന്ന്. ചെന്നു നോക്കിയപ്പോൾ അതാ, പ്രസവം എടുക്കാൻ ഞാൻ പഠിപ്പിച്ച മൂന്ന് വിദ്വാൻമാർ. ഞാൻ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ ചോദിച്ചു.
“ഇതെന്താ നിങ്ങൾ ഈ സമയത്ത്?”
അവരുടെ കള്ളച്ചിരി ഇപ്പോഴും ഞാൻ കാണുന്നു. “ഞങ്ങൾ ദക്ഷിണ തരാൻ
വന്നതാ, ഞങ്ങളുടെ ഗുരുവിന്”.
“ഈ രാത്രിയോ? ” ചോദിച്ചു പോയി.
അപ്പോഴേക്കും ഒരു പാക്കറ്റ് എന്റെ കൈയ്യിൽ തന്ന് ഒരു കോമഡി ഭാവം മുഖത്തു കാണിച്ച്, ചിരിച്ചു. പിന്നെ പോയി. ഞാൻ മുറിയിൽ ചെന്ന് ആകാംക്ഷയോടെ പാക്കറ്റ്
തുറന്നു. ഒരു വെറ്റില, അടക്ക, ഒരു ഏട്ടണ, ഒരു വലിയ കേഡബറിസ് ബാർ. എനിക്ക് ചിരിയും പിന്നെന്തോക്കയോ തോന്നി. സമപ്രായക്കാരാണ് ഏകദേശം. അതിന്റെ ഒരു ചമ്മൽ.
പിറ്റേ ദിവസം ലേബർ റൂമിൽ വന്നപ്പോൾ, സുന്ദരക്കുട്ടപ്പൻമ്മാർ കയറിവന്നു. ഞാൻ ഉറക്കെ ഒരു താങ്ക്സ് പറഞ്ഞു.
ബാക്കിയുള്ളവർ “എന്തിനാണെടോ” എന്ന ചോദ്യത്തിന് ഹൗസർജൻസി കഴിഞ്ഞ ശേഷമാണ് ഞാൻ മറുപടി പറഞ്ഞത്. അവരൊക്കെ ഒരുപാട് ചിരിച്ചു. ആ വിരുതൻമാരൊക്കെ പിന്നെ പേരുകേട്ട ഡോക്ടർമാർ ആയി ട്ടോ. അങ്ങനെ രസകരമായിരുന്നു ആ കാലം.
ഒരുപാട് ഉണ്ട് എഴുതാൻ. റേഡിയോ തെറാപ്പി വിഭാഗത്തിൽ ഒറ്റപ്പെട്ടുപോയ എന്നെ രസകരമായി റാഗ് ചെയ്താണ് വിട്ടത്.
“സുധീര പാകിസ്ഥാൻ ബോർഡർ വരെ ഇനി കൈകാര്യം ചെയ്യും ” എന്നായിരുന്നു
കമന്റ്. റോയ് ചാലി സാറിന്റെ കൂടെ ഗ്ലൗ, ഗ്ലൗ പൗഡർ അലർജിയുള്ള ഞാൻ അസിസ്റ്റ് ചെയ്യാൻ നിർബന്ധിതയായി. സാറിന്റെ ആജ്ഞ പ്രകാരം. വലിയ അഭിനന്ദനം കിട്ടിയെങ്കിലും.. ഒരു സിനിസ്റ്റമിൻ (ആന്റിലർജിക് ഇൻജക്ഷൻ, ഉറക്കം
വരും).. ഇൻജക്ഷൻ എടുത്ത് ഞാൻ വൈകുന്നേരമാണ് തിയേറ്ററിന്റെ ഒരു
റൂമിൽ നിന്നും എണിറ്റത്. എന്നിട്ടെന്താ പിറ്റേ ദിവസം എന്റെ കൈ രണ്ടും
ചുവന്നു പൊന്തി. ഉറങ്ങിയത് മിച്ചം!
അങ്ങിനെ ഒരു പാടുണ്ട്……. ഹൗസർജൻസി എന്ന സുന്ദരകാലം ഒരിക്കലും മറക്കില്ല.. ഇന്നത്തെ പിള്ളേരെപ്പോലെ “അയ്യോ ഇനി പിജിക്ക് പഠിക്കണ്ടേ” എന്ന ചിന്തയൊന്നും ഇല്ല. ഹൗസ് സർജൻസ് ക്വാർട്ടേഴ്സ്!
ഹിന്ദി ഗാനങ്ങൾ ഒഴുകി വരുന്ന രാത്രികൾ.
ഇന്നും ആ പാട്ടുകൾ (മുഹമ്മദ് റാഫിയും കിഷോർകുമാരും, പിന്നെ ആജാ.. രേ,, ഹേ.. നീലഗഗ.. സുഹാനി രാത്.. ദാസേട്ടന്റെ ശ്യാമ സുന്ദര. പുഷ്പമേ.. ) കേൾക്കുമ്പോൾ എച്ച്. സ് ക്യു ഓർമ്മ വരും.
