Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പിറന്നാൾ ആശംസകൾ
ഓർമ്മകൾ ജീവിതം സിനിമ

പിറന്നാൾ ആശംസകൾ

By Mary Josey MalayilApril 18, 2026No Comments3 Mins Read120 Views
Bookmark Now
Please login to bookmark Close

No account yet? Register

2026 മെയ്‌ എട്ടാം തീയതി സ്വർഗത്തിൽ 82ആം പിറന്നാൾ ആഘോഷിക്കുന്ന പോൾ അങ്കിളിനു കണ്ണീർ പൂക്കൾ അർപ്പിച്ചു കൊണ്ട് – ഒരു ചെറിയ ഓർമ്മക്കുറിപ്പ്

മധ്യവേനലവധി തുടങ്ങി ഞങ്ങളെല്ലാവരും അമ്മ വീട്ടിൽ കളിച്ചു തിമിർക്കുകയാണ്.

അപ്പോഴാണ് ഒരു തമിഴൻ ഒരു കുരങ്ങിനെ ഷർട്ടും ട്രൗസറും ഇടുവിച്ചു ചെറിയ ചില സർക്കസുകളുമായി എത്തിയത്. മുത്തച്ഛനും മുത്തശ്ശിയും ഞങ്ങൾ കുട്ടിപ്പട്ടാളവും സർക്കസ് വീക്ഷിച്ചു കൊണ്ടിരിക്കുകയും ഓരോ ഐറ്റവും കഴിയുമ്പോൾ കയ്യടിക്കുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോഴാണ് തമിഴന്റെ കൂടെ നല്ല മുഖശ്രീ ഉള്ള വെളുത്ത്‌ കൊലുന്നനെയുള്ള ഒരു ആറു വയസ്സുകാരിയെ കണ്ടത്. തമിഴനും ആയി യാതൊരു സാദൃശ്യവും ഇല്ല. എവിടെ നിന്നോ മോഷ്ടിച്ചു കൂടെ കൂട്ടിയതാണെന്ന് സുനിശ്ചയം. കുരങ്ങനെ കെട്ടിയിട്ടു, ആ തമിഴൻ പിന്നെ കൊച്ചുപെൺകുട്ടിയെ വച്ച് കാണിക്കുന്ന സർക്കസ് കണ്ടു ഞങ്ങളൊക്കെ സ്തംഭിച്ചുപോയി. മൊത്തം തല തൊട്ട് കാലു വരെ ഒടിച്ചു മടക്കുക, തിരിച്ചെടുക്കുക, പിന്നെ പന്തുപോലെ ചുരുട്ടുക പിന്നെ നിവർത്തുക. ഞങ്ങൾ ഇതൊക്കെ കണ്ടു കൈയ്യടിച്ചു പ്രോൽസാഹിപ്പിക്കുന്നു ണ്ടെങ്കിലും പെൺകുട്ടി കണ്മുമ്പിൽ മരിച്ചു പോകുമോയെന്നു ഭയന്നു കരയാനും തുടങ്ങി.

പെൺകുട്ടിയുടെ മുഖത്ത് ചിരിയോ കരച്ചിലോ ഒന്നും ഇല്ല. വെറും നിസ്സംഗത മാത്രം. യാന്ത്രികമായി എല്ലാം ചെയ്യുന്നുണ്ട്. പെൺകുട്ടിയുടെ സർക്കസ് കൂടി കണ്ടതോടെ മുത്തച്ഛൻ കൊടുക്കാൻ ഉദ്ദേശിച്ച തുകയുടെ ഇരട്ടി കൊടുത്തു പൊയ്ക്കോളാൻ പറഞ്ഞു. ദൂരെയിരുന്ന് പോൾ അങ്കിൾ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മുത്തച്ഛൻ അകത്തേക്കു പോയി. അപ്പോൾ പോൾ അങ്കിൾ അയാളെ കൈകാട്ടി വിളിച്ചു എല്ലാം ഒന്നു കൂടി ചെയ്യാനാവശ്യപ്പെട്ടു. ഞങ്ങൾ കുട്ടികളെല്ലാവരും ഇത് ഒന്നുകൂടി കാണാമല്ലോ എന്ന് ഓർത്ത് അവിടെ ചുറ്റുംകൂടി നിന്നു. പക്ഷേ പോൾ അങ്കിളിന്റെ മുഖം കണ്ടപ്പോൾ അത്ര പന്തിയായി തോന്നിയില്ല. വലിച്ചു കൊണ്ടിരുന്ന ബീഡി കാലുകൊണ്ട് ചവിട്ടി കെടുത്തുകയും മീശ പിരിക്കുകയും മുണ്ട് മടക്കി കുത്തുകയും ചെയ്യുന്നത് കണ്ടപ്പോൾ തന്നെ ഞങ്ങൾ കുട്ടി പട്ടാളത്തിന് സംഗതി ഏതാണ്ട് പിടികിട്ടി.

