Author: Bindu S nair

ജീവിതത്തിൽ ചില അവസരങ്ങൾ നമുക്ക് നഷ്ടപ്പെടും. ചില ബന്ധങ്ങൾനമുക്ക് കൈവിട്ടുപോകും. ചില സ്വപ്നങ്ങൾ നമുക്ക് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരും. പക്ഷേ ജീവിതം അവിടെ അവസാനിക്കുന്നില്ല… ചിലപ്പോൾ കാലം നമുക്ക് വീണ്ടും ഒരു അവസരം തരും. ഒരു *രണ്ടാമൂഴം* . മഹാഭാരതത്തിലെ ഭീമനെ ഓർക്കുമ്പോൾ, നമ്മൾ പലപ്പോഴും കാണുന്നത് അവന്റെ ശക്തിയാണ്. പക്ഷേ ആ ശക്തിക്കപ്പുറം, അവന്റെ ഉള്ളിലെ വേദനയും അവഗണനയും പറയാതെ പോയ വാക്കുകളും കൂടി കാണേണ്ടതുണ്ട്. അതാണ് രണ്ടാമൂഴത്തിന്റെ സൗന്ദര്യം. ഒന്നാം അവസരത്തിൽ നമ്മൾ തോറ്റുപോയിരിക്കാം. ഒരിക്കൽ നമ്മളെ ആരും മനസ്സിലാക്കിയില്ലായിരിക്കാം. പക്ഷേ രണ്ടാമത്തെ അവസരം വരുമ്പോൾ നമ്മൾ പഴയ നമ്മളായിരിക്കില്ല… അനുഭവങ്ങൾ നമ്മളെ മാറ്റിയിട്ടുണ്ടാകും. വേദനകൾ നമ്മളെ ശക്തരാക്കിയിട്ടുണ്ടാകും. നഷ്ടങ്ങൾ നമ്മളെ ജീവിതത്തിന്റെ വില പഠിപ്പിച്ചിട്ടുണ്ടാകും. അതുകൊണ്ടുതന്നെ, രണ്ടാമൂഴം എന്നത് വീണ്ടും തുടങ്ങാനുള്ള അവസരം മാത്രമല്ല; വീണുപോയിടത്ത് നിന്ന് കൂടുതൽ കരുത്തോടെ എഴുന്നേൽക്കാനുള്ള അവസരമാണ്. അത്തരത്തിൽ ഒരവസരമാണ് ജാനിക്ക് ഇപ്പോൾ കൈവന്നിരിക്കുന്നത്. ഒരിക്കൽ തകർന്നുപോയ സ്വപ്നങ്ങളെയോർത്തു ജാനി ഇപ്പോൾ വിഷമിക്കാറില്ല.  അവളുടെ ആവശ്യങ്ങൾക്ക് ഇപ്പോൾ ജാനി ആരെയും ആശ്രയിക്കാറില്ല.. ഇഷ്ടങ്ങൾ നഷ്ടമായ ജാനി തനിക്ക് കിട്ടിയ ജീവിതത്തെ ഇഷ്ടത്തോടെ സ്വീകരിച്ചു.. പക്ഷെ അവിടെയും അവൾക്ക്…

Read More

  ” *അമ്മ* ” എന്ന് വിളിക്കുമ്പോൾ നാവിൽ തേൻ മഴ പെയ്യും. കാരണം ആ വാക്കിൽ ഒരു ജീവിതം മുഴുവൻ ഉണ്ട്.   അമ്മയാണ് എന്റെ ആദ്യത്തെ ചാണക്കല്ല്. എന്നെ രാകിമിനുക്കി മൂർച്ചയുള്ള ആയുധമാക്കിയത് അമ്മയാണ്. എന്നെ വളർത്തിയത് അമ്മയുടെഉറക്കമില്ലാത്ത രാത്രികളും പ്രാർത്ഥനകളുമാണ്. വീണിടത്ത് നിന്ന് എഴുന്നേൽക്കാൻ കൈ തന്നവൾ. തോറ്റിടത്ത് നിന്ന് “ഇത് നിന്റെ അവസാനമല്ല” എന്ന് ചെവിയിൽ പറഞ്ഞ്, ഞാൻ പറയുന്നതെല്ലാം ക്ഷമയോടെ കേട്ട് “എന്ത് രസം ” എന്ന് കള്ളം പറഞ്ഞ എന്റെ ആദ്യത്തെ പ്രേക്ഷകയും അമ്മയാണ്. അമ്മയ്ക്ക് അവധിയില്ല. ശമ്പളമില്ല. റിട്ടയർമെന്റില്ല. ലോകത്തിലെ ഏറ്റവും കൃത്യമായി പണിയെടുക്കുന്ന പണിക്കാരിയും അമ്മയാണ്. രാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കുന്ന സെക്യൂരിറ്റി, രാവിലെ അഞ്ച് മണിക്ക് അലാറം ഇല്ലാതെ എഴുന്നേറ്റ് പാചകം ചെയ്യുന്നപാചകക്കാരി, അടിച്ചുവാരി വൃത്തിയാക്കുന്ന തൂപ്പുകാരി, വേദനകൾക്ക് മരുന്നേകുന്ന ഡോക്ടർ, എന്നെ ചന്തത്തിൽ ഒരുക്കുന്ന ബ്യൂട്ടീഷൻ, അങ്ങനെ അങ്ങനെ എത്രയെത്ര വേഷങ്ങളാണ് അമ്മയെന്ന ഒരാൾ കെട്ടിയാടുന്നത്..? അമ്മമാർ…

Read More

കഥ: പവർകട്ട് രചന :ബിന്ദു എസ് നായർ അച്ഛാ.. എത്ര നാളായി പറയുന്നു ഒരു ഇൻവർട്ടർ വയ്ക്കാൻ.. അപ്പുറത്തെ രാജുവിന്റെ വീട്ടിലും മാളുവിന്റെ വീട്ടിലും എല്ലാം ഇൻവർട്ടർ ഉണ്ട്. അതുകൊണ്ട് കറണ്ട് പോയാലും അവർക്ക് ഒരു കുഴപ്പവുമില്ല. ഇവിടെയാണെങ്കിൽ കറണ്ട് പോയാൽ പിന്നെ മനുഷ്യന് വട്ടു പിടിക്കുവാ.. ടിവിയുമില്ല, വൈഫൈയും വരുന്നില്ല, മൊബൈലും വർക്ക് ചെയ്യുന്നില്ല. എങ്ങനെ ഞാൻ ഈ അരമണിക്കൂർ കഴിച്ചുകൂട്ടും എനിക്ക് വയ്യ.. എനിക്ക് സഹിക്കുന്നില്ല.. അകത്തുനിന്നും മകന്റെ ആക്രോശങ്ങൾ കേട്ട് അക്ഷമനായി അച്ഛൻ ഉമ്മറത്തെ കസേരയിൽ പോയിരുന്നു.. അപ്പോഴേക്കും അടുക്കളയിൽ നിന്നും ഭാര്യയുടെ വിളി വന്നു . “നിങ്ങൾ അവിടെ കാറ്റും കൊണ്ടിരുന്നൊ.. ഈ വീട്ടിൽ ഒരു ഇൻവർട്ടർ വാങ്ങി വെച്ചുടെനിങ്ങൾക്ക്.. എനിക്ക് അടുക്കളയിൽ ഒരു വെളിച്ചം കിട്ടണ്ടേ കറണ്ടും പോയി അരകല്ലിൽ അരയ്ക്കാൻ എന്നെക്കൊണ്ട് പറ്റില്ല.” “ഓ ഞാൻ നിങ്ങളെയെല്ലാം കൊണ്ട് മടുത്തു ഓരോരുത്തരുടെയും പരാതി കേട്ടുകേട്ട് എന്റെ തലകറങ്ങാൻ തുടങ്ങി. ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങി…

