അവസ്ഥാന്തരങ്ങൾ പാർട്ട് 1 കോഫി മഗിൽ ഒഴിച്ചുവെച്ച കാപ്പിയുമായി അനുപമ ബാൽക്കണിയിൽ വന്നു നിന്നു. സാവധാനം കുടിച്ചു കൊണ്ട് റോഡിലേക്ക് നോക്കി. നഗരത്തിലെ തിരക്ക് കൂടി കൂടി വരുന്നു. നാട്ടിൽ പോകുന്നത് കൊണ്ട് ഇന്ന് ലീവ് എടുത്തു.. വൈകുന്നേരമാണ് ഫ്ലൈറ്റ്. അതിനുള്ളിൽ എല്ലാം ഒന്ന് അടുക്കി പെറുക്കി വെയ്ക്കണം. സന്ദീപിന് രാവിലെ മീറ്റിംഗ് ഉണ്ട്. ഉച്ചക്ക് വരാം എന്നും പറഞ്ഞാണ് പോയിരിക്കുന്നത്. ഒരു വർഷത്തിലേറെയായിരിക്കുന്നു നാട്ടിലേക്കു പോയിട്ട്. കഴിഞ്ഞ ആഴ്ച സ്മിത ചേച്ചി വിളിച്ചിരുന്നു. നാട്ടിലോട്ട് വരാൻ നിർബന്ധിച്ചു. അവരും നാളെ എത്തും. മഹേഷേട്ടന് നാട്ടിലേക്ക് ട്രാ ൻസ്ഫർ ആയി. നാട്ടിലോട്ട് പോകാൻ മനസ്സ് വെമ്പുന്നുണ്ടെങ്കിലും അച്ഛനെഅഭിമുഖീകരിക്കുന്നത് ഓർക്കുമ്പോൾ ഒരു പരവേശം….. മനസ്സ് പെട്ടെന്ന് അശാന്തമാകുന്നു. അമ്മേ….. മോളുണർന്നു വന്ന് പുറകിലൂടെ കെട്ടിപ്പിടിച്ചു. അവളുടെ തലയിൽ തഴുകിക്കൊണ്ട് പറഞ്ഞു. “പെട്ടെന്ന് ബ്രഷ് ചെയ്തിട്ട് വാ കുട്ടാ. ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് ഹോംവർക്ക് വ ല്ലതും ഉണ്ടോന്ന് നോക്ക്.…
Author: Rani Varghese
“എടാ… യൂണിയൻകാർ ആർട്സ് ക്ലബ്ബിന്റെ ചെലവിന് കാശൊന്നും തരുന്ന മട്ടില്ല. പിന്നെങ്ങനെ കാര്യങ്ങൾ നടത്തും? ” വെറുതെ ക്യാമ്പസ്സിൽ കറങ്ങി നടക്കുമ്പോൾ വിനു ഞങ്ങളോട് പരിഭവം പറഞ്ഞു.. “അവരുടെ പാനലിലെ ആർട്സ് ക്ലബ് സെക്രട്ടറി റോയിയെ നീ തോൽപ്പിച്ചതിന്റെ ദേഷ്യമാണോടാ? അവരുടെ പാനലിൽ റോയി മാത്രമേ പരാജയം അറിഞ്ഞൊള്ളൂ എന്നു കൂടി കൂട്ടി ചേർത്തു വായിക്കണം..” സണ്ണിച്ചൻ പറഞ്ഞു. “ഇവന്റെ ഗ്ലാമർ കണ്ടു മൊത്തം പെൺപിള്ളേരും കണ്ണുമടച്ചു വോട്ടു ചെയ്തതു കൊണ്ടല്ലേ ഇവൻ ജയിച്ചത്.” പൗലോച്ചൻ ചോദിച്ചു. വിനു അവനെ നോക്കി കണ്ണുരുട്ടി. പൗലോച്ചൻ തുടർന്നു. “എന്നാലേ ഒരു കാര്യം കൂടി….