Author: lastpawnmarch

അസിസ്റ്റന്റ് ദൈവങ്ങൾക്ക് തൃപ്തി നഹി..    ഇതുങ്ങളെ ഈജ്ജാതി സെറ്റപ്പിൽ ഭുമിയിലോട്ടു വിട്ടാൽ കട്ടപ്പുക തന്നെ.  ആരോഗ്യവും ഇല്ല. സ്പീഡും ഇല്ല. വമ്പൻ പല്ലും നഖങ്ങളും ഇല്ല.. ബുദ്ദിയുണ്ട് എന്നൊക്കെ പറയുന്നു. വേണ്ട സമയത്തു വേണ്ടപോലെ വർക്കാവുമോ എന്തോ… ഇവനൊക്കെ റെഡ്‌ബുക് കേസുകെട്ടണ്ടാപ്പാ!   കാര്യം കത്തിയ ദൈവം അരുളി   ” ഒരുമാതിരിപ്പെട്ട മണ്ടയൊക്കെ കൊടുത്തിട്ടുണ്ട്…. പെഴച്ചോളും. പിന്നെ ബൗബൗനീം കൂടെ വിടുന്നുണ്ടല്ലോ വിശ്വസ്തകൂട്ടുകെട്ടായിട്ടു.. വേണമിച്ചാല് കൊക്കരക്കോ ടീമ്സിനീം കൂടെ വിടാം ”   അസിസ്റ്റന്റ് ദൈവങ്ങൾക്ക് സന്തോഷം !.. പക്ഷേ…    “അപ്പൊ ഇതുങ്ങള് മഹാ അഹങ്കാരികളായി ഞങ്ങളാണ് എല്ലാറ്റിന്റെയും മുതലാളിന്നു മൈൻഡ്‌സെറ് വരാൻ ചാൻസ് ഉണ്ടല്ലോ ദൈവമേ.. !”   “ഓ അതാണോ കാര്യം.. അതിനു വഴിയുണ്ട്.. !” പുറകിലത്തെ സോഫയിൽ നോക്കി പറഞ്ഞു.  “എടാ ങ്യാവൂ… നീയും കൂടെപോയ്‌ക്കോ ”   “പക്ഷെ ദൈവമേ ഈ ഇത്തിരിക്കുഞ്ഞൻ ഐറ്റമാണോ അഹങ്കാരം തീർക്കാൻ പോണത്?” അസി. ദൈവങ്ങൾക്…

Read More

കുറച്ചു അപ്പാവികൾ ഉണ്ടായിരുന്നു, പണ്ട്.. പണ്ട്.. ഒരിടത്തുരിടത്തു.. സൂര്യൻ അസ്‌തമിക്കും മുൻപേ ഇരുട്ട് കേറിവരുന്ന നാട്ടിൽ. പ്രത്യേകിച്ച് വീടൊന്നും ഇല്ലാതെ എന്തൊക്കെയോ പണികൾ ഒക്കെ ചെയ്തു എങ്ങെനെ ഒക്കെയോ ജീവിച്ചുപോന്ന ചിലർ. നാട്ടിലെ മറ്റുള്ളവർക് അവരോരു തമാശ ആയിരുന്നു. തങ്ങളുടെ തങ്ങൾക്കില്ലാത്ത മൈക്കരുത്തോ അധികാരമോ ഒക്കെ പ്രയോഗിച്ചുനോക്കാൻ മാത്രം ഉള്ള ചിലർ. ആ പാവങ്ങളുടെ നേരെ അക്രമങ്ങൾ ഏറിവന്നു. കണ്ണീരിനും വേദനിക്കും മറുപടി കിട്ടാതെ വന്നു. ചെറുത്തു നിൽപ്പുകൾ പോരാതെ വന്നു.. ഒടുവിൽ അവർക്ക് അത് തീരുമാനിക്കേണ്ടിവന്നു. തിരിച്ചടിക്കുക! ചോദിക്കാൻ കയ്യിലുള്ള ആയുധങ്ങളുമായി പോയവർ എല്ലാം തിരികെ വന്നില്ല. തിരികെ വന്നവരെ പിന്നീട് പിടിച്ചുകൊണ്ടുപോയി. കുഞ്ഞുങ്ങളും വൃദ്ധരും മാത്രം കൂട്ടിനായ സ്ത്രീകൾക്ക്, ശരിയായ രീതി വൈകാതെ മനസിലായി. തങ്ങളെ വേട്ടയാടുന്നവരുടെ വേട്ടക്കാരുടെ വിശ്വാസങ്ങളെ തന്നെ കടമെടുത്തു, മാനാഭിമാന പ്രശ്ങ്ങളെ തന്നെ കവചമാക്കി ചെറുസംഘമോ ഒറ്റക്കോ ആയി തന്നെ തിരിച്ചടിക്കുക! അങ്ങനെ കാലൻ കോഴികൾ കൂവുമ്പോൾ, പാലപൂത്ത മരങ്ങളുടെ കീഴെ മുടിയഴിച്ചിട്ടു, ഇര,…

Read More