പാഠം:1 അച്ഛൻ🌹🌹 അച്ഛൻ ഒരുനിഘണ്ടുവായിരുന്നു…. ഒരുപാടു കാര്യങ്ങൾ പഠിക്കാർ കഴിഞ്ഞ ഒരുനിഘണ്ടു. ഒരു വലിയ കുടുംബത്തിലെ പ്രമാണിയായ അച്ഛന്റെ ഏഴുമക്കളിൽ രണ്ടാമനായിജനനം. അതുകൊണ്ടു തന്നെ കുടുംബ കാര്യങ്ങളിൽ അധിക ശ്രദ്ധയൊന്നുംകൊടുക്കാത്തആൾ…. സ്നേഹിക്കുന്നവർക്ക് ചങ്ക് പകുത്തു നല്കും. ദ്രോഹിച്ചാൽ അപ്പോൾ തന്നെ പ്രതികരിക്കും. പക മനസിൽ വച്ചു കൊണ്ട് നടക്കാറില്ല. നാട്ടുകാർക്ക് വേണ്ടി എന്തും ചെയ്യാൻ സന്നദ്ധനായ ആൾ…. “നാട്ടുകാരുടെ സോമൻ” എന്ന് അച്ഛന്റെ അമ്മ ഇടക്കിടക്ക് പറയും. എന്തിനും ഏതിനും സമയമോ കാലമോ നോക്കാത്ത ആളായിരുന്നു എന്റെ അച്ഛൻ…. ഉടുമുണ്ട് മുതൽ ഊണ് വരെ ഇല്ലാത്തവർക്ക് നല്ല മനസ്സോടെ നൽകിയിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു എന്റെ അച്ഛൻ…. സ്വന്തം തറവാട്ടിൽ അന്യമതക്കാർ കയറിയാൽ പ്രശ്നമുണ്ടാക്കിയിരുന്ന കുടുംബക്കാർക്കു മുന്നിൽ തോളിൽ കയ്യിട്ട് അകത്തു കയറ്റി ഒരുപാത്രത്തിൽ ഭക്ഷണം കഴിച്ച് പ്രതിഷേധം നടത്തി.. ആ ഭാഗത്തുള്ള കിണറുകളിൽ ഏറ്റവും നല്ല വെള്ളം കിട്ടിയിരുന്നത് അച്ഛന്റെ വീട്ടിലെ കിണറ്റിൽ നിന്നായിരുന്നു. വീട്ടാവശ്യത്തിന് വെള്ളം കോരിക്കഴിഞ്ഞാൽ പാളയും കയറും വല്യച്ഛൻ ഊരി അകത്തു…
Author: Bindu S nair
*🔷കഥ* *🟩ശബ്‌ദമില്ലാത്ത വിളി* *🔶ബിന്ദു എസ് നായർ* രാത്രിയുടെ യാമങ്ങളിലെപ്പോഴോ അവളുടെ മിഴികളെ നിദ്ര വന്ന് പുൽകി.. പിറവിയിൽ എല്ലാ ഐശ്വര്യങ്ങളും സമ്പത്തും ആവോളം സൗന്ദര്യവുമായി ജന്മമെടുത്ത പൂജക്ക് ദൈവം ശബ്ദം മാത്രം നൽകാൻ മറന്നു. അവളുടെ ഓരോ ചലനവും നോക്കി ആംഗ്യഭാഷയിലൂടെ അവളുടെ മനംകവരാൻ ആ വീട്ടിൽ പൂജയുടെ അമ്മയായ സായൂജ്യക്ക് മാത്രമേ സാധിക്കുകയുള്ളു. തന്റെ ശബ്ദവും വെളിച്ചവുമെല്ലാം അമ്മയാണെന്നവൾക്കറിയാം. മകൾ ഊമയാണെന്നറിഞ്ഞ നിമിഷം സായൂജ്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് നാടുവിട്ട മനസാക്ഷിയില്ലാത്ത തൻ്റെ അച്ഛന്റെ മുഖം പോലും പൂജക്ക് ഓർമ്മയില്ല.. ഓർക്കാൻ ഇഷ്‌ടവുമല്ല.. സായൂജ്യ മകൾക്കായി തൻ്റെ എല്ലാ സൗഭാഗ്യങ്ങളും വലിച്ചെറിഞ്ഞു.. സായൂജ്യയുടെ മാതാപിതാക്കൾ ആയിരുന്നു അവർക്കൊരാശ്വാസം. സായൂജ്യ മകളെ സംസാരശേഷി ഇല്ലാത്തവർക്കായുള്ള സ്കൂളിൽ ചേർത്ത് പഠിപ്പിച്ചു. പഠനത്തോടൊപ്പം കൈത്തൊഴിൽ പരിശീലനവും കൂടി ലഭിച്ചപ്പോൾ പൂജക്ക് നല്ല ആത്മധൈര്യം കിട്ടി. അവൾക്കൊപ്പം നിന്ന് സായൂജ്യ അവളുടെ ഓരോ വളർച്ചാഘട്ടങ്ങളിലും താങ്ങും തണലുമായി. തനിക്കായി അമ്മ അനുഭവിക്കുന്ന കഷ്ടപ്പാട് പൂജ മനസിലാക്കി വളർന്നു. പഠനമൊക്കെ…
കവിത :പള്ളിക്കൂടം രചന:ബിന്ദു എസ് നായർ പള്ളിക്കൂടം തുറന്നല്ലോ കുഞ്ഞു മക്കൾ പുത്തനുടുപ്പിട്ട് പുള്ളിക്കുട ചൂടി വന്നല്ലോ.. തുള്ളിച്ചാടിക്കളിക്കാല്ലോ അറിവിൻ പാലാഴിയിൽ കുളിക്കാല്ലോ കൂട്ടു കൂടിനടക്കാല്ലോ എന്നും കൂടെയുണ്ടീ ഗുരുനാഥന്മാർ അറിവേകും ഗുരുനാഥന്മാർ ഒന്നിച്ചെത്തി വരവേൽപായ് കുഞ്ഞു മക്കൾക്ക്.. കരച്ചിലും പിണക്കങ്ങളും മാറ്റിയവർ മധുരം കൊടുക്കും മക്കൾക്ക്… കടയിലെ ലഹരി വേണ്ട നമുക്കിനി അറിവിന്റെ ലഹരി മതി.. പാഠങ്ങൾ പഠിച്ചീടാം കൂട്ടുകാരെ ലഹരിയെ ആട്ടിയകറ്റാം… അക്ഷര മാലകളാൽ കൂട്ടുകാരേ ഊഞ്ഞാലാടി കളിച്ചീടാം ആശംസകളേകാം കുഞ്ഞുമക്കൾ- ക്കാശംസകളേകാം
പതിവു പോലെ അഞ്ചുമണിക്ക് ഞാൻ ഓഫീസിൽ നിന്ന് വന്ന് കയ്യും കാലും മുഖവും കഴുകി ഡൈനിംഗ് ടേബിളിനരികിലെത്തി. ഡൈനിംഗ് ടേബിളിൽ ഇരിക്കുമ്പോൾ പുറത്തേ കാഴ്ചകൾ കാണാൻ സാധിക്കുന്ന ഒരിരിപ്പിടം ഉണ്ട്. ഞാൻ വന്നാൽ ആ കസേരയിൽ ആരിരുന്നാലും എഴുന്നേറ്റ് തരും. എന്തോ ആ കസേരയിലിരുന്ന് അമ്മ ഉണ്ടാക്കിത്തരുന്ന ചൂടുചായ ഊതിയൂതിക്കുടിക്കാൻ ഒരു പ്രത്യേക സുഖമാണ്. ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ പഴയകാലത്തെ ഓർമ്മകൾ കയറൂരിവിട്ട പശുക്കിടാവിനെപ്പോലെ തുള്ളിച്ചാടിയങ്ങ് പോകും. ചെറുപ്പം മുതൽ വീട്ടിൽ ആസ്തി കുറച്ച് കുറവായിരുന്നെങ്കിലും എനിക്ക്ആഗ്രഹം കൂടുതലായിരുന്നു. ചെറിയ ചെറിയ കാര്യങ്ങളൊക്കെ അച്ഛൻ സാധിച്ചു തരുമായിരുന്നു. എങ്കിലും പരിഭവമില്ലാതെ പരാതിയില്ലാതെ ജീവിതം മുന്നോട്ട് പോയി. ഓരോ സ്കൂൾ അദ്ധ്യയന വർഷം തുടങ്ങുമ്പോഴും ഒരു പുത്തൻ യൂണിഫോമിനും ഒരു പുത്തൻമണമുള്ള പുസ്തകത്തിനും കൊതിക്കും. കിട്ടില്ലെന്നറിയാം. എന്നാലും സ്വപ്നം കാണാല്ലോ. എന്നും പഴകിയ യൂണിഫോമും കൂട്ടുകാരുടെ തുപ്പൽ മണമുളള, മൂല ചുളുങ്ങിയ, അടിവരകളിട്ടു മോടി പിടിപ്പിച്ച പാഠപുസ്കങ്ങൾ വാങ്ങി പുതിയ ചട്ടയിട്ട് അമ്മതന്നപ്പോൾ…
പതിവുപോലെ അമ്മ ഏഴരവെളുപ്പിന് ഉണർന്നു. പ്രഭാത കർമ്മങ്ങൾക്കു ശേഷം മുറ്റത്തേക്കിറങ്ങി. പടിഞ്ഞാറെ മൂലയിൽ കുത്തിച്ചാരി വച്ചിരുന്ന ഈർക്കിലിച്ചൂൽ കയ്യിലെടുത്ത് ചൂലിന്റെ മൂട് ഭിത്തിയിൽ കുത്തി നന്നായി ഉറപ്പിച്ച ശേഷം പറപറാ ശബ്ദത്തിൽ വിശാലമായ മുറ്റം മുഴുവൻ അടിച്ചു വാരി വൃത്തിയാക്കി. കുളി കഴിഞ്ഞ് പൂജാമുറിക്ക് മുന്നിൽഎത്തി വാതിൽ തുറന്നു. ഭഗവാനെ ഉണർത്താനെന്നവണ്ണം വാതിലിലെ മണികൾ ണിം. ണിം. ണിം നാദം മുഴക്കി. അമ്മ ദീപം തെളിയിച്ചു. ചന്ദനത്തിരികൊളുത്തി. ചന്ദനത്തിരിയുടെ ഗന്ധം വീടാകെ പരന്നു. ഈറൻ മുടിയിൽ ചുറ്റിയ തോർത്തുമായി അമ്മ അടുക്കളയിലേക്ക് ചുവടുവച്ചു. ഉറക്കം നടിച്ചു കിടന്ന എന്റെ മൂക്കിൽ അടുക്കളയിൽ നിന്നും പലതരം ഗന്ധങ്ങൾ തുളച്ചുകയറി. അമ്മ വന്ന് വിളിച്ചെഴുന്നേൽപ്പിക്കണം. എന്നാലെ അന്നത്തെ ദിവസത്തിനൊരു സത്തയുണ്ടാകൂ. അതായിരുന്നു പതിവ്. അന്നൊരു ഞായറാഴ്ച ആയിരുന്നു. പതിവിനു വിപരീതമായി അന്ന് വെളുപ്പിന് ഉണർന്നെങ്കിലും ഉറക്കം നടിച്ചു കിടന്ന ഞാൻ വീണ്ടും മയങ്ങിപ്പോയി. മുറ്റമടി ശബ്ദത്തിനായി കാതോർത്തു. കേൾക്കുന്നില്ല. പൂജാമുറിയിലെ മണിനാദത്തിനായി കാതോർത്തു. കേൾക്കുന്നില്ല. മുക്കു…
ചിന്തകൾ ചന്തമുള്ളതാണെങ്കിൽ ജീവിതവും ചന്തമുള്ളതാകും…🦋🦋 ചിന്തകൾ ചിതലരിക്കുമ്പോൾ ജീവിതം ഉറുമ്പരിക്കും….🐜🐜 ✍🏼ബിന്ദു
