നേരം പുലർച്ചെ ആറുമണി. മാളു നല്ല ഉറക്കത്തിലാണ്. അമ്മ അടുക്കളയിൽ തകൃതിയായി ജോലി ചെയ്യുന്നു. മാളുവിന്റെ മൊബൈൽ സൈലന്റ് മോഡിലിരുന്ന് കുറച്ചധികം സമയമായി മൂളുന്നു. രാത്രി വളരെ വൈകി ഉറങ്ങിയതിനാലാവും മാളു ഫോൺ റിങ്ങ് ചെയ്യുന്നത് അറിഞ്ഞിട്ടില്ല. മൂളൽ കേട്ട് മടുത്തപ്പോൾ അമ്മ മാളുവിന്റെ മുറി തുറന്ന് മൊബൈൽ എടുത്ത് കോൾ അറ്റൻറ് ചെയ്തു. ഒരു നിമിഷം ആ അമ്മയുടെ ഹൃദയം തകർന്നു പോയി. മറുതലക്കൽ ഒരു പുരുഷശബ്ദം.
“ടീ മാളു നീയെന്താ ഫോൺ എടുക്കാത്തത്? ഇനിയും നീ ഫോണെടുക്കാതിരുന്നെങ്കിൽ ഞാൻ ഈ ടെറസിനു മുകളിൽ നിന്നും താഴേക്കു ചാടിയേനേ. ടീ… മാളു.. നീയെന്താ മിണ്ടാത്തെ? അപ്പോൾ ഞാൻ ചത്തോട്ടെ എന്നാണല്ലേ നിന്റെ മനസിൽ.. നടക്കില്ലെടി.. നടക്കില്ല.. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഒരുമിച്ച്. ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് എടുക്കാനുള്ളതെല്ലാം എടുത്ത് നീ ഇറങ്ങി വന്നിരിക്കണം. ഞാൻ കാറുമായി പുറത്ത് കാത്തു നിൽക്കും. ഇല്ലെങ്കിൽ എന്റെ തനിനിറം നീ അറിയും. “
ഇത്രയും പറഞ്ഞ് മറുതലക്കൽ ഫോൺ കട്ടാക്കി. മാളുവിന്റെ അമ്മ ശബ്ദിക്കാനാവാതെ തരിച്ചു പോയി. ചുമരിൽ കൈ താങ്ങി പതുക്കെ, നിറകണ്ണുകളോടെ തറയിൽ ഇരുന്നു..
അമ്മയുടെകയ്യിലിരുന്ന കരണ്ടിഊർന്നു താഴേക്ക് വീണ ശബ്ദം കേട്ട് മാളു ഞെട്ടിയുണർന്നു..
ആദ്യം തപ്പിയത് ഫോൺ. ഫോൺ കാണാതെ പരിഭ്രമിച്ച് അവൾ ചുറ്റും പരതി നോക്കിയപ്പോഴാണ് ചുമരിൽ ചാരിയിരുന്ന് കണ്ണീർ വാർക്കുന്ന അമ്മയെ കാണുന്നത്.
കയ്യിൽ തന്റെ ഫോൺ മുറുകെപ്പിടിച്ചിരിക്കുന്നു. അവൾ അമ്മയുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങാൻശ്രമിച്ചു.. രൂക്ഷമായി അമ്മ മാളുവിനെ ഒന്നു നോക്കി.
അലറിക്കൊണ്ട് അമ്മ ചോദിച്ചു..
“ആരാടി ഈ ജീൻ? എടീ ആരാ ഇവൻ. ഇവനാരാന്ന്? മതി നിന്റെ പഠിത്തവും പത്രാസുമൊക്കെ. ഒറ്റമോളല്ലേന്ന് കരുതി കൊഞ്ചിച്ച് വളർത്തിയതിനുള്ള ശിക്ഷ നീ തന്നു. ഒരു മനുഷ്യൻരാപ്പകലില്ലാതെ പണിയെടുത്ത് നിന്നെയാക്കെ വളർത്തി വലുതാക്കിയപ്പോൾ ആ നെഞ്ചത്ത് ചവുട്ടിയ നിന്നെയിനി എനിക്ക് കാണണ്ട. നീയും നിന്റെയൊരു കാമുകനും. “
അമ്മ കയ്യിലിരുന്ന ഫോൺ തറയിലേക്ക് ഒരൊറ്റയേറ്. ഫോൺ തകർന്നു തരിപ്പണമായി. ഇതു കണ്ട മാളുവിന് കലിയിളകി. അവൾ അലറി വിളിച്ചു.