“ഒന്നും ചെയ്യാൻ നിൽക്കണ്ട, വേഗം സ്ഥലം വിട്ടോ, പോൾ അങ്കിളിന്റെ കയ്യിൽ നിന്ന് തനിക്ക് നല്ല അടി കിട്ടും പൊയ്ക്കോ “

എന്നൊക്കെ ഞങ്ങൾ പറയാൻ തുടങ്ങിയെങ്കിലും അതൊന്നും ഗൗനിക്കാതെ തമിഴൻ മയിലെണ്ണ എടുത്ത് പെൺകുട്ടിയുടെ ദേഹം മുഴുവൻ തേക്കാൻ തുടങ്ങി. കൂടുതൽ ഭംഗിയായി ആ കുട്ടിയെ ഒടിച്ചു മടക്കാൻ വേണ്ടി ആണത്രേ. പെൺകുട്ടിയെ ഒടിച്ചു മടക്കി സർക്കസ് തുടങ്ങിയപ്പോൾതന്നെ പോൾ അങ്കിൾ തമിഴനെ തൂക്കിയെടുത്ത് വായുവിൽ നിർത്തി. തമിഴൻ വായുവിൽ കിടന്ന് കയ്യും കാലും ഇട്ട് അടിക്കാൻ തുടങ്ങി.

“ഈ സർക്കസ് എങ്ങനെയുണ്ട്? നന്നായിട്ടുണ്ടോടാ തെണ്ടീ? എന്നും ചോദിച്ചു മേലാൽ ഇനി ഈ പെൺകുട്ടിയെ വച്ച് സർക്കസ് കാണിച്ചു കാശു വാങ്ങുമോ? ഇപ്പൊ തന്നെ ഈ കുട്ടിയെ ഇവിടെ അടുത്തുള്ള ഒരു മഠത്തിൽ കൊണ്ടാക്കണം. അല്ലെങ്കിൽ നിന്നെ ഞാൻ പോലീസിൽ ഏൽപ്പിക്കും”.

“അയ്യോ!, എന്നെ വിടുങ്കോ ഇനി തപ്പ്പണ്ണ മാട്ടേ. മന്നിച്ചിട് അയ്യാ, നാൻ കുരങ്ങ് മറ്റും വെച്ച് സർക്കസ് കാണിക്കാം” എന്നും പറഞ്ഞ് വായുവിൽ നിന്ന് കരഞ്ഞു വിളിച്ചു. ആ തമിഴന്റെ സർക്കസ് ആയിരുന്നു ഏറ്റവും രസം. ഞങ്ങൾ ആവേശത്തോടെ കൈയ്യടിച്ചു. അതുവരെ നിസ്സംഗയായി നിന്ന പെൺകുട്ടിക്കും ചിരിപൊട്ടി. പെൺകുട്ടിയേയും കൊണ്ട് നേരെ തമിഴൻ മഠത്തിനോട് ചേർന്നുള്ള അനാഥാലയത്തിലേക്ക്.

അപ്പോഴാണ് ആ പെൺകുട്ടി ഞെട്ടിക്കുന്ന സത്യം പറയുന്നത്. ഒരു ദിവസം മുഴുവൻ സർക്കസ് കാണിച്ചാൽ ഒരു കൂട് കപ്പലണ്ടി ആണ്‌ അതിന് ഭക്ഷണമായി കൊടുക്കുക എന്ന്. പിന്നെ കുരങ്ങന് കൊടുക്കുന്ന ഭക്ഷണത്തിൽ നിന്ന് കട്ട് തിന്നുമെന്ന്. ഭക്ഷണം കഴിക്കുന്നത് കണ്ടാൽ തമിഴൻ ക്രൂരമായി മർദ്ദിക്കുമത്രേ. ഭക്ഷണമെല്ലാം കഴിച്ച് തടി വച്ചാൽ ഈ സർക്കസ് ചെയ്യാൻ പറ്റില്ല. മെയ് വഴങ്ങാതെ ആകും.

പല അമാനുഷിക കാര്യങ്ങളും മോഹൻലാൽ സിനിമയിൽ ചെയ്യുന്നത് കണ്ടു ആവേശത്തോടെ കയ്യടിച്ചിട്ടുണ്ട്, ഒരിക്കലും യഥാർത്ഥ ജീവിതത്തിൽ നടപ്പാക്കാൻ പറ്റാത്ത, സിനിമയിൽ മാത്രം കാണാൻ കഴിയുന്ന കാഴ്ചകൾ. പക്ഷേ ഇതുപോലെ പലതും യഥാർത്ഥജീവിതത്തിൽ പോൾ അങ്കിൾ ചെയ്യുന്നത് കണ്ട് കയ്യടിച്ച തലമുറയാണ് ഞങ്ങളുടേത്. അനീതിക്കെതിരെ ശക്തമായ ഭാഷയിലും ഭാവത്തിലും പ്രതികരിച്ചിരുന്ന പോൾ അങ്കിൾ തന്നെ ഇന്നും ഞങ്ങളുടെ ഹീറോ.

( അന്തരിച്ച പ്രശസ്ത സിനിമ നടൻ സി. ഐ. പോൾ എന്റെ മാതൃസാഹോദരനാണ്. )

മേരി ജോസ്സി മലയിൽ, ✍️

തിരുവനന്തപുരം.

Post Views: 88
2
Mary Josey Malayil

Short story writer.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.