തലങ്ങും വിലങ്ങും കിടന്നുറങ്ങുന്നവരുടെ ഇടയിലൂടെ ഇരുണ്ട വഴികളിലൂടെ.. ക്രോസ്സ് മാച്ച് ചെയ്ത് ബ്ലിഡ്.. ചെയ്ത് നിറച്ച രക്തകുപ്പികളുമായി തിരക്കിട്ട് നടന്ന ഓർമ്മകൾ.
എഛ്. സ്. ക്യു വിൽ നിന്നും രാവിലെ താഴെ നോക്കിയാൽ എട്ടു മണി കൃത്യ സമയത്ത്,
വലിയ വെള്ള കോട്ടിൽ സ്റ്റത്ത് മുതൽ സർവ സാധനങ്ങളും തിരുകി കയറ്റി ഓരോ പെട്ടി കൈയ്യിൽ തുക്കി, ഉറക്കെ സംസാരിച്ചു നടന്നു വരുന്ന മെഡിസിനിലെ രണ്ടു സിംഹങ്ങൾ,
ഗോവിന്ദ് രാജ് സാറും സഹദേവൻ സാറും.. (മറക്കാൻ പറ്റില്ല).
നട്ടപ്പാതിരയ്ക്ക് മദ്യത്തിന്റെ മണം അടിക്കുന്ന, കാക്കിയും ഇട്ടു വാർഡ് ബുക്ക്
മായി, കാൾ അറ്റൻഡ് ചെയ്യാൻ വിളിക്കാൻ വരുന്ന അറ്റെനഡർമാർ. അവരുടെ കൂടെ വാർഡിലേക്ക് പോവുമ്പോൾ ഒരു ഭയവും തോന്നാതിരുന്ന കാലം.
വേദനയുടെയും മരണത്തിന്റെയും മണം അടിക്കുന്ന.. സൊളേറിയം.
വാല്ലാത് ഓർമ്മകൾ!!
പ്രേമം പുവിട്ടനിന്ന രംഗങ്ങൾ
എത്ര കണ്ടിട്ടുണ്ട്. എഛ്. സ്. ക്യു!!
സുരേന്ദ്ര ബാബുവിന്റെ കാൾ ഡ്യൂട്ടി എടുത്തു കൊടുത്തു റൂമിൽ വരുമ്പോൾ സുചിത്ര
നല്ല ഡോസ് തരുമായിരുന്നു.
എത്രയെന്നു ഓർമ്മയില്ല. (അന്നേ അപാര മുങ്ങൽ വിദഗ്ദൻ ).
രോഗികളുടെ കുട്ടിരുപ്പുകാർ വിവരങ്ങൾ അറിയാൻ കാണാൻ വരും.. ഒരു ഡോക്ടർ
ആയതിന്റെ ആഹ്ലാദം തോന്നിയ നിമിഷങ്ങൾ…
വെറുമൊരു കെട്ടിടം ആയിരുന്നില്ല അത്… നാലര കൊല്ലത്തിന്റെ തിക്കും തിരക്കും, ഉറക്കമില്ലാത്ത ദിവസങ്ങളും.. ഒക്കെ കഴിഞ്ഞു സുഖമായി.. സന്തോഷത്തോടെ ഉറങ്ങിയ രാത്രികൾ തന്ന.. മനോഹരമായ ഒന്ന്.
അങ്ങിനെ എത്ര കഥകൾ പറയാനുണ്ട്, ഓർമ്മകൾ പങ്കിടാനുണ്ട് ആ കെട്ടിടത്തിന്.
എം. ബി. ബി. എസ്. കാലം ഏറ്റവും സുന്ദരം ആക്കിയ എച്ച്. എസ്. ക്യൂ.
ഇപ്പൊൾ അതൊക്കെ പൊളിച്ചു.
ഇന്ന് ഒരുപാട് വർഷം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ നിറയെ പുൂക്കൾ നിറഞ്ഞ
പൂന്തോട്ടം പോലേ… ഒരു കാലം.
സുധി


5 Comments
കോഴിക്കോട് ആയിരുന്നെന്ന് ഊഹിയ്ക്കുന്നു. ഏതുകൊല്ലം? ഇപ്പോളും gloves ഇടാത്ത dr ആണോ? പ്ലാസ്റ്റിക് (disposable ) എങ്കിലും ഉപയോഗിയ്ക്കണേ.
നല്ല എഴുത്ത് 👍
നല്ല ഓർമ്മകൾ!
ഒത്തിരി തീക്ഷ്ണമായ അനുഭവങ്ങളും കാണില്ലേ ഡോക്ടർ?അവയെക്കുറിച്ചൊക്കെ എഴുതൂ.
നല്ലെഴുത്ത് 👌👌👏❤️
നന്ദി വായിച്ചതിന് എൻ്റെ സുഹൃത്തുക്കൾക്ക്….ഈ സ്പെഷ്യാലിറ്റി ആയത് കൊണ്ട് glove ഇടേണ്ട ആവശ്യം വരാറില്ല…