Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദൈവം പറ്റിച്ച പണി
കഥ ഗർഭം നര്‍മം

ദൈവം പറ്റിച്ച പണി

By Suma JayamohanJanuary 18, 2026Updated:February 9, 20269 Comments4 Mins Read961 Views
Bookmark Now
Please login to bookmark Close

No account yet? Register

ആരോ കോളിംഗ് ബല്ലടിച്ചു.

ഏട്ടനാവും.

ജാനി വാതിലിനടുത്തേക്കു നടന്നു.

”ഒന്നു പതുക്കെ നടക്കെൻ്റെ ജാനീ. തട്ടിത്തടഞ്ഞു വീഴണ്ട “

ആഹാ അമ്മായി! തൻ്റെ വയറുപോലെ വീർത്തൊരു സഞ്ചിയും കൈയിലുണ്ട്. അവൾക്കു സന്തോഷമായി.

ഏഴാം മാസത്തിൽ ഇങ്ങോട്ടു വന്നതു മുതൽ പരമസുഖമാണ്. ഇഷ്ടഭക്ഷണങ്ങൾ കഴിച്ചു കഴിച്ച് വെറുതെയിരുന്നാൽ മതി.

ഹായ് മുറുക്ക്, അച്ചപ്പം, ഉണ്ണിയപ്പം, നെയ്യപ്പം….

എല്ലാം കൊതി തീരുവോളം തിന്നു.

”എണ്ണമയമെല്ലാം കൂടി ഒന്നിച്ചു തിന്നല്ലേ ജാനീ. വയറു പെരുകി രാത്രി കിടന്നുറങ്ങാൻ പറ്റില്ല. “

”ഓ പിന്നെ “

അവളതു നിസ്സാരമായി തള്ളിക്കളഞ്ഞു.

ചേട്ടൻ കഴിഞ്ഞയാഴ്ച വന്നപ്പോൾ പറഞ്ഞതു ശരിയാണ്. ഒരു മാസം കൊണ്ട് വെയ്റ്റ് രണ്ടു കിലോയെങ്കിലും കൂടിക്കാണും.

“എന്തെങ്കിലും മേലനങ്ങിച്ചെയ്യു പെണ്ണേ. ഇങ്ങനെയുള്ള മടിച്ചിമാർക്കു പറഞ്ഞിട്ടുള്ളതല്ല സുഖപ്രസവം”

അമ്മയുടെ ശാസന അവൾ കേട്ട മട്ടു നടിക്കാറില്ല.

വൈകുന്നേരം ജാനിയുടെ ഭർത്താവ് പ്രവീൺ എത്തി.

രാത്രി ജാനിയ്ക്കുറക്കം വന്നില്ല. ഒന്നു കിടക്കാൻ പോലും പറ്റുന്നില്ല. വലിയ വയറും താങ്ങി അവളെഴുന്നേറ്റിരുന്നു. സുഖമായി കിടന്നുറങ്ങുന്ന പ്രവീണിനെക്കണ്ട് അവൾക്കു വല്ലാത്ത ദേഷ്യം വന്നു.

“ചേട്ടാ എഴുന്നേൽക്ക്. എനിക്കു ശ്വാസം മുട്ടുന്നു”

കണ്ണും തിരുമ്മി പ്രവീൺ എഴുന്നേറ്റിരുന്നു

“നിനക്കെന്താ ജാനീ. വയറു വലുതാകുന്തോറും ഇതൊക്കെ സാധാരണമല്ലേ. എന്നെയും ഉറങ്ങാൻ സമ്മതിയ്ക്കില്ലേ “

” ഓ… ഈ ആണുങ്ങൾക്ക് എന്തു സുഖമാണ്. താങ്ങാൻ പറ്റാത്ത വയറും പ്രസവവേദനയും എല്ലാം ഞങ്ങൾക്ക്. ഈ ദൈവം എന്തൊരു ദുഷ്ടനാണ്. ഏതെങ്കിലുമൊന്ന് നിങ്ങൾക്കും തന്നുകൂടേ?”

”ആ…… നീ ഉറങ്ങാതിരുന്നു പ്രാർത്ഥിച്ചോ.എല്ലാം സാധിക്കും. “

അയാൾ പുതപ്പെടുത്തു തലവഴി മൂടി വീണ്ടും കിടന്നു .

രണ്ടു മൂന്നു തലയിണകൾ അടുക്കി വെച്ച് അതിൽ ചാരിയിരുന്ന് ജാനി കണ്ണുകളടച്ചു. പതിയെ മയക്കം അവളുടെ കണ്ണുകളെ തലോടി.

