Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രണ്ടു നുറുങ്ങ് സംഭവങ്ങൾ.. ഓർമ്മിക്കാൻ ഒരു ട്രെയിൻ യാത്ര. കർക്കിടകം മഴയുടെ ഓർമ്മയിൽ
അനുഭവം ഓർമ്മകൾ ജീവിതം

രണ്ടു നുറുങ്ങ് സംഭവങ്ങൾ.. ഓർമ്മിക്കാൻ ഒരു ട്രെയിൻ യാത്ര. കർക്കിടകം മഴയുടെ ഓർമ്മയിൽ

By Sudheera SudhirMarch 27, 2026Updated:April 17, 20269 Comments5 Mins Read429 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു യാത്രയുടെ ഓർമ്മകളിൽ*

അവസാന ദിവസങ്ങളിലാണ് ഒരു ക്ലാസ്മേറ്റിൻ്റെ മോളുടെ നിശ്ചയത്തിന് പോവാൻ
തീരുമാനിച്ചത്. കളമശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് റിപ്പയർ ആണ്. അതുവഴി പോവാൻ പറ്റില്ല എന്ന ഹസ്ബൻഡിന്റെ എന്നതെത്തും പോലത്തെ
അനൗണ്സ്മെന്റ് കേട്ടപ്പോൾ ആകെ അങ്കലാപ്പിലായി. മുപ്പത്തഞ്ചു വർഷത്തോളമായി കോഴിക്കോട് പട്ടണത്തിൽ കാർ വർഷങ്ങളായി ഓട്ടുന്നെങ്കിലും വഴി തെറ്റാൻ ഞാൻ ഒരു ഉസ്താദ് ആണ്.

പിന്നെ കൂടെ എൻ്റെ ക്ലാസ്സ്‌മേറ്റ് ഉണ്ടായിരുന്നകൊണ്ടു എത്തി. ജനശദാബ്ധിയിൽ
കേറിക്കുടി. നിശ്ചയതിനു കൂടി. എനിക്ക് നേരത്തെ തിരിച്ചു വരേണ്ടത്
കൊണ്ട് അവസാനം വരെ നിൽക്കാതെ കേറ്ററിങ്‌കാർ പെട്ടന്ന് തന്ന രുചിയേറിയ വെള്ളപ്പവും കറിയും പുഡിങ്ങും കഴിച്ച്, റൂമിൽ പോയി ഡ്രസ് മാറി. സ്റ്റേഷനിൽ എത്തി. അപ്പോളതാ, ട്രെയിൻ നാൽപ്പത്തഞ്ചു മിനുട്ട് ലേയ്റ്റ്‌. സങ്കടം തോന്നി. അത്യാവശ്യം ചുടുണ്ട്.

നീല തൊപ്പിയിട്ട കുറച്ചു സ്ത്രികളും ആണുങ്ങളും കലപില കൂട്ടി വരുന്നു. കൗതുകത്തോടെ അവരെ നോക്കി. എന്റെ അടുത്തു വന്നിരുന്ന ഒരു മാന്യ സ്ത്രീയോട് കാര്യം ചോദിച്ചു. അവർ ഗോവക്ക് പോവുകയാണ്. അവിടെ ഒരു ക്രിസ്ത്യൻ  പള്ളിയിലെ ഇടവകയിലുള്ളവരാണ്. പള്ളീലേ അച്ചനും ഉണ്ട്.
ആ സ്ത്രിയുടെ വർത്തമാനം രസകരമായിരുന്നു. ട്രെയിൻ വരുന്ന
വരെ ബോറടിച്ചില്ല.

