“മുരളി… എന്റെ വീട് വാടകയ്ക്ക് എടുത്ത ആളെ കണ്ട് ഈ മാസം വീടൊഴിയാൻ ഒന്നു റിക്വസ്റ്റ് ചെയ്യണം. അദ്ദേഹം വിസമ്മതിച്ചാൽ എനിക്ക് ഒരു ചെറിയ വാടക വീട് സംഘടിപ്പിച്ചു തരണം.” വാട്സ്ആപ്പിൽ നോട്ടിഫിക്കേഷൻ വന്നതറിഞ്ഞു മൊബൈൽ എടുത്തു നോക്കിയ മുരളി ചിന്താധീനനായി. ” ജോസ് സാറിന്റെ മെസ്സേജ്… എന്തു പറ്റി? മകനെയും കുടുംബത്തെയും വിസിറ്റ് ചെയ്യാൻ യു കെ യിലേക്ക് പോയിട്ട് നാലു മാസം അല്ലേ ആയുള്ളൂ. ഒന്നു വിളിച്ചു നോക്കിയാലോ? അല്ലെങ്കിൽ വേണ്ട. ഇപ്പോൾ എല്ലാവരും വീട്ടിൽ കാണും. ടൈം അഡ്ജസ്റ്റ് ചെയ്തു വിളിക്കാം.” അധികം കാത്തിരിക്കേണ്ടി വന്നില്ല. ജോസ് സാർ വിളിച്ചു. “മുരളി.. എന്റെ മെസ്സേജ് കണ്ടില്ലേ?” ഗൗരവപൂർണമെങ്കിലും ചിലമ്പിയ സ്വരം.. “എന്താ സാറെ? പ്രശ്നം വല്ലതുമുണ്ടോ?” മുരളി ഉദ്വേഗഭരിതനായി ആരാഞ്ഞു. “നേരിൽ കാണുമ്പോൾ സംസാരിക്കാം ഞങ്ങൾ മറ്റന്നാൾ നെടുമ്പാശ്ശേരിയിൽ എത്തും. ദോഹ വഴിയാണ് ഫ്ലൈറ്റ്.” “ഞാൻ കൂട്ടാൻ വരണോ?” മുരളി ചോദിച്ചു. “വേണ്ടടോ. ജെസ്സിയുടെ ബ്രദർ വരും. എടോ, ഞാൻ…
Author: Rani Varghese
അതിരാവിലെ തന്നെ എഴുന്നേറ്റു. കൂട്ടുകാരന്റെ….. വെറും കൂട്ടുകാരനല്ല. ആത്മാർത്ഥ സുഹൃത്തിന്റെ പെങ്ങളുടെ കല്യാണം ഉറപ്പിച്ചിരിക്കയാണ്. അങ്കമാലിക്കപ്പുറത്തേക്കാണ് കെട്ടിച്ചയക്കുന്നത്. എഴുപത് പേർ ചെല്ലുമെന്ന് ഉറപ്പിന്റെ അന്ന് സമ്മതിച്ചതാണ്. പക്ഷേ എങ്ങനെ ഒക്കെ കൂട്ടി നോക്കിയിട്ടും എഴുപത് എത്തുന്നില്ല, കാരണം വേറൊന്നുമല്ല… പ്രായമുള്ളവരാരും ഇരുന്നൂറു കിലോ മീറ്റർ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്ത് കല്യാണത്തിൽ പങ്കെടുക്കാൻ തയ്യാറല്ല. ചെറുപ്പക്കാർ ഒക്കെ റെഡി ആണ്. എങ്കിലും ബന്ധുക്കളെന്നും പറഞ്ഞ് കുറച്ചു കാരണവന്മാരെ എങ്കിലും കാണിക്കണ്ടേ. അല്ലെങ്കിൽ പെൺകുട്ടിക്ക് ആളുബലവും ബന്ധുബലവും ഇല്ലെന്ന് കരുതും പോലും. ഒരു മൂന്ന്..