Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്വാതന്ത്ര്യം തന്നെയമൃതം
ഓർമ്മകൾ കഥ ജീവിതം സമത്വം

സ്വാതന്ത്ര്യം തന്നെയമൃതം

By Suma JayamohanJanuary 19, 2026Updated:February 11, 20267 Comments3 Mins Read2,511 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഇന്നു വൈകിട്ടു പബ്ലിക് ലൈബ്രറിയിലൊന്നു പോകാം” രാവിലെ പത്രം മറിച്ചു നോക്കിയിട്ട് അവൾ ഭർത്താവിൻ്റടുത്തു ചെന്നു.

“ഉം? എന്താ അവിടെ?”

”ആഷ് അഷിത വരുന്നു. പുതിയ ബുക്കിനേക്കുറിച്ചുള്ള എന്തോ പരിപാടിയാണ്. ഒരു ബുക്കും വാങ്ങാം. “

അവൾക്കുത്സാഹമായി.

”ആരാ ഈ ആഷ് അഷിത ? എനിക്കെങ്ങും വയ്യ. അതുമല്ല എനിക്ക് ബാബുവിനെ കാണാൻ പോകണം.”

ചുളിഞ്ഞ നെറ്റി മനസ്സിലെ ഇഷ്ടക്കുറവു വിളിച്ചു പറഞ്ഞപ്പോൾ അവൾ നയം മാറ്റി.

“അങ്ങനെയാണെങ്കിൽ ഞാൻ രാജുവിൻ്റെ ഓട്ടോയിൽ പോയിട്ടു വരാം”

”അതൊന്നും വേണ്ട. വൈകിട്ടല്ലേ പരിപാടി? രാത്രി ഒറ്റയ്ക്കു പോകണ്ട. ഇപ്പോഴത്തെ കാലം എങ്ങനെയാണെന്നറിയില്ലേ? “

ഒറ്റയ്ക്കു പോയാലെന്താ ആരെങ്കിലും പിടിച്ചോണ്ടുപോകുമോ? തികട്ടി വന്ന ചോദ്യങ്ങൾ വിഴുങ്ങി മ്ലാനമായ മുഖവും മനസ്സുമായി അവൾ അടുക്കളയിലേക്കു നടന്നു.

ഒന്നിനും സ്വാതന്ത്ര്യമില്ല. ഇതെന്തൊരു ജീവിതം. ഓ മതിയായി. ആ ലീനയ്ക്കൊക്കെ എന്തൊരു സുഖമാണ്. ഇഷ്ടമുള്ളപ്പോൾ എവിടെ വേണമെങ്കിലും പോകാം. കൂട്ടുകാരുടെയും കസിൻസിൻ്റെയും കൂടെ ഷോപ്പിംഗിനും സിനിമയ്ക്കും അമ്പലങ്ങളിലും കറങ്ങുകയാണ് ലീനയുടെ ഹോബി.

അവൾ പതിവുവർത്തമാനങ്ങളെല്ലാം മറന്ന് നിശ്ശബ്ദയായി പാചകത്തിൽ മുഴുകി. മനസ്സിൽ അസ്വാതന്ത്ര്യത്തിൻ്റെ കയ്പു നീർ നിറഞ്ഞു നിന്നു.

ഉച്ചയൂണു കഴിഞ്ഞുള്ള പതിവു മയക്കത്തിനു പോകാതെ വരാന്തയിലെ കസേരയിലിരുന്ന്  സ്വാതന്ത്ര്യത്തേക്കുറിച്ചു മാത്രം ചിന്തിച്ചു.

സ്വാതന്ത്ര്യവും സമത്വവും സ്ത്രീകളെ മാത്രം സംബന്ധിക്കുന്ന വിഷയങ്ങളാണോ? ഇതൊന്നുമില്ലാത്ത പുരുഷന്മാരും കാണുമോ?

ആലോചന മുറുകുന്തോറും അവളുടെ മനസ്സിലേക്ക് സംഭവങ്ങളുടെ പരമ്പര തന്നെ തള്ളിക്കയറി വന്നു തുടങ്ങി.

“ചേച്ചീ ഒരു കാര്യവും എന്നോടു പറയില്ല. ഒരഭിപ്രായവും ചോദിക്കില്ല. ഞാനെന്തെങ്കിലും അങ്ങോട്ടു കയറിപ്പറഞ്ഞാൽ നിന്നോടാരും അഭിപ്രായം പറയാൻ പറഞ്ഞില്ല എന്നാണു പല്ലവി. വീടു വെയ്ക്കുമ്പോൾ എന്തെല്ലാം ഐഡിയ എനിയ്ക്കുണ്ടായിരുന്നെന്നോ. ആരു കേൾക്കാൻ? എല്ലാം അങ്ങേരുടെ ഇഷ്ടം പോലെ ചെയ്തു. “

ലീനയുടെ പരാതികൾ മനസ്സിൽ മുഴങ്ങിക്കേട്ടു.

”ഞാനിപ്പോൾ എനിക്കിഷ്ടമുള്ളതു പോലെ എല്ലാം ചെയ്യും. ചേച്ചി എന്തു ഭാഗ്യവതിയാണ്. ചേട്ടൻ ഏതു കാര്യത്തിലും അഭിപ്രായം ചോദിക്കില്ലേ? അതിനു വിലയും കൽപ്പിക്കുന്നില്ലേ?”

ശരിയാണല്ലോ. അവളുടെ ചിന്തകൾ ആ വഴിയ്ക്കു പോയി. അഭിപ്രായസ്വാതന്ത്ര്യം ഒരു വലിയ കാര്യം തന്നെയല്ലേ.

” നീ അന്നു കണ്ടിഷ്ടപ്പെട്ട സാരി വാങ്ങിയോ ലീന? ആ പിങ്കു ചുരിദാർ തയ്പിച്ചോ? മാച്ചിംഗ് മാലയും കമ്മലുമെല്ലാം കിട്ടിയോ?”

“ഓ അതൊന്നും വാങ്ങാൻ ചേട്ടൻ സമ്മതിച്ചില്ല. അങ്ങേർക്കിഷ്ടപ്പെട്ട എന്തെങ്കിലും വാങ്ങിക്കൊണ്ടുവരും. അങ്ങനെ പലതും അവിടെ തൊടാതെയിരുപ്പുണ്ട്.”

ആഹാ ഇഷ്ടമുള്ളതു വാങ്ങാനും സ്വാതന്ത്ര്യമില്ലേ?

എനിയ്ക്കോ ? എനിയ്ക്കിതൊന്നും ചെയ്യാൻ ആരുടെയും അനുവാദം വേണ്ടല്ലോ. അവളുടെ മനസ്സൊന്നു തെളിഞ്ഞു.

“നീ ഓൺലൈൻ തയ്യൽ ക്ലാസിനു ചേർന്നോ? എംബ്രോയിഡറി പഠിക്കണമെന്നു പറയാൻ തുടങ്ങിയിട്ടെത്ര കാലമായി?”

”അതിനു പൈസ വേണ്ടേ? ശമ്പളം കിട്ടുന്നതു മുഴുവൻ അന്നു തന്നെ അങ്ങേരുടെ അക്കൗണ്ടിലേക്കാക്കണം. പിന്നെയെന്തു ചെയ്യും? എന്തു വേണമെങ്കിലും കൈ നീട്ടണം. എനിക്കു വയ്യ “

അപ്പോൾ ഒരു ജോലിയുണ്ടായിട്ടും കാര്യമില്ലല്ലോ. സാമ്പത്തിക സ്വാതന്ത്ര്യത്തിനെവിടെപ്പോകും?

“പൈസയുടെ കാര്യങ്ങളൊന്നും ഞാനറിയേണ്ട അവളെല്ലാം നോക്കിക്കോളും “

ഭർത്താവു തന്നെ പുകഴ്ത്തുന്നതോർത്തപ്പോൾ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.

“ഞാനിപ്പോൾ ഒന്നും നോക്കില്ല ചേച്ചീ. കൂട്ടുകാരൊക്കെ വിളിച്ചാൽ കറങ്ങാൻ പോകും. പിള്ളേരവരുടെ വഴിക്ക് .അങ്ങേരു സ്വന്തം വഴിയ്ക്ക് . എന്നാൽപ്പിന്നെ ഞാനും എൻ്റെ വഴിയ്ക്ക്.എനിക്കും സ്വാതന്ത്ര്യം വേണ്ടേ?”

എന്താണീ സ്വാതന്ത്ര്യവും സമത്വവും ? തോന്നുമ്പോഴൊക്കെ ഇഷ്ടമുള്ളതെന്തും ഇഷ്ടമുള്ളതു പോലെ ചെയ്യുന്നതാണോ സ്വാതന്ത്ര്യം?അപ്പോൾപ്പിന്നെ ഈ സമത്വം എന്താണ്?

” ഈ വീട്ടിൽ എന്തു സമത്വമാണുള്ളത്? സമത്വം എന്നു പറഞ്ഞാൽ തുല്യത. ഏതു കാര്യത്തിലാണ് എനിക്കു തുല്യത തരുന്നത്?”