ഇനി അഞ്ചു പൈസ പോലും ഇവിടുത്തെ പണസഞ്ചിയിയിലും ഇല്ല. മുൻപോട്ടു പോകുന്നതെങ്ങനെ?” വൈകുന്നേരങ്ങളിൽ ‘ലൈറ്റ് ലഞ്ച്ഹോ മി’ലെ ചായ യും പലഹാരവും ആഴ്ച്ചയിലൊരിക്കലുള്ള ബിയർ അടിയും പൊളിയുമല്ലോ. “വിനു എന്തു ചെയ്യുമെടാ?” സണ്ണിച്ചൻ വിനുവിനെ തോണ്ടി. കുറച്ചു നേരത്തെ ഗഹനമായ ചിന്തയ്ക്ക് ശേഷം വിനു ഒരു മാർഗം അവതരിപ്പിച്ചു. “എടാ ഫിലിം സൊസൈറ്റിക്കാരോടു ചോദിച്ചു ഒരു…
തന്റെ കടിഞ്ഞൂൽ കുഞ്ഞിനു ജന്മം നൽകാൻ ഒരുങ്ങുന്ന പെങ്ങളുടെ ഗർഭകാല ആഗ്രഹങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ അക്കമിട്ടു നിരന്നിരുന്നത്.. അച്ചപ്പവും അവലോസുണ്ടയുമായിരുന്നു. അതും സ്വന്തം അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയത്. (ഇന്നത്തെ പോലെ അന്നൊന്നും ബേക്കറികളിൽ ഈ പലഹാരങ്ങൾ സുലഭമായിരുന്നില്ല താനും.) ആഴ്ചയിലൊരിക്കലുള്ള ഫോൺ വിളിയിൽ അളിയൻ വെറുതെ ഒന്നു സൂചിപ്പിച്ചിരുന്നു. അതിൻപ്രകാരം അമ്മയും അനിയത്തിയും ചേർന്ന് അച്ചപ്പവും അവലോസുണ്ടയും തയ്യാറാക്കി. അച്ചപ്പം പൊടിഞ്ഞു പോകാതിരിക്കാനായി ഒരു തലയിണ പോലെ തയ്ച്ചുണ്ടാക്കി അതിൽ പായ്ക്ക് ചെയ്തു വെച്ചു. അവലോസുണ്ടയും നന്നായി പായ്ക്ക് ചെയ്തു സീൽ ഒക്കെ ചെയ്തു. പിറ്റേ ദിവസം പെങ്ങളുടെ വീട്ടിലേക്കു യാത്രയായി. കെ എസ് ആർ ടി സി ബസ്സ്റ്റാൻഡിൽ ചെന്നപ്പോൾ വലിയ തിരക്ക്. അന്വേഷിച്ചപ്പോൾ രണ്ടു ബസ്സുകൾ എന്തോ കാരണത്താൽ സർവീസ് നടത്തിയിട്ടില്ല എന്നറിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു തിരുവനന്തപുരം ഫാസ്റ്റ് വന്നു. എങ്ങനെയോ തിക്കി തിരക്കി അതിൽ കയറിപ്പറ്റി. നേരെ ചൊവ്വേ ഒന്നു ശ്വാസം പോലും വിടാൻ…
താരാട്ട് – പാർട്ട് 1 ഒരു നിമിഷം കഴിഞ്ഞ് ഞാൻ.. “ഹോസ്പിറ്റലിൽ അല്ലേ പോകണ്ടത്” എന്നു ചോദിക്കാനും “വേണ്ട, ഇനി അതിന്റെ ആവശ്യം ഇല്ല മോളെ “എന്നു പറഞ്ഞു കൊണ്ട് എന്നെ പതുക്കെ താഴേക്ക് നടത്തി.. എന്റെ ശരീരം എന്റെ നിയന്ത്രണത്തിലല്ല മുന്നോട്ടു പോകുന്നതെന്ന് എനിക്കു മനസ്സിലായി. പ്രിയ എന്നെ എങ്ങോട്ടോ കൊണ്ട് പോകുന്നു. വീട്ടിൽ എത്തിയപ്പോൾ അമ്മയും പപ്പയും ആൽവിൻ ചേട്ടനും വണ്ടിയിൽ കയറിയിരിക്കയാണ്. ഞങ്ങളെ കണ്ടപ്പോൾ അമ്മ വണ്ടിയിൽ നിന്നും ഇറങ്ങി വന്നു “ഞങ്ങൾ പോകട്ടെ. നിങ്ങൾ ഒന്നു ഫ്രഷ് ആയിട്ട് പൊന്നുവുമായി പുറകേ വന്നാൽ മതി.” “ഇല്ലമ്മേ, ഞങ്ങളും വരുന്നു. ആലീസാന്റി തനിച്ചല്ലേ അവിടെ. കുഞ്ഞുങ്ങളെ നോക്കണ്ടേ. മോളെ എടുത്തോണ്ട് ഞങ്ങളും ഇറങ്ങുകയാണ്..”എന്നിട്ട് പ്രിയ എന്നോടായി പറഞ്ഞു.. ” അഞ്ജു, നീ ഇറങ്ങ്. സാരി മാറ്റി കംഫർട്ടബിൾ ആയ ഡ്രെസ്സ് ഏതേലും ഇട്ടോ മോളെ.” ഞാൻ തലയാട്ടി. മുകളിലേക്ക് കയറി പോകുമ്പോൾ കാലുകൾ ഉറക്കാത്ത…
“എടോ അഞ്ജലി… തന്റെ മൊബൈൽ പല പ്രാവശ്യം റിംഗ് ചെയ്തു. ആരാണ് എന്ന് നോക്കിക്കേ..” ക്ലാസ് കഴിഞ്ഞ് സ്റ്റാഫ്‌റൂമിൽ എത്തിയപ്പോൾ സുമ മിസ്സ് പറഞ്ഞു. ഫോൺ എടുത്തു നോക്കിയപ്പോൾ സോണിച്ചന്റെ അമ്മച്ചിയുടെ പത്തു മിസ്ഡ് കോളുകൾ. ഉള്ളൊന്നു കാളി…. എന്തെ ങ്കിലും അത്യാവശ്യമോ അതോ വല്ല ആപത്തോ… മനസ്സ് അങ്ങനെയാണല്ലോ. ശുഭചിന്തകൾക്കു മുമ്പേ വേണ്ടാത്തവ അല്ലേ കടന്നു വരിക.. മുഖം ഒന്ന് അമർത്തി തുടച്ചിട്ട് ഫോണുമായി സ്റ്റാഫ് റൂമിന് പുറത്തിറങ്ങി. അമ്മച്ചിയുമായി സംസാരിക്കുന്നത് മറ്റാരും കേൾക്കണ്ട. ഒറ്റ റിങ്ങിൽ തന്നെ അമ്മച്ചി ഫോൺ എടുത്തു. “മോളെ…..” ആർദ്രതയുള്ള സ്വരം കാതിൽ കേട്ടു. “മോളെ, മെർലി പ്രസവിച്ചു. സിസേറിയൻ ആയിരുന്നു. പെൺകുഞ്ഞുങ്ങളാണ്. മെർലിയെ പോസ്റ്റ് ഓപ്പറേറ്റീവ് റൂമിലേക്ക് മാറ്റി. കുറച്ചു ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ കുഴപ്പമൊന്നുമില്ല. കർത്താവ് കാത്തു. മോൾ എന്താ ഒന്നും മിണ്ടാത്തെ?” “കേൾക്കുന്നുണ്ട് അമ്മച്ചി.” അമ്മച്ചി പറഞ്ഞോളൂ. “കുഞ്ഞുങ്ങളെ കാണിച്ചു മോളെ. നല്ല തക്കുടു വാവകൾ.…
