ഓഫീസിൽ നിന്നും വന്നിട്ട് ഒന്നു മേല് കഴുകി അടുക്കളയിലേക്ക് കയറിയപ്പോൾ മൊബൈൽ റിങ്ങ് ചെയ്യുന്നത് കേട്ടു.. ചെന്നു നോക്കിയപ്പോൾ ‘ ബീന കാളിങ് ‘എന്നു കണ്ടു. ആ.. ഇവൾ ഒരാഴ്ച അവധിയാണെന്നു ഓഫീസിൽ പറയുന്ന കേട്ടായിരുന്നല്ലോ എന്നാലോചിച്ചു കൊണ്ടു ഫോൺ എടുത്ത് ‘ഹലൊ ‘എന്നു പറഞ്ഞപ്പോൾ ഒരു തേങ്ങൽ ആണ് കേട്ടത്. “ബീനാ, തനിക്ക് എന്തു പറ്റി? ” നാൻസി ഉൽക്കണ്ഠയോടെ ചോദിച്ചു. ‘ഒന്നുമില്ല..’ ബീന കരച്ചിലടക്കി പറഞ്ഞു. “പിന്നെ എന്തിനാ കരഞ്ഞത്? താൻ ഒരാഴ്ച ലീവ് ആണെന്ന് ഓഫീസിൽ പറയുന്ന കേട്ടല്ലോ. അതെന്താ ഇപ്പോൾ ലീവ് എടുക്കുന്നത്? എന്താ അത്യാവശ്യം?” അപ്പുറത്ത് മൗനം തന്നെ. ഞാൻ വിട്ടില്ല. “എന്തെങ്കിലും ഒന്നു പറയെടോ.ഞാൻ രണ്ടു ദിവസമായി ശ്രദ്ധിക്കുന്നു. എന്തോ ഒരു വിഷമം തന്റെ ഉള്ളിൽ ഉണ്ട്. ആരോടെങ്കിലും പറഞ്ഞാൽ രണ്ടു ഗുണം ഉണ്ട്. ഒന്ന് തന്റെ മനസ്സ് ഒന്നു ഫ്രീ ആകും. രണ്ട് എന്തെങ്കിലും ഒരു ഹെല്പ് തനിക്ക് കിട്ടും. ഞാൻ…
Author: Rani Varghese
“പുതു ചെറുക്കനെന്നാ ഒരു നാണം? ഇനി ഇതു സ്വന്തം വീടു പോലെ തന്നെയല്ലേ? എടുത്തു കഴിക്കെന്നേ.” നീണ്ടു മെലിഞ്ഞ ഒരു ആന്റി ഓരോരോ പ്ലേറ്റ് എടുത്തു മുന്നിലേക്ക് നീട്ടുന്നു. ചുറ്റിലും ഇരിക്കുന്ന മറ്റു മുഖങ്ങളും കുറച്ചു മാറി കതകിനു പുറകിലും മറ്റും നിൽക്കുന്ന മുഖങ്ങളും സാകൂതം എന്നെ തന്നെ വീക്ഷിക്കുന്ന വേളയിൽ ഏതു പലഹാരം എടുക്കണം എന്നുള്ള ചിന്താകുഴപ്പത്തിൽ ഇരിക്കയാണ് ഞാൻ. എന്റെ ഇടവകപ്പള്ളിയിൽ കെട്ടു കല്യാണം കഴിഞ്ഞു വൈകുന്നേരത്തോടെ വധൂ ഗൃഹത്തിൽ എത്തിയിരിക്കയാണ്. മിന്നു കെട്ടി കൂടെ കൂട്ടിയ കക്ഷിയെ അവിടെങ്ങും കാണുന്നില്ല. മൊത്തത്തിൽ കണ്ണ് കൊണ്ടൊന്നു പരതിയത് കണ്ട ഒരു ആന്റി സ്വയം പരിചയപ്പെടുത്തികൊണ്ട് മൊഴിഞ്ഞു. “ഞാൻ ഷീബയുടെ ഇളയ അമ്മായി. ഷീബ ഡ്രെസ്സ് മാറാനായി പോയിരിക്കയാണ്. ഇപ്പോൾ വരും.” അപ്പോൾ കതകിനു പുറകിൽ നിന്നൊരു കിളി നാദം.. “അവൾ വരുന്നത് വരെ മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഞങ്ങൾ ഇത്രയും പേരില്ലേ.” ഇതു റാഗിംഗോ മറ്റോ ആണോ? അതോ…