തീരാ വറുതിയുടേയും പ്രാരാബ്ദങ്ങളുടെയും കഥകൾ പറഞ്ഞ് എഴുപത്തിയേഴിലേക്ക് കടക്കുന്ന എന്റെ അമ്മ…അച്ഛനും അമ്മയും നാലു മക്കളുമടങ്ങുന്ന കുടുംബത്തിലെ മൂത്ത മകളായിരുന്നു എന്റെ അമ്മ. ഇന്നലെ നടന്ന കാര്യങ്ങൾ മറന്നു പോകുമെങ്കിലും ബാല്യം മുതൽ കടന്നു വന്ന വഴികളിൽ ഉണ്ടായ നല്ലതും തീയ്യതുമായ കാര്യങ്ങളെല്ലാം മണി മണിയായി മക്കളോടും കൊച്ചു മക്കളോടും ഇടക്കിടക്ക് പറഞ്ഞ് ആനന്ദം കണ്ടെത്തും.. കഷ്ടത നിറഞ്ഞ ബാല്യവും കൗമാരവും കടന്ന് അത്യാവശ്യം വിദ്യാഭ്യാസവും നല്കി യൗവനത്തിൽ മകളെ മറ്റൊരു വീട്ടിലേക്ക് മരുമകളായി പറഞ്ഞു വിട്ടപ്പോൾ എന്റെ അമ്മയുടെ മാതാപിതാക്കൾക്ക് സന്തോഷമായി. ആ കരയിലെ അത്യാവശ്യം സാമ്പത്തികശേഷിയുള്ള ഒരുപാടു കുടുംബങ്ങൾക്ക് അന്ന ദാതാവായ ഒരച്ഛന്റെ ഏഴു മക്കളിൽ രണ്ടാമത്തെയാളായിരുന്നു എന്റെ അച്ഛൻ. ആ കുടുംബത്തിലെ മൂത്ത മരുമകൾ ആയിരുന്നു എന്റെ അമ്മ.. അനിയൻമാർക്കും അനിയത്തിക്കും അമ്മയുടെ സ്ഥാനമായിരുന്നു അവിടെ എന്റെ അമ്മക്ക്.. പാവം എന്റെയമ്മ.. കൂട്ടുകുടുംബത്തിലെ എല്ലാ ജോലിയും ചെയ്യണം. വെളുപ്പാൻ കാലത്ത് മുറ്റമടിക്കണം. അത് നിർബന്ധമാണ്. കോഴി…
*🔷കവിത*————– *🟥കണക്ക് പുസ്തകം*=====================*🔶ബിന്ദു എസ് നായർ* മുഷിഞ്ഞ പുറം ചട്ടയുംനിറം മങ്ങിയ താളുമായ്പഴകിയ ഗന്ധം ചുരത്തുന്നഎന്റെ കണക്ക് പുസ്തകംതുരുമ്പിച്ചൊരലമാരയിലിരിക്കുന്നു താളുകൾ മറിച്ചു ഞാൻ നോക്കിഅതിലൊരുപാടു കണ്ണീർ കണക്കുണ്ട്വീട്ടുവാനാകാത്ത കണക്ക്.കടംവാങ്ങിയതും ദാനമായ് തന്നതുംഎല്ലാം കണക്കിൽ തെളിഞ്ഞു വന്നു തിരികെക്കൊടുക്കുവാനാകാത്ത കടങ്ങളുംകടമയും കടപ്പാടുകളുംചേർന്നഗ്നിയായെരിഞ്ഞതെൻ മനം ഭാരം ചുമക്കുവാനാകാതെശരീരം തളർന്നു പോയ്ഹൃദയഭാരം താങ്ങാതെൻ മനസും തളർന്നുമിഴികൾ മാത്രമിന്നുറവവറ്റാതെഒഴുകുന്നു കണക്കു പുസ്തകത്തിൻതാളുകൾ മറിച്ചുമടുത്ത്മലർന്നു ഞാൻ കിടക്കവേകാലന്റെ കണക്കു പുസ്തകത്തിൽഇന്നെന്റെ പേരായിരുന്നു.