തിരുന്നൽ വേലിയിൽ നിന്നും ഗാന്ധി ഗ്രാം വരെ പോവുന്ന ഹംസഫർ എകസ്പ്രെസ്.
വർഷങ്ങൾക്ക് മുൻപ് ആണ്. ഇത്ര ദൂരത്തു നിന്നും ദൂരത്തേക്ക് പോവുന്ന ഒരു ട്രെയിനിൽ കേറുന്നത്. എറണാകുളത്തു നിന്നും മൂന്നു സ്റ്റോപ്പ് മാത്രം ഉള്ള ട്രെയിൻ.
കയറിയപ്പോൾ തന്നെ വല്ലാത്ത ഓർമ്മകൾ വന്നു. പണ്ട് എയിംസ്സിൽ ഡൽഹിയിൽ കോണ്ഫറൻസിന് പോയത്. ആകെ ബഹളമയം. പലരും മുടിപ്പുതച്ചു ഉറങ്ങുന്നു. കുട്ടികളും മുതിർന്നവരും (അവധി അല്ലെ) യാത്രയുടെ ആലസസ്യത്തിൽ. ഇരിക്കുന്നവർ കാലൊക്കെ മുകളിൽ കയറ്റി മൊബൈലിൽ. ഹിന്ദിയും തമിഴും ഇടകലർന്ന് കേൾക്കുന്നു.

ഞാൻ എന്റെ സീറ്റു കണ്ടുപിടിച്ചു ഇരുന്നു. ഏ. സി ആയതുകൊണ് ക്ഷീണം മറന്നു. തൊട്ടടുത്തു ഒരു സ്ത്രീ മൊബൈലിൽ തമിഴ് പതിഞ്ഞ ഭംഗിയുള്ള സ്വരത്തിൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. സൈഡിൽ ഒരു ഹിന്ദി കുടുംബം. ആവശ്യത്തിൽ
അധികം തടിയുള്ള. ഒരു “മായും” ”ഡാടും”(അച്ഛനും അമ്മയും ആണ് എന്ന് മനസ്സിലായി). അതുപോലെ തന്നെയുള്ള രണ്ട് തടിയൻ പിള്ളേരും. മുത്തവന് ഒരു എട്ടും, മറ്റവന് നാലും വയസ്സു കാണും എന്ന് ഊഹിച്ചു. ബർമുഡയും ഷർട്ടും ആണ് അച്ഛനും മക്കളും ഇട്ടിരിക്കുന്നത്. ‘അമ്മ യാത്രയുടെ ലക്ഷണം വിളിച്ചോതുന്ന
ചുരിദാറും.

ഇരുപ്പുറയ്ക്കാതെ പിള്ളേർ ഓടുകയും അങ്ങോട്ടും ഇങ്ങോട്ടും ചാടുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. അപ്പുന്റെയും ഉണ്ണിന്റെയും കുട്ടിക്കാലം
ഓർമ്മയിൽ തെളിഞ്ഞു. വല്ലാത്ത കൗതുകത്തോടെ അവരെ
നോക്കിക്കൊണ്ടിരുന്ന ഞാൻ പെട്ടെന്ന് അടുത്തിരുന്ന തമിഴ് സ്ത്രിയെ നോക്കി.
അവർ ഫോണ് വിളി കഴിഞ്ഞു വെറുതെ ഇരിക്കുന്നു. എന്നെ നോക്കി ചിരിച്ചു.
കറുത്ത നിറമാണെങ്കിലും മനോഹരമായ ചിരിയുള്ള, സുന്ദരിയായ ഒരു തമിഴത്തി.
സാരി അലസമായി ഇട്ടിരുന്നു. അത് തന്നെ കാണാൻ ഭംഗി. അവർ ശുദ്ധ തമിഴിൽ
സംസാരിച്ചു തുടങ്ങി. ഞാൻ മലയാളം കലർന്ന തമിഴിലും. എന്തൊരു ഭംഗിയായി
അവർ വർത്തമാനം പറയുന്നു. ഞങ്ങൾ പെട്ടെന്ന് മുൻ പരിചയമുള്ള ചങ്ങാതിമാരെപ്പോലെ ആയി.

