Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • അവസ്ഥാന്തരങ്ങൾ പാർട്ട്‌ 5
  • അതിരാണിപ്പാടത്തിൻ്റെ കഥ – നമ്മുടെയും
  • വായന
  • മരവിപ്പ്
  • മനസ്സിനൊപ്പം
  • എൻ്റെ വായന..
  • അച്ഛനോടൊപ്പം….
  • തായ്‌വേരുകൾ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, June 20
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാതൃത്വം!
ജീവിതം പാരന്റിങ് സ്ത്രീ

മാതൃത്വം!

By Twinkle SugathanMay 11, 20261 Comment2 Mins Read62 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രസവിക്കുന്ന എല്ലാ സ്ത്രീകളും ശാരീരികമായി ‘അമ്മ’ എന്ന സ്ഥാനത്ത് എത്തും. പക്ഷേ, ഹൃദയം തുറന്ന് മാതൃ സ്നേഹം നൽകുന്നവർ വളരെ കുറച്ചുപേരാണ്.

എന്താണ് ഞാൻ ഇങ്ങനെ പറയുന്നത് എന്ന് തോന്നുന്നുണ്ടോ? ഒന്നിലധികം മക്കൾ ഉള്ളപ്പോൾ അവരെ തമ്മിൽ താരതമ്യം ചെയ്യുന്നവർ, ഒരാളെ കൂടുതൽ സ്നേഹിക്കുകയും മറ്റൊരാളെ അവഗണിക്കുകയും ചെയ്യുന്നവർ, ചെറുപ്പം മുതൽ വസ്ത്രത്തിൽ, ഭക്ഷണത്തിൽ, പരിഗണനയിൽ, വാക്കുകളിൽ വരെ വ്യത്യാസം കാണിക്കുന്നവർ, അവർ “അമ്മ” എന്ന പേരിൽ ജീവിച്ചേക്കാം, പക്ഷേ മാതൃത്വത്തിന്റെ യഥാർത്ഥ അർത്ഥം ഉൾക്കൊണ്ടവരാകണമെന്നില്ല. കാരണം, ഒരു കുഞ്ഞിന്റെ മനസ്സ് ഏറ്റവും ആദ്യം മുറിയുന്നത് മറ്റുള്ളവരുടെ വാക്കുകൾ കൊണ്ടല്ല!സ്വന്തം അമ്മയുടെ വ്യത്യാസപ്പെട്ട സമീപനം കൊണ്ടാണ്.

“നീ അവളെ/അവനെ പോലെ അല്ല…”

“അവനാണ്/അവളാണ് എനിക്ക് കൂടുതൽ പ്രിയം…”

എന്നൊരു സൂചന പോലും, ഒരു കുഞ്ഞിന്റെ ആത്മവിശ്വാസത്തെ പതുക്കെ തകർക്കും. മക്കളെ ഒരുപോലെ വളർത്തുക എന്നത് ഒരേ വസ്ത്രം വാങ്ങിക്കൊടുക്കുന്നതിൽ അല്ല, ഒരേ അളവിൽ സ്നേഹിക്കപ്പെടുന്നു എന്ന ബോധം അവരുടെ ഹൃദയത്തിൽ ഉണ്ടാക്കുന്നതിലാണ്. കാരണം, ഒരു കുഞ്ഞിന് ലോകം മുഴുവൻ എതിരായാലും സഹിക്കാൻ കഴിഞ്ഞെന്നു വരും. പക്ഷേ സ്വന്തം അമ്മയുടെ സ്നേഹത്തിൽ മാത്രം താൻ പിന്നിലാണെന്ന തോന്നൽ, അവരുടെ ഉള്ളിൽ ഒരിക്കലും മായാത്ത മുറിവായി മാറും.

പുറമെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന സ്ത്രീയാണെന്നത് കൊണ്ട് മാത്രം, അവൾ സ്വന്തം മക്കളെയും അതേ ആഴത്തിൽ സ്നേഹിക്കുന്നു എന്ന് ഉറപ്പിക്കാൻ കഴിയില്ല. കാരണം, യഥാർത്ഥ മാതൃത്വം വാക്കുകളിൽ അല്ല തെളിയുന്നത്. മക്കളുടെ മനസ്സിനെ എത്ര കരുതലോടെ കൈകാര്യം ചെയ്യുന്നു എന്നതിലാണ്.

“പത്ത് മാസം ചുമന്നു… നൊന്ത് പ്രസവിച്ചു…”എന്ന കണക്കുകൾ വീണ്ടും വീണ്ടും പറയാതിരിക്കുക. കാരണം, ഒരു കുഞ്ഞ് ഈ ലോകത്തേക്ക് വരാൻ തീരുമാനിച്ചത് സ്വയമല്ല! അത് മാതാപിതാക്കളുടെ തിരഞ്ഞെടുപ്പും ആവശ്യവും ആയിരുന്നു. അപ്പോൾ അവരെ സ്നേഹത്തോടെ വളർത്തുകയും, മാനസികമായി സുരക്ഷിതരാക്കുകയും ചെയ്യുന്നത് ഒരു ഉപകാരം അല്ല, പകരം ഉത്തരവാദിത്തമാണ്.

പ്രസവ വേദനയുടെ കണക്ക് പറഞ്ഞ്  മക്കളിൽ കടപ്പാട് അടിച്ചേൽപ്പിക്കുമ്പോൾ, അത് സ്നേഹത്തിന്റെ ഭാഷയായി ഒരിക്കലും മാറില്ല. മറിച്ച്, “ഞാൻ നിനക്കായി ഇത്രയും സഹിച്ചു” എന്നത് കേട്ട് കേട്ട് വലിയ ഒരു ഭാരമായി അവരുടെ മനസ്സിൽ കിടക്കും.മക്കൾ മാതാപിതാക്കൾക്ക് കടപ്പെട്ടവരാകേണ്ടത് ഭയത്താലോ കുറ്റബോധത്താലോ അല്ല എന്നറിയുക. സ്നേഹത്തിലൂടെയും കരുതലിലൂടെയും ആയിരിക്കണം മാതൃത്വം ഉയരേണ്ടത്!

മുന്നയുടെ അമ്മയാകാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്ന സ്ത്രീയാണ് ഞാൻ. നീണ്ട വർഷങ്ങളിലെ പ്രാർത്ഥനയുടെയും കാത്തിരിപ്പിന്റെയും ഫലമാണ് അവൾ.

ഞാനിന്നും ചുമന്നു കൊണ്ടിരിക്കുന്ന യാതൊരു മുറിവും അവൾക്ക് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന അമ്മ, അതാണ് ഞാൻ!

‘നിൻ അമ്മയായി തീർന്നതെൻ പുണ്യം’❤️

മാതൃദിനാശംസകൾ പ്രിയരേ 🤗

_ട്വിങ്കിൾ സുഗതൻ_

#mothersdayspecial

Post Views: 17
2
Twinkle Sugathan

മൂന്ന് വയസുകാരിയുടെ അമ്മ. പരിസ്ഥിതി പഠനത്തിൽ പിജി ചെയ്യുന്നു. കുഞ്ഞെഴുത്തുകളും വരകളും ഒക്കെയായി സന്തോഷം കണ്ടെത്തുന്നു.

1 Comment

  1. Joyce Varghese on May 13, 2026 9:05 PM

    👍👏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.