മൂന്നര ആയപ്പോൾ എണീറ്റു. പ്രഭാത കൃത്യങ്ങൾ ഒക്കെ നടത്തി. ഒരു കട്ടൻ കാപ്പി എങ്ങനെയോ ഒപ്പിച്ചു. വീട്ടിൽ പോയി വരാൻ സമയമില്ലാത്തതു കൊണ്ട് ഇന്നലെ രാത്രി കല്യാണപന്തലിൽ തന്നെ ആയിരുന്നു കിടന്നത്. ഡ്രസ്സ് ചെയ്ത് പുറത്ത് വന്ന് കൂട്ടുകാരനോട് പറഞ്ഞിട്ട് ജംഗ്ഷനിലോട്ട് ചെന്നു. ഒരു പഴയ ജീപ്പ് നേരത്തെ തന്നെ ശട്ടം കെട്ടിയിട്ടുണ്ട്. ബസു പോവാത്ത സ്ഥലങ്ങളിൽ താമസിക്കുന്നവരെ…
ബാങ്കിനകത്തേക്ക് കാലെടുത്തു വെക്കാൻ തുടങ്ങിയപ്പോഴായിരുന്നു വിജയൻ സാർ പുറകിൽ നിന്ന് വിളിച്ചത്. “ഇന്നെന്താടോ നേരത്തെ? ഒരിക്കലുമില്ലാത്ത പോലെ?” “എന്നും പത്തു മണിയുടെ സൈറൻ മുഴങ്ങുന്ന ആ കറക്റ്റ് ടൈമിൽ മാത്രം തന്റെ കാലുകൾ കൃത്യമായി ബാങ്കിനകത്തു വരുന്നതെങ്ങനെ എന്ന് ഒന്നു പറഞ്ഞു താ കൂട്ടുകാരാ.” വിജയൻ സാർ പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു. “ഇന്ന് ഒന്നാം തീയതി അല്ലേ സാറെ. ഞാൻ ഗവണ്മെന്റ് സെക്ഷനിലാണ്. ശമ്പളബില്ലുകൾ തുരുതുരാന്ന് ഇപ്പോൾ വന്നുതുടങ്ങൂല്ലേ. ” “ഓ അതാ നേരത്തെ എത്തിയത്.. ഉം. ശരിയെടോ.പിന്നെ കാണാം.” ഗവണ്മെന്റ് സെക്ഷൻ മുകളിലാണ്.അവിടേക്കു പോകാനായി തിരിഞ്ഞു. ട്രഷറിയിൽ നിന്നും വരുന്ന ബിൽ മാറി ശമ്പളം കൊണ്ട് പോകാൻ ജീപ്പുമായിട്ട് എസ് പി ഓഫീസിൽ നിന്നും വന്ന ഒരു എസ് ഐ യും മൂന്നാലു കോൺസ്റ്റബിളുമാരും ചീഫ് മാനേജരുടെ കാബിനിൽ ഇരിക്കുന്നത് കണ്ടു. ജില്ലയിലെ മിക്ക ഓഫീസുകളുടെയും ശമ്പളബില്ലുകൾ മാറുന്നത് ജില്ലാ ആസ്ഥാനത്തായതു കൊണ്ടു മാസത്തിലെ ആദ്യ അഞ്ചു…
ഒരു കപ്പ് കോഫിയുമായി ഡെയ്സി വിശാലമായ വരാന്തയിൽ വന്നിരുന്നു. സ്‌പേഷ്യസ് ആയ ഈ സിറ്റ് ഔട്ട് ബേബിച്ചന്റെ ആശയമായിരുന്നു. “പ്രായമായി നമ്മൾ തനിച്ചാവുന്ന സമയത്തു കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു കൊച്ചുവർത്താനം പറയാനും കാറ്റുകൊള്ളാനും വിശാലമായ ഒരിടം തന്നെ വേണമെടോ.” നെടുതായി