അവരുടെ മുതിർന്ന രണ്ടാണ്മക്കൾ ആണ് കൂടെ. ഒരുത്തൻ എൻജിനിയറിങ്
പഠിക്കുന്നു. മറ്റവൻ ജോലി എടുക്കുന്നു. അവര് ഗോവക്ക് പോണ്. ഒരു ബന്ധു വീട്ടിലേക്കു വർത്താനത്തിനിടക്ക് ഒരിക്കൽ പോലും അവരുടെ ചിരിച്ച മുഖം മാറിയില്ല. എന്നോടും വിശേഷങ്ങൾ ചോദിച്ചു. ഉണ്ണിയുടെ കാര്യം പറഞ്ഞപ്പോൾ
ഏറ്റവും ഭാഗ്യം ചെയ്ത അമ്മയാണ് ഞാൻ എന്നു അവർ ആത്മാർത്ഥമായി കൈ പിടിച്ചു പറഞ്ഞു. ഞാൻ സംസാരിക്കുമ്പോൾ ഹിന്ദി കടന്നു വരുന്നുണ്ടായിരുന്നു. സമയം പോകുന്നതെ അറിഞ്ഞില്ല. ട്രെയിൻ അസാമാന്യ സ്‌പീഡിൽ ഓടുന്നു.
ഞങ്ങൾ രണ്ടാളും ആ ഹിന്ദി കുടുംബത്തെ ചെറു ചിരിയോടെ നോക്കിയിരുന്നു. തടിയനായ അച്ഛൻ ഉറക്കെ ഹിന്ദിയിൽ അട്ടഹസിച്ചു പിfile_000000005ce471fabccf05ce5bb49364ള്ളാരെ പിടിച്ചിരുത്തുന്നു, ചെറിയ അടി കൊടുക്കുന്നു. വലിയ പാക്കറ്റുകളിൽ നിന്നും എന്തൊക്കെയോ
പിള്ളേർ കയ്യിട്ടു വാരി തിന്നുന്നു.

തമിഴത്തി കുറച്ചു നേരം കിടന്നതിനുശേഷം വീണ്ടും എന്റടുത്തു വന്നിരുന്നു. “കൊഞ്ചം തുങ്ങിയാച്ചു റോമ്പം ക്ഷിണം” ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു. വീണ്ടും എനിക്കിഷ്ടപ്പെട്ട തമിഴിൽ ഹൃദ്യമായി ചിരിച്ചു കൊണ്ട് വർത്തമാനം. “ഉനക്കു എപ്പടി
ഹിന്ദി തെരിയും”. അതിശയത്തോടെ ചിരിച്ചുകൊണ്ട് അവർ ചോദിച്ചു. ഹിന്ദിയാണ് എനിക്ക് കൂടുതൽ വശം എന്ന് മുറി തമിഴിൽ ഞാൻ. അങ്ങനെ ഞാൻ മുറി തമിഴിലും
അവർ ഒറിജിനൽ തമിഴിലും പലതും സംസാരിച്ചുകൊണ്ട് ഇരുന്നു. എട്ടു വയസ്സുകാരൻ ഹിന്ദി പയ്യൻ അച്ഛൻ വിസ്തരിച്ചു വിളമ്പി കൊടുത്ത എന്തോ റൈസ് തിന്നു. അടുത്ത സീറ്റിൽ വന്നിരുന്നു. പയ്യന് ഒരു ഇരിക്കപ്പൊരുത്തിയില്ല.

വലിയ ബാഗ്ഗജുകൾ സിറ്റിനടിയിൽ ആവുന്നതിൽ അധികം തിരുകി വെച്ചിട്ടുണ്ട്. ഉറക്കെയുള്ള ഹിന്ദി തമിഴ് കേട്ടുകൊണ്ടിരിക്കുന്നു. അവരുടെ ഭർത്താവ് ഒരു മുഴുക്കുടിയനായിരുന്നു. എന്നും ഒരു ആക്‌സിഡന്റിൽ മരിച്ചു പോയി എന്നു പറയുമ്പോഴും, ആ തമിഴ് സ്ത്രീയുടെ  മുഖത്ത് വല്ലാത്തൊരു ഭംഗി ഉണ്ടായിരുന്നു.
നമ്മുടെ ഹിന്ദി പയ്യൻ ഒരു വലിയ പാക്കറ്റ് ബിസ്കറ്റ് ഓരോന്നായി ആസ്വദിച്ച് തിന്നുന്നത് ഞങ്ങൾ രണ്ടുപേരും ചെറു ചിരിയോടെ നോക്കി നിന്നു. “അത് അവനോടേ
പാസ്റ്റുടൈം ആയിരിക്ക”. അവർ പറഞ്ഞതുകേട്ടു ഞാനും അടുത്തിരുന്ന പലരും ചിരിച്ചുപോയി. എന്തൊരു മധുരം തീറ്റ. അപ്പോൾ ഷുഗറിന്റെ ദുഷ്യ ഫലങ്ങൾ
അവർ എന്നോട് ചോദിച്ചു കൊണ്ടിരുന്നു. പുതിയ തലമുറയുടെ ഭക്ഷണത്തെ പറ്റി അവർ തമിഴിൽ പലതും പറഞ്ഞു കൊണ്ടിരുന്നു. ഇടക്കിടെ “ട്രെയിൻ സമയത്തു
കോഴിക്കോട് എത്തുമോ”എന്ന ആശങ്കയും അവർ പറഞ്ഞുകൊണ്ടിരുന്നു.

