Author: Rani Varghese

കിടക്കപ്പായേൽ നിന്നെഴുന്നേറ്റു വന്നപ്പോഴേ കണി കാണാൻ പാകത്തിൽ ഗേറ്റിന്റെ അടുത്തു നിൽക്കുന്ന ആളെ കണ്ടതും മുറ്റത്തേക്ക് ഒരൊറ്റ ചാട്ടമായിരുന്നു.  ‘ജോഷി ചേട്ടൻ. ‘ “ചേട്ടാ.. എപ്പോഴാ എത്തിയത്?” “ഇന്നലെ വൈകുന്നേരമായെടാ.. രാവിലെ തന്നെ നിന്നെ കാണാൻ എത്തി” കുശല പ്രശ്നങ്ങൾക്കൊടുവിൽ ജോഷി ചേട്ടൻ പറഞ്ഞു, “എടാ.. പ്രീതിയുടെ കല്യാണത്തിന് നമുക്കൊരുമിച്ചു പോകാം.” ഞാൻ തല ചൊറിഞ്ഞു.  “ചേട്ടാ.. ഞാൻ വരണോ? നിങ്ങൾ ബന്ധുക്കളെല്ലാവരും കൂടി പോകുമ്പോൾ ഞാനെങ്ങനാ?” “അതെന്താടാ? ജ്യോതിച്ചേച്ചി നിന്നെ വിളിച്ചില്ലേ? എന്നോടു പറഞ്ഞത് വിളിച്ചെന്നും നീ തീർച്ചയായും വരുമെന്നുമാണല്ലോ?” “അയ്യോ അതൊന്നുമല്ല.. ചേച്ചി കാര്യമായി തന്നെ വിളിച്ചു. നിങ്ങളൊക്കെ നേരത്തെ തന്നെ പോകുകേലെ.. ഞാൻ അത്രയും ദിവസം എങ്ങനെ ഇവിടുന്നു മാറി നിൽക്കും?” “എടാ… വീട്ടിലുള്ളവരെ നേരത്തെ വിട്ടിട്ടു, നമുക്കൊരുമിച്ചു അന്നു വെളുപ്പിനെ ഇവിടെ നിന്നു പോയാലോ?” അവസാനം ജോഷി ചേട്ടന്റെ നിർബന്ധത്തിന്റെ മുന്നിൽ ഞാൻ വഴങ്ങി.    പിറ്റേന്ന് വെളുപ്പിനു തന്നെ ഞങ്ങൾ ഒരു ഫാസ്റ്റിൽ കയറിപ്പറ്റി. …

Read More

ആദ്യഭാഗം തൊടിയിൽ ഇലകളിൽ നിന്നൂർന്നിറങ്ങുന്ന നിഴലുകൾ… കാറ്റിന്റെ കുസൃതിയിൽ അവ പരസ്പരം കെട്ടിപ്പുണരുകയും വീണ്ടും വേർപിരിയുകയും ചെയ്യുന്നു.    ജനലരികിൽ പുറത്തേക്കു നോക്കി നിൽക്കാൻ തുടങ്ങിയിട്ട് എത്ര നേരമായെന്ന് ഓർമ്മയില്ല. അടുക്കും ചിട്ടയുമില്ലാതെ എന്തൊക്കെയോ ഓർമ്മകൾ മനസ്സിലേക്ക് പാഞ്ഞിറങ്ങുന്നു. വല്ലാത്ത ഒരു ശൂന്യത മനസ്സിൽ നിറഞ്ഞു നിൽക്കയാണ്.  It is a different kind of pain when your heart cries but your eyes don’t. (നിങ്ങളുടെ കണ്ണുകൾ നിറയാതെ ഹൃദയം കരയുമ്പോൾ ഒരു പ്രത്യേക തരം വേദന ആണ്‌ അനുഭവിക്കുന്നത്)  (കടപ്പാട് ) വരദാമ്മ ഇവിടെ ഓരോരുത്തർക്കും ആരായിരുന്നു എന്നു ഇപ്പോഴാണ് മനസിലാകുന്നത്.  പുറകിൽ കാലൊച്ച കേട്ടു തിരിഞ്ഞു നോക്കി. അമ്മയാണ്.  “സുമംഗലയും ശിവരാമേട്ടനും വന്നിരിക്കുന്നു. നിന്നെ അന്വേഷിക്കുന്നു. ” അമ്മയുടെ മുഖത്തേക്ക് നോക്കി. മുഖം തരാതെ നില്ക്കയാണ്. അമ്മയുടെ ഉള്ളിലെ വേദന ആ ശരീര ഭാഷയിൽ നിന്നും മനസ്സിലാകുന്നുണ്ട്.  മനസ്സിന്റെ വാതിലുകൾക്ക് അകത്തു നിന്നും ഓടമ്പലിട്ടു…