ബഹളം കേട്ട് ഓടി വന്ന അച്ഛൻ കണ്ടത് കലിയിളകിയ മകളേയും പൊട്ടിക്കരയുന്ന ഭാര്യയെയും. ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ മാളുവിന്റെ അച്ഛൻ പരിഭ്രമിച്ചു. ഭാര്യയെ കൈ പിടിച്ചെന്നേൽപ്പിച്ച് പുറത്തേക്ക് കൊണ്ടു പോയി..
കാര്യങ്ങൾ തിരക്കി. അവൻ പറഞ്ഞതെല്ലാം അച്ഛനോട്പറഞ്ഞു.
അച്ഛൻ മാളുവിന്റെ റൂമിലെത്തി. സമാധാനത്തിൽ മാളുവിനോട് ആ പയ്യനെക്കുറിച്ചുള്ള വിവരങ്ങൾ തിരക്കി. അവൾ അച്ഛനോട് അവനെക്കുറിച്ചു പറഞ്ഞു. താൻ അവനെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതാണെന്നും ഇന്നു വരെ നേരിൽ കണ്ടിട്ടില്ലെന്നും ഒരു പാടു സമയംചാറ്റിങ്ങ് നടത്തും എന്നും
ഫേസ് ബുക്ക് ഐഡിയിലെ ആ സുന്ദരമായ മുഖം എനിക്ക് മറക്കാൻ കഴിയില്ലെന്നും അവൾ അച്ഛനോട് പറഞ്ഞു.
“ഒരിക്കൽ പോലും കാണാത്ത അവൻ ആരാണെന്ന്നിനക്കറിയുമോ? അവന്റെ വീടിനെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോനിനക്കറിയുമോ? അവന് ഭാര്യയും മക്കളും ഉണ്ടോന്ന് നിനക്കറിയുമോ? അവന്റെ പ്രൊഫൈൽ ഒർജിനൽ ആണോന്ന് നിനക്കറിയുമോ? “
അങ്ങനെ അച്ഛൻ അവളോട് നൂറുകൂട്ടം ചോദ്യങ്ങൾചോദിച്ചു.
അവൾക്ക്ഒറ്റ മറുപടിയെഉള്ളു.
“എനിക്ക് ജീനിനൊപ്പം ജീവിക്കണം. ഞങ്ങൾ മനസുകൊണ്ട് ഒന്നായി. ഒരു പാട് ചിത്രങ്ങൾ കൈമാറി. ഇനിയെനിക്ക് മറ്റൊരാൾക്കൊപ്പം കഴിയാൻവയ്യ. “
ഇതു കേട്ടതും അച്ഛൻ അവളുടെ കരണത്ത്ആഞ്ഞടിച്ചു. തറയിൽപൊട്ടിച്ചിതറിക്കിടന്ന ഫോണിൽ നിന്നും സിം കാർഡ് എടുത്തു. മുറിപൂട്ടി പുറത്തേക്കിറങ്ങി. മറ്റൊരു ഫോണിൽ ആ സിംകാർഡ് ഇട്ട് ജീനിന്റെ നമ്പർഎടുത്തു. അതിനുശേഷം സൈബർ സെല്ലിൽ പോയിപരാതി കൊടുത്തു. നമ്പറിന്റെ ലൊക്കേഷൻ കണ്ടുപിടിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു.
അവർ ലോക്കേഷൻ കണ്ടുപിടിച്ചു. പിന്നീട് അവനെ വിളിച്ചു. കോൾ കണക്ടായി.