ഷൊർണൂർ കഴിഞ്ഞു കോഴിക്കോട് ഏത്താറായി. എന്റെ കൈ പിടിച്ച്, ഞാൻ തിരിച്ചും, അവർ സങ്കടത്തോടെ ഞങ്ങൾ പിരിയാൻ പോവുന്നതിന്റെ ഭാവം.
അപ്പോളതാ ആ മോൻ വീണ്ടും എന്തോ ഒരു പച്ച സ്വീറ്റ് ആർക്കോ വേണ്ടി തിന്നുന്നതുപോലെ തുടരെ തുടരെ തിന്നാൻ തുടങ്ങി. ഞങ്ങൾ വീണ്ടും ചിരിച്ചുപോയി. അതിനിടക്ക് ഇരുട്ടു വന്നു തുടങ്ങി. അവൻ ഒരു പൂച്ചി യെ ഓടിച്ചു പിടിച്ചു. “എക് പൂച്ചി, മാർ, മാർ “എന്നു ഉറക്കെ പറഞ്ഞു അതിനെ ചവുട്ടി കൊന്നു.

ഭാരതപ്പുഴ, കടലുണ്ടി, ചാലക്കുടി പുഴ ഇതൊക്കെ കണ്ടേ ആ തമിഴത്തി ”കേരളാവിൽ ജാസ്തി തണ്ണി ഇരിക്ക്” എന്നു ചിരിച്ചു കൊണ്ട് പറഞ്ഞു. ഫറോക്ക് കഴിഞ്ഞപ്പോൾ ഞാൻ
ബാഗെടുത്തു വാതിലിന് അടുത്തേക്ക് നീങ്ങാട്ടെ എന്നു വിചാരിച്ചു നടന്നു അവർ കൂടെ വാതിലിന് അടുത്തു വന്നു നിന്നു. അപ്പോഴാണ് ഞങ്ങൾ പേരുകൾ ചോദിക്കുന്നത്. കൽപ്പന പേരും എനിക്ക് റൊമ്പ പിടിച്ചു. അപ്പോഴേക്കും ദിഗന്തം പൊട്ടുന്ന ഒച്ചയിൽ ആ ഹിന്ദി അച്ഛൻ കൂർക്കം വലിച്ചുറങ്ങാൻ തുടങ്ങി. ഞങ്ങൾ
വീണ്ടും മുഖ മുഖം നോക്കി ചിരിച്ചു. ആ തടിച്ച ഹിന്ദി അമ്മയെ ഓർത്തു എനിക്ക് സങ്കടം വന്നു. അവരെങ്ങനെ ഉറങ്ങുന്നുണ്ടാവും ഈ കൂർക്കം വലി മൂപ്പരുടെ കൂടെ. ഒരു മുപ്പതുകളുടെ ആരംഭമേ വയസ്സ് അവർക്കൊക്കെ ഉണ്ടാവൂ. ഇങ്ങനെ തിന്നാൽ
എന്താവുമോ എന്തോ?

