Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പലഹാരപ്പൊതി
ആഘോഷങ്ങൾ കഥ ഗർഭം

പലഹാരപ്പൊതി

By Bindu S nairJanuary 16, 2026Updated:February 9, 20262 Comments2 Mins Read395 Views
Bookmark Now
Please login to bookmark Close

No account yet? Register

പതിവിലും നേരത്തെ ഉണർന്ന പ്രിയയുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു.

അവൾ തന്റെ നിറവയറിൽ തലോടിക്കൊണ്ട് കുഞ്ഞിനോടായി പറഞ്ഞു..

“അടങ്ങി കിടന്നോ.. നാളെ അമ്മമ്മ വരുമ്പോൾ ഇഷ്ടംപോലെ പലഹാരം കൊണ്ടുവരും..”

നാളെയാണ്‌ പ്രിയയുടെ സീമന്തം. വീട്ടുകാരെ എല്ലാവരെയും കാണാൻ അവൾ കാത്തിരിക്കുകയാണ്..

അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കിയ നെയ്യപ്പത്തിനും ഉണ്ണിയപ്പത്തിനും എല്ലാം എന്തൊരു രുചിയാണെന്നോ.. അവൾ തന്റെ വീട്ടിലെ ഓരോരുത്തരെപ്പറ്റിയും ഓർത്തുകൊണ്ടിരുന്നു.. വരാന്തയിൽ ഒറ്റയ്ക്കിരുന്ന് ചിരിക്കുന്ന മരുമകളെ കണ്ട് അമ്മായിഅമ്മ പുറകെ വന്ന് ചോദിച്ചു.. “എന്തുപറ്റി നല്ല സന്തോഷത്തിൽ ആണല്ലോ.. നാളെ വീട്ടിലേക്ക് പോകുന്നതിന്റെ സന്തോഷമായിരിക്കും അല്ലേ.. നീ പോയാൽ എനിക്ക് നിന്നെ ഒരുപാട് മിസ്സ് ചെയ്യും.. പോയിട്ട് ഉടൻതന്നെ ഇങ്ങോട്ട് പോന്നേക്കണം. നീ ഇവിടെ വന്നനാൾ മുതൽ എനിക്ക് നീയൊരു മകൾ തന്നെയാ.. നിന്നെ പിരിഞ്ഞിരിക്കുവാൻ ഇപ്പോൾ എനിക്ക് പറ്റുന്നില്ല… “

പ്രിയ അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.. “എനിക്കും “..

“വാ നീ വന്ന് ഭക്ഷണം കഴിക്ക്.. അമ്മ നല്ല ചൂട് ഇഡ്ഡലിയും നിനക്കിഷ്ടപ്പെട്ട സാമ്പാറും എടുത്തുവച്ചിട്ടുണ്ട്..”

പ്രിയ അമ്മക്കൊപ്പം അകത്തേക്ക് പോയി..

തന്റെ അമ്മയെപ്പോലെ തന്നെ സ്നേഹസമ്പന്നയായ അമ്മായി അമ്മയെ കിട്ടിയതിൽ അവൾ ഒരുപാട് സന്തുഷ്ടയായിരുന്നു..

ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ ഒരമ്മയുടെ എല്ലാ പരിചരണവും തനിക്ക് തന്നിരുന്നു..

ജോലി കഴിഞ്ഞ് എത്തിയ പ്രിയയുടെ ഭർത്താവ് സജി അമ്മയുടെയും ഭാര്യയുടെയും സന്തോഷം കണ്ട് അതിശയത്തോടെ ചോദിച്ചു..

“ഇന്നെന്താ എല്ലാരും സന്തോഷത്തിലാണല്ലോ.

നാളെ അമ്മ വരുന്നതും സ്വപ്നം കണ്ട് നിൽക്കുകയാണല്ലെ പലഹാരക്കൊതിച്ചി. “

“മ്മ്.. ” പ്രിയ ഒന്ന് നീട്ടി മൂളി.

സജി തന്റെ കയ്യിലിരുന്ന പലഹാരപ്പൊതി പ്രിയക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു

“ദേ തൽക്കാലം ഇതുകൊണ്ട് തൃപ്തിപ്പെടു..

