അസിസ്റ്റന്റ് ദൈവങ്ങൾക്ക് തൃപ്തി നഹി..
ഇതുങ്ങളെ ഈജ്ജാതി സെറ്റപ്പിൽ ഭുമിയിലോട്ടു വിട്ടാൽ കട്ടപ്പുക തന്നെ.
ആരോഗ്യവും ഇല്ല. സ്പീഡും ഇല്ല. വമ്പൻ പല്ലും നഖങ്ങളും ഇല്ല.. ബുദ്ദിയുണ്ട് എന്നൊക്കെ പറയുന്നു. വേണ്ട സമയത്തു വേണ്ടപോലെ വർക്കാവുമോ എന്തോ… ഇവനൊക്കെ റെഡ്‌ബുക് കേസുകെട്ടണ്ടാപ്പാ!
കാര്യം കത്തിയ ദൈവം അരുളി
” ഒരുമാതിരിപ്പെട്ട മണ്ടയൊക്കെ കൊടുത്തിട്ടുണ്ട്…. പെഴച്ചോളും. പിന്നെ ബൗബൗനീം കൂടെ വിടുന്നുണ്ടല്ലോ വിശ്വസ്തകൂട്ടുകെട്ടായിട്ടു.. വേണമിച്ചാല് കൊക്കരക്കോ ടീമ്സിനീം കൂടെ വിടാം “
അസിസ്റ്റന്റ് ദൈവങ്ങൾക്ക് സന്തോഷം !.. പക്ഷേ…
“അപ്പൊ ഇതുങ്ങള് മഹാ അഹങ്കാരികളായി ഞങ്ങളാണ് എല്ലാറ്റിന്റെയും മുതലാളിന്നു മൈൻഡ്‌സെറ് വരാൻ ചാൻസ് ഉണ്ടല്ലോ ദൈവമേ.. !”
“ഓ അതാണോ കാര്യം.. അതിനു വഴിയുണ്ട്.. !”
പുറകിലത്തെ സോഫയിൽ നോക്കി പറഞ്ഞു.
“എടാ ങ്യാവൂ… നീയും കൂടെപോയ്‌ക്കോ “
“പക്ഷെ ദൈവമേ ഈ ഇത്തിരിക്കുഞ്ഞൻ ഐറ്റമാണോ അഹങ്കാരം തീർക്കാൻ പോണത്?” അസി. ദൈവങ്ങൾക് സംശയം തീരുന്നില്ല.
“സൈസിന്റെ കാര്യം ഒന്നും പറയണ്ട.. ഇക്കണ്ട ദൈവങ്ങൾ ഓക്കേ ഉണ്ടായിട്ടും ലവനെ ആർക്കും വാഹനമായിട്ടു വേണ്ടല്ലോ. പോട്ടെ ഇപ്പൊ ഞാൻ പോകാൻ പറഞ്ഞപ്പോ അത് എന്തെങ്കിലും മിണ്ടിയാ? പോട്ടെ.. കണ്ണുതുറന്നെകിലും നോക്കിയ? പറഞ്ഞാലേ കേൾക്കില്ല. മറ്റേ ടീമ്സിനെ റിലീസ് ആക്കുമ്പോ ചാക്കിൽ കെട്ടി വിട്ടാൽമതി “.