കൈയിലൊരു പേപ്പറുമായി പഞ്ചായത്തു പ്രസിഡൻ്റ് രാധാമണിച്ചേച്ചിയുടെ നേതൃത്വത്തിൽ അക്ഷമരായി നിൽക്കുകയാണവർ. ദൈവത്തിനുള്ളൊരപേക്ഷയാണ് കൈയിലുള്ളത്.

”ഈ ദൈവത്തിനെ ഒന്നു കാണണമെങ്കിൽ എന്തെല്ലാം കടമ്പകൾ കടക്കണം. പ്രധാനമന്ത്രിയ്ക്കു പോലും ഇത്രയും സെക്യുരിറ്റി ഉണ്ടാവില്ല. “

നിന്നു നിന്നു കാലു കഴച്ചപ്പോൾ നാലാം വാർഡു മെമ്പർ സരസമ്മച്ചേച്ചി ഭിത്തിയിലേക്കു ചാരി നിന്നു.

“എൻ്റെ പൊന്നു ചേച്ചീ അവിടെങ്ങും തൊടല്ലേ. എങ്ങനെയെങ്കിലും ഇതൊന്നു കൊടുത്ത് കാര്യം സാധിപ്പിച്ചെടുക്കണം”

പ്രസിഡൻ്റിൻ്റെ വാക്കുകൾ കേട്ടപ്പോൾ അവരുടെ മുഖം കടന്നൽക്കുത്തേറ്റതു പോലെ വീർത്തു.

അതാ കതകു തുറന്നു. ദൈവം പ്രത്യക്ഷനായിരിക്കുന്നു.

കുന്തവും പിടിച്ചു നിന്ന കിങ്കരൻ അപേക്ഷ വാങ്ങി ദൈവത്തിനെ ഏൽപ്പിച്ചു. പേപ്പറിലൂടെ ഒന്നോടിച്ചു നോക്കി ദൈവം എല്ലാവരേയും അടിമുടി വീക്ഷിച്ചു.

” ഇതൊരു വല്ലാത്ത അപേക്ഷയായിപ്പോയല്ലോ. എന്താ ഇപ്പോ ചെയ്യുക ?”

ദൈവം ഒന്നു സംശയിച്ചു നിന്നു.

” ഇതു വേണോ?”

“വേണം വേണം. ഗർഭവും പ്രസവവും എല്ലാം കൂടി ഞങ്ങൾക്കിനി വയ്യ .എത്ര കാലമായി സഹിക്കുന്നു. ഇനിയെങ്കിലും ഏതെങ്കിലുമൊന്ന് ആണുങ്ങൾക്കു കൊടുത്തേ പറ്റൂ “

എല്ലാവരുമൊന്നിച്ച് ഒറ്റശ്വാസത്തിൽ പറഞ്ഞു .

“അനുവദിച്ചു തന്നില്ലെങ്കിൽ ഞങ്ങളിവിടെ കുത്തിയിരിപ്പു സത്യാഗ്രഹം നടത്തും  പറഞ്ഞേക്കാം. “

സരസമ്മച്ചേച്ചി മുന്നോട്ടു വന്നു . ഒരു കൈ കൊണ്ട് തലയിലെ കിരീടം ഒന്നുറപ്പിച്ചു വെച്ച് ദൈവം അവരെ സൂക്ഷിച്ചൊന്നു നോക്കി.

” ഈ പെണ്ണുമ്പിള്ള പറഞ്ഞാൽ പറഞ്ഞതാണ്. ദൈവത്തിനു പിന്നെ ഒന്നിനു പോകാൻ പോലും പുറത്തിറങ്ങാൻ പറ്റില്ലെന്നോർത്തോണം”

കിങ്കരന്മാരിലൊരാൾ ദൈവത്തിൻ്റെ ചെവിയിൽ മന്ത്രിച്ചു.

”ഞാനൊന്നാലോചിക്കട്ടെ. ഇതങ്ങോട്ടു വെച്ചേക്ക് “ ദൈവം അപേക്ഷ കിങ്കരനെ ഏൽപ്പിച്ചു.

“അതൊന്നും പറ്റില്ല. തീരുമാനം ഇപ്പോൾത്തന്നെ പറഞ്ഞേ പറ്റൂ. “ പെണ്ണുങ്ങൾ ഒച്ചയെടുത്തപ്പോൾ ദൈവം ചെവി പൊത്തി.

“ശരി ശരി. എന്നാൽ പ്രസവവേദന ആണുങ്ങൾക്കു കൊടുത്തേക്കാം എന്താ ? ഗർഭം നിങ്ങൾ ചുമന്നേ പറ്റൂ. “

എല്ലാവരും മുഖത്തോടു മുഖം നോക്കി.

