എൻ്റെ SSLC പരീക്ഷ കാലത്ത് ഇടവേളകളില്ലാതെ കാലത്തും ഉച്ചക്കുമായി ഒറ്റയടിക്ക് 12 പരീക്ഷകളാണ്. കുറെ കാലം SSLC പരീക്ഷ അങ്ങിനെ തന്നെയായിരുന്നു. വിജയ ശതമാനം 40% ത്തിൽ താഴെ മാത്രവും. ഇങ്ങിനെ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികൾക്ക് വലിയ സമ്മർദ്ദവും ബുദ്ധിമുട്ടും ഉണ്ടാക്കുമെന്ന് അന്നത്തെ മുതിർന്നവർക്കോ അധികാരികൾക്കോ മനസിലായില്ല എന്ന് പറയുന്നതിനേക്കാൾ അതിനുള്ള ബോധമേ അക്കാലത്തെ ആളുകൾക്ക് ഉള്ളൂ എന്ന് പറയുന്നതാകും കൂടുതൽ ശരി.
മുകളിൽ പറഞ്ഞ പരീക്ഷ രീതിയിൽ മാത്രമല്ല ബാല്യങ്ങളോടുള്ള പെരുമാറ്റത്തിൽ മൊത്തമായി ഇത്തരത്തിലുള്ള വിവരമില്ലായ്മ കാണാം. ബാലമനശാസ്ത്രത്തിൻ്റെ ബാലപാഠം പോലും അറിയാത്തവരായിരുന്നു ഭൂരിഭാഗം പഴയകാല രക്ഷിതാക്കളും അധ്യാപകരും എന്നാണ് തോന്നിയിട്ടുള്ളത്. കുട്ടികളെ തല്ലി ചതക്കലാണ് അവരുടെ പാരൻ്റിംഗും അദ്ധ്യാപനവും. അവർ ബാല്യങ്ങളോട് ചെയ്ത ക്രൂരതകളുടെ ബാക്കിയാണ് പല മുതിർന്നവരിലും കാണുന്ന പെരുമാറ്റ വൈകല്യങ്ങൾ. എന്നിട്ടും പഴയകാല മാഹാത്മ്യം വിളമ്പി അവരായിരുന്നു ശരിയെന്ന് പറയുന്ന കഴുതകളെ കാണുമ്പോഴാണ് കലി കയറുന്നത്.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

1 Comment
👍👍