“ഹെലോ… ഞാൻ കൊറിയർ സർവ്വീസിൽ നിന്നും ആണ്. താങ്കൾക് ഒരു കൊറിയർ ഉണ്ട്. ഇതെവിടെയ സ്ഥലം?
മറുപടി വന്നു.
” എന്റെ സ്ഥലം ഇലഞ്ഞിമുക്ക്. വന്നോളൂ ഞാൻ വീട്ടിൽ ഉണ്ട്”
ഉടനെ മാളൂന്റെ അച്ഛനും ഒരു പോലീസുകാരും ചേർന്ന് ഇലഞ്ഞി മുക്കിലേക്ക് പുറപ്പെട്ടു.. ജീൻ പറഞ്ഞ ലൊക്കേഷൻ വച്ച് അവർ അവന്റെ വീട്ടിൽ എത്തി. വാതുക്കൽ ഒരു പത്തുവയസ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയെ കണ്ടു. അവളോട് ചോദിച്ചു..
“ജീൻ എവിടെ?”
“അപ്പൻ അകത്തുണ്ട്… വിളിക്കാം. “
അവിടെക്കണ്ടകാഴ്ച അവരെ അമ്പരപ്പിച്ചു..
ആരാ ജീൻ?
“ഞാനാ.. എന്താ എന്തു വേണം നിങ്ങൾക്ക്?
“ഞങ്ങള്ക്ക് നിന്നെയാ വേണ്ടത്. “
താടിയും മുടിയും നീട്ടി വളർത്തി മുഷിഞ്ഞ ഡ്രെസ്സും ധരിച്ച മയക്കുമരുന്നിനടിമയായ അവനെ കണ്ടപ്പോൾതന്നേ പോലീസിന് സംശയം തോന്നി.
മകളോട് അമ്മയെവിടെ എന്ന് പോലീസ് അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി “അമ്മയെ അടിച്ചു. എന്നും വഴക്കാ.. അമ്മ ആശുപത്രിയിലാ. “
അപ്പോഴേക്കും ഇലഞ്ഞിമുക്ക് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെതുടർന്നു പോലീസ് വാഹനമെത്തി ജീനിനെ കയറ്റിക്കൊണ്ടുപോയി. ചോദ്യം ചെയ്യലിനോടുവിൽ അവൻ കുറ്റം സമ്മതിച്ചു. ഫേക്ക് ഐഡികൾ ഉണ്ടാക്കി സ്ത്രീകളെ പറ്റിച്ച് ചിത്രങ്ങൾ മോർഫു ചെയ്ത് പണംതട്ടുന്ന.. മയക്കുമരുന്നു കടത്തി കുഞ്ഞുങ്ങളെ വഴിപിഴപ്പിക്കുന്ന ക്രിമിനൽ… ഇതെല്ലാം കേട്ട് മാളുവിന്റെ അച്ഛൻ അന്തം വിട്ടുനിന്നു…
ഒടുവിൽ മാളുവിനെ വിളിച്ച് വിവരങ്ങളെല്ലാം അറിയിച്ചു. ഒരുമാത്ര അവൾ തളർന്നു എങ്കിലും ഒരു വലിയ ചതിയിൽ നിന്നും താൻ രക്ഷപ്പെട്ട സന്തോഷത്തിൽ അമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
*****
ഓർക്കുക… അപരിചിതരുമായുള്ള ഓൺലൈൻ സൗഹൃദം അപകടത്തിലേക്കു നയിക്കും..
*****
#എന്റെരചന #കൂട്ടക്ഷരങ്ങൾ #പ്രണയം
കഥ :ഒരു ഓൺലൈൻ പ്രണയം രചന :ബിന്ദു എസ് നായർ


6 Comments
നല്ല മെസ്സേജ് 👌👌
എത്ര കണ്ടാലും കൊണ്ടാലും ഒരുത്തരും പഠിക്കില്ല. മാളു രക്ഷപെട്ടതുപോലെ എല്ലാവരും രക്ഷപെടില്ലല്ലോ.
കൊള്ളാം നന്നായിരിക്കുന്നു❤️👌🌹
Thsnks ❤❤❤
നല്ല കഥ
Thsnks ❤❤❤
Good Story😍