#കൂട്ടക്ഷരങ്ങൾ
#കുഞ്ഞുകാര്യങ്ങൾ
#വിഷയം_പുക
#രചന_ബിന്ദു_എസ്_നായർ
അവൻ അന്ന് ഊതിപ്പറത്തിയ
പുകച്ചുരുളുകൾ
അന്തരീക്ഷത്തിൽ വട്ടമിട്ടുപറന്നു…
അവൻ ആസ്വദിച്ചിറക്കിയ
പുകച്ചുരുളുകൾ
അവന്റെയുള്ളിൽ
താണ്ഡവനൃത്തമാടി..
ഇന്നിപ്പോൾ അവൻ
പുക വലിക്കുന്നില്ല,
പുക അവനെ വലിക്കുന്നു…
ഒരിറ്റു ശ്വാസത്തിനായവൻ
ഒറ്റക്ക് വലിക്കുന്നു..
കുടുംബത്തേ വലക്കുന്നു