കുക്കിംഗും ക്ലീനിംങ്ങുമെല്ലാം ചെയ്തു ക്ഷീണിച്ച് താൻ ഒച്ചയിടുമ്പോൾ അന്തംവിട്ടിരിക്കുന്ന ഭർത്താവിനെയോർത്ത് അവൾക്കു ചിരി വന്നു.

” എന്തു ചെയ്യണമെന്നു നീ പറഞ്ഞാൽ അതു ചെയ്തു തരാം. അല്ലാതെ നോക്കിയും കണ്ടും ചെയ്യാനൊന്നും എനിക്കറിയില്ല. ഇനിയൊട്ടു പഠിക്കാനും വയ്യ. “

ഇവൾക്കെന്താ വട്ടായോ എന്ന സംശയത്തോടെ മറുപടി പറയാറുള്ള ഭർത്താവിനോടവൾക്കു വല്ലാത്ത സ്നേഹം തോന്നി. എന്നോടുള്ള കരുതൽ കൊണ്ടാവില്ലേ അങ്ങനെ പറയുന്നത്. എന്നെ സഹായിക്കാനല്ലേ. അതും സമത്വത്തിൻ്റെ ഭാഗമല്ലേ ?

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നു മണിക്കു അനിത വിളിച്ചത് അപ്പോഴാണവളോർത്തത്.

” ഊണു കഴിച്ചില്ലെടീ. വിശന്നിട്ടു കണ്ണുകാണാൻ വയ്യ. ചേട്ടൻ വരുന്നതിനു മുമ്പു കഴിച്ചാൽ അതു മതി അന്നത്തേക്കു പിന്നെ. “

ങേ …….. വിശക്കുമ്പോൾ ആഹാരം കഴിക്കാനുള്ള സ്വാതന്ത്ര്യവുമില്ലേ?

കസേരയിലേക്കൊന്നു കൂടി ചാരിയിരുന്ന് അവൾ ചിന്തകളിൽ മുഴുകി.

സ്വന്തം ഇഷ്ടങ്ങൾ ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും തനിക്കുണ്ടല്ലോ. വായിക്കാനും എഴുതാനും ഇഷ്ടമുള്ള ഭക്ഷണം വേണ്ട സമയത്തു കഴിക്കാനും ആരോടും അനുവാദം ചോദിക്കേണ്ട. ഏതു കാര്യത്തിലും അഭിപ്രായങ്ങൾ തുറന്നു പറയാം. അമ്മ പറയുന്നതു പോലെ എന്നു തന്നെ മക്കളും പറയും.ഒന്നിനും കണക്കുകൾ നിരത്തേണ്ട. എവിടെയും ഒപ്പത്തിനൊപ്പം നിൽക്കാം.

പെണ്ണായിപ്പോയതു കൊണ്ടുള്ള അടിച്ചമർത്തലുകൾ ഒരു ഘട്ടത്തിലും നേരിടേണ്ടി വന്നിട്ടില്ല. പിന്നെ ഒരു ചെറിയ കാര്യത്തിൽ ഞാനെന്തിനു മനസ്സു പുണ്ണാക്കുന്നു?

എന്നാലും ഒറ്റയ്ക്കു പോകണ്ടെന്നു പറഞ്ഞത് മനസ്സിൽക്കിടന്നങ്ങനെ കുത്തുന്നുണ്ട്.

”റോഡ് ക്രോസ് ചെയ്യാൻ പോലുമറിയാത്ത നീ പോയാൽ ഞാനെങ്ങനെ സമാധാനമായിരിക്കും”

ആഹാ..അപ്പോൾ അതും ………

അവളുടെ മുഖവും മനസ്സും പ്രസന്നമായി.

എൺപതുകൾക്കു ശേഷം ജനിച്ച തലമുറയ്ക്ക് ഇതൊന്നും രുചിയ്ക്കാനും ദഹിക്കാനും വഴിയില്ല. തന്നേപ്പോലെ അറുപതുകളിലെത്തിയ ഒരു വീട്ടമ്മയ്ക്ക് സ്വന്തമിടങ്ങളിലെ സ്വാതന്ത്ര്യത്തേക്കുറിച്ചും സമത്വത്തേക്കുറിച്ചുമല്ലാതെ എന്തു പറയാൻ കഴിയും?

ഒരു സിനിമയിൽ പറഞ്ഞതുപോലെ സ്വാതന്ത്ര്യം ആരും കൊടുക്കേണ്ടതല്ല അതു തനിയെ ഉണ്ടാവേണ്ടതാണ്; ആദ്യം ചിന്തയിലും പിന്നെ ജീവിതത്തിലും.

