Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കുഞ്ഞുകാര്യങ്ങൾ
  • പെണ്ണുടൽ
  • കൃഷ്ണേട്ടന്റെ പെണ്ണുകാണൽ രണ്ടാം ഭാഗം
  • കൃഷ്ണേട്ടന്റെ പെണ്ണുകാണൽ ഒന്നാം ഭാഗം
  • ശേഷിപ്പുകൾ
  • ടെൻഷൻ
  • അച്ഛൻ
  • മാതാപിതാക്കളുടെ കപ്പിൾ ടൈം മക്കളോടുള്ള ക്രൂരതയോ?…
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, July 16
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദേവദാരു, ദൈവത്തിന്റെ മരം.
അനുഭവം അറിവുകൾ ആഘോഷങ്ങൾ

ദേവദാരു, ദൈവത്തിന്റെ മരം.

By Joyce VargheseJune 26, 2026Updated:July 16, 202613 Comments4 Mins Read183 Views
Bookmark Now
Please login to bookmark Close

No account yet? Register

ദേവദാരു, Tree of God.
…………………………….

‘ദേവദാരു പൂത്തു,
എൻ മനസ്സിൻ താഴ്വരയിൽ.
നിതാന്തമാം തെളിമാനം,
പൂത്ത നിശീഥിനിയിൽ.’

ചുനക്കര രാമൻകുട്ടി എന്ന പ്രതിഭയുടെ തൂലികയിൽ പിറന്ന് മധുരമുള്ള ആലാപനത്തോടെ മനസ്സിൽ ചേക്കേറിയ പ്രിയഗാനം.

ആ പാട്ടിനോടൊപ്പം ‘ദേവദാരു’ എന്ന പേരും എനിക്ക് ഒരു mystical feeling (ആത്മീയാനുഭൂതി) ആയിരുന്നു. ചുറ്റും കാണുന്നതിൽ നിന്നും വ്യത്യസ്തമായി ആത്മാവിനെ തൊടുന്ന spiritual ഉണർവു നൽകുന്ന പദം. സംസ്കൃതത്തിൽ ദേവ, ദൈവം എന്ന അർത്ഥത്തിലും ദാരു, മരം എന്ന അർത്ഥത്തിലും പ്രയോഗിക്കുന്നു. അങ്ങനെ ദൈവത്തിന്റെ മരമാകുന്ന ദേവദാരു. ഈ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം Cedrus deodara എന്നാണ്.

ഹിമാലയത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള മലഞ്ചെരിവുകളിലും കാടുകളിലും ദേവദാരു മരങ്ങൾ ധാരാളമായി വളരുന്നു. അതിശൈത്യവും മഞ്ഞുവീഴ്ചയുമുള്ള എല്ലാ രാജ്യങ്ങളിലും കണ്ടുവരുന്ന ഒറ്റത്തടി മരങ്ങളാണിവ.

Screenshot_20260623_110807_Google

സീഡർ (Cedar) മരങ്ങൾ എന്ന് അമേരിക്കയിലും യൂറോപ്പിലും അറിയപ്പെടുന്ന ഇവയുടെ ഇലകൾ സൂചി പോലെ നേർത്തതും കൂർത്തതുമാണ്. ‘സൂച്യാകാരം’ എന്നിവ വിശേഷിപ്പിക്കപ്പെടുന്നു. പൈൻ മരങ്ങളുടെ കുടുബത്തിൽ പെടുന്ന മരങ്ങളിൽ, cone-കൾ രൂപപ്പെടുന്നതുകൊണ്ടു coniferous trees എന്നും വിശേഷണവുമുണ്ട്.

Screenshot_20260623_110949_Google

ഇവയുടെ പത്രവിന്യാസവും വളരെ പ്രത്യേകതയുള്ളതും മനോഹരവുമാണ്. സൂചി പോലെ കൂർത്ത ഇലകൾ അതിശൈത്യത്തിലും ഉണങ്ങാതെ പച്ചനിറത്തിൽ ഉണർന്നു നിൽക്കും. പരന്ന പ്രതലമുള്ള ഇലകളേക്കാൾ ബാഷ്പീകരണം കുറവായതുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. അതിനാൽ നിത്യജീവൻ, ശൈത്യത്തിൽ നിന്നും വസന്തത്തിലേക്കുള്ള വീണ്ടെടുപ്പിന്റെ പ്രതീക്ഷ എന്നിവയുടെ സന്ദേശവാഹകരായി സീഡർ മരങ്ങൾ അറിയപ്പെടുന്നു.