കോഴിക്കോട്ട് എത്തി. “ഞാൻ അത്യാവശ്യം എഴുതും. നിങ്ങളെ പറ്റി ഞാൻ എഴുതുന്നുണ്ട്” എന്നു പറഞ്ഞപ്പോൾ. “അത് ഇംഗ്ലീഷിലെ എഴുതി എനക്ക് അയച്ചുതാ മ്മാ” ഞങ്ങൾ വീണ്ടും ചിരിച്ചു. യാത്ര പറഞ്ഞിറങ്ങി. എന്നും ഓർമ്മയിൽ നിൽക്കുന്ന
ഒരു യാത്ര. അഴുകുള്ള ആ കറുത്ത തമിഴ് സ്ത്രിയെയും അവരുടെ ചിരിയും. ഉണ്ട ഹിന്ദി പയ്യനെയും. എല്ലാം എല്ലാം.

യാത്രകൾ മനോഹരമാണ്. കണ്ണും, കാതും കുർപ്പിച്ചിരുന്നാൽ പലതരം മനുഷ്യർ, ഭാഷ കാഴ്ചകൾ ലോകം നമ്മളൊക്കെ വിചാരിക്കുന്നതലധികം സുന്ദരമാണ് കൗതുകം തോന്നിക്കുന്നതാണ്. യാത്രകളെ സുന്ദരമാക്കുന്നത്. ഇതൊക്കെയാണ് കാത്തിരിക്കുന്നു അടുത്ത യാത്രക്ക്.

കർക്കിടക മാസ ഓർമ്മകൾ.

ഇടതോരാതെ മഴ. വഴുക്കലും ചളിയും നിറഞ്ഞ മിറ്റം. ഇരുണ്ട് മുടിയ ദിവസങ്ങൾ. എന്നാലും സന്തോഷമായിരുന്നു. മുടി പുതച്ച് ഉറങ്ങാൻ എന്ത് സുഖം. മഴ നനഞ്ഞ്, വെള്ളം തെറിപ്പിച്ച് സ്കൂളിൽ പോക്ക്. കുളം നിറഞ്ഞൊഴുകുന്നുണ്ടാവും. ബ്രാലിനെയും, മുഴുവിനെയും പിടിക്കാൻ കൂട് വെക്കും കുളത്തിൽ. ആകെ രസം ഞങൾ കുട്ടികൾക്ക്. ( ഇന്നൊക്കെ ആകെ മാറി). മഴ ഒരു ദുസ്വപ്നം പലർക്കും. മഴക്കാലത്തെ മീൻ പിടുത്തം ഒരു രസകരമായ..,കലാപരിപാടിയായിരുന്നു..മീനുകൾ കുടുങ്ങിയാൽ പുറത്ത് പോവാൻ പറ്റാത്ത കൂട്.ഇഷ്ടം പോലെ ബ്രാലും,, മുഴുവും ഉണ്ടാവും….ചില വിദ്വാന്മാർ കുളത്തിൽ ഇറങ്ങും.കൈകൊണ്ട് പിടിക്കും.മുഴു മിശക്കാരനും..കുത്തുന്നവനും,, കടു കുത്തിയാൽ ചിലപ്പോൾ ബോധം പോവും….എന്തായാലും ഞങ്ങളൊക്കെ കുളത്തിന് ചുറ്റും കാഴ്ചക്കാരായി… കുള മാകെ കലങ്ങും.പിന്നെ മിൻ വിതരണം..കുടുംബത്തിലൊക്കെ കൊണ്ടുകൊടുക്കും..കടൽ മീനിനെക്കാൽ ..ടേസ്റ്റ് ആണ്….എല്ലാം പോയ് മറഞ്ഞു….അത് അങ്ങനെയല്ലേ അല്ലേ?!!!

കർക്കിടകം ഒന്ന്. കലിയനെ ഓടിച്ച് ശ്രീ ഭഗവതിയെ വീട്ടിലേക്ക് സ്വീകരിക്കുന്ന ദിവസങ്ങൾ. പലകയും, കിണ്ടിയിൽ വെള്ളവും ഭസ്മവും തുളസിയും വെക്കും പുറത്ത്. രാമായണം വായന മുടങ്ങാതെ, കർക്കിടക കഞ്ഞിയുടെ ദിവസങ്ങൾ. ഇതൊക്കെ ജിവിതത്തിൻ്റെ ഒഴുക്കിനെ ഭംഗി കൂട്ടുന്നു.