മുട്ട പൊരിച്ചു. പച്ച മാങ്ങ ചേർത്തു ചമ്മന്തി അരച്ചു. പപ്പടം കാച്ചി… ഇഞ്ചിയും പച്ചമുളകും ചതച്ചിട്ട് കറിവേപ്പിലയും തൂവി പച്ചമോരു കലക്കി എടുത്തു. പുറത്തൊരു ബൈക്കിന്റെ ശബ്ദം… അത്രയും നേരം മൊബൈലിൽ തല കുമ്പിട്ടിരുന്ന പ്രിയ മകൻ ഒറ്റച്ചാട്ടത്തിന് പുറത്തിറങ്ങി എന്തോ തന്നത്താൻ പറഞ്ഞു കൊണ്ട് ഒരു കവറുമായി തിരിച്ചെത്തി. “എന്താടാ പറഞ്ഞത്? എന്റെ മുഖത്തു നോക്കി കേൾക്കാവുന്ന ഒച്ചയിൽ പറഞ്ഞാലേ എനിക്കു കേൾക്കാൻ പറ്റുകയുള്ളു. പ്രായമായ ചെവിയാ. ” “ഒന്ന് പോമ്മേ… ഞാൻ ഒരു റാപ്പ് പാടിയതാ. ” ശേഷം മൊബൈലിൽ നിന്നും കണ്ണെടുക്കാതെ പൊതി അഴിച്ചു കഴിക്കാൻ തുടങ്ങി.. “ചോറുണ്ണുന്ന സമയത്തു കടയപ്പം തിന്നാലെങ്ങനാടാ? ” എന്റെ നിയന്ത്രണം വിട്ടു തുടങ്ങി.. “കടയപ്പമോ? ഇത് നിങ്ങടെ കാലത്തെ ചീള് പലഹാരം ഒന്നുമല്ല. ഞാൻ സ്വിഗിയിൽ ഓർഡർ ചെയ്തതാ. ” “അമ്മാ… നിങ്ങൾ ഈ ബൂമേഴ്സിനൊന്നും ഞങ്ങൾ ജെൻസീയെ മനസ്സിലാവൂല്ല. ” “ഞങ്ങൾ ബൂമേഴ്സിന്റെ വയറ്റിൽ നിന്നല്ലേ ഈ ജെൻസീ…
മധുര നൊമ്പരം : പാർട്ട് 1 പിറ്റേന്ന് ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ജഗൻ പറഞ്ഞു.. “താനും മോളും ഇല്ലാതെ തനിച്ച് അവിടെ ബുദ്ധിമുട്ടാടോ.. ” ഞാൻ മൃദുവായി ചിരിച്ചു. “പഴയ ബാച്ചിലർ ലൈഫ് ആസ്വദിക്കാൻ കിട്ടിയ സുവർണാ വസരം പാഴക്കരുത് ജഗൻ. എപ്പോഴും കിട്ടുമെന്ന് കരുതരുത്. ” “താനില്ലാതെ ഇത്രയും നാൾ എങ്ങനെ ജീവിച്ചു എന്നാ ഞാൻ പലപ്പോഴും ചിന്തിക്കുന്നെ.. ” “ഉം… എനിക്കു നന്നേ ബോധിച്ചു. ” “അല്ലടോ റിയലി. ഐ വിൽ മിസ്സ് യു.. ” “എനിക്ക് ഒട്ടും പറ്റിയില്ലെങ്കിൽ ഞാൻ ഇങ്ങു പോരും