Read More

ആദ്യഭാഗം  അകത്തളത്തിൽ കർപ്പൂരത്തിന്റെയും ചന്ദനത്തിന്റയും ഗന്ധം പരന്നപ്പോൾ കണ്ണ് തുറന്നു നോക്കി. നേരം വെളുത്തു വരുന്നു.. തെച്ചിയും തുളസി യും മഞ്ഞ മന്ദാരവും വെള്ള മന്ദാരവും എല്ലാം സമൃദ്ധമായി കോർത്ത മാല കണ്ണന് ചാർത്തി നില വിളക്ക്‌ കൊളുത്തി കൈ കൂപ്പി നിൽക്കുന്ന ടീച്ചറിനെ ആണ്‌ കാണുന്നത്. നല്ല കണി തന്നെ. ഇത്ര നേരത്തെ എണീറ്റു കുളിയും കഴിഞ്ഞോ? ഞാൻ എണീറ്റുവെന്നു കണ്ടപ്പോൾ ടീച്ചർ പറഞ്ഞു… എനിക്ക് എന്നും നേരത്തെ എണീക്കുന്ന ശീലമാണ്. കുട്ടി കുളിച്ചിട്ടു വാ. ഞാൻ കാപ്പി ഉണ്ടാക്കാം. കുട്ടനെയും ഉണർത്താം. നിങ്ങൾക്ക് പോകണമല്ലോ. ശരി… ടീച്ചറിന്റെ അടുത്തൂടെ കടന്നു പോയപ്പോൾ തുളസിയില ഇട്ടു കാച്ചിയ എണ്ണയുടെ സുഗന്ധം വേർതിരിച്ചറിഞ്ഞു. . ഞങ്ങൾ ഒരുങ്ങി ഇറങ്ങാൻ നേരം ഒരു സെറ്റ് മുണ്ടും നേര്യതും എടുത്ത് ടീച്ചറിന്റെ കയ്യിൽ വെച്ചു കൊടുത്തു. ഇതെന്താ? ഇതെപ്പോ സംഘടിപ്പിച്ചു? ടീച്ചർ ചോദിച്ചു. ഞങ്ങൾ ഇന്നലെ അച്ഛന്റെ സ്കൂളിൽ നിന്ന് ഇറങ്ങി…

