കവിത :പള്ളിക്കൂടം
രചന:ബിന്ദു എസ് നായർ
പള്ളിക്കൂടം തുറന്നല്ലോ കുഞ്ഞു മക്കൾ
പുത്തനുടുപ്പിട്ട് പുള്ളിക്കുട ചൂടി വന്നല്ലോ..
തുള്ളിച്ചാടിക്കളിക്കാല്ലോ അറിവിൻ
പാലാഴിയിൽ കുളിക്കാല്ലോ
കൂട്ടു കൂടിനടക്കാല്ലോ എന്നും
കൂടെയുണ്ടീ ഗുരുനാഥന്മാർ
അറിവേകും ഗുരുനാഥന്മാർ
ഒന്നിച്ചെത്തി
വരവേൽപായ് കുഞ്ഞു മക്കൾക്ക്..
കരച്ചിലും പിണക്കങ്ങളും മാറ്റിയവർ
മധുരം കൊടുക്കും മക്കൾക്ക്…
കടയിലെ ലഹരി വേണ്ട
നമുക്കിനി
അറിവിന്റെ ലഹരി മതി..
പാഠങ്ങൾ പഠിച്ചീടാം കൂട്ടുകാരെ
ലഹരിയെ ആട്ടിയകറ്റാം…
അക്ഷര മാലകളാൽ കൂട്ടുകാരേ
ഊഞ്ഞാലാടി കളിച്ചീടാം
ആശംസകളേകാം കുഞ്ഞുമക്കൾ-
ക്കാശംസകളേകാം

1 Comment
Good