ഞങ്ങൾ ഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്ത് കോളേജിന്റെ ലേഡീസ്ഹോസ്റ്റലിൽ, വേനൽക്കാലത്ത് വെള്ളം കുറയുന്ന ഒരു പതിവുണ്ടായിരുന്നു. ഒരു വലിയ കിണറ്റിൽ നിന്നാണ് അവിടുത്തെ താമസക്കാർക്ക് വേണ്ട വെള്ളം ടാങ്കിലേക്കു അടിച്ചു കയറ്റുന്നത്. കിണറ്റിൽ വെള്ളം കുറയുന്ന മൂന്നു മാസം വെള്ളം റേഷൻ ആകും. ഫെബ്രുവരി പകുതി ആകുമ്പോൾ തുടങ്ങി വെള്ളം കുറവാണ്. കുറച്ചു വെള്ളം ഉള്ളത് കിച്ചൺ.. ഡൈനിങ് ആവശ്യങ്ങൾക്കെ ഉള്ളു. വസ്ത്രങ്ങൾ അലക്കാൻ താഴത്തെ പറമ്പിലെ കിണർ ഉപയോഗിക്കാം. കുളിക്കാൻ ഹോസ്റ്റലിന്റെ തൊട്ടടുത്തുള്ള സ്കൂളിലെ കിണറ്റിൽ നിന്നും വെള്ളം കോരി ക്കൊണ്ട് വരണം. അന്ന് ഇന്നത്തെ പോലെ ടാങ്കർ ലോറിയിൽ ഒന്നും വെള്ളം വരില്ല. വെള്ളം കൊണ്ട് വന്ന് താഴെയുള്ള ഏതെങ്കിലും ബാത്റൂമുകളിൽ കുളിക്കാം. സ്കൂളും ഈ കോമ്പൗണ്ടിൽ തന്നെയാണ്. തന്നെയുമല്ല ഈ മാനേജ്മെന്റിന്റെ കീഴിൽ തന്നെയുള്ള സ്കൂളും ആണ്. സ്കൂളിന്റെ മുറ്റം നല്ല മണൽ ഒക്കെ വിരിച്ചുനിറയേ ചെടികൾ ഒക്കെ നട്ട് മനോഹരമാക്കിയതാണ്. ധാരാളം അലങ്കാരച്ചെടികളും കുഞ്ഞു കുഞ്ഞു മരങ്ങളും…
വൈകുന്നേരം ജിമ്മിച്ചന്റെകൂടെ വരുന്ന ആളെ കണ്ടതും എനിക്ക് അത്ഭുതവും ആഹ്ലാദവും അടക്കാൻ കഴിഞ്ഞില്ല…. ലീലാന്റി.. വീട്ടുകാരും ബന്ധുക്കളും പാടേ ഉപേക്ഷിച്ച ഞങ്ങൾക്ക് കൃത്യമായ ഇടവേളകളി ൽ വരുന്ന ഏക വിരുന്നുകാരി…. അല്ല… വീട്ടുകാരി.. ജിമ്മിച്ചന്റെ ചാച്ചന്റെ അകന്ന ബന്ധത്തിലുള്ളതാണെങ്കിലും അവരുടെ വീട്ടിലെ നിത്യ സന്ദർശകയും എല്ലാ ചടങ്ങുകളിലും നിർബന്ധമായി പങ്കെടുക്കുകയും ചെയ്യുന്ന ഒരു വ്യക്തി ആയിരുന്നു ലീലാന്റി. കല്യാണത്തിന് മുമ്പ് തന്നെ ജിമ്മിച്ചന്റെ വീട്ടിൽ വെച്ച് ആന്റിയെ പലപ്പോഴും കണ്ടിട്ടുണ്ട്. “ആന്റിയോ..” ഞാൻ ചെന്നു കൈകളിൽ പിടിച്ചു. “മോനെന്ത്യേ മോളെ.. അവനെ കാണാൻ വേണ്ടി അല്ലേ ഞാൻ ഓടി വന്നത്..” എന്നെ ചേർത്തുപിടിച്ചുകൊണ്ട് ആന്റി മൊഴിഞ്ഞു. മോനെ എടുത്തു ലാളിക്കുമ്പോൾ ആന്റി പറഞ്ഞു.. “മറ്റത്തിലെ ഛായയാണെന്നു പ്രത്യേകം പറയണ്ടല്ലോ. ” ഗൂഡ സ്മിതത്തോടെ ആന്റി തുടർന്നു. “മേജർ ഷെയർ അവിടുന്നാണല്ലോ”. ഞാനും ജിമ്മിച്ചനും പരസ്പരം നോക്കിയതല്ലാതെ ഒരക്ഷരം മിണ്ടിയില്ല. വൈകുന്നേരം അത്താഴ സമയത്ത് ആന്റി ചോദിച്ചു. “ആലീസോ ഫിലോയോ വിളിച്ചോ മോളെ.”…