കുട്ടിക്കാലത്തിൻ്റെ ഓർമ്മകൾ അലയടിക്കുന്ന കർക്കിടകം. വെള്ളം തെറിപ്പിച്ച്, ആകെ നനഞ്ഞ് വന്ന് അമ്മയോട് നല്ല ചുട്ട അടി കിട്ടുന്ന വികൃതി പെൺ കുട്ടിയാവാൻ മോഹം. ഒരിക്കലും നടക്കാത്ത മോഹം. സീതയെ പരദൂഷണം കേട്ട് കാട്ടിൽ വിട്ടു പോന്ന രാമനോട് അന്നും ഇന്നും ചെറിയ ദേഷ്യം ഉണ്ട്! ദുരന്തങ്ങൾ ഇല്ലാതെ ഈ കർക്കിടകം കഴിഞ്ഞു പോവട്ടെ.

സുധി.

Post Views: 307
4
Sudheera Sudhir

ഇപ്പൊൾ കോഴിക്കോട് ഡിസ്ട്രിക്റ്റ് കോർപറേറ്റീവ് ഹോസ്പിറ്റലിൽ PMR specialist ആണ്.husband doctor. രണ്ട് ആൺ മക്കൾ.മൂത്തവൻ ഒമാനിൽ dental surgeon. ഒരു മോൻ ഉണ്ട്.രണ്ടാമതവൻ ഇന്ത്യൻ ആർമിയിൽ ഡോക്ടർ ആണ്.ഇപ്പൊൾ ക്യാപ്റ്റൻ സിക്കിമിൽ.എഴുതാൻ ഇഷ്ടമാണ്.

9 Comments

  1. Joyce Varghese on April 1, 2026 3:50 AM

    യാത്രയിൽ കണ്ടുമുട്ടുന്ന മനുഷ്യരിൽ ചിലർ ഓർമ്മകളിൽ നിന്നും ഇറങ്ങിപോകില്ല. മഴയും അങ്ങനെ തന്നെ.
    നല്ല രചന.👍

    Reply
  2. PadmalochanaTP on March 31, 2026 11:31 PM

    തീവണ്ടിയാത്രയും കർക്കിടക ഓർമ്മകളും നന്നായിട്ടുണ്ട് സുധീ🤝👍
    ഇന്നത്തെ കാലത്തെ train യാത്രയിൽ ഇങ്ങനെയുള്ള സൗഹൃദങ്ങൾ വിരളം… എല്ലാവരും മൊബൈൽ ഫോണിൻ്റെ മായാവലയത്തിലായിരിക്കുമല്ലോ..

    Reply
  3. Sunandha on March 31, 2026 5:57 PM

    ഒഴുക്കോടെ എഴുതി

    Reply
  4. Nishiba M on March 31, 2026 4:43 PM

    ഹൃദ്യമായ ഓർമ്മകൾ

    Reply
    • Sudheera on April 1, 2026 6:21 AM

      നന്ദി നിശിഭ, പത്മ ജോയ്സ് സുനന്ദ

      Reply
  5. Malini Menon on March 30, 2026 10:14 PM

    Loved your narration of the journey by train! Memories of your monsoon days were also equally enjoyable. Like your style of writing,Sudhi!

    Reply
    • Sudheera Sudhir on March 30, 2026 10:45 PM

      മാലിനി ഒരുപാട് നന്ദി..പ്രോത്സാഹനത്തിന്

      Reply
  6. Shyla suresh on March 30, 2026 8:00 PM

    ട്രെയിൻ യാത്രാ വിവരണവും കർക്കിടക മാസ ഓർമ്മകളും വളരെ ഭംഗിയായി അവതരിപ്പിച്ചു. വായിക്കാൻ നല്ല രസമുണ്ടായിരുന്നു. Congrats. 🌹🌹🌹 waiting for your next write up

    Reply
    • Sudheera Sudhir on March 30, 2026 8:16 PM

      നന്ദി ഷൈല…വായിച്ചതിനു

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.