ഹിന്ദു മിത്തോളജിയിലും ആയുർവേദത്തിലും പരിശുദ്ധ മരമെന്ന് വാഴ്ത്തപ്പെടുന്നതാണ് ദേവദാരു മരങ്ങൾ. ഈ മരങ്ങൾക്ക്, ത്രിമൂർത്തികളിൽ, ശിവനുമായി (Lord Shiva) ആഴത്തിൽ ചേർന്നിരിക്കുന്ന കഥകളുണ്ട്. സ്കന്ദപുരാണത്തിൽ, ഹിമാലയത്തിൽ, പടയാളികളായി ശിവഭഗവാൻ സൃഷ്ടിച്ചതാണ് ഈ മരങ്ങളെന്ന് പരാമർശിക്കുന്നു. ശിവനെ പ്രസാദിപ്പിക്കാനും പ്രായിശ്ചിത്തം ചെയ്യാനും ഋഷികൾ ഈ മരങ്ങളുടെ ചുവട്ടിൽ പ്രാർത്ഥിച്ചിരുന്ന കഥകളുണ്ട്. ദേവദാരു മരങ്ങൾ ശിവന്റെ ജീവാംശമായി അവർ വിശ്വസിച്ചിരുന്നു. അതിനാൽ ഋഷികുടുംബങ്ങൾ ദേവദാരു വൃക്ഷങ്ങൾ നിബിഡമായ കാടുകളിൽ (ദാരുകവനം) വസിച്ചിരുന്നുവത്രെ. ധ്യാനത്തിനും പൂജാകർമ്മങ്ങൾക്കും ഇതിലും യോജിച്ച ഇടം മറ്റൊന്നില്ല. പ്രകൃതിയുടെ മാറ്റങ്ങൾ അതിജീവിക്കുന്ന ഈ മരങ്ങൾ, ദീർഘായുസ്സ് (longevity) പ്രദാനം ചെയ്യുന്ന മരങ്ങളാണെന്ന്, ലോകത്തിന്റെ പലയിടത്തായി രൂപമെടുത്ത പല സംസ്ക്കാരങ്ങളിലും വിശ്വസിച്ചിരുന്നു.

ഇന്നും ഹിമാചൽ പ്രദേശിലെ chaurasi അമ്പലങ്ങളുടെ ചുററിലും ദേവദാരു മരങ്ങൾ പരിരക്ഷിക്കപ്പെടുന്നു. എൺപത്തിനാല് ലക്ഷം ജന്മങ്ങളിലൂടെ, ജീവനുള്ള സസ്യം, ജീവികൾ എന്നതിലൂടെ ഓരോ ആത്മാവും പുനർജ്ജനിക്കപ്പെടാം എന്ന വിശ്വാസത്തിൽ നിന്നാണ് എൺപത്തിനാല് എന്നർത്ഥമുള്ള വാക്കിൽ നിന്നു വന്നിട്ടുള്ള പേരാണ് chaurasi.

Chaurasi_Dham

കഥകളും ഉപകഥകളും കൊണ്ടു സമ്പന്നമായ ഭാരതീയ ഇതിഹാസങ്ങളിലും (epic ) മഹാകാവ്യങ്ങളിലും ദേവദാരു മരം പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്.

ദേവദാരു വൃക്ഷത്തിന്റെ ചുവട്ടിൽ ധ്യാനനിമഗ്നനായ ശിവനു നേരെ, ശ്രീപാർവതീദേവിയോടു പ്രണയം തോന്നുവാൻ കാമബാണം തൊടുത്ത കാമദേവനെ കോപിഷ്ഠനായി, തൃക്കണ്ണു തുറന്ന് ശിവൻ ഭസ്മമാക്കി എന്നൊരു കഥയുമുണ്ട്. കഥകൾ, ലോജിക്ക് ആലോചിക്കാതെ കഥയായി തന്നെ കേട്ടിരിക്കാം. രസകരമായ കഥകൾക്കുള്ളിലും നമുക്ക് പഠിക്കാൻ എന്തെങ്കിലും കാണും.

അനുഷ്ഠാനക്രിയകളിൽ, ദേവദാരു ഉപയോഗിക്കുമ്പോൾ , പരിസരത്തിലെ നെഗറ്റീവ് എനർജി തുടച്ചുമാറ്റി, പോസറ്റീവ് എനർജിയും പ്രസാദവും നിറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ ധ്യാനത്തിനും മതപരമായ ചടങ്ങുകൾക്കും ദേവദാരു മരങ്ങളുടെ സാമീപ്യം ഇന്നും അഭിലഷണീയമാണ്.

ദേവദാരു മരത്തിന്റെ സുഗന്ധമുള്ള കാതലിൽ നിന്നും കൊത്തിയെടുക്കുന്ന മണികൾ, കോർത്തെടുക്കുന്ന ദേവദാരു മാലകൾ, ധരിക്കുന്നവരുണ്ട്. ഇവ രുദ്രാക്ഷമാലയിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഇവ രണ്ടും നിർമ്മിക്കപ്പെടുന്നത് അവയുടെ മരങ്ങളുടെ വ്യത്യസ്ത ഭാഗങ്ങൾ ഉപയോഗിച്ചാണ്. രുദ്രാക്ഷം മരത്തിൽ നിന്നുള്ള വിത്തുകളാണ്.

Screenshot_20260624_082925_Chrome

 

സിദ്ധവൈദ്യത്തിന്റെ പിതാവെന്ന് കരുതപ്പെടുന്ന അഗസ്ത്യ മഹർഷി (Agastya / Agathiyar) ദേവദാരുവിന്റെ ഔഷധഗുണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സന്ധിവേദന, നീർവീക്കം, ത്വക്ക് രോഗങ്ങൾ ഇവയുടെ ചികിത്സാവിധികളിൽ ദേവദാരു വൃക്ഷത്തിന്റെ തടി, പശ, തൈലം എന്നിവ ഉപയോഗിക്കുന്നു.

യൂറോപ്പിലും പശ്ചിമേഷ്യയിലും ഇരുമ്പുയുഗം (Iron age) മുതൽ ദേവദാരു മരങ്ങൾ വീടുകളും അമ്പലങ്ങളും നിർമ്മിക്കുവാൻ ഉപയോഗിച്ചിരുന്നതായി സൂചനകളുണ്ട്.

ഇന്ന് ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷങ്ങളിലും ഹോളിഡേ സീസൺ ആഘോഷങ്ങളിലും അലങ്കരിച്ച സീഡർ മരങ്ങൾ കൂടിയെ തീരൂ. ഇത് പ്രാചീന പേഗൻ (pagan ) culture -ന്റെ തുടർച്ചയാണ്. ദക്ഷിണായനാന്തം (Winter Solstice), ഏറ്റവും ഇരുണ്ട ദിനങ്ങളിൽ സൂര്യനിൽ നിന്നും ഭൂമി മുഖം തിരിക്കുമ്പോൾ, വെളിച്ചം നിറയുന്ന ദിനങ്ങൾ വീണ്ടും ഭൂമുഖത്തെ ദീപ്തമാക്കും എന്ന പ്രതീക്ഷയാണ് അവർക്ക് ദേവദാരുമരങ്ങൾ നൽകിയിരുന്നത്.

ആ രീതികൾ, രൂപഭാവങ്ങളോടെ പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിൽ പിറന്ന് ജർമ്മൻ കുടിയേറ്റക്കാരിലൂടെ അമേരിക്കയിലും എത്തി. വിക്ടോറിയൻ കാലഘട്ടത്തിലാണ് ലോകം മുഴുവനും അലങ്കരിച്ച ക്രിസ്തുമസ് മരങ്ങൾ, ആഘോഷ സീസണിൽ വ്യാപകമായി.

Screenshot_20260624_113610_Google

ഇവ ക്രിസ്തുമസ് മരങ്ങൾ ആയതിനു കാരണം അതിശൈത്യമുള്ള ക്രിസ്തുമസ് സീസണിലുള്ള ലഭ്യതയും പ്രതീക്ഷയുടെ പ്രതീകവും (symbol ) ആയതുമൂലമാണ്. ക്രിസ്തുമസ്, പുതുപ്പിറവി മനുഷ്യരാശിയുടെ രക്ഷയുടെ പ്രതീക്ഷയാണെന്നാണ് മതവിശ്വാസം.