ഒന്നു നിശ്വസിച്ചുകൊണ്ട് ഡെയ്സി പരിസരമൊന്നാകെ ഒന്നോടിച്ചു നോക്കി. നീണ്ട മുപ്പതു വർഷത്തെ പ്രവാസജീവിതം കഴിഞ്ഞു നാട്ടിൽ വന്നിരിക്കയാണ്. ബേബിച്ചൻ എല്ലാ സ്വപ്നങ്ങളും കൊരുത്തെടുത്ത ഈ വീട്ടിൽ… അവസാനം തനിയെ എത്തിയിരിക്കുന്നു. ഒരിക്കൽ ഡാഡിയുടെ സ്വപ്‌നങ്ങളും ജീവിതവും അഭിമാനവും എരിഞ്ഞടങ്ങിയ ഇവിടെ താമസിക്കേണ്ട എന്നു മോനും മോളും നിർബന്ധിച്ചു പറഞ്ഞെങ്കിലും ബേബിച്ചന്റെ ആത്മാവിന് ഇവിടം വിട്ടു പോവാനാവില്ലെന്ന ചിന്ത ശക്തമായപ്പോൾ മനസ്സും പാദങ്ങളും ഇങ്ങോട്ടു എത്തിപ്പെടുകയായിരുന്നു. ഇങ്ങോട്ടു പുറപ്പെടുന്നതിനു മുമ്പു ജോസുകുട്ടിയെ വിളിച്ചു പറഞ്ഞിരുന്നതുകൊണ്ട് പെയിന്റിങ്ങും ഫർണിഷിങ്ങും കൊച്ചു കൊച്ചു മെയിന്റനൻസ് വർക്കുകളും എല്ലാം അവൻ ഭംഗിയായി ചെയ്തു തീർത്തിരുന്നു. ബേബിച്ചന്റെ തറവാട്ടിലുള്ളവരെ ആരെയും ഇങ്ങോട്ടു കണ്ടില്ല. അല്ലെങ്കിലും ഈ വീട്…
വീതി കുറഞ്ഞ മരപ്പലകകൾ കുറുകെ പാകിയ അടുക്കള ജനാലയുടെ അപ്പുറത്ത് നിന്നും എത്തി നോക്കുന്ന അമ്മൂമ്മയെ കണ്ടു ഭയന്ന് ” അമ്മേ “എന്നു വിളിച്ചു കൊണ്ട് അകത്തെ മുറിലേക്ക് ഓടി. അമ്മ വന്നു നോക്കിയിട്ടു ശാസിച്ചു. “ഈ പെണ്ണിന്റെ ഒരു കാര്യം… കല്യാണിയമ്മയെ ഇതിന് മുമ്പു കണ്ടിട്ടില്ലാത്ത പോലെ… കിടന്നു വിളിച്ചു കൂവുന്നോ..” “അമ്മേ.. അവർക്ക് ഈ സന്ധ്യക്കേ വരാവൊള്ളോ? മനുഷ്യനെ പേടിപ്പിക്കാൻ… ” “മിണ്ടാതിരിക്കെടി.. അവരു കേൾക്കും. “ടീച്ചറെ… കപ്പ വേവിച്ചല്ലേ? കപ്പയും മീൻകറിയും… നല്ല രുചിയായിരിക്കും.” ജനാലക്കപ്പുറത്തു നിന്നു അമ്മൂമ്മ ചോദിച്ചു. പുറത്തേക്കുപോകുന്ന പുകച്ചുരുളുകളുടെ ഇടയിൽ നിൽക്കുന്ന അവരുടെ മുഖം എന്നും എന്നെ പേടിപ്പിക്കാറുണ്ട്. “കല്യാണി അമ്മേ… ചോറായിട്ടുണ്ട്.. ചോറും മീൻകറിയും തരട്ടെ.. ” “കപ്പ കുറച്ചേ കിട്ടിയുള്ളൂ. സാറിന് കുഴച്ചുവേവിച്ച കപ്പ വലിയ ഇഷ്ടമാണ്. അതാ..” അമ്മ പ്ലേറ്റുമായി തിരിഞ്ഞു. “ടീച്ചറെ.. നാളെ ചന്തയല്ലേ? സാറിന് നാളെ ചന്തയിൽ നിന്നു വാങ്ങിച്ചു കപ്പ ഉണ്ടാക്കി കൊടുക്കാം. എനിക്കിപ്പോൾ…