Read More

ആദ്യഭാഗം  പിറ്റേന്ന് ജംഗ്ഷനിൽ ബസ് കേറ്റി വിടാൻ വന്നപ്പോൾ കുട്ടേട്ടൻ പറഞ്ഞു. “ഞാനേ അടുത്ത ആഴ്ച അങ്ങോട്ട്‌ വരുന്നുണ്ട്. നമുക്ക് നിന്റെ അച്ഛന്റെ സ്കൂളിലും അച്ഛൻ താമസിച്ചിരുന്നേടത്തും ഒക്കെ ഒന്നു പോകണം. മുത്തശ്ശിയോടും അച്ഛനോടും ഞാൻ സമ്മതം വാങ്ങിച്ചോളാം. എന്തു പറയുന്നു? ” “അത് വേണോ? ” “വേണം.. നീ ഒരുങ്ങിയിരിക്കണം. വേണമെങ്കിൽ ലീവ് എടുക്കണം കേട്ടോ. ശരി..ദേ ബസ് വിടുന്നു….” “കുട്ടേട്ടനെന്താ ഇപ്പോൾ ഇങ്ങനെ തോന്നാൻ? ഓ… കുട്ടേട്ടൻ പല പ്രാവശ്യം ഓരോരോ കാര്യങ്ങൾക്കായി അവിടൊക്കെപോയിട്ടുണ്ടല്ലോ. അവരാരേലും ഇനി എന്നെ അന്വേഷിച്ചോ? മാഷിന്റെ മോൾ എന്ന മേൽവിലാസം നേടാൻ ഇരുപതു വയസ്സ് വരെ കാത്തിരിക്കേണ്ടി വന്നു.” പറഞ്ഞ ദിവസം തന്നെ കുട്ടേട്ടൻ വന്നു. അച്ഛന്റെ സ്കൂളിൽ ചെന്നു. ഹെഡ് മാഷിനെയും മറ്റ് അധ്യാപകരെയും ഒക്കെ കണ്ടു. സംസാരിച്ചു. രഘുവരൻ മാഷിന്റെ മോളല്ലേ എന്നു ചോദിച്ച് എല്ലാവരും വളരെ സ്നേഹത്തോടെയും വാത്സല്യത്തോടെയും ആണ്‌ പെരുമാറിയത് . പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം ഉള്ളിലുണ്ടായി.…

Read More

ആദ്യഭാഗം  ചായ കുടിച്ചിട്ട് വെറുതെ ഇറങ്ങി. ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം പേറിക്കൊണ്ട് കാറ്റ് വീശുന്നു. ഈ അടുത്ത പ്രദേശത്തു ഇലഞ്ഞി ഉള്ളത് ഈ പറമ്പിൽ മാത്രമാണെന്നു തോന്നുന്നു.. പണ്ട് കുട്ടിക്കാലത്ത് അടുത്തുള്ള കുട്ടികൾ എല്ലാം ഇലഞ്ഞിപ്പൂ പെറുക്കാനായി വരുമായിരുന്നു. അന്നൊക്കെ എത്ര എത്ര മാല കോർത്തിരിക്കുന്നു… ഇപ്പോൾ കുട്ടികൾ ആരും വരാറില്ല തൊടിയിലേക്ക്.. വിശാലമായ പറമ്പിന്റെ അറ്റത്തു പാടങ്ങൾ ആണ്‌. പലരുടെ ഉടമസ്ഥതയിലുള്ളവ. അവയുടെ ഇടയിലൂടെ ഒരു കൈത്തോട് ഒഴുകുന്നുണ്ട്. നല്ല ഒഴുക്കുള്ള തോട്. ഈ തോട് വേറെ ചില ചെറിയ തോടുകളോടു കൂടി ചേർന്ന് കുറച്ചു വലിയ തോടായി ഞങ്ങളുടെയും അമ്മാവന്റെയും വീടുകൾക്ക് അരികിലൂടെ ഒഴുകി ആറ്റിൽ ചെന്നു ചേരുന്നു. മഴ തിമിർത്തു പെയ്യുന്ന സമയത്ത് പാടങ്ങൾ മുഴുവൻ മുങ്ങി കിടക്കും. പണ്ട് കുട്ടേട്ടനും കൂട്ടുകാരും കൂടി ചങ്ങാടം കെട്ടി പാടത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും തുഴഞ്ഞു പോയി ഞങ്ങളെ കൊതിപ്പിക്കുമായിരുന്നു. എത്ര കരഞ്ഞാലും പിണങ്ങിയാലും ഞങ്ങളെ കയറ്റില്ല. ഒരിക്കൽ ദേവു…