കേട്ടോ. ” ഒന്നു നിർത്തിയിട്ട് തുടർന്നു.. ” താൻ ഫുൾ ആയിട്ട് ഒന്നു റിലാക്സ് ചെയ്യണം. കഴിയുന്നത്ര ബന്ധുക്കളെയും ഫ്രണ്ട്സിനെയും ഒക്കെ മീറ്റ് ചെയ്യണം. പഴയ പാവം എലീന അല്ല എന്നു എല്ലാവർക്കും ബോധ്യപ്പെടണം. ഒരാളുടെയും മുമ്പിൽ പതറുകയോ തല കുനിക്കുകയോ ചെയ്യരുത്. ഈ നറു പുഞ്ചിരി ഇനി ഒരിക്കലും ചുണ്ടുകളിൽ നിന്നും…
മധുര നൊമ്പരം : പാർട്ട് 1 അന്നു പറഞ്ഞില്ലെങ്കിലും നിന്റെ ഫോട്ടോ പ്രശ്നം വന്നപ്പോൾ ഷേർലി എന്നോടും സിസ്റ്റർ ആഷിഷിനോടും ഇക്കാര്യം സൂചിപ്പിച്ചു. ഗീതു ചേച്ചി എപ്പോഴും ക്യാമറ കൊണ്ടു നടക്കുമെന്ന് അവൾക്കറിയാമല്ലോ. “സിസ്റ്റർ ആഷിഷും പ്രിൻസിപ്പലും ഗീതുചേച്ചിയെ ചോദ്യം ചെയ്തപ്പോൾ നിന്റെ ഫോട്ടോ എടുത്തത് അവളുടെ നിക്കോൺ ക്യാമറയിലാണ് എന്ന് സമ്മതിച്ചു. “നീ സിസ്റ്റർ ആഷിഷിനോട് ഷേർലി പറഞ്ഞ കാര്യങ്ങൾ പറഞ്ഞോ? ” ഞാൻ ചോദിച്ചു. ‘ഞാൻ ഒന്നു സൂചിപ്പിച്ചു. സിസ്റ്റർ ഒന്നറിഞ്ഞിരിക്കട്ടെ എന്നു കരുതി.” “കുറെ പേർ ഒരുമിച്ച് താമസിക്കുന്ന കമ്മ്യൂണിറ്റികളിൽ ഇങ്ങനെ ചിലകാര്യങ്ങൾ ഉണ്ടാകാം എന്നാണ് സിസ്റ്റർ പറഞ്ഞത്.” “ഡോർമെറ്ററികളിൽ അവർ ഇടക്കിടക്ക് ചെക്ക് ചെയ്യുന്നുണ്ട്. മുതിർന്ന കുട്ടികൾ താമസിക്കുന്ന റൂമുകളിൽ അവർ എന്തു ചെയ്യുമെന്നാണ് സിസ്റ്റർ ചോദിക്കുന്നത്. ” “നടപടി എടുക്കണമെങ്കിൽ ബന്ധപ്പെട്ട ആളുകൾ പരാതിയുമായി വരണം. അതിനാർക്കും ധൈര്യമില്ലല്ലോ.. ഏതായാലും ‘പ്രിൻസി’യോട് ഒന്നു സൂചിപ്പിച്ചേക്കാം എന്നു പറഞ്ഞിട്ടുണ്ട്.. പിന്നെ.. നിന്റെ ഫോട്ടോ നീ അറിയാതെ…
മധുര നൊമ്പരം : പാർട്ട് 1 “ഫൈനൽ ഇയർ എന്നു വെച്ചാൽ ഇത്രേം വലിയ സംഭവമാണെന്ന് അറിഞ്ഞില്ലെടി. ഞങ്ങളെ ഇന്ന് തന്നെ പ്രാക്ടിക്കലിന് കയറ്റി. ” റൂബി മുഷിച്ചിലോടെ പറഞ്ഞു തുടങ്ങി. “എടി സുവോളജി ഡിപ്പാർട്മെന്റ് ആണ് നമ്മുടെ കോളേജിലെ ബെസ്റ്റ് ഡിപ്പാർട്മെന്റ് എന്നല്ലേ നിങ്ങളുടെ ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് പറയുന്നത്. യൂണിവേഴ്സിറ്റി റാങ്കുകൾ അവർ പ്രതീക്ഷിക്കുന്നുണ്ടാവും. ” സ്വാതി റൂമിലേക്ക് കയറിക്കൊണ്ട് പറഞ്ഞു. “ഹോം സയൻസിന്റെ അത്രേം ഒന്നുമില്ലെങ്കിലും ഞങ്ങളുടെ ഡിപ്പാർട്മെന്റിന്റെ പെർഫോമൻസും അത്ര മോശമൊന്നുമല്ലെടി മോളേ. ” “അതേയ്, .. നിങ്ങൾ പഠിപ്പിസ്റ്റുകൾ രണ്ടും കൂടി ഞങ്ങളെ മൂന്നുപേരെ ബോറടിപ്പിക്കല്ലേ.. പ്ലീസ്.. ” ഇത് പറഞ്ഞിട്ട് ഞാൻ കുളിക്കാൻ പോകാൻ ഒരുങ്ങി. “നിൽക്കെടി എലീ.. ഒരു കാര്യം പറയട്ടെ. “റൂബി പറഞ്ഞു തുടങ്ങി. “ഗീതു ചേച്ചി നമ്മൾക്ക് അവധി ആയിരുന്ന സമയത്ത് വന്ന് പെട്ടിയും കിടക്കയും എടുത്തോണ്ടുപോയി. യൂണിവേഴ്സിറ്റി എ ക്സാമിന് വീട്ടിൽ നിന്നാണല്ലോ വന്നിരുന്നത്. ” പിന്നെ…. അവൾ പുഞ്ചിരിയോടെ…
മധുര നൊമ്പരം : പാർട്ട് 1 സെക്കൻഡ് ഇയറിൽ ഓണാവധി കഴിഞ്ഞു കോളേജിലെത്തി. ക്ലാസ്സ് തുടങ്ങി പത്തു മിനിറ്റു കഴിഞ്ഞപ്പോൾ ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് സോമിനി മാഡം, ഡിപ്പാർട്മെന്റ് സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു. അനുവാദം വാങ്ങി സ്റ്റാഫ്റൂമിലേക്ക് കയറി മാഡത്തിന്റെ മുമ്പിൽ പോയി നിന്നു. സകല സീനിയർ ടീച്ചറന്മാരും ഹാജരായിട്ടുണ്ട്. മിക്ക മുഖങ്ങളിലും പരിഹാസം. ആരും ഒന്നും മിണ്ടുന്നില്ല. സോമിനി മാഡത്തിന്റെ മുഖം ചുവന്നു തുടുത്തിരിക്കുന്നു. എന്നത്തേയും പോലെ അവർ പറഞ്ഞു തുടങ്ങി. “ഈ കോളേജിന് ഒരു പാരമ്പര്യമുണ്ട്. വളരെ അച്ചടക്കത്തോടെ പോവുന്ന ഒരു സ്ഥാപനമാണ്. ധാരാളം മഹദ് വ്യക്തികൾ ഉന്നതമായ രീതിയിൽ പഠനം പൂർത്തിയാക്കി പടി ഇറങ്ങിപ്പോയ ഒരു വിദ്യാലയം ആണിത്….” നിർത്തുന്ന ഭാവമില്ല. ഒന്നര വർഷമായി എന്നും കേട്ടുകൊണ്ടിരിക്കുന്ന പല്ലവികൾ.. “ഇതൊക്ക ഇപ്പൊ എന്നോട് മാത്രമായി പറയുന്നത് എന്തിനാണോ ആവോ?” മനസ്സിൽ ഓർത്തു. “ഡൂ യു ഹിയർ മീ? താൻ കേൾക്കുന്നുണ്ടോ? മാഡം ചോദിച്ചു. “ഉണ്ട്. മാഡം.…
എലീന പള്ളിമുറ്റത്തേക്കിറങ്ങി നിന്നുകൊണ്ടു പരിസരം സാകൂതം വീക്ഷിച്ചു. വലിയ മാറ്റങ്ങളൊന്നുമില്ല. പണ്ടേ ആറ്റു മണൽ വിരിച്ചു മനോഹരമാക്കിയിരുന്നതാണ്. ഇപ്പോൾ കുറച്ചു ഭാഗത്ത് ടൈലുകൾ പാകിയിരിക്കുന്നു.. അരികിൽ കുറെ തണൽ മരങ്ങൾ വരിവരിയായി വെച്ചു പിടിപ്പിച്ചിട്ടുമുണ്ട്. പൊതുവെ ശാന്തസുന്ദരമായ അന്തരീക്ഷം. ഒരു വ്യാഴവട്ടത്തിനിപ്പുറത്തു നിന്നു അന്നത്തെ ഞായറാഴ്ചയെ നോക്കി കാണാൻ ചങ്കുറപ്പു വന്നിരിക്കുന്നു. പക്ഷേ അന്നത്തെ അങ്കലാപ്പ് ഇപ്പോഴും വിട്ടു പോയിട്ടില്ല. രണ്ടാംവർഷ ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഹോസ്റ്റലിൽ നിന്നും എത്തി ആഹ്ലാദത്തോടെ പള്ളിയിൽ വന്നതായിരുന്നു. ഹോസ്റ്റലിൽ ആയതിനു ശേഷം നാട്ടിലെ ഫ്രണ്ട്സിനെ അവധിദിവസങ്ങളിൽ പള്ളിയിൽ മാത്രമേ കണ്ടിരുന്നുള്ളു. എല്ലാവരോടും ചിരിച്ചും കുശലം പറഞ്ഞും കൊണ്ടു നിന്ന തന്നെ മേലോത്തെ മോളിക്കൊച്ചമ്മ തട്ടി വിളിച്ചു. “എടി കൊച്ചേ, നീ ഹോസ്റ്റലിൽ എന്തൊക്കെയോ കാട്ടിക്കൂട്ടിയെന്ന് കേട്ടല്ലോ. നാട്ടിൽ നിന്നും വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ എന്തു തോന്ന്യാസവും കാണിക്കാമല്ലോ അല്ലേ? കണ്ണടച്ചു പാൽ കുടിച്ചാൽ ആരും അറിയത്തില്ലെന്നു കരുതിയോ? പിന്നെ നിന്റെ പപ്പ ഇഷ്ടം…
മേടമാസവും വിഷുപ്പുലരിയും എത്തുന്നതിനു എത്രയോ മുമ്പ് തന്നെ, കണിക്കൊന്നകൾ പൂക്കൾ വിരിയിച്ച് ചിരിച്ചു കൊണ്ട് നിൽക്കുന്ന മനോഹര കാഴ്ച്ച കേരളത്തിൽ അങ്ങോളമിങ്ങോളം കാണാം. ആ ഒരു ഭംഗി, ആ മനോഹാരിത, ഇങ്ങനെ കണ്മുന്നിൽ നിറഞ്ഞ് നിൽക്കുമ്പോൾ, കണ്ണെടുക്കാൻ തോന്നുകയില്ല. പലയിടത്തും കൊന്ന മരം, ഇലകൾ കാണാൻ ഒക്കാത്ത വിധം, പൂത്തുലഞ്ഞ്,പൂക്കളും വിരിയാൻ വെമ്പി നിൽക്കുന്ന പൂമൊട്ടുകളും ഒക്കെ ആയി സ്വർണവർണത്തിൽ അരങ്ങു വാഴുന്നു. ചിലയിടങ്ങളിൽ, മഞ്ഞ പൂക്കളും പച്ച ഇലകളും ചേർന്ന ഒരു കോമ്പോ! മനോഹരമായ തൂക്കു വിളക്കുകൾ പോലെ. ഹായ്!