പഞ്ചാര പാലു മിഠായി…
പുഞ്ചിരി പഞ്ചാര പാലു മിഠായി..
ആർക്കു തരും.. ആർക്കു തരും…
ആർക്കു തരും ഓ…
പഞ്ചാര പാലു മിഠായി..
പഞ്ചാര പാലു മിഠായി…
പുഞ്ചിരി പഞ്ചാര പാലു മിഠായി..
ആർക്കു തരും.. ആർക്കു തരും…
ആർക്കു തരും ഓ…
പഞ്ചാര പാലു മിഠായി..
ഭാര്യ സിനിമയിലെ അതീവഹൃദ്യമായ ഒരു ഗാനശകലത്തിലെ വരികളാണത്. വയലാർരാമവർമയുടെ വരികൾ..
നമ്മുടെ പഴയ പല ജനപ്രിയ ഗാനങ്ങളിലും പഞ്ചാരയെ എത്ര മൂല്യമുള്ള വസ്തുവായിട്ടായിരുന്നു കണ്ടിരുന്നത്.
ഇന്നെന്റെ കരളിലെ…
പൊന്നണി പാടത്തൊരു
പുന്നാര പനം തത്ത പറന്നു വന്നു…
ഒരു പഞ്ചാര പനം തത്ത പറന്നു വന്നു..
അങ്ങനെ എത്രയെത്ര പഞ്ചാര ഉദാഹരണങ്ങൾ.
കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണെ….
അഞ്ചാമൻ പഞ്ചാര കുഞ്ചു വാണേ….
നമ്മളെല്ലാം ചെറുപ്പം മുതലേ കേട്ടു വളർന്ന മുത്തശ്ശി പാട്ട്..
പക്ഷേ ഇപ്പോഴത്തെ ഗാനരചയിതാക്കളെല്ലാം പഞ്ചാരയെ മറന്നു പോയ പോലെ.
പ്രമേഹത്തിന്റെ ഔദ്യോഗിക തലസ്ഥാനമായി കേരളം ഉയർന്നത് കൊണ്ടാണോ .
ഞങ്ങളുടെ ചെറുപ്പത്തിൽ അയല്പക്കത്തെ വീട്ടിലെ വീട്ടുജോലിക്കാരി ചേച്ചി അവരുടെ വീട്ടുടമസ്ഥയെക്കുറിച്ച് സ്ഥിരമായി പറയുന്ന ഒരു ആക്ഷേപം, ഈ ചേച്ചിക്ക് പഞ്ചാര ഇടാതെ കാപ്പി കൊടുക്കുന്നു എന്നതായിരുന്നു…
അവരുടെ കഥ താടിക്കു കയ്യും കൊടുത്തിരുന്നു കേൾക്കാൻ ഞാനും എന്റെ ചേച്ചിയും ഞങ്ങളുടെ വേറെ ഒന്നു രണ്ടു അയൽക്കാരും ഉണ്ടായിരുന്നു.
പഞ്ചാര അത്രക്ക് വിലയുള്ളതായിരുന്നു അന്നൊക്കെ.. ഉത്സവസമയങ്ങളിൽ റേഷൻ കട വഴി സ്പെഷ്യൽ പഞ്ചസാര സപ്ലൈ ചെയ്തിരുന്നു.
ഇപ്പോൾ പഞ്ചസാരയെ വെളുത്ത വിഷം എന്ന് ആരോഗ്യപ്രവർത്തകരും ആണയിട്ടു പറയുന്നതോടെ പഞ്ചാരയുടെ മൂല്യം വല്ലാതങ്ങിടിഞ്ഞു പോയി.
പഞ്ചാരയെ വെളുത്ത സ്വർണം എന്നു വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നെന്നു കൂടി ഓർക്കണം.
അതൊക്കെ അവിടെ നിൽക്കട്ടെ….
ലോല മാനസരായ മനുഷ്യരെ… അല്ലെങ്കിൽ ലോലന്മാരെ പണ്ടൊക്കെ പറഞ്ഞിരുന്നത് ആളിത്തിരി പഞ്ചാരയാണെന്നായിരുന്നു…
ഇപ്പോഴോ ആളൊരു കോഴിയാണെന്ന്…..


4 Comments
നല്ല വീക്ഷണം..
Thank you
പഞ്ചാര 😍😍
നന്നായിട്ട് എഴുതി
സന്തോഷം ♥️