Read More

ആദ്യഭാഗം  മധ്യവേനൽ അവധി എങ്ങനെ തീർന്നെന്നറിയില്ല. പുഴയിലെ രണ്ടു നേരത്തെ കുളിയും സ്കൂൾ ഗ്രൗണ്ടിലെ കളിയുടെ തിമർപ്പും പുഴക്കരക്കാവിലെ നിത്യ സന്ദർശനവും എല്ലാം തീർന്നു. എസ് എസ് എൽ സി പരീക്ഷയുടെ റിസൾട്ട്‌ വരാൻ സമയമായി. എനിക്കും എന്റെ വീട്ടിലുള്ളവർക്കും വലിയ ആവേശമോ ആകാംക്ഷയൊ ഒന്നും ഇല്ല. കുട്ടേട്ടനും അമ്മാവനും പക്ഷേ റിസൾട്ട്‌ നോക്കിയിരിപ്പാണ്. ഇവിടെ ഗ്രാമത്തിലുള്ള ഒരു കക്ഷി എല്ലാ വർഷവും എസ് എസ് എൽ സി യുടെ റിസൾട്ട്‌ വരുമ്പോൾ അക്കൊല്ലം പരീക്ഷയെഴുതിയ എല്ലാ കുട്ടികളുടെയും വീട്ടിൽ ചെന്ന് രാവിലെ തന്നെ റിസൾട്ട്‌ പറയുന്ന ഒരേർപ്പാടുണ്ട്. ഡിഗ്രിക്കു പഠിക്കുന്ന ബാലൻ. കക്ഷിക്ക് അതൊരു ത്രില്ലാണ്. എല്ലാ കുട്ടികളുടെയും റിസൾട്ട്‌ തന്റെ നാവിൽ നിന്ന് തന്നെ കുട്ടികൾ അറിയണമെന്നുള്ളത് ബാലൻ ചേട്ടന് നിർബന്ധമാണ്. മെയ് മാസം അവസാന നാളൊന്നിൽ രാവിലെ ബാലൻചേട്ടൻ എന്റെ വീട്ടിൽ പ്രത്യക്ഷപ്പെട്ടു. “ശാരീ, നീ ജയിച്ചെടീ. നീ ഇതെങ്ങനെ സാധിച്ചെടുത്തു? നീ ഒരു…

Read More

കിഴക്ക് വെള്ള കീറുന്നതിനു മുമ്പേ എഴുന്നേറ്റു. തലേ ദിവസം തന്നെ എളുപ്പം കത്തുന്ന കുറച്ചു വിറകും ചൂട്ടും ചിരട്ടയും മറ്റും എടുത്തു വെച്ചിരുന്നു. അത്താഴം കഴിഞ്ഞപ്പോൾ , എടുത്തു വെച്ചിരുന്ന വിറക് അടുപ്പിന്റെ മുകളിൽ നിരത്തി പാകി വെച്ചിട്ടാണ് കിടന്നത്. രാവിലെ കത്താൻ താമസിച്ചാലോ? കല്ലും നെല്ലും കറുത്ത അരിയും പെറുക്കി മാറ്റിയ അരി, അരി വെക്കാനുള്ള വെള്ളം, കലം എന്നിവയും തയ്യാറാക്കി വെച്ചിരുന്നു. തേവരുടെ നടയിലേക്ക് തിരിഞ്ഞു നിന്ന് ഒരു നിമിഷം പ്രാർത്ഥിച്ചു. ഇന്ന് പത്താംക്ലാസ് പരീക്ഷ തുടങ്ങുകയാണ്. ഞങ്ങൾ പഠിക്കുന്ന സ്കൂളിൽ സെന്റർ ഇല്ലാത്തതുകൊണ്ട് ഏകദേശം 5 കി.മി. ദൂരെയുള്ള വേറൊരു സ്കൂളിൽ പോയി വേണം പരീക്ഷ എഴുതാൻ. സ്കൂളിന്റെ തൊട്ടടുത്തു തന്നെയാണ് വീട്. അതുകൊണ്ട് ഒറ്റ ദിവസം പോലും പൊതിച്ചോർ കൊണ്ടുപോയി കഴിക്കാൻ ഭാഗ്യം കിട്ടിയിട്ടില്ല. കൂട്ടുകാർ ഒരുമിച്ചിരുന്ന് പൊതിച്ചോർ ഉണ്ണുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. വാട്ടിയ വാഴയില തുറക്കുമ്പോഴത്തെ ആ മണം.. ചോറിനോട്…

