ബാക്കി
——–
ചിതൽ,
ചിലതരിക്കും.
ചിലത്
ചിതലരിക്കില്ല.
മണ്ണിൽപ്പിറന്നത്
മണ്ണടിഞ്ഞുപോകും.
കാലത്തിന്‍റെ നാവിൽ
അലിഞ്ഞുതീരും.
എന്നാൽ,
ചിതലിനു തിന്നാൻ-
പറ്റാത്ത ചിലതുണ്ട്.
പങ്കുവച്ച
ചിലയോർമ്മകൾ;
നെഞ്ചിൽക്കോറിയിട്ട
ചില വാക്കുകൾ.
സ്നേഹത്തിന്‍റെ
ആഴക്കടലിൽ
മുങ്ങിപ്പൊങ്ങിയ
ചില നിമിഷങ്ങൾ.
അവയെത്തൊടാൻ
ചിതലിനാവില്ല.
കാലത്തിന്‍റെ ചിറകിനും
മായ്ക്കാനാവില്ല.
മണ്ണിൽ ലയിക്കാത്ത
മനസ്സിന്‍റെ തുണ്ടുകൾ,
അവയെന്നും
ബാക്കിയാവും.
മനീഷി
(©Zaki@ബാബുപോൾ തുരുത്തി)