നിനച്ചിരിക്കാത്ത നേരത്ത്, പണ്ട് കോളേജിൽ കൂടെ പഠിച്ചിരുന്ന കൂട്ടുകാരി മെസ്സഞ്ചറിൽ ഒരു കുറിപ്പ് ഇട്ടു. “എന്നെ ഓർമ്മയുണ്ടോടോ, ഞാൻ സിൽവിയാണ്. നമ്മുടെ ഹോസ്റ്റൽ ജീവിതത്തിന്റെ ഓർമ്മകൾ എന്തെങ്കിലും ഇപ്പോൾ മനസ്സിൽ ബാക്കിയുണ്ടോ?” ചുണ്ടിൽ ഒരു പുഞ്ചിരി പൊട്ടി വിരിഞ്ഞു. ഓർമ്മയുണ്ടോന്ന്…… കടന്നു പോയ കാലത്തിന്റെ തിരക്കുകളിലും വിസ്‌മൃതികളിലും പോലും ഒളി മങ്ങാതെ കിടക്കുന്ന മധുരമായ ഓർമ്മകൾ. മുപ്പതു പേർ ഒരുമിച്ചു പാർത്തിരുന്ന ഡോർമെറ്ററി. വലിയ ഒരു ഹാൾ. എന്റെ തൊട്ടടുത്ത് കിടന്നിരുന്ന ആളാണ് ഈ കക്ഷി. ഭിത്തിയുടെ അരികിലാണ് എന്റെ കട്ടിൽ.രാവിലെ ആറു മണിക്ക് വി. കുർബാന യുണ്ട്. ഞങ്ങളുടെ ഡോർമെറ്ററിയുടെ തൊട്ടടുത്താണ് ചാപ്പൽ. സിൽവി….മോശമല്ലാത്ത ഭക്തി ഉള്ള ആൾ. രാവിലെ അഞ്ചു മണിക്ക് ഉണരും. ഉണർന്നു കഴിഞ്ഞാൽ ബെഡിൽ വിരിച്ചിരിക്കുന്ന ഷീറ്റും പുതച്ചിരുന്ന പുതപ്പും എടുത്ത് ഒരു കുടയലുണ്ട്. അത് ഒരു ഒന്നൊന്നര കുടയലാണ്. മിനിമം ഒരു അഞ്ചു പ്രാവശ്യം എങ്കിലും കുടയും. തൊട്ടടുത്ത് ഉറങ്ങി കിടന്നവർ ഒക്കെ ഞെട്ടി…
കവലയിൽ ബസ് ഇറങ്ങി വീട്ടിലേക്കു നടന്നപ്പോൾ പുറകിൽ നിന്നും വിളി കേട്ടു. “എടാ റെജി… നില്ലെടാ…” തിരിഞ്ഞു നോക്കിയപ്പോൾ സലാം.. “എടാ.. വിശക്കുന്നു. ഉച്ചക്കു പോരാമെന്നു കരുതി ചോറെടുത്തില്ല. ഇക്കണോമിക്സിന്റെ സാർ എക്സ്ട്രാ ക്ലാസ്സ് എടുത്തു.അടുത്ത മാസം പരീക്ഷ തുടങ്ങുമെടാ.” “വല്ലതും കഴിച്ചിട്ട് ഇങ്ങോട്ടിറങ്ങാം.” കാലുകൾ വലിച്ചു വെച്ചു നടന്നു. പ്രധാന റോഡു കടന്നു നാട്ടുവഴിയിലേക്ക് കയറിയപ്പോൾ അറിയാതെ കണ്ണുകൾ ഇടതു വശത്തെ വീട്ടിലേക്കു നീണ്ടു. തുറന്നു കിടക്കുന്ന ജനാലക്കപ്പുറം ആരെങ്കിലും നിൽപ്പുണ്ടോ? ആ ചിരിക്കുന്ന കണ്ണുകൾ കൊണ്ടുള്ള ഒരു തഴുകലിനായി എത്ര നാളായി കാത്തിരിക്കുന്നു. നിരാശയോടെ മുന്നോട്ടു നീങ്ങി. വീട്ടിലെത്തിയപ്പോൾ വീടിനു മുന്നിൽ ഏലിക്കുട്ടി ടീച്ചർ.