“സമ്മതം.

പിന്നൊരു കാര്യം. അങ്ങനെ പ്രസവവേദന എന്നൊരൊഴുക്കൻ മട്ടിൽ പറഞ്ഞാൽപ്പോരാ.

എല്ലാ വേദനയും അവർക്കു കൊടുത്തേ പറ്റൂ. സിസേറിയനായാലും വേദനയൊക്കെക്കാണില്ലേ. “

സരസമ്മച്ചേച്ചി ചുറ്റും നോക്കി. എല്ലാവരും തല കുലുക്കി.

”എല്ലാം രേഖാമൂലം തരികയും വേണം. “

സരസമ്മച്ചേച്ചി വിടാൻ ഭാവമില്ല.

ങും…….. ദൈവമൊന്നു നീട്ടി മൂളി.

അപേക്ഷയുടെ അടിയിൽ എന്തോ എഴുതി ഒപ്പിട്ട് തിരിച്ചു കൊടുത്തു.

പ്രസിഡൻ്റ് അതുറക്കെ വായിച്ചു.

“ഇനി മുതൽ ഗർഭഭാരം അമ്മയും പ്രസവത്തോടനുബന്ധിച്ചുള്ള വേദനകളെല്ലാം അച്ഛനും അനുഭവിക്കേണ്ടതാണ്. “

“ഇതു ശരിയാണോ എന്നറിയുന്നതിനി എന്നാണ്? “

മറിയച്ചേടത്തിയ്ക്കു സംശയമായി.

”എൻ്റെ മോള് സരള പ്രസവിക്കാനിനി രണ്ടു മൂന്നാഴ്ചയല്ലേയുള്ളു. ദൈവം പറ്റിച്ചതാണോയെന്ന് അപ്പോഴറിയാം “

ആദ്യം തൻ്റെമകൾക്കാണല്ലോ ആ ഭാഗ്യമെന്നോർത്ത് സരസമ്മച്ചേച്ചി ഒന്നു കൂടി ഞെളിഞ്ഞു നടന്നു.

വിജയശ്രീലാളിതരായി നടന്നു നീങ്ങുന്ന പെൺ പടയെ നോക്കി ദൈവം ഊറിച്ചിരിച്ചു.

ദിവസങ്ങൾ കഴിഞ്ഞു. പെണ്ണുങ്ങളുടെയെല്ലാം മനസ്സിൽ സരളയുടെ പ്രസവമാണ്. ഡോക്ടർ പറഞ്ഞ ദിവസമെത്തി. സരളയെ രാജമ്മ ഡോക്ടറുടെ പ്രസവാശുപത്രിയിൽ അഡ്മിറ്റു ചെയ്തു. സരസമ്മച്ചേച്ചിയും കുടുംബവും സരളയുടെ ഭർത്താവു കരുണനും ആകാംക്ഷയോടെ കാത്തിരുന്നു. ഡോക്ടറെത്തി. പരിശോധനകൾക്കു ശേഷം സരളയെ പ്രസവമുറിയിലേക്കു കൊണ്ടുപോയി.

ഇടനാഴിയുടെ അറ്റത്ത് മൊബൈലിൽ റീൽസ് കണ്ടു നിൽക്കുന്ന കരുണനെ നോക്കി സരസമ്മച്ചേച്ചി നെടുവീർപ്പിട്ടു.

ദൈവം പറ്റിച്ചെന്നാണു തോന്നുന്നത്. ഇവനൊരു വേദനയുമില്ലല്ലോ..

“ഇതായിരുന്നോ കാലങ്ങളായി നിങ്ങൾ ഞങ്ങളെ ബ്ലാക്ക് മെയിൽ ചെയ്തിരുന്ന പ്രസവവേദന? “

കരുണൻ പുശ്ചത്തോടെ നാലുപാടും നോക്കി.

പെട്ടെന്നാണ് പഞ്ചായത്തു പ്രസിഡൻ്റും കുറെ നാട്ടുകാരും കൂടി ഓടിക്കിതച്ച് ആശുപത്രിയിലേക്കു കയറി വന്നത്. ഒരാൾ സരസമ്മച്ചേച്ചിയുടെ ചെവിയിലെന്തോ കുശുകുശുത്തു.

”അയ്യോ എൻ്റെ സരളേ ചതിച്ചോടീ “

നെഞ്ചത്തടിച്ചു കരഞ്ഞ് സരസമ്മച്ചേച്ചി തറയിലേക്കിരുന്നു.