ബാക്കി നാളെ അമ്മ വരുമ്പോൾ കൊണ്ടുവരുന്നപലഹാരങ്ങൾ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം..”

സജി നീട്ടിയ പലഹാരപ്പൊതിയും വാങ്ങി അവൾ അകത്തേക്ക് കയറിപ്പോയി.. ഗർഭിണിയാണെന്നറിഞ്ഞ നാൾ മുതൽ സജി ഓഫീസിൽനിന്ന് വരുമ്പോൾ പ്രിയക്കിഷ്ടമുള്ള ഏതെങ്കിലും ഒരു പലഹാരം വാങ്ങിവരുക പതിവാണ്.. അതിനായി പ്രിയ ഒരു കൊച്ചുകുട്ടിയെപ്പോലെ കാത്തുനിൽക്കും..

പലഹാരപ്പൊതി തുറന്നപ്പോൾ പ്രിയ ഒരുപാട് സന്തോഷമായി.. താനേറെ ഇഷ്ടപ്പെടുന്ന വട്ടയപ്പം..

വട്ടയപ്പം മുറിച്ച് വായിലിട്ട്  ചിരിച്ചുകൊണ്ട് ഭർത്താവിനോട് അവൾ പറഞ്ഞു.

“എന്റെ അമ്മായിയമ്മ ഉണ്ടാക്കുന്ന വട്ടേപ്പത്തിന്റെ അത്രയും രുചിയൊന്നുമില്ല.. ഹും”..

“ആ..നീ ഭക്ഷണമൊക്കെ കഴിച്ചു വേഗം കിടന്നുറങ്ങ് നാളെ നേരത്തെ എഴുന്നേൽക്കാനുള്ളതാ..”

പിറ്റേന്ന് പ്രിയ അതിരാവിലെ എഴുന്നേറ്റു.. കുളിയൊക്കെ കഴിഞ്ഞു.. അണിഞ്ഞൊരുങ്ങി സുന്ദരിയായി വന്നു. സമയം 10 മണി.. മുറ്റത്തൊരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് അവർ പുറത്തേക്കിറങ്ങി വന്നു.. പ്രീയുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും എല്ലാം വലിയ പെട്ടികളിൽ പലഹാരങ്ങളുമായി അകത്തേക്ക് കയറി വന്നു.. ചടങ്ങുകൾ എല്ലാംചെയ്തു കഴിഞ്ഞ് പ്രിയയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ തുടങ്ങി.. സമയം കഴിയുംതോറും പ്രിയക്ക് മനസ്സിൽ ആധിയായി.. സ്വന്തം വീട്ടിൽ പോയി നിൽക്കാൻ ഇഷ്ടമാണെങ്കിലും ഭർത്താവിനെയും അമ്മയെയും പിരിഞ്ഞ് പോകുവാൻ അവൾക്ക് മനസ്സുണ്ടായിരുന്നില്ല.. ഭർത്താവിന്റെയും അമ്മയുടെയും അനുഗ്രഹാശിസുകൾ വാങ്ങി നിറകണ്ണുകളോടെ പ്രിയ മാതാപിതാക്കളോടൊപ്പം ഇറങ്ങി.

തന്റെ പലഹാരക്കൊതിച്ചിയായ ഭാര്യ കാറിൽ കയറി പോകുന്നതു നോക്കി സജി ഗേറ്റിൽതന്നെ ചാരി നിന്നു

രചന_ബിന്ദു എസ് നായർ

കൂട്ടക്ഷരങ്ങൾ

#കുഞ്ഞുകാര്യങ്ങൾ

#വിഷയം_പലഹാരം

#കഥ_പലഹാരപ്പൊതി

#രചന_ബിന്ദു_എസ്_നായർ

Post Views: 79
5
Bindu S nair

2 Comments

  1. മിനി സുന്ദരേശൻ on January 17, 2026 12:28 AM

    നല്ല കഥ👍❤️

    Reply
    • Bindu s nair on January 17, 2026 9:59 PM

      Thankyou ❤

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.