എത്ര നയനാനന്ദകരം.. കൊന്നയുടെ പൂക്കാലം സൂര്യന്റെ അയനത്തിന് അനുസരിച്ചാണ് എന്ന് വിദഗ്ധർ പറയുന്നു. ഇല പൊഴിയുന്ന മരമാണ് കൊന്ന. വേനൽ കടുക്കുന്തോറും ജലനഷ്ടം കുറക്കാൻ ഇലകൾ പൊഴിച്ചുകൊണ്ടിരിക്കും. പഴയ കാലത്തേക്കാൾ കൂടുതൽ കണിക്കൊന്ന ഇപ്പോൾ കാണാൻ കഴിയുന്നുണ്ട്. പൂക്കളുടെ മനോഹാരിത മൂലം അലങ്കാരച്ചെടി ആയി വീടുകളിലും പാർക്കുകളിലും, സ്ഥാപനങ്ങളുടെ മുറ്റത്തും നിറയെ വെച്ചു പിടിപ്പിക്കുന്നുണ്ട്. അവയെല്ലാം പൂത്തുലഞ്ഞു…
“ദീദി, സബ്കൊ നീച്ചേ ബുലാരെ.. ടി. വി. റൂം പേ ആ നാ…” (ചേച്ചീ, എല്ലാവരെയും താഴേക്ക് വിളിക്കുന്നു. ടി വി റൂമിലേക്ക് വരൂ.) അണ്ടർ ഗ്രാജുവേറ്റ് കോഴ്സിനു പഠിക്കുന്ന ഒരു കുട്ടി ഡോറേൽ തട്ടിക്കൊണ്ടു വിളിച്ചുപറഞ്ഞു. നാളെ സബ്‌മിറ്റ് ചെയ്യാനുള്ള ഒരു അസൈൻമെന്റ് എങ്ങനെ ചെയ്തു തീർക്കാം എന്നാലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇത്. മേട്രൺ ചിലപ്പോൾ എല്ലാവരെയും വിളിച്ചുകൂട്ടി ചില അറിയിപ്പുകളും നിർദേശങ്ങളും തരാറുണ്ട്. ഒന്നൊന്നര വർഷമായി വാർഡന്റെ തസ്തിക ഒഴിഞ്ഞു കിടക്കയാണെന്നും തന്നെക്കൊണ്ട് ഈ വലിയ ഹോസ്റ്റലിന്റെ നടത്തിപ്പ് ബുദ്ധിമുട്ടാണെന്നും അവർ ഇടക്കിടക്ക് ഞങ്ങൾ അന്തേവാസികളോട് സങ്കടം പറയാറുമുണ്ട്. വാർഡൻ ആയിട്ട് വരാൻ ആർക്കും താല്പര്യമില്ല. ഫർണിഷ്ഡ് ക്വാർട്ടേഴ്‌സും ഫുഡും ഒക്കെ ഓഫർ ചെയ്തിട്ടും ക്വാളിഫൈഡ് ആയ ആരെയും കിട്ടാത്തതുകൊണ്ട് തല്ക്കാലം വാർഡന്റെ ചുമതല കൂടി ഏറ്റെടുക്കാൻ മേട്രണ് നിർദേശം നൽകിയിരിക്കയാണ് യൂണിവേഴ്സിറ്റി അധികാരികൾ. ടി വി റൂമിന്റെ അടുത്ത് എത്തിയപ്പോൾ വലിയ ചിരിയും ബഹളവും കേട്ടു. എന്താണെന്നറിയാനുള്ള ആകാംഷയിൽ…
