Author: Bindu S nair

💥കഥ :വേർപാടുകൾ 🎇രചന :ബിന്ദു എസ് നായർ ക്രിസ്തുമസ് അടുത്തെത്തി. തറവാട്ടിൽ മൂത്തമകനോടൊപ്പം താമസിക്കുന്ന ഈപ്പച്ചനും ഭാര്യ മോളിക്കുട്ടിയും പതിവുപോലെ തന്റെ ബാക്കി നാലാണ്മക്കളെയും ക്രിസ്തുമസ്സിന് വീട്ടിലേക്ക് ക്ഷണിച്ചു. അപ്പച്ചൻ സ്വത്തു ഭാഗം വെക്കാൻ വിളിക്കുകയാണെന്ന മിഥ്യാ ധാരണയിൽ രണ്ടുദിവസം മുന്നേ മക്കൾ നാലുപേരും തറവാട്ടിൽ എത്തി.  അത്താഴമൂണ് കഴിഞ്ഞ് എല്ലാവരും നടുമുറ്റത്ത് വിശ്രമിയ്ക്കാനിരുന്നു. ഈപ്പച്ചനും മോളിക്കുട്ടിയും പേരക്കുട്ടികൾക്കൊപ്പം കൂടി. കളിയും ചിരിയും ബഹളമയം.. “മക്കളേ, ഈ ക്രിസ്തുമസ് കഴിഞ്ഞാൽ ഞാനും അമ്മച്ചിയും കുറച്ചുകാലം നിങ്ങളോടൊപ്പം വിദേശത്തേക്ക് വന്നാലോ? കുറെ കാലമായില്ലേ ജോണിക്കുട്ടിം പെണ്ണമ്മേം ഞങ്ങളെ സംരക്ഷിക്കാൻ തുടങ്ങിയിട്ട്.. കുറച്ചുനാൾ അവരൊന്നു സ്വാതന്ത്രരാകട്ടെ. നിങ്ങൾ നാലുപേർക്കുമൊപ്പം കുറച്ചുകാലം ഞങ്ങൾക്കുംമാറി മാറി ജീവിക്കാൻ ഒരു കൊതി. എന്താ നിങ്ങടെ അഭിപ്രായം?” എല്ലാമക്കളുടെയും മുഖഭാവം മാറി. അവർ പരസ്പരം നോക്കി.. ഈപ്പച്ചൻ എല്ലാരേയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചെറിയമകൻ കുഞ്ഞുമോൻ അപ്പച്ചന്റെയും അമ്മച്ചിയുടെയും അടുത്ത് വന്നുപറഞ്ഞു. “അപ്പച്ചാ, അമ്മച്ചിയെ കുറച്ചുനാളത്തേക്ക് ഞാൻ കൊണ്ടുപോകുന്നു. ടിക്കറ്റൊക്കെ ഓക്കേ ആക്കിയ…

Read More

 നേരം പുലർച്ചെ ആറുമണി. മാളു നല്ല ഉറക്കത്തിലാണ്. അമ്മ അടുക്കളയിൽ തകൃതിയായി ജോലി ചെയ്യുന്നു. മാളുവിന്റെ മൊബൈൽ സൈലന്റ് മോഡിലിരുന്ന് കുറച്ചധികം സമയമായി മൂളുന്നു. രാത്രി വളരെ വൈകി ഉറങ്ങിയതിനാലാവും മാളു ഫോൺ റിങ്ങ് ചെയ്യുന്നത് അറിഞ്ഞിട്ടില്ല. മൂളൽ കേട്ട് മടുത്തപ്പോൾ അമ്മ മാളുവിന്റെ മുറി തുറന്ന് മൊബൈൽ എടുത്ത് കോൾ അറ്റൻറ് ചെയ്തു. ഒരു നിമിഷം ആ അമ്മയുടെ ഹൃദയം തകർന്നു പോയി. മറുതലക്കൽ ഒരു പുരുഷശബ്ദം.  “ടീ മാളു നീയെന്താ ഫോൺ എടുക്കാത്തത്? ഇനിയും നീ ഫോണെടുക്കാതിരുന്നെങ്കിൽ ഞാൻ ഈ ടെറസിനു മുകളിൽ നിന്നും താഴേക്കു ചാടിയേനേ. ടീ… മാളു.. നീയെന്താ മിണ്ടാത്തെ? അപ്പോൾ ഞാൻ ചത്തോട്ടെ എന്നാണല്ലേ നിന്റെ മനസിൽ.. നടക്കില്ലെടി.. നടക്കില്ല.. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഒരുമിച്ച്. ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് എടുക്കാനുള്ളതെല്ലാം എടുത്ത് നീ ഇറങ്ങി വന്നിരിക്കണം. ഞാൻ കാറുമായി പുറത്ത് കാത്തു നിൽക്കും. ഇല്ലെങ്കിൽ എന്റെ തനിനിറം നീ അറിയും. ” ഇത്രയും…

Read More