അമ്മയുമായി സംസാരിച്ചിട്ട് ഇറങ്ങാൻ നിൽക്കയാണ് “ആഹാ റെജി എത്തിയോ? പരീക്ഷയുടെ ഡേറ്റ് കിട്ടിയോ.?” “ഇല്ല..” ഞാൻ ഭവ്യതയോടെ മൊഴിഞ്ഞു. “മോനേ. റീനയോട് പറഞ്ഞ് എന്തെങ്കിലും വാങ്ങിച്ചു കഴിക്ക്.” അമ്മ പറന്നത് കേട്ട് ഞാൻ വീട്ടിലേക്കു നടന്നു. “അപ്പോൾ ലില്ലി പരീക്ഷ എഴുതുന്നില്ലേ?” അമ്മയുടെ ചോദ്യം.…
ടെസ്സ… ഒരു സംഭാഷണത്തിനു തുടക്കം കുറിക്കാനായി ടോം ഭാര്യയെ ആർദ്രമായി വിളിച്ചു. ജോലി കഴിഞ്ഞു വീട്ടിൽ എത്തി ഫ്രഷ് ആയി വന്നു കോഫി കുടിച്ചുകൊണ്ടിരുന്ന അവൾ ചോദ്യഭാവത്തിൽ തിരിഞ്ഞു നോക്കി. “പപ്പ വിളിച്ചിരുന്നു. നിന്റെ ഡാഡി ഒന്നു വീണു. വലതു കൈക്ക് ചെറിയ ഫ്രാക്ചർ ഉണ്ട്. ഇപ്പോൾ വിശ്രമത്തിലാണ്. ” ടോം ടെസ്സയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഒരു ഭാവഭേദവുമില്ല. “നീ എന്താ ഒന്നും മിണ്ടാത്തെ? നിനക്കൊന്നും ചോദിക്കാനില്ലേ?” “എനിക്കൊന്നും ചോദിക്കാനുമില്ല. എനിക്കൊന്നും കേൾക്കുകയും വേണ്ട. ” “ടെസ്സ….. ഡോണ്ട് ബി സില്ലി. നിനക്കു ജന്മം നൽകിയ നിന്റെ ഡാഡിയോട് നിനക്കു ഒരു കടമയും കടപ്പാടും ഇല്ലേ? നീ അദ്ദേഹത്തിന്റെ ഏക മകളാണ്. ” ടോമിന്റെ നേരെ കടുപ്പിച്ചൊന്നു നോക്കിയിട്ട് ഒരു നിമിഷം കഴിഞ്ഞ് ടെസ്സ പറഞ്ഞു.. “ടോം… എന്റെ അമ്മയുടെ മരണത്തിനു കാരണക്കാരനായ ആളെക്കുറിച്ച് എനിക്കൊന്നും കേൾക്കേണ്ട. ഐ ഹേറ്റ് ഹിം ലൈക് എനിതിങ്. ” “നിന്റെ അമ്മയുടെ മരണത്തിനു…
89-90 കാലഘട്ടത്തിലാണ്… ഡിഗ്രിയുടെ കിട്ടാതെ പോയ ഒരു പേപ്പർ ‘സപ്പ്ളി’ എഴുതാൻ തീരുമാനിച്ചു. തീരുമാനിച്ചെന്നു വെച്ചാൽ… ഡിഗ്രി കിട്ടിയേ തീരൂ എന്നൊരവസ്ഥയിൽ എത്തിപ്പെട്ടപ്പോൾ, പഴയ പോലെ ഉഴപ്പി നടന്നാൽ ഭാവി കോഞ്ഞാട്ട ആകുമെന്നു തോന്നിയപ്പോൾ എന്തും വരട്ടെ.. ഒന്നൂടെ ഗോദയിൽ ഇറങ്ങാമെന്നു വിചാരിക്കയായിരുന്നു. എന്റെ നാട്ടുകാരനായ ഒരു സാറിന്റെ നിർദേശ പ്രകാരം ശാസ്താംകോട്ട ഡി ബി കോളേജ് എക്സാം സെന്റർ ആയി മനസ്സ് കൊണ്ടു തെരഞ്ഞെടുത്തു. അദ്ദേഹം ആ കോളേജിലെ ഇക്കണോമിക്ക്സിന്റെ പ്രൊഫസർ ആയിരുന്നു. “നീ ഇങ്ങു വന്നാൽ മതിയെടാ, ഞാൻ എഴുതിപ്പിച്ചു വിട്ടോളാം. താമസിക്കാനുള്ള സ്ഥലവും ഞാൻ ഏർപ്പാട് ചെയ്യാം “എന്നുള്ള അദ്ദേഹത്തിന്റെ ഉറപ്പിൽ പരീക്ഷയുടെ തലേന്ന് കോളേജിൽ എത്തി. സാറിനെ കണ്ടപ്പോൾ ഞങ്ങളുടെ തന്നെ നാട്ടുകാരനായ ജയകുമാറിനെ കൂട്ടി അവിടെ ടൗണിനടുത്തുള്ള ഒരു വീട്ടിലേക്ക് പറഞ്ഞയച്ചു. ജയൻ ഡി ബി കോളേജിൽ തന്നെ പഠിപ്പിക്കുന്ന അവന്റെ ബന്ധുവിന്റെ വീട്ടിൽ താമസിച്ചു ഡിഗ്രിക്കു പഠിക്കയാണ്. ഞങ്ങൾ ടൗണിലെത്തിയപ്പോൾ ഭയങ്കര തിരക്ക്.…
“ചേട്ടാ.. ചായ ആയോ?” ചായയിടുന്ന സോസ്പാൻ സ്റ്റവിൽ നിന്ന് ഇറക്കി തിരിഞ്ഞു നോക്കുമ്പോൾ പ്രിയ ഭാര്യ പുറകിൽ. ഇന്നെന്താണാവോ ഇത്ര പ്രണയാതുരമായ ഭാവം. മനസ്സിൽ ഒരു കുളിരു കോരിയെങ്കിലും അടുത്ത നിമിഷം ബുദ്ധി മുന്നറിയിപ്പ് തന്നു. സൂക്ഷിക്കണം. എന്തോ ഒരു ആപത്തു വരാനിരിക്കുന്നു. “ആയല്ലോ.. ഭവതി അങ്ങോട്ടിരിക്കണം. ചായ ഇതാ എത്തി. ” രണ്ടു കപ്പുകളിൽ ചായ പകർന്നെടുത്തുകൊണ്ട് അടുക്കളയിൽ ഇട്ടിരുന്ന ടേബിളിലേക്ക് വെച്ചു. ഒരു കപ്പ് കയ്യിൽ എടുത്തു ചായ കുടിച്ചു തുടങ്ങിയ ശ്രീമതി പെട്ടെന്ന് എന്തോ ഓർത്തപോലെ അത് താഴെ വെച്ചിട്ട് സിങ്കിനടുത്തേക്ക് പാഞ്ഞു. “അയ്യോ… അരിയിടാൻ താമസിച്ചു. ” പിന്നെ ഒരു ബഹളം ആയിരുന്നു. കുക്കറിൽ വെള്ളം എടുക്കുന്നു. സ്റ്റവ് കത്തിക്കുന്നു. അരി ഇടുന്നു. ഇടയ്ക്കിടയ്ക്ക് ചായയും കുടിക്കുന്നു. എന്നും നടക്കുന്ന കലാപരിപാടി ആയത് കൊണ്ട് ചെവിയും കണ്ണും കൊട്ടിയടച്ചു കൊണ്ട് ചായ ആസ്വദിച്ചു കുടിച്ചു. ഒന്നുമില്ലെങ്കിലും ചായ എന്റെ അധ്വാനഫലം അല്ലേ. പതുക്കെ രംഗം കാലിയാക്കുന്നതാണ്…