ചിങ്ങമാസം പിറന്നതോടെ നിരത്തുകളിലും കടകളിലും ഒക്കെ തിരക്കാണ്. മഴ മാറി മാനം തെളിഞ്ഞതോടെ എല്ലാ മുഖങ്ങളും പൂത്തിരി കത്തിച്ച പോലെ… സ്ഥിരമായി കിട്ടാറുള്ള ഫാസ്റ്റ് നോക്കി നിൽക്കാൻ തുടങ്ങിയിട്ട് അര മണിക്കൂർ എങ്കിലും ആയി. അതിനി വരില്ലേ? ഫാസ്റ്റ് വരുമെന്നു പ്രതീക്ഷിച്ച് ഒന്നു രണ്ട് ഓർഡിനറി ബസുകളെ അവഗണിച്ചു വിട്ടുകളയുകയും ചെയ്‌തു. ബസ്റ്റാൻഡിന് ചുറ്റും ജനസാഗരമാണ്. ഓണത്തിന് ഇനി അഞ്ചു ദിവസമേയുള്ളു. സാധനങ്ങൾ വാങ്ങിക്കാനും വിൽക്കാനും ഉള്ള തിരക്കുകൾ. നടന്നു പോകുന്ന ആളുകളെ ആവേശത്തോടെ വിളിച്ച് ശ്രദ്ധ ആകർഷിച്ചു കച്ചവട തന്ത്രങ്ങൾ പയറ്റുന്ന വഴിയോര കച്ചവടക്കാർ. സൈക്കിളിൽ സ്പീക്കർ വെച്ചു കെട്ടി ഓണം ബമ്പർ ലോട്ടറി വിൽക്കുന്ന സ്ഥിരം ലോട്ടറി കച്ചവടക്കാർ.. എങ്ങും ഉത്സവ പ്രതീതി. എന്തിനേറെ റോഡരികിലുള്ള സ്ഥിരം കടക്കാർ എല്ലാം റോഡിലേക്കു താൽക്കാലികമായി കെട്ടി ഇറക്കി വിൽപ്പനക്കുള്ള സാധനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. ബസ് വരാത്തതിൽ മുഷിഞ്ഞു അസ്വസ്ഥതയോടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കവേ, ഒരു മുഖം പെട്ടെന്ന് കണ്ണിലുടക്കി. വില…
സ്വന്തമായി ഒരു പൊടിമില്ലും ഒരു ടാക്സി കാറും കുറച്ചു റബ്ബർ തോട്ടവുമുള്ള തോമാച്ചൻ പിശുക്കനായാണ് നാട്ടിൽ അറിയപ്പെടുന്നത് വെറും പിശുക്കനല്ല… കേഴ്‌വി……. കേട്ട പിശുക്കൻ. അതിരാവിലെ എഴുന്നേറ്റ് റബ്ബർ വെട്ടിയിട്ട് തോമാച്ചൻ കടയിലേക്കു പോരും. പാലെടുക്കുകയും ഉറ ഒഴിക്കുകയും ഷീറ്റ് അടിക്കുകയും ചെയ്യേണ്ട ജോലി മറ്റു കുടുംബാംഗങ്ങൾക്കുള്ളതാണ്. പത്തു പൈസ പോലും വെറുതെ കളയാനില്ല എന്നാണ് തോമാച്ചന്റെ വാദം. പാരമ്പര്യ സ്വത്തായി കിട്ടിയ മില്ലിൽ കാപ്പിക്കുരുവാണ് പ്രധാനമായി