Read More

ഫിലിപ്പോസ് അച്ചായന്റെ കടയുടെ വരാന്തയിൽ നിന്നും അന്നിടേണ്ട പത്രങ്ങളും ആഴ്ചപതിപ്പുകളും എടുത്ത് സൈക്കിളിന്റെ ഹാൻഡിലിൽ റബ്ബർ ബെൽറ്റിനുള്ളിൽ അടുക്കി വെച്ചു. ബാക്കിയുള്ളവ പുറകിലെ കാരിയറിനുള്ളിലും തിരുകി പുറപ്പെട്ടു. അച്ചായന്റെ പത്ര മോഫീസിന്റെ കിഴക്ക് ഭാഗത്തുള്ള വീടുകളാണ് എനിക്കു അലോട്ട് ചെയ്തിരിക്കുന്നത്. അതിരാവിലെയുള്ള യാത്രയിൽ ഞങ്ങൾ പത്ര വിതരണക്കാർക്ക് പുറമേ വീടുകളിലും സൊസൈറ്റിയിലും പാൽ എത്തിക്കുന്ന പരിചിത മുഖങ്ങളും ഉണ്ടാകും. മെയിൻ റോഡ് വിട്ടു മൺറോഡിലേക്ക് കടന്നു മുന്നോട്ടു പോയപ്പോൾ കണ്ടു… പുലർ കാല പനിനീർ പുഷ്പം വിടർന്നു നിൽക്കുന്നത് പോലെ അവൾ… ക്ലാര.. കറുത്ത ഇടതൂർന്ന മുടി പൊക്കികെട്ടി മുറ്റമടിക്കയാണ്.. പുലരിതുടുപ്പാർന്നു നിൽക്കുന്ന അവളെ തന്നെ നോക്കി കുറച്ചു നേരം നിന്നു. എന്നെ അവൾ കണ്ടെന്നുള്ളത് വാസ്തവമാണ്.. പക്ഷേ മൈൻഡ് ചെയ്യാതെ മുറ്റം തൂത്തു കൂട്ടുന്നു. ഞാൻ സൈക്കിളിലെ ബെൽ ഒന്നടിച്ചു.. ഊഹും.. രക്ഷയില്ല.. അവസാനം രണ്ടും കല്പിച്ചു പത്രം എടുത്ത് റോക്കറ്റ് വിക്ഷേപിക്കുന്നപോലെ ഒറ്റയേറ്.. അവളുടെ ഉയർത്തികെട്ടിയ തലമുടിയിൽ തന്നെ…