കഥ : മാമ്പൂ വിരിയും കാലം രചന : ബിന്ദു എസ് നായർ ****************************** മുറ്റത്ത് പൂത്തുലഞ്ഞ് നിൽക്കുന്ന മാവിലേക്ക് നോക്കുമ്പോൾ സാഗരയുടെ ഇടനെഞ്ച്പിടയും. തെക്കേപ്പാട്ട് വീട്, അതാണ് സാഗരയുടെതറവാട്. അച്ഛനും അമ്മയും മൂന്ന് മക്കളും മരുമക്കളും പേരക്കുട്ടികളും ചേർന്ന് വാഴുന്ന ഒരു വലിയ തറവാട്. അവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ ആൾ സാഗരയാണ്. ഒരു കൂട്ടുകുടുംബം ആണ് അവരുടേത്. ജനനം മുതൽ ആ തറവാട്ടിലായിരുന്നു സാഗര. പിച്ച വെക്കാൻ തുടങ്ങിയ നാൾ മുതൽ ആ മാഞ്ചുവട്ടിൽ ആയിരുന്നു സാഗരയുടെ സ്വർഗ്ഗം. മുത്തശ്ശിയുടെ കയ്യും പിടിച്ച് ആ മുറ്റത്തൂടെ ഓടി നടക്കുമ്പോൾ സാഗരയുടെ അച്ഛൻ ഇടയ്ക്കിടെ ശകാരിക്കാറുണ്ടായിരുന്നു. ‘ഈ വെയിലും കൊണ്ട് ഇങ്ങനെ മുറ്റത്തൂടെ നടന്ന് വല്ല അസുഖവും വരുത്തിവെക്കണ്ട പറഞ്ഞേക്കാം.’ സാഗരയുടെ അമ്മ സാവിത്രി ഒരു നല്ല തയ്യൽക്കാരി ആണ്. തറവാട്ടിലെ കുട്ടികൾക്കെല്ലാം വളരെ മനോഹരങ്ങളായ ഉടുപ്പുകൾ സാവിത്രി തുന്നിക്കൊടുക്കുമായിരുന്നു. നിലാവുള്ള രാത്രികളിൽ കുടുംബം മുഴവൻ ആ മാഞ്ചോട്ടിലിരുന്ന് കൊച്ചുവർത്തമാനങ്ങൾ പറയും. കുടുംബത്തിലെപ്രധാന…
കൂട്ടക്ഷരങ്ങൾ കുഞ്ഞുകാര്യങ്ങൾ കവിത..കൗമാരം ബാല്യത്തിൻ വാതിലിൻ സാക്ഷയിട്ട് പടികയറിഎത്തിയതു കൗമാരം കുട്ടിക്കളിക്കൊട്ടുശമനമായി എന്നെ അച്ചടക്കത്തിന്റെ കൂട്ടിലാക്കി കൂടുതുറന്നു പറക്കുവാനായ് മനം മോഹിച്ച കാലമീകൗമാരം അരുതുകൾകേട്ടുമടുത്തു ഞാനെങ്കിലും അരുതാത്തതൊന്നും ചെയ്തതില്ല അറിയാതെ വന്നോരുടലിന്റെമാറ്റങ്ങൾ കണ്ടുഭയന്നുഞാൻ നിലവിളിച്ചപ്പോൾ അമ്മതൻമാറോടുചേർത്തുനിറുത്തിയെൻ നിറുകിൽ തലോടിയാശ്വാസമേകി മെല്ലെയെൻകാതിൽപറഞ്ഞമ്മ മകളേ നീയിന്നു “ഋതുമതിയായ്” അമ്മതന്നോമനക്കുഞ്ഞേനീയിനി രാജകുമാരിയാണീത്തറവാട്ടിൽ..
