Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുതുവർഷം, പുതുസ്വപ്‌നങ്ങൾ
ജീവിതം പ്രചോദനം സ്ത്രീ

പുതുവർഷം, പുതുസ്വപ്‌നങ്ങൾ

By Sreeja AjithJanuary 8, 20264 Comments1 Min Read329 Views
Bookmark Now
Please login to bookmark Close

No account yet? Register

മഞ്ഞിന്റെ കുളിരും വൃശ്ചിക കാറ്റും സുന്ദരമാക്കിയ ക്രിസ്തുമസ് കാലം വഴിമാറുന്നത് പുത്തൻ പ്രതീക്ഷകളുമായെത്തുന്ന പുതുവർഷപുലരിയിലേക്കാണ്. ഓരോ പുതുവർഷവും ലോകമെങ്ങും ഉത്സാഹത്തിമിർപ്പോടെയാണ് തുടങ്ങുന്നത്. കാലാവസ്ഥ പോലും നവവർഷത്തെയെതിരേല്ക്കാൻ ഒരുങ്ങി നിൽക്കുന്ന പോലെ തോന്നും. തണുപ്പുള്ള രാത്രികൾ, മഞ്ഞിന്റെ മുഖപടമണിഞ്ഞ തെളിഞ്ഞ പ്രഭാതങ്ങൾ, നേരിയ കാറ്റ്, അങ്ങനെ ശരീരവും മനസും കുളിരുന്ന ദിനങ്ങൾ.

പുതുവർഷത്തിനായി വലിയ പദ്ധതികളൊന്നും ഉണ്ടാക്കുന്ന പതിവുകളില്ല. എങ്കിലും ശുഭപ്രതീക്ഷകളോടും പ്രാർത്ഥനകളോടുമാണ് ഓരോ വർഷവും തുടങ്ങുന്നത്. ഈ വർഷം കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവരെല്ലാം വരുന്ന വർഷവും കൂടെയുണ്ടാകണമെന്ന തീവ്രമായ ആഗ്രഹം പ്രാർത്ഥനയായി മാറാറുണ്ട്. പുതുവർഷത്തെ സന്തോഷത്തോടെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ദുഃഖങ്ങളും ദുരിതങ്ങളുമായി നവവർഷത്തെ ആരവമൊഴിഞ്ഞ മനസ്സോടെ കാത്തിരിക്കുന്നവരെ കുറിച്ച് ഓർത്തുപോകാറുണ്ട്.

ഇക്കൊല്ലം നേടിയെടുക്കാൻ വലിയ ആഗ്രഹമുള്ള ഒരു കാര്യമാണ് സ്വന്തമായി കാർ ഓടിച്ചു തുടങ്ങുക എന്നത്. ലൈസൻസ് എടുത്തിട്ട് വർഷങ്ങൾ ആയെങ്കിലും വണ്ടിയെടുത്തു റോഡിൽ ഇറങ്ങാനുള്ള ധൈര്യം വരുന്നില്ല. ഡ്രൈവിംഗ് നൽകുന്ന സ്വയംപര്യാപ്തത എന്നും മോഹിപ്പിച്ചിട്ടുണ്ട്. ആഗ്രഹം പോലെ എല്ലായിടത്തും പോകാനും ഒരാവശ്യം വരുമ്പോൾ ആരെയും ആശ്രയിക്കാതെ വണ്ടിയെടുക്കാനും കഴിയുന്നത് വലിയൊരു സ്വപ്നമാണ്.

ഓരോ വർഷവും വായിക്കണം എന്നാഗ്രഹിക്കുന്ന ഒരു പാട് പുസ്തകങ്ങൾ ഉണ്ട്. ഒരു നീണ്ട ലിസ്റ്റ് ഈ വർഷവുമുണ്ട്. വാങ്ങിക്കൂട്ടിയ പുസ്തകങ്ങൾ എന്നെ കാത്തിരിക്കുമ്പോൾ ഇനി പുതിയത് വാങ്ങുന്നത് കുറക്കണമെന്ന് ഓരോ വർഷവും തീർച്ചപ്പെടുത്താറുണ്ട്. എങ്കിലും പുസ്തകമേളകളും സാഹിത്യോത്സവങ്ങളും ആ പ്രതിജ്ഞ പലപ്പോഴും തെറ്റിക്കാറുണ്ട്. മന്ദഗതിയിലായ എഴുത്തിനെയും ഒന്ന് പുനരുജ്ജീവിപ്പിക്കണം.

സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തണമെന്ന് വിചാരിക്കാറുണ്ട്. പുതുവർഷമെത്തുമ്പോൾ ഇനിയുള്ള ദിവസങ്ങൾ കൂടുതൽ സംയമനത്തോടെ പെരുമാറണമെന്ന്  വിചാരിക്കാറുണ്ട്.അനാവശ്യമായി സമാധാനക്കേടുകൾ ക്ഷണിച്ചു വരുത്തില്ല എന്നുറപ്പിയ്ക്കും.ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനും സമയം ഫലപ്രദമായി വിനിയോഗിക്കാനും എല്ലാ വർഷവും തീരുമാനമെടുക്കാറുണ്ട്. അതെല്ലാം ഈ വർഷവും പുതുക്കിയിട്ടുണ്ട്.

അങ്ങനെ ഓരോ വർഷവും പുതുക്കുന്ന തീരുമാനങ്ങളുമായി ഈ വർഷവും കടന്നുവന്നു. എന്തൊക്കെ നടപ്പിലാവുമെന്ന് കാത്തിരുന്നു കാണണം.

#എന്റെ രചന.. ഈ വർഷമെങ്കിലും

Post Views: 37
4
Sreeja Ajith

വായനയോട് പ്രിയം.

4 Comments

  1. Joyce Varghese on January 9, 2026 6:26 PM

    ശ്രീജ നല്ലൊരു വായനക്കാരിയാണെന്ന് പലപ്പോഴും തെളിമയുള്ള അഭിപ്രായങ്ങളിൽ നിന്നും തോന്നിയിട്ടുണ്ട്. വായനയും എഴുത്തും തുടരൂ. ആഗ്രഹങ്ങൾ സഫലീകരിക്കാൻ സാധിക്കട്ടെ. 👏❤️🫂

    Reply
    • Sreeja Ajith on January 9, 2026 7:52 PM

      Thanks dear ❤️

      Reply
  2. SumaJayamohan on January 8, 2026 5:37 PM

    എല്ലാ ആഗ്രഹങ്ങളും സാധിക്കും ശ്രീജ♥️
    മറ്റുള്ളവയോടൊപ്പം എഴുത്തിലും ശ്രദ്ധിക്കൂ
    ആശംസകൾ♥️🌹

    Reply
    • Sreeja Ajith on January 9, 2026 10:42 PM

      Thanks dear❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.