മനുഷ്യരേ, നിങ്ങൾ കൂട്ടം ചേർന്നും അല്ലാതെയും ആക്രമിച്ച മനുഷ്യരെ ഓർമ്മയുണ്ടോ? നിങ്ങൾ കൊടുത്ത മുറിവുകളിൽ നിന്ന് കിനിഞ്ഞിറങ്ങിയ ചോരയും അസഹനീയമായ വേദനയും ജീവിതകാലം മുഴുവൻ പേറുന്ന മനുഷ്യരെ ഓർക്കാറുണ്ടോ? അവർക്ക് ഒരു ഹൃദയമുണ്ടെന്നും അതിന് വേദനിക്കുമെന്നും നിങ്ങൾ മറന്നുപോയതാണോ? ഊതിയുണക്കി, ഒന്നെഴുന്നേറ്റു വരുമ്പോഴേക്കും അടുത്തൊരു വല വിരിച്ച് കാത്തിരിക്കുന്ന നിങ്ങളോട്, തരണം ചെയ്യലുകൾ അത്രയേറെ എളുപ്പമാണോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. പൊട്ടിപ്പോകുന്ന ഹൃദയത്തെയും വാരിപ്പിടിച്ച് മുന്നോട്ട് നടക്കേണ്ടി വരുന്നവരെ കാണുമ്പോൾ, നിങ്ങളിൽ പുച്ഛമാണോ ഉണരുന്നത്? “ഇനിയൊരു ഉയിർപ്പ് ഉണ്ടാവില്ല” എന്ന് ആണിയടിച്ച് ഉറപ്പിച്ച് ചിരിക്കുമ്പോൾ, ജീവിച്ചേ പറ്റൂ എന്ന ഒറ്റക്കാരണത്താൽ മാത്രം ജീവൻ തിരികെ പിടിച്ച് എഴുന്നേൽക്കുന്നവരെ ഏത് അളവുകോൽ കൊണ്ടാണ് നിങ്ങൾ അളക്കുന്നത്? മുറിവേറ്റ മനുഷ്യരെ വീണ്ടും വീണ്ടും മുറിപ്പെടുത്താതെ ഇരിക്കുന്നതും വെറുതെ വിടുന്നതും ഒരു പുണ്യമാണ്. കാലവും ദൈവവും നിങ്ങളോട് ക്ഷമിക്കട്ടെ..! _ട്വിങ്കിൾ സുഗതൻ_
Author: Twinkle Sugathan
മുറിവുകൾക്ക് ഭാരം ഉണ്ടാകുമോ?? ഉണ്ടാകും…! പക്ഷേ അത് അളന്നെടുക്കുക ഏത് അളവുകോലിനാലാണ്? ഒരുപക്ഷെ അതിന്റെ ഭാരം അളക്കുന്നത് ഓർമ്മകളുടെ ആഴത്തിൽ, നിശ്ശബ്ദമായ വേദനയുടെ താളത്തിൽ, ഒറ്റപ്പെടലിന്റെ നീളത്തിൽ ആയിരിക്കാം. ഒട്ടനവധി ആളുകൾ അവരുടെ ഉള്ളിൽ കാലങ്ങളായി ആരും കാണാത്ത ആഴമേറിയ മുറിവുകളെ ചുമന്നുകൊണ്ടിരിക്കുന്നു. വർഷങ്ങളായി മൂടി വെച്ച വേദനകളെയും , പറയാൻ വാക്കുകൾ പോലും കിട്ടാത്ത അനുഭവങ്ങളെയും ഒക്കെ അവയെ എന്ത് ചെയ്യണം, എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയാതെ ഒരു ഉൾക്കാടിൽ വഴിതെറ്റിയ കുഞ്ഞിനെപ്പോലെ പലപ്പോഴും നിസ്സഹായതയോടെ നിശ്ചലമായി നിന്നു പോകുന്നു. മറ്റൊരാൾക്ക് പറയാൻ വളരെ എളുപ്പമാണ് “മറന്നുകളയൂ… മുന്നോട്ട് പോവൂ…”എന്ന്. പക്ഷെ മനഃപൂർവം മറക്കാൻ കഴിയാത്ത