Author: Sudheera Sudhir

ഇപ്പൊൾ കോഴിക്കോട് ഡിസ്ട്രിക്റ്റ് കോർപറേറ്റീവ് ഹോസ്പിറ്റലിൽ PMR specialist ആണ്.husband doctor. രണ്ട് ആൺ മക്കൾ.മൂത്തവൻ ഒമാനിൽ dental surgeon. ഒരു മോൻ ഉണ്ട്.രണ്ടാമതവൻ ഇന്ത്യൻ ആർമിയിൽ ഡോക്ടർ ആണ്.ഇപ്പൊൾ ക്യാപ്റ്റൻ സിക്കിമിൽ.എഴുതാൻ ഇഷ്ടമാണ്.

വർഷങ്ങളായി കോഴിക്കോട് പട്ടണത്തിൽ കാർ ഓടിക്കുന്നു. എന്നാൽ വഴി തെറ്റാൻ പ്രഗത്ഭയാണ് ഞാൻ. അതു എത്ര എഴുതിയാലും തീരില്ല. ഗുഗിൾ മാപ്പൊക്കെ ഇപ്പം വന്നതല്ലേ? എന്നാലും ആ കുന്തം ഓണ് ചെയ്‌ത് വണ്ടി ഓടിക്കാൻ എനിക്ക് കഴിയില്ല. ചാലപ്പുറം ഈ. എസ്. ഐ യിൽ ജോലി ചെയ്ത കാലം. ഉണ്ണിക്ക് ഒന്നൊന്നര വയസ്സു കാണും. അന്ന് മാറാട് സംഭവം കത്തി കാളി കൊണ്ടിരിക്കുന്നു. എരഞ്ഞിപ്പാലത്തു പ്രത്യേക മാറാട് കോടതി. അവിടേക്ക് ജില്ലാ ജയിലിൽ നിന്നും പ്രതികളെ കൊണ്ടുവരും. തിരിച്ചു കൊണ്ടുപോകും. വല്ലാത്ത പോലീസ് ബന്തോബ്സത്തും. ട്രാഫിക് മുഴുവൻ മണിക്കൂറോളം ബ്ലോക്ക്. എന്റെ വെപ്രാളം പറയണോ ? ഒരു മണിക്ക് ഈ എസ് ഇ യിൽ നിന്നും ഇറങ്ങുമ്പോഴാണ് ഈ കലാപരിപാടി. ഉണ്ണിയുടെ അടുത്തു വേഗം എത്താൻ ഞാൻ പല വഴികൾ പരീക്ഷിക്കാൻ തുടങ്ങി. ഫലം നിഷ്ഫലം! ഇനി അങ്ങോട്ടു വഴിയില്ലാത്ത സ്ഥലങ്ങളിൽ എത്തി ഏറെ കഷ്ടപ്പെട്ട് ഒരു അന്തോം കുന്തോം ഇല്ലാത്ത…

