കൂട്ടക്ഷരങ്ങൾ
കുഞ്ഞുകാര്യങ്ങൾ
കവിത..കൗമാരം
ബാല്യത്തിൻ വാതിലിൻ സാക്ഷയിട്ട്
പടികയറിഎത്തിയതു കൗമാരം
കുട്ടിക്കളിക്കൊട്ടുശമനമായി എന്നെ
അച്ചടക്കത്തിന്റെ കൂട്ടിലാക്കി
കൂടുതുറന്നു പറക്കുവാനായ്
മനം മോഹിച്ച കാലമീകൗമാരം
അരുതുകൾകേട്ടുമടുത്തു ഞാനെങ്കിലും
അരുതാത്തതൊന്നും ചെയ്തതില്ല
അറിയാതെ വന്നോരുടലിന്റെമാറ്റങ്ങൾ
കണ്ടുഭയന്നുഞാൻ നിലവിളിച്ചപ്പോൾ
അമ്മതൻമാറോടുചേർത്തുനിറുത്തിയെൻ
നിറുകിൽ തലോടിയാശ്വാസമേകി
മെല്ലെയെൻകാതിൽപറഞ്ഞമ്മ
മകളേ നീയിന്നു “ഋതുമതിയായ്” അമ്മതന്നോമനക്കുഞ്ഞേനീയിനി
രാജകുമാരിയാണീത്തറവാട്ടിൽ..