Read More

വിഷുവോർമ്മകൾ 💛💛💛💛💛💛💛💛 മേടമാസത്തെ മാടിവിളിച്ചുകൊണ്ട് കടുത്ത വേനലിലും കണിക്കൊന്നകൾ മുടങ്ങാതെ പൂത്തുലഞ്ഞു തുടങ്ങി. മഞ്ഞക്കൊലുസണിഞ്ഞ കണിക്കൊന്ന കാണുമ്പോൾ മനസ് ബാല്യത്തിലേക്ക് ഓടിയെത്തുന്നു.  വിഷുക്കാലം വേനലവധിക്കാലം കൂടെ ആയതിനാൽ കുട്ടികളെല്ലാവരും തറവാട്ടിൽ ഒരുമിച്ചുകൂടും.  വീട്ടിലെ മുതിർന്നവർ വിഷു ഒരുക്കങ്ങൾ നടത്തുമ്പോൾ കുട്ടികൾ  കളിയൊരുക്കങ്ങൾ നടത്തും.  സാറ്റ്കളി, അക്ക് കളി, ചില്ലേറ്, വളപ്പൊട്ട് കളി, പാടത്തെ പന്തുകളി, അമ്മാനാട്ടം, ഈർക്കിലി കളി, ഇട്ടൂലികളി അങ്ങനെയങ്ങനെ എന്തെല്ലാം കളികൾ.  അന്നൊക്കെ വിഷുവിന്റെ തലേന്ന് ഉച്ചയൂണ് കഴിഞ്ഞ് അച്ഛനും കൊച്ചച്ഛന്മാരും നീളമുള്ള തോട്ടിയും തോളിൽ വച്ച് കൊന്നപ്പൂ പറിക്കാൻഇറങ്ങും.  ചെറിയ മഴയൊക്കെ ഉണ്ടാവും. മഴനനഞ്ഞ് പുറകെ ഞങ്ങൾ കുട്ടിപ്പട്ടാളങ്ങളും വരിവരിയായി പോകും.  മഴത്തുളളികൾ കിനിഞ്ഞിറങ്ങുന്ന കൊന്നപ്പൂങ്കുലകൾ കാണുമ്പോൾ തന്നെ മനസിൽ ആഹ്ലാദംതോന്നും.  വൈകുന്നേരമായാൽ കണിയൊരുക്കാനുള്ള തിരക്കിലാണ് വീട്ടിലെ മുതിർന്നവർ.  അന്നൊക്കെ പാടത്തു നിന്ന് പറിക്കുന്ന കണിവെള്ളരിയും, കാർഷികവിളകളും, വിഷുവിനായി പഴുപ്പിച്ചുവച്ച വാഴക്കുലയും, ചക്കയും, മാങ്ങയും, നാരങ്ങയും, വീട്ടിൽത്തന്നെ ആട്ടിയെടുക്കുന്ന നല്ല തങ്കം പോലത്തെ ശർക്കരയും കൊണ്ട് കണി…

Read More

#കൂട്ടക്ഷരങ്ങൾ #കുഞ്ഞുകാര്യങ്ങൾ #വിഷയം_പുക #രചന_ബിന്ദു_എസ്_നായർ അവൻ അന്ന് ഊതിപ്പറത്തിയ പുകച്ചുരുളുകൾ അന്തരീക്ഷത്തിൽ വട്ടമിട്ടുപറന്നു… അവൻ ആസ്വദിച്ചിറക്കിയ പുകച്ചുരുളുകൾ അവന്റെയുള്ളിൽ താണ്ഡവനൃത്തമാടി.. ഇന്നിപ്പോൾ അവൻ പുക വലിക്കുന്നില്ല, പുക അവനെ വലിക്കുന്നു… ഒരിറ്റു ശ്വാസത്തിനായവൻ ഒറ്റക്ക് വലിക്കുന്നു.. കുടുംബത്തേ വലക്കുന്നു

Read More

അടിച്ചമർത്തപ്പെട്ടവന്റെ കണ്ണുനീരിനും സ്വതന്ത്രനാക്കപ്പെട്ടവന്റെ കണ്ണുനീരിനും ഒരേ രുചി ആയിരിക്കും…… പക്ഷേ അടിച്ചമർത്തപ്പെട്ടവൻ കണ്ണീർചുരത്തും…. സ്വതന്ത്രനാക്കപ്പെട്ടവൻ കണ്ണീർ വരുത്തും… ഉള്ളിൽ തട്ടി കരയുക….  ഉള്ളം നിറഞ്ഞ് ചിരിക്കുക…. ✍🏻ബിന്ദു