Read More

എൻ്റെ കണ്ണും… പുട്ടിൻ്റെ നാടും മുമ്പ് ഇംഗ്ളീഷിൽ എഴുതിയതാണ് ഭയപ്പെടുത്തിയ ഈ ഓർമ്മ! ഹസ്ബൻഡിൻ്റെ ബാച്ചിന് ഒപ്പമാണ് റഷ്യ എന്ന ഏറെക്കാലം കാണാൻ ആഗ്രഹിച്ച നാട്ടിലേക്ക് പറന്നത്. 2017 ൽ. കണ്ടൂ അതിസുന്ദരമായ സെൻ്റ്പിറ്റ്റ്സ്ബർഗ്, മോസ്കോ. ഒൻപത് ദിവസത്തെ ടൂർ. എവിടെ പോയാലും എനിക്ക് വേഗം വീട്ടിൽ തിരിച്ചെത്തണം. അതാണ് ഞാൻ. മോസ്കോ എയർ പോർട്ടിൽ നിന്നാണ് തിരിച്ച് വരവ്. സുന്ദരികളുടെയും സുന്ദരന്മാരുടെയും നാടിനോട് ബൈ പറഞ്ഞു,മോസ്കോ വിമാനത്താവളത്തിൽ പരിശോധനയ്ക്ക് തയ്യാർ എടുക്കുന്നു. ഞങ്ങൾ എഴുപത് അംഗങ്ങൾ. ബാഗേജ് വിമാനക്കമ്പനിക്ക് കൈമാറി പാസ്പോർട്ട് കൈയ്യിൽ പിടിച്ച് സുരക്ഷ പരിശോധനക്ക് നിന്നു. ഹസ്ബൻഡ് മുന്നിലും ഞാൻ നേരെ പിന്നിലും.  ഞങ്ങളുടെ ഊഴം എത്തി. പാസ്പോർട്ടും മറ്റും കാണിച്ചു. അസാമാന്യ ഉയരവും നിറവും ഗൗരവവും ഉള്ള റഷ്യൻ പൊലീസുകാരിയും പോലീസുകാരനും. ഹസ്ബൻഡ് ഓക്കേ. പിന്നെ ഞാൻ….എന്തോ പന്തികേട് ഉള്ള പോലെ അവർ പാസ്പോർട്ടും എന്നെയും നോക്കി. ഞാൻ ബേജാറായി. പിന്നെ പൊയ്ക്കോള്ളാൻ അനുമതി. വീണ്ടും…

Read More

കുറച്ചു വർഷങ്ങൾ മുൻപ്.. മൂത്ത മോൻ്റെ വിവാഹം കഴിഞ്ഞിട്ടില്ല. ഇളയവൻ പഠിക്കുന്നു. കെട്ടിയവനും രണ്ടു മക്കളും ഒന്നിച്ചുള്ള ഒരോണം കൂടി. പൂക്കളത്തിന്റെ ഡിസൈൻ, ഡയറക്ഷൻ മാത്രമാണ് തിരുവോണദിവസം എന്റെ പണി. ബാക്കി അടുക്കളയിൽ. ഭർത്താവും മക്കളും പൂക്കളം ഇടുന്ന തിരക്കിൽ… ഞാൻ സദ്യയുടെയും… അന്നൊക്കെ പാചകം ഒറ്റയ്ക്ക്. എത്ര വിഭവം വേണെങ്കിലും ഉണ്ടാക്കും. അപ്പോൾ ചോറ്‌, സാമ്പാർ, അവിയൽ, പച്ചടി, പുളി, കാളൻ, ഓലൻ, കൂട്ടുകറി, അച്ചാർ, പപ്പടം, മോര്. വരുത്തുപ്പേരി, ശർക്കര ഉപ്പേരി( വാങ്ങിയത്) എല്ലാം റെഡി. പായസം രണ്ടു തരം. മതിയല്ലോ! ഒന്നു കൂടി കുളിച്ചു, പുതിയ ഡ്രസ് ഇട്ടു. അപ്പോഴേക്കും പൂക്കളവും റെഡി.. വല്ലാത്ത ഒരു സന്തോഷം തരുന്ന സമയം… കാത്തിരുന്നു വന്ന തിരുവോണം. അപ്പോഴതാ ഞങ്ങളുടെ കാവൽക്കാരനായ കോക്കർ സ്പാനിയൽ നായ ഭയങ്കരമായി കുരയ്ക്കുന്നു.  ഞാൻ വാതിൽ തുറന്നു. ഒരു ഇരുപത്തഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന ഒരു പയ്യൻ( എന്റെ മൂത്ത മോന്റെ അന്നത്തെ പ്രായം).…