ചില നോവുകളുണ്ടല്ലോ. അത് മനസ്സിന്റെ അടിത്തട്ടിൽ വല്ലാതെയങ്ങു പിടിച്ചു നിൽക്കും. കാലം കടന്നുപോകും… മുറിവുകൾ ഉണങ്ങും… അത് ക്രമേണ പാടുകളായി മാറും. എന്നാൽ ചില പാടുകൾ നാം പുറത്ത് നിന്ന് നോക്കുമ്പോൾ മാഞ്ഞതുപോലെ തോന്നിയാലും, എവിടെയെങ്കിലും ഒന്ന് തൊട്ടാൽ ഇന്നും രക്തം…
ഒരു പുരുഷനെയോ സ്ത്രീയെയോ ജീവിതത്തോട് ഏറ്റവും ചേർത്ത് പിടിക്കുന്നത് മാതാപിതാക്കളോ, കൂടെപ്പിറപ്പുകളോ, മക്കളോ അല്ല പിന്നെയോ.. അത് അവരുടെ പങ്കാളിയാണ്❤️ നിങ്ങളുടെ ശ്വാസത്തിന്റെ ചെറിയ മാറ്റം പോലും ശ്രദ്ധിക്കാൻ കഴിയുന്ന ഒരാൾ 🍃 നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും, അടുത്ത നിമിഷം നിങ്ങൾ എന്ത് ചെയ്യും എന്നതും, നിങ്ങളുടെ മനസ്സിന്റെ നിലയും മനസ്സിലാക്കുന്ന ഒരാൾ 🌿 അത് നിങ്ങളുടെ പങ്കാളിയാണ്! മറ്റൊരാളോടും പൂർണ്ണമായി തുറന്ന് പറയാത്ത നിങ്ങളുടെ സ്വഭാവത്തിന്റെ ആഴങ്ങൾ പോലും അറിയുന്ന ഒരേയൊരു വ്യക്തി 💚അത് നിങ്ങളുടെ ജീവിത പങ്കാളി തന്നെയാണ്! നിങ്ങളുടെ സകല മാനസിക പിരിമുറുക്കങ്ങളും തകർച്ചകളും അതെ വ്യാപ്തിയോടെ നിങ്ങൾ നിക്ഷേപിക്കുന്ന ഇടം🌸അതും നിങ്ങളുടെ പങ്കാളിയാണ്! അതുപോലെ തന്നെ സന്തോഷത്തിന്റെ ഓരോ നിമിഷവും, നിങ്ങളുടെ നൊമ്പരങ്ങളും ആദ്യം തിരിച്ചറിയുകയും, നിങ്ങളോടൊപ്പം അതെല്ലാം അനുഭവിക്കുകയും ചെയ്യുന്ന ഒരേയൊരു മനുഷ്യനും അവരാണ്! 💏 നിങ്ങൾ തളർന്നുപോയാൽ താങ്ങാവുന്ന ഒരു തോളും, നിങ്ങൾ സന്തോഷിച്ചാൽ പങ്കിടാൻ ഒരു ഹൃദയവുവുമായി നിൽക്കുന്നത് നിങ്ങളുടെ പങ്കാളിയാണ്!🍀 നിങ്ങളെ…
നമ്മൾ വളർന്നുവന്നപ്പോൾ ഒപ്പം കേട്ട് വളർന്ന കുറച്ചു കാര്യങ്ങളുണ്ട്. “എത്രയായാലും നമ്മുടെ കുടുംബമല്ലേ, നീ ഇനിയും ഇതൊക്കെ തന്നെ ഇങ്ങനെ ഉള്ളിൽ കൊണ്ട് നടക്കുകയാണോ”? “നിന്റെ സഹോദരൻ /സഹോദരി/ മാതാപിതാക്കൾ/ മുത്തശ്ശൻ/ മുത്തശ്ശി /ബന്ധുക്കൾ അല്ലേ, ക്ഷമിക്കാമല്ലോ നിനക്ക്?” “വിട്ടുകളയുക, ദൈവം കൊടുത്തോളും”. “വർഷം ഇത്രേം ആയില്ലേ, ഇതുവരെയും മറക്കാൻ പറ്റിയില്ലേ?” ഈ വാക്കുകൾ ഒക്കെയും പലപ്പോഴും നമ്മെ നിശബ്ദരാക്കാൻ, സുബോധത്തോടെ ചിന്തിക്കാതെ ഇരിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്നത് അല്ലെ? വേദനിപ്പിക്കുന്നവരെ സഹിക്കണം എന്നും അനാദരവ് കണ്ടില്ലെന്ന് നടിക്കണമെന്നും നമ്മെ അവർ പഠിപ്പിക്കുകയല്ലേ? യഥാർത്ഥത്തിൽ ഒരു കുടുംബം എന്നാൽ എന്താണ്? കേവലം രക്തബന്ധം ആണോ അതിന്റെ മാനദണ്ഡം? കുടുംബം എന്നാൽ സ്നേഹം നൽകുന്നവരാണ്! ബഹുമാനത്തോടെ സംസാരിക്കുന്നവരാണ്! നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നവരാണ്! നിങ്ങളെ തകർന്നു പോകാതെ കരുതുന്നവരാണ്! രക്തബന്ധം പങ്കിടുന്നത് കൊണ്ട് ആർക്കും നിങ്ങളെ വേദനിപ്പിക്കാൻ അവകാശമില്ല! അനാദരവുകൾ അംഗീകരിച്ചു കൊടുക്കേണ്ടതുമില്ല! നമ്മൾ നമ്മുടെ മക്കളെ വളർത്തുമ്പോൾ പഠിപ്പിച്ചു കൊടുക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്.…
പ്രസവിക്കുന്ന എല്ലാ സ്ത്രീകളും ശാരീരികമായി ‘അമ്മ’ എന്ന സ്ഥാനത്ത് എത്തും. പക്ഷേ, ഹൃദയം തുറന്ന് മാതൃ സ്നേഹം നൽകുന്നവർ വളരെ കുറച്ചുപേരാണ്. എന്താണ് ഞാൻ ഇങ്ങനെ പറയുന്നത് എന്ന് തോന്നുന്നുണ്ടോ? ഒന്നിലധികം മക്കൾ ഉള്ളപ്പോൾ അവരെ തമ്മിൽ താരതമ്യം ചെയ്യുന്നവർ, ഒരാളെ കൂടുതൽ സ്നേഹിക്കുകയും മറ്റൊരാളെ അവഗണിക്കുകയും ചെയ്യുന്നവർ, ചെറുപ്പം മുതൽ വസ്ത്രത്തിൽ, ഭക്ഷണത്തിൽ, പരിഗണനയിൽ, വാക്കുകളിൽ വരെ വ്യത്യാസം കാണിക്കുന്നവർ, അവർ “അമ്മ” എന്ന പേരിൽ ജീവിച്ചേക്കാം, പക്ഷേ മാതൃത്വത്തിന്റെ യഥാർത്ഥ അർത്ഥം ഉൾക്കൊണ്ടവരാകണമെന്നില്ല. കാരണം, ഒരു കുഞ്ഞിന്റെ മനസ്സ് ഏറ്റവും ആദ്യം മുറിയുന്നത് മറ്റുള്ളവരുടെ വാക്കുകൾ കൊണ്ടല്ല!സ്വന്തം അമ്മയുടെ വ്യത്യാസപ്പെട്ട സമീപനം കൊണ്ടാണ്. “നീ അവളെ/അവനെ പോലെ അല്ല…” “അവനാണ്/അവളാണ് എനിക്ക് കൂടുതൽ പ്രിയം…” എന്നൊരു സൂചന പോലും, ഒരു കുഞ്ഞിന്റെ ആത്മവിശ്വാസത്തെ പതുക്കെ തകർക്കും. മക്കളെ ഒരുപോലെ വളർത്തുക എന്നത് ഒരേ വസ്ത്രം വാങ്ങിക്കൊടുക്കുന്നതിൽ അല്ല, ഒരേ അളവിൽ സ്നേഹിക്കപ്പെടുന്നു എന്ന ബോധം അവരുടെ ഹൃദയത്തിൽ ഉണ്ടാക്കുന്നതിലാണ്. കാരണം,…