Read More

ഒരു കല്യാണവുമായി ബന്ധപ്പെട്ട് പകൽ മൂന്നു മണിയോടെ കോയമ്പത്തൂരിൽ എത്തി. ഞങ്ങളെ ക്ഷണിച്ച ആൾ ഒരുക്കിയിരുന്ന ഹോട്ടലിൽ ചെക്കിൻ ചെയ്തു വിശ്രമിച്ചിട്ട് വൈകുന്നേരത്തോടെ റിസപ്ഷനിൽ പങ്കെടുക്കാൻ ഇറങ്ങി. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും റിസപ്ഷൻ നടക്കുന്ന സ്ഥലം കുറച്ചു ദൂരത്തായിരുന്നതിനാൽ ഞങ്ങളെ കൂട്ടാൻ ഒരു ടെമ്പോ ട്രാവല്ലർ ആയിരുന്നു അറേഞ്ച് ചെയ്തിരുന്നത്. റിസപ്ഷൻ കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ എല്ലാവരും അവരവർക്ക് അലോട്ട് ചെയ്തിരുന്ന മുറികളിലേക്ക് ചേക്കേറി. ഒന്നു ഫ്രഷ് ആയി ലോബിയിൽ ഒത്തുകൂടാം എന്നുള്ള തീരുമാനത്തോടെ. പ്രിയതമൻ ഫ്രഷ് ആയി പുറത്തിറങ്ങിയപ്പോൾ തന്നെ ബാത്‌റൂമിന്റെ ലോക്കിനെന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞതായി എന്റെ ഓർമ്മയിലുണ്ടെങ്കിലും ആബ്സെന്റ് മൈൻഡഡ് (അന്യമനസ്‌ക) ആയി ഞാൻ ഡോർ അടച്ചു. മുഖമൊക്കെ കഴുകി പുറത്തിറങ്ങാൻ വേണ്ടി ലോക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ ആണ്‌ “ലോക്ക് ചെയ്യേണ്ട… ചിലപ്പോൾ തുറക്കാൻ ബുദ്ധിമുട്ടാകും” എന്നു ഭർത്താവ് പ റഞ്ഞിരുന്നത് ഓർമ്മയിൽ എത്തിയത്. “അങ്ങനങ്ങു വിട്ടാലെങ്ങനാ” എന്ന് മനസ്സിൽ കരുതി ലോക്ക് തുറക്കാൻ പല വിധത്തിൽ ശ്രമിച്ചു.…

Read More

കേരളത്തിലെ സാമൂഹ്യജീവിതത്തിന്റ താളം എവിടെയോ തെറ്റിയിരിക്കുന്നു. ദൃശ്യ ശ്രവ്യ മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും ദിവസവും ഇടിത്തീ പോലെ നമ്മിലേക്ക്‌ കൊണ്ടുവരുന്നത് ആത്‍മഹത്യകളുടെയും കൊലപാതകങ്ങളുടെയും വാർത്തകളാണെന്നത് എത്രയോ ദു:ഖകരമാണ്. കേരളത്തിൽ ആത്‍മഹത്യാ നിരക്ക് കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനു പല കാരണങ്ങളും കണ്ടെത്തി ചെറുവിരൽ പോലും അനക്കാതെ ഇരുന്ന്, പുതിയ പുതിയ കേസുകൾ വരുന്നത് നിസംഗതയോടെ കണ്ട് കാലം കഴിക്കുന്ന ഒരു ജനത. കൊച്ചു കൊച്ചു തോൽവികളിലും ഒറ്റപ്പെടലുകളിലും മനമിടിഞ്ഞു സ്വയം തീർക്കുന്ന തുരുത്തുകളിൽ ഒതുങ്ങിക്കൂടി, ജീവിതത്തിലും മറ്റുള്ളവരുടെ മുന്നിലും തോറ്റു എന്ന് സ്വയം കരുതി, മരണത്തിൽ അഭയം കണ്ടെത്തുന്നവർ… ജീവന്റെ വില എന്തെന്ന് മനസ്സിലാക്കാതെ, സ്വന്തം മരണത്തിനു പുറമേ കൂടെയുള്ള ഉറ്റവരുടെ മരണവും കൂടി ഉറപ്പാക്കുന്നവർ… തൊട്ടടുത്ത നിമിഷം മരിക്കുകയാണെന്നു മനസ്സിലാകാതെ മരണത്തിന് കീഴടങ്ങുന്ന ജീവിതപങ്കാളിയും കുഞ്ഞുങ്ങളും. “ഞാൻ ഇല്ലെങ്കിൽ അവർ എങ്ങനെ ജീവിക്കും ” എന്ന കരുതൽ… അല്ല… ഇത് കരുതലല്ല.. തികഞ്ഞ സ്വാർത്ഥത. “വാ കീറിയവൻ ഇര നൽകും.”…

Read More