ഈ മരങ്ങളുടെ എവർഗ്രീൻ symbolism, ക്രിസ്തുമതം സ്ഥാപിക്കപ്പെടുന്നതിനു മുമ്പ് തന്നെ അംഗീകരിക്കപ്പെട്ടിരുന്നു. ഈജിപ്ഷ്യൻ, ഹീബ്രു, റോമക്കാർ എന്നിവർ നിത്യഹരിത മരങ്ങളുടെ ചില്ലകൾ ഉപയോഗിച്ച് മാലകളും റീത്തുകളും നിർമ്മിച്ചിരുന്നു. ഇവ അവർക്ക് നിത്യജീവൻ (eternal life), ഭൂമിയെ സുന്ദരിയാക്കുന്ന വസന്തകാലപ്രതീക്ഷകൾ ഇതെല്ലാമായിരുന്നു.

സോളമൻ രാജാവ്, ലെബനോണിൽ നിന്നും കൊണ്ടുവന്ന Cedar മരം, സോളമന്റെ ദേവാലയം (grand temple ) നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നുവെന്ന് ചരിത്ര പുസ്തകങ്ങൾ പറയുന്നു. ഈ മരങ്ങളുടെ സവിശേഷത അത്രയും വർഷങ്ങൾക്കു മുമ്പു തന്നെ അവർ മനസ്സിലാക്കിയിരുന്നു.

ദേവദാരു മരത്തിന്റെ പശയും മരത്തിൽ നിന്നും ലഭിക്കുന്ന തൈലവും സുഗന്ധമുള്ളതും പ്രാണികളേയും മറ്റു കീടങ്ങളേയും തുരുത്തുന്നതുമാണ്. അതിനാൽ ശുചീകരണ ലായനിയിൽ ധാരാളമായി ഇവയുടെ തൈലം ഉപയോഗിക്കുന്നു. ഇവ അകത്തളങ്ങൾ സുഗന്ധപൂരിതമാക്കും.

പ്രാണികളെ അകറ്റുന്നതു കൊണ്ടു തന്നെ ദേവദാരു മരത്തിന്റെ തടിക്ക് ഉറപ്പ് കുടുതലാണ്. അതിനാൽ കെട്ടിടങ്ങൾ, മരസാമഗ്രികൾ ഇവയുടെ നിർമ്മാണത്തിനു വളരെയേറെ ഉപയോഗിക്കപ്പെടുന്നു. ഇവയുടെ തിളക്കവുമുള്ള തടി നിർമ്മിതികൾക്ക് കൂടുതൽ ഭംഗിയും ഉറപ്പും നൽകും.

വീട്ടുമുററത്ത്, ഞാനും ഒരു ദേവദാരു മരം നട്ടുപിടിപ്പിച്ചിട്ടുണ്ട്. മഞ്ഞുപൊഴിഞ്ഞ് ശൈത്യമുറയുന്ന വിന്റർ സീസണിൽ, തോട്ടത്തിലെ ഏക പച്ചപ്പായി ഈ മരം തലയുയർത്തി നിൽക്കും. മഞ്ഞുവീഴ്ചയിൽ ഉലയാതെ, മരം മുഴുവൻ മഞ്ഞു പുതച്ചു നിൽക്കുന്ന കാഴ്ച മനോഹരമാണ്. വസന്തത്തിൽ, സുഗന്ധമുള്ള ചെറിയ കോണുകൾ ധാരാളമായി ഈ മരത്തിൽ പ്രത്യക്ഷപ്പെടും.

20220118_110401

ആത്മീയ (Spiritual) പരിവേഷവും വാണിജ്യപ്രാധാന്യവും ഔഷധഗുണവുമുള്ള ദേവദാരു വൃക്ഷങ്ങൾക്ക് പ്രാധാന്യം ലഭിച്ചതിൽ അത്ഭുതമില്ല. ദേവദാരു, ദൈവത്തിന്റെ മരം, അന്വർത്ഥമാക്കുന്ന സൃഷ്ടി.

20260623_104044

Ref: ചലച്ചിത്രം, എങ്ങനെ നീ മറക്കും.
ചിത്രങ്ങൾ – ഗൂഗിൾ

2
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

13 Comments

  1. Seji on June 27, 2026 8:39 PM

    ദേവദാരു എന്ന വൃക്ഷത്തെ ക്കുറിച്ച് പുതിയ അറിവുകൾ പകർന്നു നൽകിയ എഴുത്തുകാരിക്ക് നന്ദി

    Reply
    • Joyce Varghese on June 27, 2026 10:16 PM

      Seji, thank you.🙏❤️

      Reply
  2. haripulloor on June 27, 2026 4:02 PM

    ആദ്യമായിട്ടാണ് ദേവദാരുവിന്റെ വിശേഷങ്ങൾ അറിയുന്നത്. Super ആയിട്ടുണ്ട്

    Reply
    • Joyce Varghese on June 27, 2026 10:17 PM

      Hari, വായനക്കും ഈ വാക്കുകൾക്കും ഏറെ നന്ദി. 🙏

      Reply
  3. മിനി സുന്ദരേശൻ on June 27, 2026 1:05 PM

    ദേവദാരുവിനെക്കുറിച്ച് …. വിശദമായ അറിവ് പകർന്നു തന്നതിന് നന്ദി🙏❤️

    Reply
    • Joyce Varghese on June 27, 2026 10:18 PM

      Mini Sundaresan, താങ്കളുടെ വാക്കുകൾ ഏറെ പ്രിയമുള്ളതാണ്. ഒത്തിരി നന്ദി.

      Reply
  4. Reetha Jose on June 27, 2026 8:12 AM

    വളരെ ഭംഗിയായി ദേവദിരൂവീനെക്കൂറിച്ച് ജോയ്സ് എഴൂതി.അനൂമോദനങ്ങൾ അറിയിക്കൂന്നൂ ഈ മരവൂംപൂരാണങ്ങളൂമായയൂ,ബൈബീളൂമായൂം ,ഉള്ളബന്ധം,അതൂപോലെതന്നെ ഹിമാചൽ പ്രദേശിലെ അബലവൂം,ഹിമാലയൻ പർവ്വതങ്ങളിൽ കാണൂന്നവയൂം,ഋഷിമാരൂം അവരൂടെധ്യാനം ഇതെല്ലാം പൂതീയ അറിവൂകളായിരുന്നൂ.. അഭിനന്ദനങ്ങൾ. ഇനിയൂംഎഴൂതൂക. മരങ്ങളാണ് ജിവൻ്റെ ഊർജം.ഭൂമി ദേവിയെഅലങ്കരിക്കൂന്നതോടോപ്പം മനൂഷൃരാശിക്ക് അ മൂല്ല്യമായ നല്ലവായൂവൂം,മരൂന്നൂംസൂഗന്ധവൂംതണലൂം തരൂന്നൂ.ഭാരതത്തിലെ കാടൂകൾ നശിക്കാതിരിക്കട്ടെയെന്നൂംകൂടിപ്രാർത്ഥിക്കൂന്നൂ

    Reply
    • Joyce Varghese on June 27, 2026 10:19 PM

      അതെ, മരങ്ങൾ ജീവനാണ്, പ്രകൃതിയെ ശുദ്ധീകരിക്കുന്ന മരങ്ങൾ. സ്നേഹം ചേച്ചി.❤️🫂

      Reply
  5. Rani Varghese on June 26, 2026 11:33 PM

    കൊള്ളാം. Informative. ഇതു പൂക്കുമോ?

    Reply
    • Joyce Varghese on June 27, 2026 12:05 AM

      ചെറിയ cone shaped, കായകൾ കാണുന്നുണ്ട്. garden-ൽ ഉള്ള മരത്തിൽ നിറയെ കായകളാണ്. അത് പൊളിക്കുമ്പോൾ നല്ല pine oil ന്റെ fragrance ഉണ്ട്. ഇവിടെ തറ വൃത്തിയാക്കുവാൻ ഉപയോഗിക്കും. Wooden floor ന് വളരെ നല്ലതാണ്.

      Reply
  6. Suma Jayamohan on June 26, 2026 7:20 PM

    ജോയ്‌സ് ദേവദാരുവിൻ്റെ കായ്കളാണോ Cone രൂപത്തിലുള്ളത്?

    ഞങ്ങൾ കാനഡയിൽ വന്നപ്പോൾ നടക്കാൻ പോയിരുന്ന വഴിയരികുകളിലും പാർക്കുകളിലും കണ്ടത് ഇവയാണല്ലേ ?
    നല്ല അറിവുകൾ👌❤️

    Reply
    • Joyce Varghese on June 27, 2026 12:08 AM

      അതെ, ഇത് തന്നെയാണ് കായകൾ ആയി ഗണിക്കപ്പെടുന്നത്. ഇത് നന്നായി ഉണങ്ങുമ്പോൾ seed കൾ, കാറ്റിൽ പറന്ന് വിത്തുവിതരണം നടത്തും. കാനഡയിൽ ഈ മരം ധാരാളമായി കാണാം.

      Reply
    • Shreeja R on June 27, 2026 2:17 PM

      നല്ല അറിവുകൾ ❤️👍❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.