“ആ രാഘവൻ ചേട്ടൻ്റെ മോൻ രാജേന്ദ്രൻ അവിടെക്കിടന്നു വേദന കൊണ്ടു പുളയുന്നു. കൊച്ചിൻ്റച്ഛൻ പ്രസവവേദനയനുഭവിയ്ക്കുമെന്നല്ലേ ദൈവം പറഞ്ഞത്. എന്തായാലും ഇതു വല്ലാത്ത നാണക്കേടായിപ്പോയി.”

പ്രസിഡൻ്റ് തലയും വെട്ടിച്ച് തിരിഞ്ഞു നടന്നു.

അടുത്ത ദിവസം തന്നെ പുതിയൊരപേക്ഷയുമായി അവർ ദൈവത്തിനടുത്തെത്തി.

പ്രതീക്ഷിച്ചിരുന്ന അതിഥികളെ കണ്ടതു പോലെ

ദൈവം പെട്ടെന്നു തന്നെ ഇറങ്ങി വന്നു.

”എന്താ ഇനിയുമുണ്ടോ അപേക്ഷകൾ ?”

“ഒന്നുമില്ലെൻ്റെ ദൈവമേ . എങ്ങനെയെങ്കിലും ഞങ്ങളെ ഒന്നു രക്ഷിച്ചാൽ മതി.

ഗർഭവും വേദനയുമെല്ലാം ഞങ്ങൾ പെണ്ണുങ്ങൾ തന്നെ അനുഭവിച്ചോളാം.എല്ലാം പഴയതുപോലെ തന്നെ ആക്കിത്തരണം. വേണമെങ്കിൽ കാലു പിടിക്കാം . ഇനി അപേക്ഷകളും കൊണ്ട് ഈ പടി ചവിട്ടത്തില്ല. ഇതു സത്യം. “

”ശ്ശെടാ ഇതു വല്ലാത്ത തൊന്തരവായിപ്പോയല്ലോ”

ഉള്ളാലേ ചിരിച്ചു കൊണ്ട് ദൈവം അനുമതിപത്രം റദ്ദാക്കി. പെണ്ണുങ്ങൾ നടന്നുനീങ്ങുന്നതു നോക്കി ദൈവം കുലുങ്ങിച്ചിരിച്ചു.

”എന്നോടാ കളി. ദൈവമാരാണെന്നറിയാത്ത മരമണ്ടികൾ “

”എന്നാലും ഈ ചതി ഞങ്ങളോടു കാണിച്ചല്ലോ ദൈവമേ “

**

**

**

**

“ജാനീ ജാനീ “

ഉറക്കത്തിൽ എന്തൊക്കെയോ സംസാരിക്കുന്ന ജാനിയെ പ്രവീൺ തട്ടി വിളിച്ചു.

Post Views: 93
4
Suma Jayamohan

പെൻഷനായ ഒരു രസതന്ത്രാധ്യാപിക. ചെടികളോടും പൂക്കളോടും പുസ്തകങ്ങളോടും കൂട്ടുകൂടി സസന്തോഷം കഴിയുന്നു❤️🌷

9 Comments

  1. haripulloor on January 28, 2026 10:07 PM

    🤣🤣🤣

    Reply
  2. Joyce Varghese on January 21, 2026 12:41 AM

    രസികൻ സ്വപ്നം. കഥയിലെ Twist ചിരിപ്പിച്ചു.
    😀😀😀

    Reply
    • SumaJayamohan on January 21, 2026 7:07 PM

      സ്നേഹം ജോയ്സ്♥️♥️

      Reply
  3. മിനി സുന്ദരേശൻ on January 20, 2026 2:06 AM

    ഏതായാലും സ്വപ്നമായതു നന്നായി…. അല്ലെങ്കിൽ പല വിവാഹമോചനങ്ങളും നടന്നേനെ…… മികച്ച ഭാവന……. സുന്ദരമായ അവതരണം……..ആശംസകൾ സുമാ❤️👍

    Reply
    • SumaJayamohan on January 21, 2026 7:08 PM

      അതേയതേ😄

      Reply
  4. Sreeja Ajith on January 19, 2026 10:26 PM

    ഭയങ്കര ഭാവന. Super ❤️❤️👌

    Reply
    • SumaJayamohan on January 21, 2026 7:08 PM

      സ്നേഹം ശ്രീജ♥️♥️

      Reply
  5. Thara Subhash on January 19, 2026 9:39 PM

    അടിപൊളി. ഗംഭീര സ്വപ്നം .അസ്സൽ ഭാവനാവിലാസം ! Kudos dear👌👌👏👏❤️❤️🥰🥰

    Reply
    • SumaJayamohan on January 21, 2026 7:09 PM

      സ്നേഹം താരച്ചേച്ചി♥️♥️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.