പൊടിക്കപ്പെടുന്നത്. ചിലപ്പോൾ അരിയും പൊടിക്കും. തോമാച്ചനു കാപ്പിപ്പൊടിയുടെ വില്പനയും ഉണ്ട്. നാട്ടുകാരുടെ കാപ്പിപ്പൊടിയിൽ നിന്നും അടിച്ചു മാറ്റുന്നതാണ് ഇങ്ങനെ വില്പനക്കു വെക്കുന്നതെന്ന് ചില ദോഷൈക ദൃക്കുകൾ പറഞ്ഞു പരത്തുന്നുണ്ടെങ്കിലും തോമാച്ചനും കാപ്പികൃഷി ഉള്ളതിനാൽ പൂർണ്ണമായും നാട്ടുകാരുടെ മുതലാണെന്നു പറയാനും പറ്റില്ല. അത്യാവശ്യക്കാരായ സ്ത്രീകൾക്ക് സ്വർണപണയത്തിന്മേൽ പൈസ കടം കൊടുക്കുന്ന പതിവു തോമാച്ചനുണ്ട്. ആ കാലത്ത് ബാങ്കിൽ പണയം വെക്കുന്ന ഏർപ്പാടിനൊന്നും നാട്ടിൻപുറത്തുള്ളവർക്ക് തീരെ താല്പര്യം ഇല്ലായിരുന്നു. ഒരു പവൻ സ്വർണത്തിനു നൂറു രൂപയുള്ള…
കറങ്ങുന്ന കറുത്ത ഫാനിലേക്ക് നോക്കി കിടക്കുമ്പോൾ ചിന്തകൾ കൊണ്ട് മനസ്സെപ്പോഴോ കാട് കയറുന്നത് അയാളറിയുന്നുണ്ടായിരുന്നു. പുറത്ത് രാവ് കനത്തു. തുറന്നിട്ട ജനലിലൂടെയപ്പോൾ അകത്തേക്കു വന്ന കാറ്റിനോടൊപ്പം അകലെ എവിടെനിന്നോ ഭയം വിതക്കും വിധം അവ്യക്തമായി ശബ്ദങ്ങൾ കേൾക്കുന്ന പോലെ… തോന്നലാണോ ഇനി?? ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെയായിരുന്നു തന്റെ ജീവിതം. പക്ഷെ അതിനെയെല്ലാം തകിടം മറിക്കുന്ന കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചത്. രാത്രികളിൽ നിദ്രയെ അലോസരപെടുത്തുന്ന ചില സ്വപ്നങ്ങൾ. രക്തം മണക്കുന്ന രാത്രികൾ.മനസ്സിനെ വേട്ടയാടുന്ന അവ്യക്തമായ ചില രൂപങ്ങൾ. ആ രൂപങ്ങൾ തന്നോടെന്തോ സംസാരിക്കാൻ ശ്രമിച്ചില്ലേ? തന്റെ നിദ്രയെ കവർന്നെടുത്തു ചിന്തകൾ ഓരോന്നായി കൂടുകൂട്ടി. വെറുതെ ഒന്നുറങ്ങാൻ ശ്രമിച്ചു…. സമയം ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങിയ വേളയിൽ എപ്പോഴോ ഹാളിൽ കിളിനാദം മുഴങ്ങിയത്. അത് കേട്ടതും അയാൾ ഞെട്ടിപിടഞ്ഞെഴുന്നേറ്റു. തോന്നലാണെന്ന് ഉറപ്പിക്കുമ്പോഴേക്കും തുടരെ തുടരേയുള്ള ആ സ്വരം മനസിലാക്കി തന്നു അത് കാളിങ് ബെല്ലാണെന്ന്. “ഈ നേരം കെട്ട സമയത്ത്…