Read More

ഇല്ലപ്പറമ്പും എൻ്റെ കുളവും : ഓർമ്മക്കുറിപ്പ് * പതിനൊന്ന് വയസ്സുള്ളപ്പോൾ ആണ് അച്ഛന്റെ ട്രാൻസ്ഫർ കാരണം ഞങ്ങൾ കോഴിക്കോട്ടേക്ക് ചേക്കേറിയത്. ആദ്യം വേണ്ടിയിരുന്നത് ഒരു വീടായിരുന്നു. അച്ഛന്റെ തറവാട് ഗവണ്മെന്റിലേക്കു പോയിരുന്നു. അപ്പോഴാണ്, അന്നത്തെ പ്രമാണിയായ കോണ്ഗ്രസ് കുമാരൻ ഒരു പുതിയ വീട് പണികഴിഞ്ഞ ശേഷം വിൽക്കാൻ വെച്ചത്. അച്ഛൻ അത്‌ വാങ്ങി. ഒരു പണിയും എടുപ്പിക്കേണ്ടി വന്നില്ല. വിശാലമായ മുറികളും ധാരാളം കാറ്റും വെളിച്ചവും വരുന്ന ജനാലകളും വാതിലുമുള്ള സുന്ദരമായ വിട്.  പക്ഷെ വിശാലമായ പറമ്പിലെ കുളമായിരുന്നു.. ഹൈലൈറ്റ്!!. “ഇല്ലപ്പറമ്പ്’ എന്നാണ് ഞങ്ങളുടെ ഭാഗത്തിന്റെ പേരു തന്നെ. പഴയ നമ്പൂരിമാരുടെ ഇല്ലാമായിരുന്നു ആ ഭാഗം. അതുകൊണ്ട് മിക്ക വീട്ടിലും കുളമുണ്ടായിരുന്നു. അവശേഷിക്കുന്ന ഒരു ഇല്ലത്തിന്റെ ഭാഗങ്ങൾ ഒരു സ്ഥലത്തുണ്ട്. അവിടെ ഒരു വയസ്സൻ നമ്പുരിയും ഭാര്യയും ഉണ്ടായിരുന്നു ഞങ്ങൾ താമസിക്കുമ്പോൾ. വീട്ടിൽ താമസമാക്കിയ സന്തോഷം പറയാൻ വയ്യ. ധാരാളം സമപ്രായക്കാർ ചുറ്റും.  മുന്നിലെ വീട്, പ്രസിദ്ധ സിപിഐ നേതാവ് ശ്രി…

Read More

എന്റെ ബാല്യകാലത്തിൽ നിന്നും ഒന്നു വഴിമാറി, ഇന്ന് എന്റെ ഓർമ്മയിൽ തെളിഞ്ഞ ഒരു കഥ. ഒരു പഴയ കാലത്തിന്റെ ഓർമ്മകൾ ബാക്കി വെച്ച്, കാട് മൂടി മേൽക്കൂര പൊളിഞ്ഞു, എന്തോ കാത്തിരിക്കുന്ന ഒരു കെട്ടിടം.  വേറൊന്നുമല്ല, പതിനാറു വർഷത്തോളം ഞാൻ ജോലിചെയ്ത ചാക്കോർത്തുകുളം ഈ. സ്. ഐ യെ പറ്റിയാണ്. 1986 റുകളുടെ ആദ്യത്തിൽ ഞാൻ അവിടെ ജോയിൻ ചെയ്യുമ്പോൾ ഞാൻ പൂർണ ഗർഭിണി ആണ്. പിന്നെ മേറ്റർണിറ്റി ലീവ്, തുടർന്നുള്ള ലീവ്കൾ ഒക്കെ കഴിഞ്ഞു ജോയിൻ ചെയ്തു. പിന്നെ ഒരു രണ്ടു കൊല്ലം ഏരഞ്ഞിപ്പാലം ഈ. സ്. ഐ. യിലും പതിനാലു കൊല്ലം ചാലപ്പുറം ഈ. സ്. ഐ യിലും ജോലി ചെയ്ത ശേഷം വീണ്ടും ചാക്കോരത്തുകുളതേക്ക് വന്നു. പിന്നെ റിട്ടയർ ചെയ്യും വരെ അവിടെ തന്നെ. (ആർ. ഡി. ഡി ആയെങ്കിലും എഡിഷണൽ ചാർജ് ആയിരുന്നു) ജീവിതത്തിലെ സന്തോഷകരമായ കാലമായിരുന്നു. പറഞ്ഞു വരുന്നത്, ഈ. സ്. ഐ യെ പറ്റിയാണ്. ഒരു ബംഗ്ലാവ്…

Read More