Read More

പതിവിലും നേരത്തെ ഉണർന്ന പ്രിയയുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അവൾ തന്റെ നിറവയറിൽ തലോടിക്കൊണ്ട് കുഞ്ഞിനോടായി പറഞ്ഞു.. “അടങ്ങി കിടന്നോ.. നാളെ അമ്മമ്മ വരുമ്പോൾ ഇഷ്ടംപോലെ പലഹാരം കൊണ്ടുവരും..” നാളെയാണ്‌ പ്രിയയുടെ സീമന്തം. വീട്ടുകാരെ എല്ലാവരെയും കാണാൻ അവൾ കാത്തിരിക്കുകയാണ്.. അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കിയ നെയ്യപ്പത്തിനും ഉണ്ണിയപ്പത്തിനും എല്ലാം എന്തൊരു രുചിയാണെന്നോ.. അവൾ തന്റെ വീട്ടിലെ ഓരോരുത്തരെപ്പറ്റിയും ഓർത്തുകൊണ്ടിരുന്നു.. വരാന്തയിൽ ഒറ്റയ്ക്കിരുന്ന് ചിരിക്കുന്ന മരുമകളെ കണ്ട് അമ്മായിഅമ്മ പുറകെ വന്ന് ചോദിച്ചു.. “എന്തുപറ്റി നല്ല സന്തോഷത്തിൽ ആണല്ലോ.. നാളെ വീട്ടിലേക്ക് പോകുന്നതിന്റെ സന്തോഷമായിരിക്കും അല്ലേ.. നീ പോയാൽ എനിക്ക് നിന്നെ ഒരുപാട് മിസ്സ് ചെയ്യും.. പോയിട്ട് ഉടൻതന്നെ ഇങ്ങോട്ട് പോന്നേക്കണം. നീ ഇവിടെ വന്നനാൾ മുതൽ എനിക്ക് നീയൊരു മകൾ തന്നെയാ.. നിന്നെ പിരിഞ്ഞിരിക്കുവാൻ ഇപ്പോൾ എനിക്ക് പറ്റുന്നില്ല… ” പ്രിയ അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.. “എനിക്കും “.. “വാ നീ വന്ന് ഭക്ഷണം കഴിക്ക്.. അമ്മ നല്ല ചൂട് ഇഡ്ഡലിയും…

Read More

കഥ:കുടുംബിനി രചന:ബിന്ദു എസ് നായർ   “സുമതീ…. രണ്ടു കട്ടനെടുക്ക്.. വേണു വന്നിട്ടുണ്ട്.” സത്യൻ ഉമ്മറത്തിരുന്ന് ഭാര്യയെ വിളിച്ച് പറഞ്ഞു… “ഓ… ഇപ്പത്തരാം.”   അലക്കുകല്ലിന്റെ ചോട്ടിൽ നിന്ന് സുമതി മറുപടി പറഞ്ഞു. ദേഷ്യത്തിൽ അവൾ സ്വയം പിറുപിറുത്തു കൊണ്ട് അടുക്കളയിലെത്തി. “ഗ്യാസ് തീർന്നിട്ട് രണ്ടു ദിവസായി. ഇതിയാനിങ്ങനെ വഴീക്കൂടെ പോകുന്നവരേയെല്ലാം വിളിച്ച് വരുത്തി കട്ടനിട്ടോ. കട്ടനിട്ടോ ന്നു പറഞ്ഞോണ്ടിരുന്നാൽ ഞാനെന്തു ചെയ്യും.” ഒന്നും നോക്കീം കണ്ടും ചെയ്യാനറിയാത്ത മനുഷ്യൻ. ദൈവമേ.എന്തൊക്കെ മോഹങ്ങളായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞയുടൻ കോളേജിൽ പോകാനാഗ്രഹിച്ചിരുന്ന എന്നെ വീട്ടുകാർ അവരുടെ ഭാരം ഒഴിവാക്കി ഇതിയാന്റെ തലേൽ കെട്ടിവച്ചു…. കല്യാണം കഴിഞ്ഞാലും പഠിപ്പിക്കാമെന്നൊക്കെ വാഗ്ദാനം ചെയ്തതായിരുന്നു. എന്തു ചെയ്യാനാ. ഈ മനുഷ്യന്റെ കയ്യും പിടിച്ച് ഇങ്ങോട്ട് കയറിയിട്ട് മൂന്നു മാസം ആയപ്പോഴേക്കും ഓക്കാനോo ശർദീം തലചുറ്റലും… ആദ്യത്തെ സന്താനം ഉദരത്തിൽ മുളപൊട്ടി. അങ്ങനെ പഠനമെന്ന മോഹം കാറ്റിൽപറന്നു. പിന്നങ്ങോട്ട് പ്രസവോം കൊച്ചിനെ നോക്കലും വീട്ടിലെ പണിയും എല്ലാം കൂടി ആകെ…