ചിന്താ സ്വാതന്ത്ര്യം പോലുമില്ലാത്ത എത്രയോ സ്ത്രീകൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയല്ല.

സ്വാതന്ത്ര്യം തന്നെയമൃതം

സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികൾക്കു

മൃതിയേക്കാൾ ഭയാനകം

അത്രയും ഭയാനകമായ പാരതന്ത്ര്യത്തിൻ്റെ ചങ്ങലകളിൽക്കുടുങ്ങി ജീവിതം ഹോമിക്കുന്ന അനേകം സഹോദരിമാരെ കണ്ടില്ലെന്നു നടിക്കാനാവില്ല.സ്വാതന്ത്ര്യവും സമത്വവും ഒരുമിച്ചു തന്നെ ഉണ്ടായാലേ പുരോഗമനം സാധ്യമാകൂ. കൈകാലുകളെ മാത്രമല്ല മനസ്സിനേയും ബന്ധിച്ചിരിക്കുന്ന ആ അദൃശ്യച്ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിൻ്റെയും സമത്വത്തിൻ്റെയും മധുരം ആസ്വദിക്കാൻ കാലം അവർക്കു കരുത്തു നൽകട്ടെ.

#എൻ്റെരചന

#സമത്വവും സ്വാതന്ത്ര്യവും

Post Views: 134
4
Suma Jayamohan

പെൻഷനായ ഒരു രസതന്ത്രാധ്യാപിക. ചെടികളോടും പൂക്കളോടും പുസ്തകങ്ങളോടും കൂട്ടുകൂടി സസന്തോഷം കഴിയുന്നു❤️🌷

7 Comments

  1. Electa Joeboy on March 22, 2026 11:04 AM

    ഈ ബ്ലോഗ് ഇപ്പോഴാണ് ചേച്ചി വായിച്ചത്. സ്വാതന്ത്രത്തെയും സമത്വത്തെയും പറ്റി വേറിട്ടൊരു ചിന്ത തന്നെ ആയിരുന്നു ഇതിൽ. നമുക്കുള്ളതൊന്നും തിരിച്ചറിയാതെ അക്കരപ്പച്ചയിലേക്ക് നോക്കി ആകുലപ്പെട്ട് കഴിയുന്നവർക്ക് ഒരിക്കലും സന്തോഷിക്കാൻ കഴിയില്ല. സാഹചര്യങ്ങളെ പഴിക്കാതെ സ്വയം കരുത്ത് നേടുക. ❣️❣️❣️

    Reply
  2. Sreekumari on January 21, 2026 2:59 PM

    സുമ നല്ല രചന . നമ്മുക്ക് ലഭിക്കുന്ന സമത്വവും സ്വാതന്ത്ര്യം സത്യത്തിൽ മനസ്സിലാക്കുന്നില്ല. ഒന്നും കിട്ടാത്ത എത്രയോ സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട്. അത് വെച്ച് നോക്കുമ്പോൾ നമ്മളൊക്കെ സ്വർഗ്ഗത്തിലാണ്.

    Reply
    • SumaJayamohan on January 21, 2026 7:12 PM

      അതു തിരിച്ചറിയാൻ പലപ്പോഴും വൈകുമെന്നു മാത്രം അല്ലേ.
      സ്നേഹം കുമാരീ♥️♥️

      Reply
    • Shreeja R on January 26, 2026 11:13 PM

      നല്ല ചിന്തകൾ 👌

      Reply
      • Suma Jayamohan on January 29, 2026 6:31 AM

        സ്നേഹം ശ്രീജ❤️❤️

        Reply
  3. Greeshma Kichu on January 20, 2026 8:14 PM

    നല്ല ചിന്തകൾ..👏🏻👏🏻👏🏻👏🏻…സ്വാതന്ത്ര്യം സമത്വം എന്നീ വാക്കുകളുടെ വ്യാപ്തിയോ…. അതോ അർത്ഥ തലങ്ങളോ….പലർക്കും പലത് തന്നെ…. സുമ ചേച്ചി 😍💐💐💐…

    Reply
    • Suma Jayamohan on January 20, 2026 8:39 PM

      മനസ്സിൽ തോന്നിയതെന്തൊക്കെയോ എഴുതിയതാണ്
      വായിച്ച് അഭിപ്രായം പറഞ്ഞല്ലോ സന്തോഷം സ്നേഹം ഗ്രീഷ്മാ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.