Read More

മാതുവിന് എന്നും തിരക്കായിരുന്നു. ഉദയത്തിന് മുൻപ് എഴുന്നേൽക്കണം. മുറ്റം അടിച്ചു തളിക്കണം. പൂജാമുറി വൃത്തിയാക്കി വിളക്കുവെക്കണം. പിന്നെ അടുക്കളയിൽ കയറണം. ഇടക്കിടക്കു പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം കേൾക്കുമ്പോൾ അകത്തുനിന്നും രണ്ടാനമ്മയുടെ ശാപവാക്കുകൾ. ഈ നാശം പിടിച്ചവൾ സമാധാനത്തോടെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല. അടുത്ത ഊഴം രണ്ടാനമ്മയുടെ മകന്റെ വക. “ടീ… മാതു…. വെളുപ്പാൻകാലത്തു നിന്റെ ഈ നശിച്ച തട്ടും മുട്ടും കേട്ട് മടുത്തു. ഉറങ്ങാനും സമ്മതിക്കില്ല.” നിസ്സഹായനായി നോക്കി നിൽക്കുന്ന അച്ഛനെ കാണുമ്പോൾ അവൾക്കിപ്പോൾ വെറുപ്പാണ്. വിവാഹ പ്രായമെത്തിയ മകളെ തിരക്കിനിടയിൽ മറന്ന് ജീവിക്കുന്ന ജീർണ്ണിച്ച മനസിന്റെ ഉടമയായ സ്വന്തം അച്ഛനെ അവൾക്കു വെറുപ്പായിരുന്നു. കൂടപ്പിറപ്പുകൾ ഇല്ലാത്ത ദുഃഖം അവളെ വല്ലാതെ തളർത്തി. തുണി അലക്കാനുള്ള യന്ത്രമായും പാചകക്കാരിയായും മാറിയ മാതു. പാത്രങ്ങൾ കഴുകിയും വീട് വൃത്തിയാക്കിയും തേഞ്ഞുപോയ ചകിരി പോലായി മാതുവിന്റെ ജീവിതം. തിരക്കിനിടയിലും അവൾ ഉരപ്പുരയിലിരുന്ന് തന്റെ സങ്കടം ഉരലിനോട് പറഞ്ഞു കണ്ണീർ ഒഴുക്കും. ജീവിക്കാൻ മോഹമുണ്ടായിട്ടും ജീവിക്കാൻ…

Read More

കവിത:അച്ഛൻ രചന : ബിന്ദു എസ് നായർ അച്ഛന്റെ കൈപിടിച്ചാദ്യംചുവടുകൾ വച്ചതെന്നമ്മപറഞ്ഞതോർക്കുന്നു ഞാൻ. അച്ഛന്റെ തോളത്തിരുന്നാദ്യയാത്ര ചോറൂണിനമ്പല നടയിലേക്ക്.. മൂന്നാം വയസിൽ മുറുമുറുപ്പോടെ ഞാനലറിക്കരഞ്ഞു കൊണ്ട – ച്ഛന്റെ കൈപിടിച്ചാശാൻകളരിയിൽ അക്ഷരം ചൊല്ലിപ്പഠിക്കുവാൻ പോയ് അച്ഛൻഅടിച്ചത് നന്നാകാനാണെന്ന് അമ്മപറഞ്ഞതുമോർക്കുന്നു ഞാൻ അച്ഛനരികത്തിരിക്കുന്ന നേരത്ത് ആകാശത്തോളമുയർന്നിടും ഞാൻ പിറവിമുതൽക്കച്ഛൻരാപ്പകലില്ലാതെ കുടുംബത്തിനായി വിയർപ്പുചിന്തി തോഴനായ്,വാദ്ധ്യാരായ്,രക്ഷകനായ് അച്ഛൻപലപലവേഷങ്ങൾ കെട്ടിയാടി. മാംഗല്യവേളയിൽകൈപിടിച്ചന്യന്റെ കയ്യിലേല്പിച്ച്പിടയുന്നനെഞ്ചും നിറകണ്ണുമായ് തിരിഞ്ഞൊന്നു നോക്കാതെമടങ്ങിയോരച്ഛൻ… മരണംവരെയെന്റെയച്ഛന്റെഹൃദയം ഈ മകളുടെ നൊമ്പരമോർത്തുതേങ്ങി ഇനിയില്ലനിക്കില്ലെന്റെയച്ഛനുമച്ഛന്റെ ഹൃദയം തുളുമ്പുന്നവാത്സല്യവും..

Read More